ഹൃദയം നിന്നെ കാണാതെ മിടിക്കില്ലെന്നു വാശി പിടിക്കുമ്പോള്‍ ഞാന്‍ വരും നിന്നെ കാണാന്‍.....................................
മനസ്സ് നിന്നിലൂടെ എന്നെ അറിയാന്‍ കൊതിയ്ക്കുമ്പോള്‍ ഞാന്‍ നോക്കും നിന്റെയീ വീണപൂവിനെ..............................
നീ നല്‍കിയതിനു പകരം എനിക്കിതേ ഉള്ളൂ തരാന്‍.
ഇത് രണ്ടും നിന്നെ വേദനപ്പിയ്ക്കുന്ന എന്റെ സമ്മാനങ്ങളാണെന്നു എനിക്കറിയാഞ്ഞിട്ടല്ല,
ഞാന്‍ നല്‍കുന്ന വേദനകളും നിനക്ക് പ്രിയപ്പെട്ട സമ്മാനങ്ങള്‍ ആണെന്ന് അറിയുന്നതുകൊണ്ടാണ് ഞാന്‍ ...............................
അവള്‍
ഞാന്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം നീ പറയുന്ന നിന്റെ സ്നേഹം,
ഞാന്‍ കരയുമ്പോള്‍ മാത്രം നീ കാണിക്കുന്ന നിന്റെ സ്നേഹം,
നീ നല്‍കുന്ന സമ്മാനങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
പക്ഷെ ഇപ്പോള്‍..................
നീ തന്ന സമ്മാനങ്ങള്‍..................
എന്നെ..................
ഒരു നിര്‍ദേശം പറയട്ടെ. വെറും അഭിപ്രായം ആയി കണ്ടാല്‍ മതി. പറയുന്നത് ഇഷ്ടപ്പെട്ടില്ല എങ്കില്‍ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
ReplyDeleteഎഴുതുന്നത് കൂടുതല്‍ വായനക്കാരിലേക്ക് എത്തുക എന്നത് നല്ല കാര്യമല്ലേ. പോസ്റ്റുകളില്‍ ചെറിയ ഇടവേള വരുന്നത് അതിന് സഹായിക്കും. കാരണം എല്ലാ ദിവസവും എല്ലാവരും വായിക്കണം എന്നില്ലല്ലോ. ഇടവേളകള്‍ അതിന് സഹായിക്കും. ഇങ്ങിനെ എഴുതുന്നതിലൂടെ എനിക്ക് സംതൃപ്തി കിട്ടുന്നു എന്നൊക്കെ പറയാം. അത് കൂടുതല്‍ വായിക്കപ്പെടുമ്പോഴല്ലേ അത് പൂര്‍ത്തിയാകൂ. എന്‍റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.
ആശംസകള്‍
അവസാനത്തെ രണ്ടു വരികള്‍ വരെ നല്ല സുന്ദരമായി ഒരൊഴുക്കില്‍ പോയി..പക്ഷെ അവസാനത്തെ വരികള്‍ മൊത്തം കവിതയില്‍ നിന്നും വേറിട്ട് പോയോ എന്നൊരു തോന്നല്‍..വരികളുടെ ഘടന തന്നെ പ്രശ്നം.. ഒന്ന് കൂടി വായിച്ചു നോക്കി കുറച്ചു കൂടി ഉതകുന്ന വാക്കുകള്‍ കോര്‍ത്തിണക്കി അത് സുന്ദരമാക്കാമോ?
ReplyDeleteമുഴുമിപ്പിയ്ക്കാനാവാത്ത വാക്കുകള്‍..............
ReplyDeletepakshe eppol nee thanna sammanangal chineese ayi(use and dispose)athenikku esttayilla
ReplyDeletekadha nan muzumippichu
Have a good day, take care