മനസ്സിന് സഞ്ചരിക്കാനുള്ള വഴികള്‍ ഒരുപാടുണ്ട്.
എങ്കിലും അത് പോകണമെന്ന് ആഗ്രഹിക്കുന്ന വഴിയോ......
നിന്നിലെക്കവസാനിക്കുന്ന വഴിയിലൂടെ.
ഓര്‍മ്മകള്‍ക്ക് പങ്കു വെക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
എങ്കിലും മനസ്സില്‍ നിറയ്ക്കാന്‍ അവയിഷ്ടപ്പെടുന്നത് നീയെന്ന സത്യത്തെ മാത്രം.
സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ മറ്റൊരു വലിയ ലോകമുണ്ട്.
എങ്കിലും അത് തുലാഭാരം നടത്തുന്നതോ നിനക്ക് വേണ്ടി മാത്രം.
ഇങ്ങനെ,
നീ എന്നില്‍ അലിഞ്ഞു ഞാനായി മാറിക്കൊണ്ടിരിക്കുന്നു.
ഇന്നലെയെ ഓര്‍ക്കുന്നതും,
ഇന്നില്‍ ജീവിക്കുന്നതും,
നാളെയെ കുറിച്ച് ചിന്തിക്കുന്നതും
എല്ലാം ഇപ്പോള്‍ നീയെന്ന ഞാനില്‍ നിന്ന് തുടങ്ങി............................
interesting.....!
ReplyDeleteസുപ്രഭാതം
ReplyDeleteപറഞ്ഞത് സത്യാണോ?
This comment has been removed by the author.
ReplyDeleteനമ്മള്‍ചിന്തികുന്നതും..ആഗ്രഹികുന്നതുമായ വഴിയിലുടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സാമ്യതകള്‍ ഒരുപാട് സന്തോഷം നല്‍കുന്നു അനഘാ ...ഭാവുകങ്ങള്‍
ReplyDeleteസ്നേഹ പൂര്‍വ്വം ബിന്ദു