എന്റെ പ്രണയം നിന്റെ സ്വന്തം.
ഞാന്‍ അറിയാതെ
എന്റെ അനുവാദമില്ലാതെ
നീ എന്റെ ജീവിതത്തിലേക്ക് വന്നു.
നീ എനിക്ക് കാണിച്ച സ്നേഹത്തിന്റെ ലോകത്തിലേക്ക്
നിന്റെ കൈ പിടിച്ചു ഞാന്‍ കയറിയപ്പോള്‍
ഞാന്‍ അറിഞ്ഞില്ല അതിലൂടെ നീയെന്റെ ആത്മാവിനെ നിന്റെ സ്വന്തമാക്കിയെന്ന്.
ഒപ്പം എന്റെ പ്രണയത്തെയും.
അങ്ങനെ എന്റെ പ്രണയം നിന്റെ സ്വന്തമായി.
എന്റെ രാവുകള്‍ അതിലൂടെ എന്റെ നിദ്രയും ഇപ്പോള്‍ നീ നിന്റെയാക്കി.
സ്വപ്നങ്ങളായി വന്നു നീ എനിക്ക് നിദ്രയില്‍ പോലും തനിച്ചാക്കിയില്ല.
എന്റെ ഏകാന്തതയെ നീ സ്നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അറിഞ്ഞതേയില്ല
എന്റെ നിദ്രകളെ സ്വന്തമാക്കാനാണ് നീ ശ്രമിക്കുന്നതെന്ന്.
എന്റെ ഓര്‍മ്മകളെയും നീ നിന്റെയാക്കി.
മരുഭൂമിയായിരുന്ന എന്റെ മനസ്സില്‍ സ്നേഹമെന്ന വിത്ത് വിതച്ച് തളിരണിയിച്ച്
പൂക്കള്‍ നിറച്ച് നീ നിന്നെ തന്നെ അതിലെ സുഗന്ധത്തിലും ചന്തത്തിലും നിറച്ച്
അങ്ങനെ എന്റെ ഓര്‍മ്മകളെ നീയൊരു പൂന്തോട്ടമാക്കി
നീ നിന്റെ സ്വന്തമാക്കി.
എന്റെ വാക്കുകളില്‍
ചിന്തകളില്‍
ഓര്‍മ്മകളില്‍
ദിവസങ്ങളില്‍
സ്വപ്നങ്ങളില്‍
ഒക്കെ നീ കടന്നു വന്ന് ഞാന്‍ കാണാത്ത അറിയാത്ത നന്മയുടെ ലോകത്തേക്ക് നീയെന്നെ കൊണ്ടുപോയി.
കണ്ണീരണിഞ്ഞ ,വാടി വീണ,നിറമില്ലാതിരുന്ന
എന്റെ മനസ്സെന്ന പൂവിനെ
ഞാനെന്ന വീണപൂവിനെ
സ്നേഹമെന്ന വലിയ നന്മയിലൂടെ നവജീവന്‍ നല്‍കിയ
നീ എന്ന ചെറിയ വലിയ അക്ഷരത്തെ
എഴുതാതെ എനിക്കൊരിക്കലും
എന്റെ വാക്കുകള്‍ അവസാനിപ്പിക്കാനാവില്ല.
ജീവിതം മുഴുവനും നിനക്ക് വേണ്ടിയായാല്‍ പോലും തീരില്ല എന്റെയീ കടം.
നിന്നോടുള്ള ഈ സ്നേഹത്തിന്റെ കടം.
തീര്‍ത്താലും തീരാത്ത കടം.
നല്ല പോസ്റ്റ്... ഇഷ്ടായി...ആശംസകള്‍...
ReplyDeleteതാങ്കള്‍ ഒരു നിമിഷ കവയത്രിയാണോ? നിമിഷങ്ങള്‍ വച്ചല്ലേ കവിതകള്‍ പിറക്കുന്നത്. അതും കിടിലന്‍ കവിതകള്‍ ..ഇന്നത്തെ രണ്ടു കവിതകളും നന്നായിട്ടുണ്ട്...പിന്നെ i love you എന്ന പേരില്‍ മാത്രം ഒരഭംഗിയില്ലേ ?..ഹലുവയും മത്തികറിയും പോലെ :-) നല്ല മലയാള കവിതയും ഇംഗ്ലീഷ് പേരും !!!
ReplyDeletemaheshettoy oru nandi irikkatte ente vaka.
ReplyDeletepinne maashey..........
ReplyDeleterandu divasamaayi computer thodaane pattiyirunnilla.
athukondaakum athu kayyil kittiyappozhekkum aarthi mooth postaan thudangiyath.
ithu kavithayonnum allatto.
chumma............
veruthe..........
pinne njan innu last post vaayichu.
maashde.
kollaamtto.
de njan i love you maatti.vere heading aakki.
ReplyDeleteപ്രണയം എത്ര മനോഹരമായ ഒരു വികാരം ആണെന്നു പ്രണയിക്കുമ്പോൾ മാത്രമേ നാം അറിയുന്നുള്ളു. ഇത്ര തീവ്രമായി സ്നേഹിക്കാൻ കഴിയു മെന്നു ഇപ്പോളാണു മനസിലാക്കുന്നതു. നന്ദി ഈ അറിവു പകർന്നു തന്നതിനു.
ReplyDelete