Wednesday, November 13, 2019

ഫേസ് ബുക്കിലെ ബാബുക്കെ പോലെ ഹിമാലയത്തിന്റെ ഏതെങ്കിലുമൊരു മൂലേല് ഒരു കുഞ്ഞു കൂടാരം കെട്ടി താമസിക്കണത് ഒരുകാലത്തെ സ്ഥിരം സ്വപ്‌നായിരുന്നു. ചുറ്റിനും മഞ്ഞു മാത്രമാത്രം കാഴ്ചയാവുന്ന ഒരിടം. അതും നോക്കിയിരുന്ന് പുലരികളിൽ കട്ടൻ കാപ്പി കുടിക്കുന്ന എന്നെ ഞാനെപ്പഴും സങ്കല്പിക്കാറുണ്ട്. യാതൊരു വിധ പേടികളുമില്ലാതെ മറ്റാരുടെയും ശല്യമില്ലാതെ തനിച്ചു ജീവിക്കുന്ന ഞാൻ.... കൂടാരത്തിന്റെ ഒരു വശം മുഴോനും പൂക്കളും മറുവശം മുഴോനും പഴങ്ങളും പച്ചക്കറികളും..... പൂക്കൾ കൊണ്ട് കൂടാരമലങ്കരിച്ചും പഴങ്ങളും പച്ചക്കറികളും കൊണ്ട് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി കഴിച്ചും ഞാനിങ്ങനെ ജീവിക്കണത് ആലോചിക്കുമ്പോ എനിക്കെന്നോട്  ഇഷ്ടം തോന്നാറുണ്ട്.

ശരിക്കും വല്ല്യ മോഹാണ് ഹിമാലയം കാണാൻ. Kailash-mansarovar ലോട്ട് പോയി ആരുടേം കണ്ണിൽ പെടാതെ ഒളിച്ചു താമസിച്ച് ശിവനും പാർവതിയും വരണതും നോക്കി ഇരിക്കണം ന്നൊക്കെയുള്ള ബടുക്കൂസ് സ്വപ്നങ്ങളൊക്കെ ഉള്ള ഒരുവളാന്നു  ഞാനെന്നു പറയുമ്പോ എല്ലാരും എന്നെ കളിയാക്കി കൊല്ലും. പണ്ടൊക്കെ ശിവൻ ആയിരുന്നു എന്റെ ഇഷ്ട ദൈവം. പിന്നെ ഗുരുവായൂരപ്പനായി. പക്ഷെ അമ്മ ഇപ്പൊ പറയണത് എനിക്കശേഷം ഈശ്വര വിചാരം അല്ലെങ്കി ഭക്തി ഇല്ലെന്നാണ്.

മറ്റുള്ളവരെ കാണിച്ചോണ്ടുള്ള ഒരു ഭക്തിയും ഇപ്പോഴെനിക്കില്ല എന്നത്  സത്യാണ്. ദൈവം ആരാണ് എന്താണ് എന്നൊക്കെ ഞാനിപ്പോ മറ്റൊരു തരത്തിലാണ് മനസിലാക്കുന്നത്.


ഇൻസ്റ്റാഗ്രാമിൽ ബാബുക്ക ഇട്ട ഒരു ഫോട്ടോ കണ്ടപ്പഴാണ് ഈ ഹിമാലയൻ മോഹങ്ങളെ വീണ്ടും ഓർമ്മ വന്നത്. ഈയിടെ കൽപ്പാത്തിയിൽ നിന്നൊരു പെൺകുട്ടി ബൈക്കിൽ നടത്തിയ കാശ്മീർ യാത്രയെ കണ്ടിരുന്നു. അത്തരം വാർത്തകളൊക്കെ കാണുമ്പോ കേൾക്കുമ്പോ ഒക്കെ വലിയ സന്തോഷാണ്. നമ്മുടെ  ആഗ്രഹങ്ങൾ നമ്മളെ പോലെയുള്ള മറ്റൊരുവളുടെ കൂടിയാണെന്ന് അറിയുമ്പോൾ അവൾക്കത് സാധിക്കുമ്പോ അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ സന്തോഷങ്ങളാണ്. സജ്‌ന പ്രവീണ അങ്ങനെ എത്രയെത്ര പെണ്ണുങ്ങളാണ് എന്റെയും സ്വപ്നങ്ങളായതിനെ സഫലമാക്കി ജീവിക്കുന്നത് .......

