Monday, June 20, 2011

മഴപ്രാന്തുകള്‍..................

ഇന്നും ഞാന്‍ അമ്പലത്തില്‍ പോയിരുന്നു.
രണ്ടു ദിവസം അടുപ്പിച്ചു പോയിക്കഴിഞ്ഞാല്‍ പിന്നെ എന്നും പോവാന്‍ തോന്നും.
അപ്പൊ ഇന്നും പോവാംന്ന് വെച്ചു.
വേഷം മാറി വന്നപ്പോ ഗംഭീരം മഴ.
അമ്മേം ചേട്ടനും പറഞ്ഞു മഴ മാറിയിട്ട് പോയാ മതിയെന്ന്.
എനിക്കാണെലോ ആ മഴയത്തു കൂടി പോണംന്നും.
അവസാനം ശക്തി ഒന്ന് കുറഞ്ഞപ്പോ ഇറങ്ങി.
അശ്വതീടെ കുടയും പിടിച്ചു കൊണ്ട്.
കാലങ്ങള്‍ക്കപ്പുറം ആരോ എന്നെ ഒരു പിന്‍വിളി വിളിച്ചുവോ?????????????
എനിക്കങ്ങനെ തോന്നി.
എത്ര നാളുകളായി ഞാന്‍ മഴയത്തു കൂടി നടന്നിട്ട്...........................

ഇപ്പൊ പകലിനു ദൈര്‍ഘ്യമേറിയതിനാല്‍ ഞാന്‍ വൈകിയേ പോവാറുള്ളൂ.
ഇന്നും അതെ.
പെട്ടെന്ന് മഴ വന്നപ്പോള്‍ ആകെ ഇരുട്ടടച്ചു.
എനിക്കിഷ്ടാണ് ആ അന്തരീക്ഷം.
അപ്പോള്‍ ഞാന്‍ തനിച്ചേ പാടുള്ളൂ.
അങ്ങേയറ്റം നിന്റെ സാമീപ്യം വരെയാവാം.
മറ്റാരും വേണ്ട എന്റെ ഒപ്പം.
അതാ എനിക്കിഷ്ടം.
ഞാന്‍ നടന്നു.
കുട പിടിച്ച്.
കുടയുടെ വല്യ കമ്പിയില്‍ മൂക്കുരുമ്മാന്‍ എനിക്കിഷ്ടാ.
ആ തണുപ്പിനു ഒരു പ്രത്യേക രസാ.
ചിലപ്പോ അറ്റത്തു നിന്നും വീഴുന്ന മഴത്തുള്ളികളെ ഞാന്‍ വിരല് കൊണ്ട് തൊടും.
പൊട്ടു പോലെ നെറ്റിയില്‍,കണ്‍പോളകളില്‍ ഒക്കെ വെയ്ക്കാറുണ്ട്.
വെറുതെ ഒരു രസം......
പുതു മഴ നനയുക എന്നത് എന്റെ സ്വഭാവമായിരുന്നു.
ഇഷ്ടമായിരുന്നു.
നിര്‍ബന്ധമായിരുന്നു.
വിവാഹമെന്ന വലിയ സത്യത്തില്‍ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന എന്റെ ഇഷ്ടങ്ങളിലെ ഏറ്റവും ഒന്നാമത്തെ കാര്യം.
വേളി കഴിഞ്ഞ് മൊതക്കുടി(വേളി കഴിഞ്ഞു ആദ്യമായി സ്വന്തം ഇല്ലത്തേക്ക് പോവുന്നതിനെ പറയുക ഞങ്ങളുടെ ഇടയില്‍ അങ്ങനെയാണ്.)പോയപ്പോള്‍ അന്ന് രാത്രി അവിടെ മഴ പെയ്തു.
കാണേണ്ട താമസം ഞാന്‍ മുറ്റത്തേക്കിറങ്ങി.
കൈകള്‍ നീട്ടി പിടിച്ച്,ആകാശത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു കൊണ്ട് മഴയെ കാണാന്‍ ആസ്വദിക്കാന്‍ സിനിമയില്‍ നായിക ചെയ്യുനതിനേക്കാള്‍ രസമാണ്.
മുറ്റം മുഴുവനും വട്ടം കറങ്ങാരുന്ദ് ഞാന്‍.
അത് മതിയായാല്‍ അന്ന് ഞാന്‍ കുറെ തൂണുകളെ കാട്ടി തന്നില്ലേ അതിലെ എന്തെങ്കിലും ഒന്നില്‍ പോയി ചാരി നിന്ന് കാണും മഴയെ.
അങ്ങനെയങ്ങനെ കുറെ "പ്രാന്തുകള്‍" എന്ന് ചേട്ടന്‍ പറയുന്ന എന്റെ ഇഷ്ടങ്ങള്‍...............
പറഞ്ഞു വന്നത് ഇതാണ്.
ഇന്ന് മഴയില്‍ നടന്നപ്പോ ഇതെല്ലാം ഓര്‍മ്മ വന്നു.
അമ്പലത്തില്‍ അവിടവിടെ ആയി വെള്ളം കെട്ടി നിന്നിരുന്നു.
അതില്‍ മുഴുവനും കാലുകളെ കളിക്കാന്‍ അനുവദിച്ചുകൊണ്ടാ ഞാന്‍ നടന്നത്.
ആരും ഉണ്ടായിരുന്നില്ല .
മഴ അപ്പോഴേക്കും മാറിയിരുന്നു .
എങ്കിലും കുട മടക്കിയില്ല.

