ദേ ഇതാണ് എന്റെ ഇല്ലം.ഇവിടെ ഓരോ മന്തരികള്ക്ക് പോലും എന്നെ അറിയാം.എന്റെമനസ്സറിയാം.ദേ ആ മുന്നിലുള്ള ഓരോ തൂണുകളോടും ഞാന്‍ ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളുംപങ്കു വെച്ചിട്ടുണ്ട്.രഹസ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.നില്ലാവില് കുളിച്ച രാത്രികളില്‍ ഈ മുറ്റത്ത് ഞാന്‍ഒരുപാട് നടക്കാറുണ്ട്.സ്വപ്നങ്ങള്‍ മെനഞ്ഞു കൊണ്ട്.നഷത്രങ്ങളോട് സംസാരിച്ചു കൊണ്ട്.പൂരത്തിന്ഈ മുറ്റം മുഴുവനും നല്ല ഭംഗിയില്‍ ചെത്തി മിനുക്കും.പന്തല്‍ ഇട്ടു കുരുത്തോലയും മാവിലയും കൊന്നപൂവും ചെമ്പരതിപ്പൂവും ഒക്കെ കൊണ്ട് അലങ്കരിക്കും.നിറയെ വിളക്കുകള്‍ കത്തിച്ച് പറകള്‍ നിരത്തിവെക്കും.തേവര് വരുമ്പോള്‍ നെല്ല്,അരി,മലര് എന്നിവ കൊണ്ട് നിറയ്ക്കും.എല്ലാത്തിലും തെങ്ങിന്റെംകവുങ്ങിന്റെം പൂക്കുലകളും വെയ്ക്കും.കണ്ടോ ഈ മുറ്റത്തിനെ കുറിച്ചു തന്നെ ഒരുപാടുണ്ട് എനിക്ക്പറയാനായി.
ദേ ഇത് എന്റെ തറവാടിന്റെ പഴയ ഒരു ഓര്‍മ്മയാണ്.
ഞാന്‍ കണ്ടിട്ടില്ലാത്ത നാലുകെട്ടിന്റെ അവശേഷിപ്പ്.
മണിച്ചിത്രത്താഴിലെ തെക്കിനിയാണോ???(ഈ മുറി നില്‍ക്കുന്നത് തെക്കാണ്)അറിയില്ല.
ഞാന്‍ കാണുമ്പോള്‍ മുതല്‍ എന്റെ തറവാട് ആധുനികമാണ്.
അതിലും ഒരുപാട് മുറികളുണ്ട്.
വലിയ ഇരുട്ട് പിടിച്ച മുറികള്‍.
ഇതും എനിക്ക് പ്രിയപ്പെട്ടതാണ്.


ഇനി അടുത്തത്.ഇതാണ് എന്റെ വീട്.ഒരു കുഞ്ഞുവീട്.ഇത് കാണാന്‍ മാത്രേ എനിക്കിഷ്ടള്ളൂ.കൂടുതല്ഒന്നും എനിക്കൊട്ട് പറയാനില്ല താനും.

ഇത് കണ്ടോ ഈ നീണ്ട വഴി??????????????
നല്ല ഭംഗിയില്ലേ?എനിക്ക് അങ്ങനെയാണ്.
എന്റെ ഓര്‍മ്മകളിലേക്കുള്ള വഴി.
എന്റെ സ്വകാര്യങ്ങളിലെക്കുള്ള വഴി.
എന്റെ ഇഷ്ടങ്ങളിലെക്കുള്ള വഴി.
എന്റെ സ്വാതന്ത്ര്യങ്ങളിലെക്കുള്ള വഴി.
എന്റെ ലോകത്തിലേക്കുള്ള വഴി.
ഇതിനേക്കാള്‍ കൂടുതല്‍ ഇനിയെന്ത് പറയാന്‍!!!!!!!!

