അന്ന് അച്ഛമ്മയെ കുറിച്ച് എഴുതിയ അന്ന്.
ഇല്ലത്തെ പിന്നിലെ ചന്ത്രക്കാരന്‍ മാവിന്റെ ചോട്ടില്‍ ഞാന്‍ ഇരിക്കുകയായിരുന്നു.
കരയുകയും ചെയ്യുന്നു.
അച്ഛമ്മ വന്നു ചോദിച്ചു എന്തിനാ കരയണെന്ന്.
ഞാന്‍ പറഞ്ഞു മാമ്പഴം പെറുക്കുന്നതിനിടയില്‍ കയ്യില്‍ തൊട്ടാവാടിയുടെ മുള്ള് കേറിയെന്നു.
അച്ഛമ്മ കളിയാക്കി.
എന്നിട്ട് പിന്നിലേക്ക് പിടിച്ചിരുന്ന വലതു കൈ എനിക്ക് മുന്നില്‍ നീട്ടി.
നോക്കിയപ്പോ കൈ നിറയെ തൊട്ടാവാടി പൂക്കള്‍.
അവിടവിടെ കയ്യില്‍ ചോര പൊടിഞ്ഞിരുന്നു.
എനിക്ക് നേരെ നീട്ടി.
ഞാന്‍ ചോദിച്ചു എന്തിനാ ഇതെന്ന്.
അച്ഛമ്മ പറഞ്ഞു ഇതും പിടിച്ച് കൂടെ ചെല്ലാന്‍.
ഞാന്‍ പോയി.
അച്ഛമ്മയുടെ പിന്നാലെ.
നടക്കുമ്പോള്‍ എനിക്കൊരു കുസൃതി തോന്നി.
അച്ഛമ്മയുടെ കാല്‍പാട് പതിഞ്ഞതിനു മുകളില്‍ ഞാന്‍ എന്റെ കാലുകളും വെച്ച് കൊണ്ട് നടന്നു.
അതിലെക്കായിരുന്നു എന്റെ ശ്രദ്ധ.
കടന്നു പോയ വഴികള്‍ ഞാന്‍ നോക്കിയില്ല.
ഇരു വശവും ഇരുണ്ട നിറം തോന്നിയപ്പോ ഞാന്‍ എന്റെ ശ്രദ്ധ തിരിച്ചു.
നോക്കിയപ്പോള്‍ എനിക്കറിയാത്ത വഴി.
പേടി തോന്നുന്ന വഴി.
മുന്നില്‍ നോക്കിയപ്പോ അച്ഛമ്മ ഒരുപാട് ദൂരെ ആയിരുന്നു.
പക്ഷെ ശബ്ദം തൊട്ടടുത്തും.
എനിക്കാകെ പേടിയായി.
ഞാന്‍ അച്ഛമ്മെന്നു ഉറക്കെ വിളിച്ചു.
വിളി കേട്ടില്ല.
പിന്നിലേക്ക് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.
വശത്തേക്ക് നോക്കാനും.
ഞാന്‍ മുന്നോട്ടോടി.
അത്ഭുതത്തോടെ ഞാന്‍ അറിഞ്ഞു എന്റെ കാലുകള്‍ നിലത്തു തൊടുന്നില്ലെന്ന്.
എന്നെ ആരോ എടുത്തിരിക്കുന്നുവെന്നും.
ആരാണ് ??????????ഞാന്‍ കണ്ടില്ല.
വായുവിലൂടെ ആരുടെയോ കൈവെള്ളയില്‍ കിടന്നു ഞാന്‍ പോകുന്നുവെന്ന കാര്യം എന്നെ ഉറക്കെ കരയിച്ചു.
അമ്പലത്തിലേക്ക് പോവുമ്പോള്‍ എന്നും കാണുന്ന വെളുത്ത നിറമുള്ള മേഘങ്ങള്‍ പടിക്കെട്ടായി എനിക്ക് മുന്നില്‍ വഴിയായി കിടക്കുന്നു.
താഴെ കണ്ട കാഴ്ച എന്നെ കണ്ണുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു സ്ഥലത്ത് ആകാശത്തിലെക്കെത്തുന്ന തീനാമ്പുകള്‍,തൊട്ടടുത്ത് ഉള്ളില്‍ നിന്നും പതഞ്ഞു പൊങ്ങി മഞ്ഞു കട്ടകള്‍ വരുന്ന കുഞ്ഞു കുളങ്ങള്‍.
പിന്നീട് മിഴികള്‍ തുറന്നതേയില്ല.
തുറക്കാന്‍ കഴിഞ്ഞില്ല.
ആരോ ദൂരെ നിന്ന് വിളിക്കുന്നതായി തോന്നി.
കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു,കഴിഞ്ഞില്ല.
അപ്പോള്‍ ഒരു മയില്‍പീലി കൊണ്ട് മുഖത്ത് തലോടി.
നെറ്റിയില്‍ തണുത്ത കൈത്തലം അമര്‍ത്തി വെച്ചു.
ചുണ്ടില്‍ ഒരു തുള്ളി തണുത്ത ഇളനീരിന്റെ സ്വാദിലുള്ള വെള്ളം ഇറ്റിച്ചു തന്നു.
കൈയിലേക്ക് ഒരു പനിനീര്‍ മണമുള്ള പൂവ് വെച്ച് തന്നു.
ഇനി കണ്ണ് തുറക്കൂ എന്ന് പറഞ്ഞു.
നോക്കി.
കണ്ട കാഴ്ച സന്തോഷിപ്പിച്ചു.ചുറ്റും പല നിറങ്ങളിലുള്ള പൂക്കള്‍.
അടുത്ത ഒരു ചെറിയ അരുവി.
അതില്‍ നിറയെ വെള്ള താമരകള്‍ വിടര്‍ന്നിരിക്കുന്നു.
അതിനടുത്ത് നിറയെ തൊട്ടാവാടി പൂക്കള്‍.
അവിടെ എല്ലാവരും ഉണ്ടായിരുന്നു.
ഒരിക്കല്‍ എന്നെ വിട്ടു പോയവര്‍ ഒക്കെ.
എല്ലാവരുടെ മുഖത്തും വെണ്ണ പോലെ ഭംഗിയുള്ള പുഞ്ചിരി.
മനസിലെ ഭയത്തെ ഇല്ലാതാക്കി.
അച്ഛമ്മ മുന്നിലേക്ക് വന്നു.
പറഞ്ഞു.
ദാ ഇവിടെയാണ് ഞാന്‍ താമസിക്കുന്നത്.
ഇനിയും എന്റെ കുട്ടി എന്നെ ഓര്‍ത്തു കരയരുത്.
എനിക്കിവിടെ സുഖാണ്.
ഇവിടെ എല്ലാവരും എന്നെ നീ ആഗ്രഹിച്ചപോലെ ഒക്കെ നോക്കുന്നുണ്ട്.
അച്ചമ്മയേം,രവി അഫനേം,ശാന്തചോളേം,സുനില്‍ ചേട്ടനേം ഒക്കെ കണ്ടപ്പോ ഞാന്‍ ഓര്‍ത്തു എത്ര നാളായി ഇവരെ ഒക്കെ കണ്ടിട്ടെന്ന്.
പക്ഷെ ഒപ്പം ഒരു ഞെട്ടലും വന്നു.
ഒപ്പം ഒരായിരം ചോദ്യങ്ങളും.
ഇവരൊക്കെ മരിച്ചവരല്ലേ????????????
ദൈവമേ അപ്പൊ ഇതാണോ ഈ മരിച്ചോരുടെ ലോകം??????????
ഇതാണോ സ്വര്‍ഗം?????????????????
അപ്പൊ നരകോ??????????
അപ്പൊ നരകോ??????????
ആ കണ്ട തീയുള്ള സ്ഥലാണോ???????????????????
ഇതൊക്കെ കാണണെങ്കില്‍ ഞാന്‍ മരിയ്ക്കണ്ടേ????????
അപ്പൊ ഞാന്‍ മരിച്ചോ?????????????
ഈ സ്വപ്നോം ഇങ്ങനെയുള്ള ചിന്തകളും കാരണം അന്ന് ഞാന്‍ എണീറ്റതേ കരഞ്ഞു കൊണ്ടാ.....
ദേ ഗുരുവായൂരപ്പാ കാണാനൊക്കെ നല്ലതാണേലും എനിക്ക് പേടിയാട്ടോ.
എന്നും ആലത്തിയൂര്‍ ഹനുമാനെ വിളിച്ചിട്ടല്ലേ ഞാന്‍ കിടക്കുന്നത്?
പിന്നേം എന്തിനാ????????????
"ദാ ഇവിടെയാണ് ഞാന്‍ താമസിക്കുന്നത്.
ReplyDeleteഇനിയും എന്റെ കുട്ടി എന്നെ ഓര്‍ത്തു കരയരുത്.
എനിക്കിവിടെ സുഖാണ്."
ഇങ്ങിനെ ഒരു ആശ്വാസം പിരിഞ്ഞവരെ ഓര്‍ത്ത് ഞാനും ആഗ്രഹിച്ചതല്ലേ.
എനിക്കിഷ്ടായി അനഘാ ഈ സ്വപ്ന കഥ.
ഭംഗിയായ അവതരണം