Saturday, July 30, 2011

നിങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.................

ആത്മാക്കള്‍ ഭൂമിയിലേക്ക്‌ അവര്‍ക്ക് പ്രിയപ്പെട്ടവരെ കാണാന്‍ വരുന്ന ദിവസം.
കര്‍ക്കിടകത്തിലെ വാവ് ദിനം.
പണ്ടൊക്കെ ഈ ദിനം സന്തോഷം തരാറുണ്ട്.
കാരണം സ്കൂള്‍ അവധിയായിരിക്കും.
പക്ഷെ ഇപ്പോള്‍............
ഇവിടെ തിരുനാവായില്‍ നിളയുടെ തീരങ്ങള്‍ക്ക് ഇന്ന് ബലിച്ചോറിന്റെ ഗന്ധമായിരിക്കും.
എള്ളും,പൂവും,ചന്ദനവും,ശേഷവും കൊണ്ട് മണല്‍ പരപ്പുകള്‍ നിറഞ്ഞിരിക്കും.
കാക്കളുടെ രൂപത്തില്‍ പ്രിയപ്പെട്ടവര്‍ വരുന്നത് കാത്തു കൈ കൊട്ടി നില്‍ക്കുന്ന ആളുകള്‍ആത്മാവിന്റെ അനുഗ്രഹം തേടും.
മൌനമായി പറയും.
"നിങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
മരണം ഒരു മറ മാത്രം.
ഈ വേര്‍പാട് ഒരു ഒളിച്ചു കളിയും......"
ചോറ് കൊടുത്ത് അവരുടെ വിശപ്പകറ്റും.
ഓരോ കാക്കകളുടെ കണ്ണുകളിലും സൂക്ഷിച്ചു നോക്കും.
ഇതാണോ തന്റെ പ്രിയപ്പെട്ട ആള്‍?????????????
അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ളത് ഇത്രയല്ലേ ഉള്ളൂ.
ഇനി ഒന്ന് കാണാന്‍ പോലും സാധിക്കില്ലല്ലോ എന്ന ചിന്ത അവരുടെ കണ്ണുകളെ അറിയാതെ നിറയ്ക്കുന്നു.
അപ്പോള്‍ കണ്ണുനീരിന്റെ ഉപ്പും ആ ചോറില്‍ കലരും.
കരയരുതത്രേ...!!!!!!!!!!!!!!
നാം കരഞ്ഞാല്‍ അവര്‍ക്ക് നമ്മെ വിട്ടു പോകാനാവില്ല.
മോക്ഷമില്ലാതെ ഇവിടെ അലയേണ്ടി വരുമത്രേ!!!!
എത്ര സങ്കടാണ്!!!!!!!!!!!!!!!!
എത്രയോ ആത്മാക്കള്‍ കരയുന്നുണ്ടാകും!!!!!!!!!!!!!!!!!!!!!
തനിക്കു പ്രിയപ്പെട്ടവരില്‍ ഒരാള്‍ പോലും ഒരു വറ്റു ചോറ് തരാന്‍ വന്നില്ലല്ലോ എന്നോര്‍ത്ത്...................
അത് അതിനേക്കാള്‍ വല്യ സങ്കടം.
ഈശ്വരാ................അങ്ങനെ ആര്‍ക്കും സംഭവിയ്ക്കരുതെ...........
എല്ലാവരും ഇഹത്തിലും പരത്തിലും സന്തോഷത്തോടെ ഇരിക്കണം.
അതാണ്‌ എന്റെ ആഗ്രഹം.
പ്രാര്‍ത്ഥനയും!!!!!!!!!!!!!!!

2 comments:

  1. അനഘാ...
    പിതൃശാന്തി മന്ത്രങ്ങള്‍ അലയടിച്ച പവിത്രതീരത്തു കര്‍ക്കടകവാവ്‌ ദിനം എള്ളും പൂവും അരിയും ദര്‍ഭയും അര്‍പ്പിച്ചു ബലിതര്‍പ്പണം ചെയ്യന്നത് മനസ്സില്‍ വന്നു..
    മരണത്തിലേക്ക് അദിര്‍ശ്യരായവരോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനം..

    ബ്രഹ്മചാരിത്വം കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ മരിച്ചാല്‍ ബ്രഹ്മ ലോകം പൂകുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ളവരുടെ ഏഴു തലമുറ മുമ്പും പിമ്പുമുള്ളവര്‍ പോലും പരേതന്‍റെ സദ് ഗുണത്താല്‍ ബ്രഹ്മലോക പ്രാപ്തി നേടും. :-)

    സ്നേഹത്തോടെ മനു...

    ReplyDelete
  2. പ്രിയങ്കരമായ ഓർമ്മകൾ അയവിറക്കാനായി എല്ലാ ദിവസങ്ങളും വേണ്ടിയിരിക്കുന്നു. ഒരു കർക്കടക വാവോ, പരിശുദ്ധന്മാരെ ഓർക്കുന്ന ദിവസമോ മതിയാകില്ല. ഓരൊ നിമിഷവും ഒരു ഉറക്കു പാട്ടു പോലെ നമ്മെ അനുധാവനം ചെയ്യുന്ന അഭൌമമായ ഒരു സങ്കല്പമായി ആ ഓർമ്മകൾ ഇരിക്കട്ടെ.

    ReplyDelete