Tuesday, June 28, 2011

മഞ്ഞും നിലാവും മറച്ചു വെച്ച ആ മുഖം...................

ഇരു വശവും മൈലാഞ്ചി പൂത്ത മനോഹരമായ വഴിയിലൂടെ
എന്‍റെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ എല്ലാം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്
പൂവിന്‍റെ ഗന്ധം ആസ്വദിക്കാന്‍ എനിക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
എന്നെ എന്നെക്കാളും ഇഷ്ടപ്പെടുന്ന ഒരാള്‍........
നിലാവും,നക്ഷത്രങ്ങളും നിറഞ്ഞ രാത്രിയില്‍,
മൈലാഞ്ചിയും,പാരിജാതവും പൂത്ത രാത്രിയില്‍...........
ഞാന്‍ മൂളുന്ന പാട്ടും കേട്ട് അയാള്‍ എന്‍റെ കയ്യില്‍ കൈ കോര്‍ത്ത്‌ പിടിച്ചു നടക്കും.
അങ്ങനെ ഒരാളെ ഞാന്‍ ഒരുപാട് സങ്കല്‍പ്പിച്ചിട്ടുണ്ട്.
മഞ്ഞു നിറഞ്ഞ നിലാവില്‍ അയാളുടെ മുഖം എന്നും എനിക്ക് അവ്യക്തമായിരുന്നു.
അയാള്‍ക്ക്‌ വേണ്ടി മൈലാഞ്ചിയിടാന്‍...............
കുപ്പിവളകളണിയാന്‍...........
തിരുവാതിരയെടുക്കാന്‍ ...............
എനിക്കൊരുപാടിഷ്ടമായിരുന്നു.
കാത്തിരിക്കാന്‍............ആരെങ്കിലുമൊക്കെ ഉള്ളത് എത്ര മനോഹരമായ ഒരു സത്യമാണെന്ന് ഞാന്‍ മനസിലാക്കിയത് അങ്ങനെ ഒരാളെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയപ്പോഴാണ്.
ജീവിതം ഞാന്‍ കണ്ട സ്വപ്നങ്ങളിലെത് പോലെ ആയിരുന്നെങ്കിലെന്നു ഒരുപാട് അന്നൊക്കെ ആഗ്രഹിച്ചിരുന്നു.
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് പിന്നീടാണ് മനസിലായത്.
കാലം അന്ന് അവ്യക്തമാക്കിയിരുന്ന ആ മുഖത്തെ പിന്നീട് വ്യക്തമാക്കി തന്നു.
പക്ഷെ അപ്പോഴേക്കും അത് കാണാന്‍ ഞാന്‍ ഒരുപാട് വൈകിപ്പോയി.
എങ്കിലും ദുഖമില്ല.
പരാതിയും,പരിഭവവും ഇല്ല.
ഇനിയും ആ വഴിയിലൂടെ നിലാവുള്ള രാത്രിയില്‍ ഞാന്‍ നടക്കും.
എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഞാന്‍ മൂളും.
നോല്‍ക്കാന്‍ ഇനിയുമെത്ര തിരുവാതിരകള്‍...........!!!!!!!!!
ചുവക്കാന്‍ ഇനിയും എത്ര മൈലാഞ്ചിയിതളുകള്‍..............!!!!!!!!!!!!
കാത്തിരിപ്പ് അതീ ജന്മം മുഴുവനും.

3 comments:

  1. kai pidichu nadakkan udan thanne oral kootinu vaaratte ennasamsikkunnu..

    sasneham
    santhosh

    ReplyDelete
  2. രിയപ്പെട്ട അനഘാ,
    ചില മുഖങ്ങള്‍ കാണാമറയത് തന്നെ ആകട്ടെ!
    അതാണ് നല്ലത് എന്നത് ഈശ്വര നിശ്ചയം! സ്വപ്‌നങ്ങള്‍ വാരിക്കോരി തരുന്നുണ്ടല്ലോ...അത് പോരെ?
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  3. സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യ കന്യകേ
    സ്വർണ്ണനൂലെറിഞ്ഞൊരാൾ വല വീശിയോ
    കാലമേറെയായ് നിന്നെ കാത്തിരുന്നുവോ
    കായലോളമായ് നിന്നെ തേടി വന്നുവോ????? :)
    സഖി നീയോ ഇണയാവാൻ കണി കണ്ടിരുന്നുവോ

    ReplyDelete