Friday, June 24, 2011

ഒരുനാള്‍ ഞാനും കാര്‍ ഓടിച്ചു കൊണ്ട് പോവുംലോ...................

കൂട്ടുകാരോടൊക്കെ കാറുവാങ്ങിയ വിവരം വിളിച്ചു പറഞ്ഞു.
കൂടെ ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോവുകയാണെന്നും.
അത് കേള്‍ക്കുമ്പോള്‍ എല്ലാര്‍ക്കും ഒരു ചിരി.
എനിക്കൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
എന്തെ എനിക്കിതൊന്നും പറ്റില്യാന്നുണ്ടോ?
ഞാന്‍ ചോദിച്ചു.
നിനക്കിനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ.
എന്ന് ഒരാള്‍ പറഞ്ഞു.
വേറെ ഒരാള്‍ടെ കമന്റ്‌.
അവള്‍ക്കിപ്പോഴും കാറും ഓടോറിക്ഷയും കണ്ടാല്‍ തിരിച്ചറിയില്ല.
എന്നിട്ടാ ഡ്രൈവിംഗ്.
ദീപു പറഞ്ഞു അങ്ങനെ അന്തര്‍ജ്ജനം അടുക്കളയില്‍ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് വരാന്‍ പോണു എന്ന്.
അത് മാത്രം എനിക്കിഷ്ടായി.
ഇങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ ഒക്കെ ഉറപ്പിച്ചു.
ഇത് പഠിച്ചിട്ടന്നെ കാര്യമെന്ന്.
അങ്ങനെ തീരുമാനം എടുത്തപ്പോഴേക്കും സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി.
ഒറ്റയ്ക്ക് ഓടിച്ചു പോണത്,ഷോപ്പിങ്ങ്നു പോണത്...അങ്ങനെയങ്ങനെ.......
പക്ഷെ പഠിക്കാന്‍ പോവുമ്പോള്‍ മറ്റേ യാത്രക്കാരുടെ ശ്രദ്ദക്ക് സിനിമയില്‍ ഇന്നസെന്റിന്റെ ഒരു ശിഷ്യന്‍ ഉണ്ടല്ലോ ചീത്ത പറയല്ലേ മാഷേന്നു പറയുന്ന അങ്ങേരുടെ സ്ഥിതിയാവുമോ എന്നാ ഒരു പേടി ഇല്ലാതില്ല.
എന്തായാലും ജൂലൈയില്‍ പോവുന്നു പഠിക്കാന്‍.
എല്ലാരും അനുഗ്രഹിക്കണം.
ഹോ.......ഓര്‍ക്കാനേ വയ്യ.
പിന്നെ ഞാനാരാ...........................

14 comments:

 1. ഡ്രൈവിംഗ് പഠിത്തത്തിന് എല്ലാ ആശംസകളും അറിയിക്കുന്നു..ദൈവമേ നാട്ടുകാരെ നീ തന്നെ കാത്തോളണം!!

  ReplyDelete
 2. നാട്ടില്‍ വരാറായി.
  ഡ്രൈവിംഗ് പഠിക്കുന്ന വഴി ഏതാ. ആ വഴി യാത്ര ഒഴിവാക്കാലോ :-)
  ഏതായാലും പഠിക്കു. ആശംസകള്‍

  ReplyDelete
 3. deepu paranja karayam nee ezhuthi, but njan paranja karayam nee ezhithiyilla........ ninakku sadhikkum,......ennu njan thanna pinthuna..... athu nee vittu...... njan ara alle.....

  ReplyDelete
 4. അതേയ് 2 മാഷ്മ്മാരെ എന്നെ അത്ര കളിയാക്കുകയോന്നും വേണ്ടാട്ടോ.
  ഇതില്‍ ഞാന്‍ ഒരു കലക്ക് കലക്കും.

  ReplyDelete
 5. neeyenikku aarum alla ennu ninakku thonnunnuvenkil pinne njan onnum paranjittu kaaryamilla.neeyenne athraye manasilaakkiyolloo ennu njan karuthendi varum.

  ReplyDelete
 6. അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല ഡ്രൈവിങ്ങ്. ധൈര്യമായി തുടങ്ങിക്കോളൂ.

  ReplyDelete
 7. ധൈര്യമായി തുടങ്ങിക്കോ. മറ്റുള്ളവര്‍ക്ക് ധൈര്യം ഉണ്ടോ എന്ന് അന്വേഷിക്കേണ്ട. എന്തായിരുന്നാലും ജൂലൈയില്‍ തുടങ്ങുകയല്ലേ, സമയവും, റൂട്ടും ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, അന്തം വിടുമ്പോള്‍ ആക്സിലേറ്ററും ബ്രേക്കും മാറി പോകാതെ നോക്കണം. ബാക്കി ഒക്കെ സമാധാനിക്കാം.

  ReplyDelete
 8. ഡ്രൈവിംഗ് പഠിക്കൂ.. വളരെ നല്ല കാര്യമാണ്... :) ഞാന്‍ പഠിച്ചിട്ടു രണ്ടു മാസമേ ആയുള്ളൂ.. ആദ്യം കുറച്ചു പേടി ഒക്കെ തോന്നുമെങ്കിലും പ്രാക്ടിസ് ചെയ്‌താല്‍ നന്നായി വഴങ്ങും... :) പഠനത്തിനു ആശംസകള്‍.. :)

  ReplyDelete
 9. driving padikkunna vazhiyiloode nadakkunnavare idikkathirunnal mathiyayirunnu... njanethayalum aa vazhi mari nadakkan theerumanichu...

  ellavidha mangala assamsakalum..

  sasneham

  santhosh

  ReplyDelete
 10. License kittiyaal ariyikkanea

  ReplyDelete