ഇതൊരു മാവാണ്.
എനിക്കേറ്റവും ഇഷ്ടള്ള മാമ്പഴംണ്ടാവണ മാവ്.
എന്റെ അറിവില്‍ ഇതിന്റെ പേര്ചന്ത്രക്കാരന്ന്നാണ്.
ഒരിക്കലെങ്കിലും ഇതിന്റെ സ്വാദ്അറിയേണ്ടതാണ്.
മല്‍ഗോവയും,സേലവും,അല്‍ഫോന്‍സയും ഒന്നുംഅല്ല ഈ പുള്ളീടെ മുന്നില്‍.
ഇതിനെത്ര വര്‍ഷം പഴക്കംണ്ടെന്നുഎനിക്കറിയില്ല.
നമ്മള് പൊട്ടിക്കാംന്നു വിചാരിച്ചാലൊന്നുംനടക്കില്ല.മൂപ്പര് കാറ്റില്‍ നമുക്കായി തരും.
ഒരിക്കല്‍ ഒരു പൂരനാളില്‍ തലേന്ന് രാത്രി നല്ലകാറ്റും മഴയും ആയിരുന്നു.
ഒരു അപ്രതീക്ഷിത വേനല്‍ മഴ.അന്ന് വലിയചാക്കുകളിലാ പെറുക്കി കൂട്ടിയത്.
ഇരുട്ടില്‍...... അതൊരു രസമായിരുന്നു.
പണ്ട് കുഞ്ഞു കുട്ടി ആയിരുന്നപ്പോ വെക്കേഷന് എല്ലാരും വരും.
അപ്പൊ അഫന് ഈ മാവിന് ചോട്ടില് കസേരയിട്ട് ഒരു കത്തിയും പിടിച്ച് ഇരിക്കും.
മാമ്പഴം വീണാല്‍ കയ്യില്‍ കൊണ്ട് പോയി കൊടുക്കും.
ഞങ്ങള്‍ കുട്ടികള്‍ എല്ലാവര്‍ക്കുമായി പൂളി തരും.ഒപ്പം കഥകളും.എത്ര കഥകള്‍.............
വലിയ കഥ പറയാന്‍ പറയുമ്പോള്‍ അഫന് പറയും.
ഒരിടത്ത് ഒരു വല്യ തറവാടുണ്ടായിരുന്നു.
അവിടെ ഒരുപാട് കൃഷി ഉണ്ടായിരുന്നു.
കിട്ടുന്ന നെല്ല് സൂക്ഷിക്കാന്‍ ഒരു വല്യ പത്താഴം ഉണ്ടായിരുന്നു.
അതിനു ഒരു വശത്ത ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു.
അതിലൂടെ എന്നും ഒരു കിളി വന്നു ഒരു നെന്മണി കൊത്തി കൊണ്ട് പോകും.അങ്ങനെ എന്നും വരും.
അപ്പൊ ഞങ്ങള്‍ ചോദിക്കും എന്നിട്ടോ???????????????
അപ്പൊ അഫന് പറയും ആദ്യം അത് മുഴുവനും കൊണ്ടുപോവട്ടെ എന്നിട്ടല്ലേ ബാക്കി കാര്യംന്നു.
അന്ന് അത് മനസിലായില്ല.
ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരാണ്.
ഈ അഫന്റെ ഓരോ കാര്യം.
പിന്നെ പറഞ്ഞിരുന്ന കഥ കൊച്ചി മല്ലന്റേം കോഴിക്കോട്ടു മല്ലന്റേം ആണ്.
പിന്നെ കുട്ടി പാട്ടുകള്‍ പഠിച്ച കഥ.
"വരമ്പത്ത് തൊരപ്പന് തൊരക്കും പോലെ.
വെള്ള കൊക്കിരിക്കുംപോലെ.
നെട്ടാം പന നില്ക്കും പോലെ.
മണ്ടിക്കുറുക്കന് മണ്ടും പോലെ."
അങ്ങനെ നാല് പാട്ടുകള്‍ കുട്ടി പഠിച്ചു.
അത് നല്ല കഥയാണ്.
അയ്യോ!!!!!!!!!!!!!ഉണ്ണിയെ രാക്ഷസി പിടിച്ചു കൊണ്ട് പോയ കഥ മറന്നു.
അങ്ങനെ കുറെയേറെ കഥകള്‍.........................
പിന്നീടു ഞാന്‍ എത്ര കുട്ടികള്ക്കാന്നോ ഇതൊക്കെ പറഞ്ഞു കൊടുത്തിരിക്കുന്നെ!!!!!!!!!!!!!
കഥകള്‍ മനസിനെന്നും സന്തോഷം നല്കുന്നവയാണ്.
ബാല്യത്തില്‍ കേട്ടിരുന്ന കഥകള്‍ പ്രത്യേകിച്ചും.
ദേ ഇത് നേരത്തെ കണ്ട വഴിയുടെ മറ്റെ അറ്റം.
ഈ വഴികളില്‍ മഴനൂലുകളെ കാണാന്‍ നല്ല രസമാണ്.
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന ഒരു നാണം കുണുങ്ങിയായ സുന്ദരി മഴ.


