Sunday, August 14, 2011

നിനക്ക് നിവേദിയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവ്.............................

അവന്‍ പറഞ്ഞു

"ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടി ഒരു മെഴുകുതിരി പോല്‍ സ്വയമുരുകിയുരുകി
നീ പ്രകാശിക്കുന്നത്.................
എന്നാല്‍
നീയറിയുന്നുണ്ടോ ആ ചൂടില്‍ എന്റെ ആത്മാവ് പൊള്ളിപ്പിടയുന്നത്??????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടിയുള്ള നിന്റെ ഹൃദയമിടിപ്പിന്റെ താളത്തെ..................
എന്നാല്‍
നീയറിയുന്നുണ്ടോ ആ താളത്തില്‍ എന്റെ ഹൃദയമിടിപ്പും ചേരുന്നത്????????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടിയുള്ള നിന്റെ കണ്ണുനീര്‍ തുള്ളികളുടെ ഉപ്പിന്റെ ഉപ്പിനെ.............
എന്നാല്‍
നീയറിയുന്നുണ്ടോ ആ ഉപ്പിലൊളിപ്പിച്ച എന്റെ പ്രണയത്തെ?????????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടി നീ നോറ്റ തിരുവാതിരകളുടെയും,സോമവാരങ്ങളുടെയും
പരിശുദ്ധിയേയും,നിഷ്കളങ്കതയേയും.
എന്നാല്‍
നീയറിയുന്നുണ്ടോ ആ പുണ്യത്തിലും ഞാന്‍ ആഗ്രഹിച്ചത്‌ നിന്നെ ആയിരുന്നുവെന്ന്???????????????

നിന്റെ വേദനകള്‍ എനിക്കും,
എന്റെ വേദനകള്‍ നിനക്കും
അനുഭവിയ്ക്കാനാവുന്നുവെങ്കില്‍ എങ്ങനെ ഞാനും നീയും
നമ്മളല്ലാതാവും??????????"

എങ്കിലും..............

എന്റെ പ്രിയപ്പെട്ടവനെ.........
നീയെനിക്ക് നല്‍കിയത് വേദനകളുടെ പെരുമഴക്കാലം മാത്രം.......................
കണ്ണുനീരിന്റെ തോരാമഴ മാത്രം.....................

പക്ഷെ..........

നിനക്കറിയാമോ??????????
ആ മഴയില്‍ നനഞ്ഞ് എന്റെ ഹൃദയം നിര്‍മ്മലമായി.
എന്റെ മനസ്സ് വിശുദ്ധമായി.
ഒരു കൃഷ്ണതുളസിപ്പൂവിന്റെ പോലെ നൈര്‍മല്യമായി നിന്നോടുള്ള എന്റെ സ്നേഹം.
ഇപ്പോള്‍ നിന്റെ നെഞ്ചില്‍ ഒരു മാലയായി ചേരണമെന്നല്ല,
നിന്റെ കാല്പാദങ്ങളില്‍ നമസ്കരിച്ച ഒരു പൂവായി ചേര്‍ന്നാല്‍ മതിയെനിക്ക്.
നിനക്ക് നിവേദിയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവ്.............................

നിന്നോടുള്ള എന്റെ തീരാത്ത സ്നേഹം എന്നെ അത്രയധികം ലാളിത്യമുള്ളതാക്കി.

8 comments:

  1. "ഇപ്പോള്‍ നിന്റെ നെഞ്ചില്‍ ഒരു മാലയായി ചേരണമെന്നല്ല,
    നിന്റെ കാല്പാദങ്ങളില്‍ നമസ്കരിച്ച ഒരു പൂവായി ചേര്‍ന്നാല്‍ മതിയെനിക്ക്.
    നിനക്ക് നിവേദിയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവ്"

    മനോഹരമായ വരികള്‍. മനോഹരമായ പോസ്റ്റ്‌

    ReplyDelete
    Replies
    1. അവള്‍ എന്നെ വിട്ടു പോയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ കാര്യം

      Delete
    2. അവള്‍ എന്നെ വിട്ടു പോയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ കാര്യം

      Delete
  2. വളരെ നന്നായി അനഘാ.

    പ്രണയത്തിന്‍റെ നോവ്‌..... വല്ലാതെ കുത്തികൊള്ളുന്നപോലെ .........എവിടെയൊക്കെയോ....

    സ്നേഹത്തോടെ മനു..

    ReplyDelete
  3. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍..നന്നായി പറഞ്ഞു..

    ReplyDelete
  4. അറിഞ്ഞിരുന്നു ഞാന്‍, എന്റെ ഉരുക്കങ്ങളില്‍ നിന്റെ ആത്മാവ് പിടയുന്നത്.. നിനക്ക് വേണ്ടിയെന്നോര്‍ത്തു ഞാന്‍ കണ്ണടച്ചു...
    അറിഞ്ഞിരുന്നു ഞാന്‍ നിലയ്ക്കാനോരുങ്ങുന്ന എന്റെ ഹൃദയത്തുടിപ്പുകളെ നിലനിര്‍ത്തുന്നത് നീയെന്ന താളമായിരുന്നെന്നു ...
    അറിഞ്ഞിരുന്നു ഞാന്‍ എന്റെ ഹൃദയമുറിവുകളില്‍ നീ പുരട്ടിയ നിന്റെ കണ്ണുനീര്‍ത്തുള്ളികളിലെ ഉപ്പിന്റെ ഉപ്പ്..
    അറിഞ്ഞിരുന്നു ഞാന്‍ ഏതു പുണ്യത്തെക്കാളും വലുതായ് നീയാഗ്രഹിച്ചത് എന്നെയെന്നു...
    എന്റെയും നിന്റെയും വേദനകള്‍ പരസ്പരമോന്നാക്കി കാലത്തെ നമ്മള്‍ പരിഹസിച്ചു..
    എന്നിട്ടും നിനക്ക് വേദനകള്‍ നല്‍കിയത് ആ പരിഹാസത്തിന്റെ ശിക്ഷ.. അനിവാര്യത...
    എന്നാലും എനിക്കറിയാം..
    നിര്‍മ്മലമായ ഹൃദയത്തോടെ.. വിശുദ്ധമായ മനസ്സോടെ.. ചാരുതയാര്‍ന്ന കൃഷ്ണത്തുളസിപ്പൂവിനെ പോലെ എന്നോടുള്ള നിന്റെ സ്നേഹം...
    ഒരു കുഞ്ഞുപൂവായ് എനിക്ക് നിവേദ്യമാകുമ്പോള്‍ നീയറിയുക നിനക്ക് മുന്നില്‍, നിന്റെ പ്രണയത്തിനു മുന്നില്‍ നമിക്കാന്‍ മാത്രമേ എന്നും എനിക്കറിയൂ... നിന്റെ മുന്നില്‍, നിനക്കായ് ഒന്നുമല്ലാതായ് തീരുന്നതില്‍ ഞാനെന്റെ ജീവന്റെ നിര്‍വൃതി അറിയുന്നു...

    ReplyDelete
  5. ഈ കഥനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾക്കു അർഥ സമ്പുഷ്ടി തികയുകയില്ല. മനോഹരമെന്നതു അവസാന വാക്കാവുകയും ഇല്ല. നന്ദി....

    ReplyDelete
    Replies
    1. നിന്റെ വേദനകള്‍ എനിക്കും,
      എന്റെ വേദനകള്‍ നിനക്കും
      അനുഭവിയ്ക്കാനാവുന്നുവെങ്കില്‍ എങ്ങനെ ഞാനും നീയും
      നമ്മളല്ലാതാവും?

      Delete