Monday, August 8, 2011

ഈ വേദന എന്റേത് മാത്രമാകട്ടെ.............

നിലാമഴയില്‍ കുളിച്ച രാവില്‍
അങ്ങ് ദൂരെ മരത്തിനു പിന്നില്‍ നില്‍ക്കുന്ന നിന്റെ നിഴലിനടുത്തെയ്ക്ക് ഞാന്‍ ഓടി വന്നു.
പക്ഷെ അത് ഞാന്‍ പ്രതീക്ഷിച്ച നീ അല്ലായിരുന്നു.
എനിക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ വന്ന മറ്റാരോ.............
അയാള്‍ എന്നെ കൊണ്ടുപോയി.
കയ്യില്‍ പിടിച്ചു വലിച്ച്................
എനിക്ക് വേദനിച്ചുവെന്നു പറഞ്ഞു,അപ്പോള്‍
അയാള്‍ എന്റെ തോളില്‍ പിടിച്ചു.
കൊണ്ടുപോകല്ലേ എന്ന് പറയാന്‍ ആരെങ്കിലും ഉണ്ടോയെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആരേം കണ്ടില്ല.
എനിക്കയാളെ അനുഗമിക്കേണ്ടി വന്നു.
കണ്ണുകള്‍ അടച്ചു.
പോകുന്ന വഴി ഞാന്‍ മനസിലാക്കിയാല്‍ തിരിച്ചു വരാനുള്ള മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങും.
തിരിച്ചു വന്നാലോ.............
എനിക്കെല്ലാം അന്യമാകും.
എന്റേതെന്നു കരുതുന്നതൊന്നും എനിക്കില്ല എന്ന സത്യം ഞാന്‍ സ്വീകരിക്കേണ്ടി വരും.
അതുകൊണ്ട് കണ്ണുകള്‍ ഇറുക്കി അടച്ചു.
മനസ്സില്‍ പറഞ്ഞു
വന്ന വഴി ഏറെ മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും,
അത് നന്മയിലേക്കുള്ളതാകട്ടെ.
മുള്ളുകള്‍ തട്ടിയുള്ള ഈ മുറിവിനെ സ്നേഹിക്കാന്‍ എനിക്ക് കഴിയട്ടെ.
അതില്‍ നിന്നുള്ള വേദന എന്നെ അതിന്റെ അടിമയാക്കട്ടെ.
ദൈവം എല്ലാം കേട്ടു.
ആ വഴി ഞാന്‍ കണ്ടില്ല.
മുള്ളുകള്‍ തറഞ്ഞു കേറി.
ആ മുറിവ് മായാതെ ശേഷിച്ചു.
അതില്‍ നിന്നുള്ള വേദന ഇന്നെനിക്കു ലഹരിയായിതീര്‍ന്നു.



5 comments:

  1. അനഘാ,
    നന്നായിട്ടെഴുതി നീ...ഭാവുകങ്ങള്‍...
    സ്നേഹപൂര്‍വ്വം മനു...

    ReplyDelete
  2. manoo sukhaano thaangalkku?
    ivide nalla mazha.
    perumazha.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. sukhaanu..ivide mazhayall..kadutha choodu..pollunna choodu...akavum puravum...

    ReplyDelete
  5. താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു
    കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ
    ദേവനെ കാത്തു നിന്നു മാറോട് ചേർത്ത്
    പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു
    ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
    ജന്മം ഇനിയെത്ര ദൂരം പോകേണം.........ഇനി ഒരു ജന്മം ഉണ്ടെങ്കിൽ.......

    ReplyDelete