ഇത് ഈ തവണ ഞാന്പോയപ്പോ എനിക്ക്വേണ്ടി പെയ്ത മഴ.ഈ ഒട്ടുമാവില്‍ നിറയെ ഇലകള്ആണ്.അതില്‍ മഴ നിറഞ്ഞു പെയ്തിരുന്നു.
ഞാന്‍ ആവോളം ആസ്വദിച്ച മഴ.

ഈ പൂവിനെ ഞാന്‍ അറിയുന്നത് പാരിജാതംഎന്നാണു.ചിലര്‍ പറയണൂ ഇതല്ല പാരിജാതംന്നു.
എനിക്കറിയില്ല.
എന്തായാലും ഇതിനു നല്ല മണമുണ്ട്.
ഒരു മൃദുവായ ഗന്ധം.
ചില രാത്രികളില്‍ ഈ മനം എന്നെ ഒരുപാട്മോഹിപ്പിക്കാരുണ്ട്.
എനിക്കൊരുപാടിഷ്ടാണ് ഈ കുഞ്ഞു പൂവിനെ.
പണ്ട് ലിസ ചേച്ചി പേടിപ്പിക്കാരുണ്ട്.ഇത് പൂത്താല്യക്ഷി വരുമെന്നും പറഞ്ഞ്.

ഇത് എന്റെ തറവാട്ടിലെ കുളം ആണ്.
ഇത് ഇങ്ങനെയൊന്നും അല്ലായിരുന്നുട്ടോ.
രണ്ടു മൂന്നു ഭാഗങ്ങളാക്കി പടവോക്കെ കെട്ടി നല്ലവല്യ കുളം ആയിരുന്നു.
പിന്നെ പിന്നെ ആരും ഉപയോഗിക്കാതെ ആയി.
ഇത് ഇപ്പൊ നിറഞ്ഞിട്ടുണ്ടാവും.
ആകെ മരങ്ങള്‍ വന്നു മൂടി.
പണ്ട് മുത്തശ്ശിടെ കൂടെ ആണ് കുളിക്കാന്‍ വരാറ്.
കൈ പിടിച്ച് മുങ്ങും.
പക്ഷെ ഇപ്പൊ പേടിയാ.
ചെവിയില്‍ മീന്‍ പോയാലോന്ന്.
മീനിനെ എനിക്ക് പേടിയാ.....കഴിഞ്ഞ കൊല്ലംപാമ്പും മേയ്ക്കാട് പോയപ്പോ കുളത്തില്‍ മുങ്ങിയത്എത്ര പെടിച്ചിട്ടാനെന്നോ!!!!!!
ഈ തെങ്ങ് വീണില്ലായിരുന്നു അഞ്ചു കൊല്ലം മുന്ന് വരെ.
ഞാന്‍ കാണുമ്പോള്‍ ഒക്കെ ഇത് എല്‍ ഷേയ്പ്പിലായിരുന്നു.
നാളികേരം അധികമൊന്നും ഉണ്ടാവാറില്ല.
ഞങ്ങള്‍ കുട്ടികളുടെ വണ്ടിയായിരുന്നു ഇത്.
എല്ലാവരും നിരന്നിരിക്കും.
തീവണ്ടിയാനെന്നും വഞ്ചിയാനെന്നും പറഞ്ഞ് കളിക്കും.
അതൊരു കാലം.
അന്നെന്തൊക്കെ കളികള്‍ ആയിരുന്നു!!!!!!!!!!

ഇപ്പൊ ഒക്കെ മാറി.
എങ്കിലും ഇപ്പഴും ഞങ്ങള്‍ എല്ലാരും കൂടുമ്പോള്എന്തെങ്കിലും ഒക്കെ കളിക്കാരുണ്ട്.
പഴയതല്ലെന്നു മാത്രം.
ഇപ്പൊ പ്രധാനം അന്താക്ഷരിയാണ്.
അല്ലെങ്കില്‍ ഡംഷെറാഡ്സ്.

ഇതാണ് എന്റെ പ്രിയപ്പെട്ട മഞ്ചാടി മരം.
ഇത് പാമ്പും കാവിന്റെ പിന്നിലാണ്.
നിറച്ചും ഉണ്ടായിട്ടുണ്ട് ഈ തവണ.
ഞാന്‍ അവിടെ ഇല്ലാത്തതിന്റെ കുറവേയുള്ളൂ.
താഴെ കുഞ്ഞു കുഞ്ഞു തൈകളും ഉണ്ട്.
ഈ മരത്തിനോടും എനിക്ക് പ്രേമാണ്മഞ്ചാടിക്കുരുവിനോടുള്ള പോലെ.......

