എന്റെ വിരലിലേക്ക് നീ എന്ന അക്ഷരം വിരിയാന്‍ തുടങ്ങുമ്പോള്‍
എന്റെ നെഞ്ചിനുള്ളില്‍ ഒരു അരിപ്രാവിന്റെ ചിറകടിയൊച്ച ഞാന്‍ അറിയുന്നു.
കണ്ണില്‍ നിന്നും നിദ്രയുടെ പൂമൊട്ടുകള്‍ വാടി വീഴുന്നു.
ചുണ്ടില്‍ ഒരു മന്ദസ്മിതം നവ വധുവിനെ പോല്‍ നാണിച്ചു നില്‍ക്കുന്നു.
എന്റെ മനസിലേക്ക് നീ എന്ന ചിന്ത കടന്നു വരുമ്പോള്‍
ഞാന്‍ അറിയുന്നു എന്റെ ഉള്ളില്‍ ഒരു ഗന്ധരാജന്‍ വിരിയുന്നത്.
ഓരോ രക്തതുള്ളികളിലും,രോമകൂപങ്ങളിലും നിന്റെ പ്രേമത്തിന്റെ സുഗന്ധം,
നിന്റെ പ്രേമത്തിന്റെ ഭ്രമിപ്പിക്കുന്ന മണം മനസിന്റെ ഓരോ കോണിലും വൃന്ദാവനമൊരുക്കുന്നു.
നീ ഗന്ധരാജനെങ്കില്‍ ഞാന്‍ ഭ്രമരമാണ്.
നിനക്ക് ചുറ്റും മാത്രം പറന്നു നടക്കുന്ന
നിന്നിലെ മധുവിനെ അറിയാന്‍ ആഗ്രഹിക്കുന്ന ഭ്രമരം.
എന്റെ സ്വപ്നങ്ങളിലേക്ക് നീ വീട്ടുകാരനായി വരുമ്പോള്‍
ഞാന്‍ അകത്ത്ള്ളാള്‍ ആണ്.
നിന്റെ ജീവന്റെ പാതി.
നീയെന്റെ പുരുഷന്‍
ഞാന്‍ നിന്റെ പ്രകൃതി.
നിന്നെ സ്നേഹിക്കാന്‍ വേണ്ടി
നിന്റെ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ടവള്‍.
നീ വീഴുമ്പോള്‍ താങ്ങാനും
നീ കരയുമ്പോള്‍ നിന്റെ ചിരിയാവാനും
സാധിക്കണേ എന്ന വ്രതം നോറ്റവള്‍.
How poetical and natural….
ReplyDelete(well, the practical side of the story I m not so very sure of)
life is like that :)
അനഘാ ..
ReplyDeleteരാമായണ മാസാദ്യത്തില്‍ നല്ലൊരു പോസ്റ്റ് വായിച്ചു...:-)
നന്നായിട്ടുണ്ട്..ഭ്രമരവും ഗന്ധരാജനും....വായിച്ചു കഴിഞ്ഞു കുറച്ചു നേരം കുമാരനാശാന്റെ വീണപൂവ് ഓര്‍മയില്‍ കൊണ്ട് വന്നു..
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
സ്നേഹത്തോടെ മനു...