ഇരുളിന്റെ നിറവില്‍..............
മഴയുടെ മൂളിപ്പാട്ടില്‍..............
സ്വപ്നങ്ങളുടെ അവസാന വാക്കായ ഒരാളെ കാണാന്‍ വേണ്ടി......................
കാറില്‍ ഭഗവത് ഗീത ശ്ലോകങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒരു മനോഹരമായ അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ടിരുന്നു.
ചെന്നു.
കാണാനായി കാത്തു നിന്നു.
കണ്ടു.
കണ്ടപ്പഴോ.................
ഒന്നും മിണ്ടാനായില്ല.
കണ്ണ് നിറയെ കണ്ടു.
തലയില്‍ പൂ വെച്ച് ഒരു കുഞ്ഞു പട്ടു കോണകം മാത്രം ഉടുത്തു നില്‍ക്കണ ഉണ്ണിക്കണ്ണന്‍.
പറഞ്ഞു ഫലിപ്പിക്കാനാവില്ല ആ രൂപം,അതിന്റെ സൌകുമാര്യം.
നിര്‍മാല്യവും വാകച്ചാര്‍ത്തും ഒക്കെ കഴിഞ്ഞു ചെന്നപ്പോഴേക്കും.
തിരക്ക് അധികം ഇല്ലാതിരുന്നത് കൊണ്ട് മൂന്നു തവണ കണ്ടു.
കണ്ടപ്പോ കണ്ണുകള്‍ ഇമപൂട്ടല്ലെന്ന് ആഗ്രഹിച്ചു.
ആവശ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
അതുകൊണ്ട് നിശബ്ദയായിരുന്നു.
നോക്കിക്കൊണ്ട് നിന്നപ്പോ കരയാന്‍ തുടങ്ങി.
മുന്നിലെ നിലവിളക്കിലെ നിരദീപത്തില്‍ നിന്നും ഒരു കുഞ്ഞു പ്രകാശം മുന്നിലേക്കെത്തി.
കരയല്ലേന്നു പറഞ്ഞു.
ഞാനില്ലേ ഒപ്പം എന്ന് ചോദിച്ചു.
എനിക്കൊന്നും മിണ്ടാനേ സാധിച്ചില്ല.
മനസ്സില്‍ വേനലില്‍ വീഴുന്ന ഒരു മഞ്ഞു കണത്തിന്റെ കുളിര്‍മ പോലെ ആ രൂപം നിറയാന്‍ തുടങ്ങി.
ഒപ്പം ശാന്തിയും സമാധാനവും.
അവിടെ ചുവരും ചാരി ഇരുന്നപ്പോ ആരോ നടന്നപ്പോള്‍ അറിയാതെ തെറിച്ച ഒരു മഞ്ചാടി മണി എന്റെ മടിയിലേക്ക് വീണു.
ന്റെ ഗുരുവായൂരപ്പാ.................
അത് നീ ഇട്ടതല്ലേ???????????????
ഞാന്‍ അങ്ങനെയേ കരുതൂ.
അച്ചു രാത്രി വിളിച്ചപ്പോ എണീറ്റു.
അവിടെ എത്തിയപ്പോ ഗുരുവായൂരാന്നു മനസിലായപ്പോ പിന്നെ അവള്‍ ഹാപ്പി ആയിരുന്നു.
വളരെ ക്ഷമയോടെ ക്യൂവില്‍ നിന്നു.
ഉറങ്ങിയതേയില്ല.
കണ്ടപ്പോള്‍ അവള്‍ക്കെന്തു സന്തോഷായിരുന്നു!!!!!!!!!!!!!
പറഞ്ഞു കൊടുക്കാതെ തന്നെ അവള്‍ കൈകള്‍ കൂപ്പി.
വാവു വേണ്ടാന്നു പറഞ്ഞു.
അവസാനം ഒരു i love you ഉം.അത് ഗുരുവായൂരപ്പന്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല.
അല്ലെ?
തിരച്ചു വരുന്ന വഴി കല്യാണി കുട്ടിയമ്മേം കണ്ടു.
ഗുരുവായൂരുന്നും വാങ്ങിയ വല്യ താമര നന്ദഫനു കൊടുത്തു.
പുള്ളി അത് കല്യാണിടെ തലയില്‍ വെച്ചു.
എന്താ അപ്പൊ ഒരു ചിരി!!!!!!!!!!!!!!
അത് കണ്ടപ്പോ എന്റെ മനസ്സും നിറഞ്ഞു.
പിന്നെ അവിടന്ന് വാങ്ങിയ മുല്ലമാല ഇവിടെ വന്നപ്പോ പൂജാമുറിയിലെ വെണ്ണക്കണ്ണനു ചൂടിച്ചു.
അത് വെച്ചു നിന്നപ്പോ കഥാനായകന്‍ അസ്സലൊരു പൂവാലന്‍ ആയി.
ചേട്ടന്റെ പിറന്നാള്‍ ആയിരുന്നു.
സാമ്പാറും,അവിയലും,എരിശ്ശേരിയും ഇഞ്ചിതൈരും ഒക്കെ ഉണ്ടാക്കി.
ചക്ക പ്രഥമന്‍ വെച്ചു.
അങ്ങനെ ആ ദിവസവും കഴിഞ്ഞു.
avide kandathu annea ayirunno, allavarum parayum nan cheruppathil nalla sundaranayirunnu annu, hehehehe
ReplyDeleteനന്നായിരിക്കുന്നു അനഘാ..ഗുരുവായൂരപ്പനെ കാണാന്‍ പോയ കഥകള്‍ വായിക്കാന്‍ എപ്പോഴും കൌതുകം കൂടും..അത് നീ എഴുതിയപ്പോള്‍ ഭംഗിയായി..
ReplyDelete""ആവശ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
അതുകൊണ്ട് നിശബ്ദയായിരുന്നു.""
ഇത് പലപ്പോഴും എനിക്കും ഫീല്‍ ചെയ്തിട്ടുണ്ട്. മറ്റുചിലപ്പോള്‍, ആവിശ്യങ്ങള്‍ ഉണ്ടായാല്‍ പോലും കണ്ണനോട് പറയാന്‍ മറന്നുപോകും......
സ്നേഹത്തോടെ മനു..