നേരത്തെ കണ്ട കുളത്തിന്റെ മറ്റൊരു വശത്ത്നിന്നു എടുത്തതാണ് ഇത്.
ഇങ്ങനെ കാണാന്‍ എനിക്കെന്തോ ഭംഗിതോന്നി.അതുകൊണ്ട് ഇവിടെ ഇട്റെന്നെ ഉള്ളൂ.

ഇനി ഞാന്‍ ഇന്നാളു പറഞ്ഞില്ലേ മഴ ചിത്രങ്ങളെകുറിച്ച്.അതൊക്കെയാണ്."എന്റെ മുറ്റത്തെ നല്ലമഴ". ഈ ശംഖു പുഷ്പ ചെടിയെ മുഴുവനും നനച്ചു കുളിരണിയിച്ചു നിറഞ്ഞു കവിഞ്ഞു പെയ്യുന്ന മഴയെഎങ്ങനെ നല്ലതല്ലെന്ന്പറയും??????????????????

കണ്ടോ ഈ താമരക്കുളം മുഴുവനും നിറഞ്ഞു കവിഞ്ഞത്???????????
ഇതില്‍ നീല നിറമുള്ള ആമ്പല്‍ ആണ് ഉള്ളത്.
ഒരു മൊട്ടു വലയ്ക്ക് പുറത്തേക്കു തല പൊക്കി നോക്കിയിട്ടുണ്ട്.
എപ്പഴാണാവോ വിടരുന്നത്!!

ദേ ഇതാണ് എന്റെ പൂന്തോട്ടത്തിലെ മഴ.

ഇതാണ് ഇവിടുത്തെ പൂജാ മുറി.
ഒരുപാട് ചിത്രങ്ങള്‍ ഉണ്ട്.
ഈ ജ്യോതിഷരത്നത്തിന്റെ നടുവിലെ പേജ് അപൂര്‍വ്വം ചിത്രങ്ങള്‍ ഉണ്ടാവാറുണ്ടല്ലോ.
അത് കിട്ടാന്‍ വേണ്ടി ജയേട്ടന് വാങ്ങാറുണ്ട് ആ പുസ്തകം.
ജയെട്ടനാണ് ഇത് മുഴുവനും ഒട്ടിച്ചത്.
നന്നായില്ലേ?
നടുവിലെ വെണ്ണ കണ്ണനെ കണ്ടോ?
അനിയന്റെ വേളിക്ക് സമ്മാനമായി കിട്ടിയതാണ്.
കാണുമ്പോള്‍ ചെറുതാണെങ്കിലും നേരില്‍ വല്യ കൃഷ്ണന് ആണുട്ടോ.
ഈ ചിത്രം മിനിഞ്ഞാന് എടുത്തതാണ്.
അന്ന് ഇവിടെ പൂജയുണ്ടായിരുന്നു.
അതുകൊണ്ടാണ് ആകെ കൂടി ഒരു പുക പോലെ.

ദേ വീണ്ടും മഴ.
മുറ്റത്തെ തുളസി തറയിലെ
തുളസി ചെടി മുഴുവനും മഴ നനഞ്ഞു.
ഇത് കൃഷ്ണ തുളസിയല്ല.
സാധാരണ തുളസിയാണ്.
ഇത് എന്റെ ഇവിടത്തെ വീട്ടിലേക്കുള്ള വഴിയാണ്.
ഈ വഴി കാണുമ്പോള്‍ ഒരു പാട്ട് ഓര്‍മ്മ വരും.
ശ്യാമ വാനിലെതോ കണിക്കൊന്ന പൂത്തുവോ.................
സ്വര്‍ണ്ണ മല്ലി പൂവനിഞ്ഞുവോ............
എന്റെ വേളീടെ സീഡിയില്‍ ആണ് രാവിലെ (എന്റെ വീട്ടില്‍ നിന്നും വന്നവര്‍) മഴ നനഞ്ഞാണ് എല്ലാരും എത്തിയത്.
അതിനു ഈ പാട്ട് background song ആയി ഇട്ടിരുന്നു.
ഇതെല്ലാം എനിക്കിഷ്ടല്ലമുള്ള വളരെ കുറച്ച് കാഴ്ചകള്‍ കാര്യങ്ങള്‍ ആണ്.
ഇനിയും ഇതുപോലെ കുറേയുണ്ട്.
ഇനിയൊരിക്കല്‍ ബാക്കി ആവാം.
