Friday, August 5, 2011

കൂട്ടുകാരാ..........ഈ മഴ നിനക്ക് വേണ്ടി മാത്രം!!!!!!!!!!!!!!!

മഴയെ പ്രണയിക്കുന്ന കൂട്ടുകാരാ...................
മഴയിലൂടെ നീ പ്രണയിച്ചത് എന്നെയല്ലേ?

ഇത് എന്റെ മുറ്റത്തെ നല്ല മഴ.
ഒരിക്കല്‍ ഇതിന്റെ ചിത്രം നിനക്ക് കാണിച്ചപ്പോള്‍
നീ പറഞ്ഞു,
"ഈ മഴയുടെ ശബ്ദം എനിക്ക് കേള്‍ക്കണം" എന്ന്.
ഇതാ!!!!
ഇത് നിനക്ക് വേണ്ടി മാത്രം.

നീ പറഞ്ഞു "നിന്റെ ശബ്ദം ഈ മഴയിലൂടെ എനിക്ക് കേള്‍ക്കാമെന്ന്".
നീ പറഞ്ഞു "നിന്റെ രൂപം ഈ മഴയില്‍ എനിക്ക് കാണാമെന്ന്".
നീ പറഞ്ഞു "നിന്റെ മനസ്സ് ഈ മഴയില്‍ നിറയുന്നുവെന്ന്".

അതെ മഴ എനിക്കും നിനക്കും ഇടയിലുള്ള ദൂരമകറ്റുന്നു.
മഴ എനിക്കും നിനക്കും എന്നത് നമ്മള്‍ക്ക് എന്നാക്കുന്നു.
മഴയിലൂടെ നീയെന്നെയും,ഞാന്‍ നിന്നെയും അറിയുന്നു.

എന്റെ പുഞ്ചിരി ഒരു പുലര്‍മഴയില്‍ നീ കാണുന്നു.
നിന്റെ സൗഹൃദം ഒരു പെരുമഴയിലൂടെ ഞാന്‍ അറിയുന്നു.
എന്റെ കണ്ണുനീര്‍ ഒരു തോരാമഴയായി നിനക്കനുഭവപ്പെടുമ്പോള്‍.........
നിന്റെ സാന്ത്വനം ഒരു ചാറ്റല്‍ മഴ പോലെ എന്നില്‍ പെയ്തു
എന്നെ നനയിക്കുന്നു.

നീ പഠിപ്പിച്ചു മഴയിലൂടെ കണ്ണുനീരിനെ ഒളിപ്പിക്കാന്‍...........
നീ പഠിപ്പിച്ചു മഴയുടെ ശബ്ദത്തിലൂടെ ഹൃദയത്തിന്റെ വാക്കുകളെ പറയാന്‍............
നീ കാണിച്ചു സൌഹൃദത്തെ മഴയിലൂടെ............

ഞാന്‍ നനഞ്ഞ മഴയില്‍ മുഴുവനും നീ നല്‍കിയ പ്രണയത്തിന്റെ കുളിരുണ്ടായിരുന്നു.
ഹൃദയം മുറിഞ്ഞപ്പോള്‍ മഴയുടെ നെഞ്ചില്‍ തല ചായ്ച്ചു കണ്ണുകളടച്ചു നില്‍ക്കാന്‍ നീ പറഞ്ഞു തന്നു.
കടലോളം ഉള്ള സങ്കടങ്ങള്‍ ആ മഴയില്‍ ഒലിച്ചു പോകും എന്ന് നീ പറഞ്ഞത് എത്ര സത്യം എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.

പ്രണയം നമ്മളില്‍ ആകാശത്തോളം ഉണ്ടായിരുന്നത് കൊണ്ടാകാം മഴയെ നാമിത്രയേറെ ഇഷ്ടപ്പെടുന്നത്.
മഴ നല്‍കുന്ന ശാപങ്ങളെ,നഷ്ടങ്ങളെ,നാം ഒരിക്കലും കണ്ടിരുന്നില്ല.
നമുക്ക് മഴ നമ്മളായിരുന്നു.
നമ്മുടെ എല്ലാമായിരുന്നു.

ഓരോ മഴയും പെയ്തൊഴിയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ പെയ്യാന്‍ തുടങ്ങും.
മഴയില്ലാത്ത ദിനങ്ങള്‍ നമുക്ക് വിരസമായിരുന്നു.

മഴയില്ലാത്ത,മഴ കാണാത്ത ജീവിതം വ്യര്‍ത്ഥം എന്ന് നിന്നെ പോലെ ഞാനും വിശ്വസിക്കുന്നു.

ഒടുവില്‍ നീയെത്തിപ്പെട്ടതോ................
മഴ അപൂര്‍വമായി വിരുന്നുവരുന്ന നാട്ടില്‍.
അവിടെ വരുന്ന ആ മഴയോ...............
ഇടവപ്പാതിയുടെ മനോഹാരിതയോ,
തുലാവര്‍ഷത്തിന്റെ ശക്തിയോ ഇല്ലാത്ത ഒന്ന്.
എങ്കിലും നിനക്കതു മതിയായിരുന്നു.
മരുഭൂമിയിലെ ആ മഴ നിന്നെ സഹായിച്ചിരുന്നു,
എന്നെ ഓര്‍ക്കാന്‍...........എന്നോട് കൊഞ്ചാന്‍.............
എന്നെ പ്രണയിക്കാന്‍....................
അല്ലെ...................കൂട്ടുകാരാ??????????????????

ഇന്ന് മുഴുവനും മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു.
നിനക്ക് വേണ്ടി ആ മഴയിലൂടെ ഞാന്‍ നടന്നു.
ആരും കാണാതെ എന്റെ ഒപ്പം നീയും.

4 comments:

  1. Thank you, Ethenikku vendi Ayudhiyathanallea, esttamayi, othiri esttamayi,

    ReplyDelete
  2. ഇത് ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാന്‍ അറിയാത്ത ഒരാള്‍ എടുത്തതാണ്.
    അതുകൊണ്ട് ഇതില്‍ അത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കണ്ട.
    എന്റെ മുറ്റത്ത്‌ പെയ്ത ആ നല്ല മഴ ആസ്വദിക്കുക.
    അവസാനം സ്വയം പറയുക-ഈ മഴ എന്ത് മനോഹരമാണെന്ന്.

    പിന്നെ ഈ പോസ്റ്റ്‌ ............
    മഴയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി.............
    കൂട്ടുകാരീടെ കൂട്ടുകാരന് വേണ്ടി..........................

    ReplyDelete
  3. etho janmabandhangal nammal thammilund. allathe ninakengane ith ezhuthaan pattum?
    good work

    ReplyDelete
  4. ഇന്ന് മുഴുവനും മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു.
    നിനക്ക് വേണ്ടി ആ മഴയിലൂടെ ഞാന്‍ നടന്നു.
    ആരും കാണാതെ എന്റെ ഒപ്പം നീയും. .....മനോഹരം!

    ReplyDelete