പിന്നിലെ പാടം കണ്ടപ്പോള്‍ എനിക്കങ്ങോട്ട് പോവാന്‍ തോന്നി.
പുല്ലിന്റെ തുമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന മഴ തുള്ളികളെ
കൈകൊണ്ട് തൊടാന്‍ എന്തൊരു രസമാണ്!!!!!!!!!!!!!!



അതും എനിക്കിഷ്ടാണ്.


ഇന്നും ഞാന്‍ ആ മേഘത്തിന്റെ പടികളെ കണ്ടു.

എന്നും കാണാറുള്ള കാഴ്ച.

ആ ചോദ്യം വീണ്ടും ചോദിച്ചു.
ആ പടികള്‍ എങ്ങോട്ടെയ്ക്കായിരിക്കും?

അതെനിക്ക് വേണ്ടിയുള്ള വഴിയാണ്.
എനിക്കുറപ്പാണത്.
മോളീന്ന് ഒലിച്ചു വരണ വെള്ളത്തിന്‌ എന്തൊരു തെളിച്ചാണെന്നോ!!!!!!!!!!!!!
പക്ഷെ അത് വരണത് റോഡിന്‍റെ അരികിലുള്ള തോടില്‍ കൂടെയാ അല്ല തെറ്റി കാനയില്‍ കൂടെ.
അതിനാല്‍ കാലു മുക്കിയില്ല.
അങ്ങനെ ഇന്ന് ഞാന്‍ മഴയില്‍ കളിച്ചു.
പണ്ടത്തെ പോലെ.
അതേയ്.......ഇനി വേറൊരു സ്വകാര്യം പറയട്ടെ?
ആരും കാണാതെ ഞാന്‍ ഇടക്ക് ഇപ്പഴും മഴ കൊള്ളാരുണ്ട്.
ഇപ്പൊ എനിക്ക് പനി വന്നാല്‍ അച്ചൂനും വരൂലോന്നോര്‍ത്താണ്
മഴയെ കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ നിയന്ത്രിക്കുന്നത്.

ഇത് വായിക്കുന്നവരെ.................
എല്ലാവര്‍ക്കും ഒരു നല്ല ദിവസം നാളേക്ക് ആശംസിക്കുന്നു.
ശുഭരാത്രി.







1 comment:

  1. അനഘാ,
    കഴിഞ്ഞ മാസത്തിന്റെ അവസാനം മുതല്‍ മഴയുടെ ഭംഗിയും സൌന്ദര്യവും മിക്കവാറും എല്ലാ പോസ്റ്റിലും, ഉണ്ട്, നിന്റെ മാത്രല്ല, ഞാന്‍ വായിച്ച മറ്റു ചിലതിലും....ശരിക്കും കാണുന്നുണ്ട് ഓരോരുത്തരും മഴയെ സ്നേഹിക്കുന്നതും, ആസ്വദിക്കുന്നതും, അസൂയ തോന്നുന്നു...ശരിക്കും..എനിക്ക് കര്‍ക്കിടവും ഇടവപ്പാതിയും ഒക്കെ നഷ്ടങ്ങളുടെ കൂട്ടത്തില്‍ ആയപോലെ..

    ഇന്നലെ ഇവിടെ ഏറ്റവും കൂടിയ ചൂടായിരുന്നു..അമ്പതിരണ്ടു ഡിഗ്രി...പുറത്തു പണി എടുക്കുന്ന പാവങ്ങളെ കുറച്ചു ഓര്‍ത്തപ്പോള്‍ സങ്കടം തോന്നീ...നാട്ടില്‍ ആരോടും പറയില്ല ഇവിടെ മുഖം പൊള്ളുന്ന ചൂടില്‍ ആണ് അവര്‍ പണിയെടുക്കുന്നതെന്ന്..ഭാര്യയുടെയും മക്കളുടെയും മുഖം മനസ്സില്‍ വരുമ്പോള്‍ ഈ ചൂടിലും അവര്‍ക്ക് മനസ്സ് തണുക്കും.. നല്ല തിളച്ച മണ്ണ് പറന്നുയരുന്ന പൊടിക്കാറ്റുള്ള ഒരു ദിവസം ഷിപ്പില്‍ നിന്നും ഒരുദിവസം പുറത്തു ഡോക്ക്യാര്‍ഡ്‌ലേക്ക് പോയി ഞാന്‍, പോടിപെട്ടെന്നു പൊങ്ങിയപ്പോള്‍ തൂവാല കൊണ്ട് മുഖം പൊത്തി. അപ്പോള്‍ അവിടെ പണിയെടുക്കുന്ന ഒരു മലയാളി സുഹൃത്ത്‌ പറഞ്ഞു, "ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ ഒന്നും അറിയില്ല, പുറത്തു വന്നപ്പോള്‍ തന്നെ മുഖം പൊത്തി അല്ലെ, 8 മണിക്കൂര്‍ ഇതേ കാലാവസ്ഥയില്‍ നില്‍ക്കുന്ന ഞങ്ങളെ കുറിച്ച് ഓര്‍ത്തു നോക്കൂ" സത്യാണ്...ഓര്‍ക്കാറില്ല ആരും.......

    "കൊല്ലൂരിലെ ആ ഇരുപത്തി ആറാം തീയതിയില്‍ നടന്ന സംഭവം".....ഒരു S.N സ്വാമീടെ തിരക്കഥ പോലെ .......

    ശുഭദിനം നേരുന്നു..
    സ്നേഹത്തോടെ മനു.....

    ReplyDelete