മനസ്സില്‍ വിരിഞ്ഞത് ഏഴഴകുള്ള മഴവില്ലായിരുന്നു.
ഓരോ നിറത്തിലും നിന്റെ പേര് എഴുതിയിരുന്നു.
എന്റെ വലതു വശത്തിരുന്ന നിന്നോടൊപ്പം ഞാന്‍ കണ്ട ചാറ്റല്‍ മഴ എനിക്ക് പ്രിയപ്പെട്ട മഴക്കാഴ്ചയായി.
ഇനിയൊരു പിന്‍വിളി നിനക്കായി എന്നില്‍ നിന്നും ഉണ്ടാകില്ലെന്ന എന്റെ തീരുമാനം നീ അറിഞ്ഞിരുന്നുവോ?????????
അതുകൊണ്ടാണോ നീയെന്നെ വിളിച്ചത്????????
അറിയില്ല.
പിരിയാന്‍ നീ തീരുമാനിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു.
അരുതേയെന്ന് വിലപിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍..........................
ഞാന്‍ മനസിലാക്കുന്നു.
എന്നെ തളര്‍ത്താന്‍ നിന്റെ വാക്കുകള്‍ക്കാവില്ലയെന്ന്.
അതെ
എനിക്ക് പ്രിയപ്പെട്ടതും,
നിനക്ക്,വേണ്ടെന്നു വെയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന
നമ്മുടെയീ പ്രണയത്തെ......................
ഇനി ഞാന്‍ വിളിയ്ക്കുക
"ദൈവത്തിന്റെ കയ്യൊപ്പുള്ള പ്രണയം"
എന്നാണ്.
വീണ്ടും എന്നോട് സംസാരിച്ചു.
തെറ്റെന്നു പറഞ്ഞ് നീ ഒളിപ്പിച്ച നിന്റെ പ്രേമത്തെ
ഞാന്‍ അറിഞ്ഞു കൊണ്ടേയിരുന്നു.
നിന്റെ വാക്കുകളിലൂടെ,
നിന്റെ ശബ്ദത്തിലൂടെ,
നിന്റെ നിശ്വാസങ്ങളിലൂടെ,
നിന്റെ മൌനത്തിലൂടെ,
ഒക്കെ,നീയെന്നെ നിന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നുവെന്ന് പറയുന്നത്
ഞാന്‍ കേട്ടിരുന്നു.
അതായിരുന്നു നീ ആഗ്രഹിച്ചതും.അല്ലെ?????????????
ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ വഴിയിലേക്ക് നീ വന്നപ്പോള്‍............
ഒരു വിരല്‍തുമ്പിനപ്പുറം നീ ഇരുന്നപ്പോള്‍..........
കൂട്ടുകാരാ...........എന്റെ ഹൃദയം നിനക്ക് വേണ്ടി തീര്‍ത്ത
കണ്ണീരില്‍ പൊതിഞ്ഞ,
പ്രണയത്തിന്റെ സുഗന്ധമുള്ള,
പവിഴമല്ലി പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാല
നിന്റെ ഹൃദയത്തിലേക്ക് ചാര്‍ത്തിയത് നീയറിഞ്ഞുവോ??????????
അതിനു സാക്ഷി ആ പ്രഭാതവും,ചാറ്റല്‍ മഴയും പിന്നെ നമ്മെ ചേര്‍ത്ത ദൈവവും മാത്രം......................
ഒരു മഴ നൂല് കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് പെരുമഴയുടെ ആയിരം തിരികള്‍ ആയിരുന്നു.
ഒരു പൂവ് വിടരുന്നത് കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് ഒരു പൂന്തോട്ടം മുഴുവനും വിരിഞ്ഞ പൂക്കളെ ആയിരുന്നു.
ഒരു ചെരാതിലെ ഒരു തിരി വെളിച്ചം കാണാന്‍ കൊതിച്ചപ്പോള്‍ ഞാന്‍ കണ്ടത് എനിക്ക് ചുറ്റിനും നിറഞ്ഞ കാര്‍ത്തിക ദീപങ്ങളെ ആയിരുന്നു.
ഒരു വിളി മാത്രം നിന്നില്‍ നിന്നും ആഗ്രഹിച്ചപ്പോള്‍...............
എനിക്ക് കിട്ടിയത് നിന്നോടോപ്പമുള്ള കുറച്ചു നിമിഷങ്ങളെ ആയിരുന്നു.
നിന്റെ കണ്ണുകളിലെ എന്നെ കാണാനുള്ള,
നിന്റെ നോക്കിലെ എന്നോടുള്ള പ്രണയം കാണാനുള്ള,
കുറച്ചു നിമിഷങ്ങള്‍.
നിന്റെ വിരല്‍ തുമ്പിലെ ചൂട് ആ പ്രണയത്തിന്റെ ആയിരുന്നു.
എന്റെ നെറ്റിയില്‍ അമര്‍ന്ന നിന്റെ ചുണ്ടുകളുടെ നനവ് ആ പ്രണയത്തിന്റെ ആര്‍ദ്രതയായിരുന്നു.
ഇതെല്ലാം എന്നെ അറിയിച്ചത് ഒന്നാണ്.
എന്റെയും നിന്റെയും ഈ ഇഷ്ടത്തെ ദൈവം ഇഷടപ്പെടുന്നു എന്ന്.
നമുക്കിടയിലെ ഈ മനോഹര പ്രണയം ഒരിക്കലും തീരാത്തതാണെന്ന്.
ഇതില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നുവെന്ന്.
ഇത് വീണ്ടും ആ കൂട്ടുകാരിയ്ക്കും കൂട്ടുകാരനും വേണ്ടിയാണ്.
അവരുടെ പ്രണയത്തിനു വേണ്ടിയാണ്.
അനഘാ..
ReplyDeleteഒരിക്കല്‍ കൂടി പ്രണയത്തെ നീ മനോഹരമായി വരച്ചു കാണിച്ചു.....ഹൃദയത്തില്‍ എപ്പോഴും സന്തോഷത്തിന്റെ, പ്രണയത്തിന്റെ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശം ഉണ്ടാകട്ടെ ............ഭാവുകങ്ങള്‍........
സ്നേഹത്തോടെ മനു..
ഇന്ന് നമ്മള്‍ ഏറെ അറിഞ്ഞു..അതെ ഇഷ്ടത്തോടെ ആണ് ഈ കമന്റ് എഴുതുന്നതും....ഒരുപാട് ഇഷ്ടായി .......
ReplyDeleteഒരുപാട് ഇഷ്ടായി .......ഭാവുകങ്ങള്‍........
ReplyDelete