എല്ലാവരും നന്നായി ജീവിക്കട്ടെ സ്വന്തം സ്വപ്നങ്ങളെ സാധിപ്പിച്ച്..... അതിൽ സന്തോഷിച്ച് .....അതിലൂടെ മറ്റുള്ളവരേം സന്തോഷിപ്പിച്ച്........

എല്ലാവരോടും സ്നേഹം!!!!


12 comments:

  1. സത്യം പറയാലോ ഉമേ..എനിക്ക് പേടിയാണ് ട്ടാ അരുമില്ലാത്തോരു
    സ്ഥലത്തു തനിചിരിക്കാൻ.
    ആരോടും പറയണ്ട.
    ഒരാളെങ്കിലും കൂട്ട് വേണം എന്റെ ഏകാന്തതയിൽ.
    അല്ലെങ്കിൽ ഞാൻ തീർന്നുപോകും..
    ഹിമാലയ സ്വപങ്ങൾ രസണ്ട് ട്ടാ.
    സാധിക്കട്ടെ.
    (എനിക് ഹിമാലയം പോലുള്ളതൊക്കെയും പിന്നെ ആനയേയും പേടിയാണ്)

    ReplyDelete
    Replies
    1. അപ്പൊ ശരിക്കും ഒരു പാവമാണല്ലേ ...

      Delete
    2. എനിക്കിപ്പഴും മാധവൻ ന്നേ വായിൽ വരൂട്ടോ. കൊറേ നാളത്തെ പരിചയം ഉണ്ടെങ്കിൽ പോലും നമുക്കിടയിലെ സൗഹൃദം എത്ര ഭംഗിയുള്ളതാന്നു ഞാനീയിടെ ആണ് മനസിലാക്കിയത്. സ്നേഹം

      Delete
    3. കല്ലോലമേ...നീ ഇതൊന്നും സുധിയോട് പറയല്ലേ.
      അവൻ എന്നെ എടുത്തിട്ട് അടിക്കും.
      കുട്ടതിന്നോടും.

      ഉമേ..മാധവൻ എന്നുള്ള വിളിയാണ് എനിക്കും ഇഷ്ടം.
      പലരും പറഞ്ഞു എന്തിനാ ഫെയ്ക് നെയിമിൽ എഴുതണേന്ന്.
      അതോണ്ടാ ഇഷ്ടല്യാഞ്ഞിട്ടും മാറ്റീത്.

      Delete
  2. ഈ വക കാല്പനിക മഞ്ഞു സ്വപ്നങ്ങളുമായി മഞ്ഞിന്റെ നാട്ടിൽ കുറച്ചു കാലം തമാസിച്ചപ്പോൾ എനിക്ക് പ്രാന്തായത് ഓർക്കുന്നു. അതും പറഞ്ഞു ഈ കല്പനിക്കാതെയെ ഞെക്കി കൊല്ലണോ വേണ്ടയോ എന്ന ആലോചനയിലാണ്

    ReplyDelete
    Replies
    1. ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്ക്യാ എന്നെ കൊല്ലാതിരുന്നുകൂടെ????? 🤪

      Delete
  3. എനിക്കു തോന്നുന്നത് മഞ്ഞു ഇങ്ങനെ സ്വപ്‌നങ്ങൾ ഓഒക്കെ കാണാൻ നല്ലതും ജീവിക്കാൻ വല്ല്യ പാടും ആണെന്ന് ആണ്.
    എന്നാലും ഒറ്റപ്പെട്ട ജീവിതം സ്വപ്നം കാണാണ്ടാട്ടോ ഉമചേച്ചീ... എല്ലാരും കൂടി മഞ്ഞിൽ തിമിർക്കുന്നതും ജീവിതം ഒരു ഉത്സവം പോലെ ആഘോഷിക്കുന്നതും ദിവാസ്വപ്നങ്ങളുടെ ഭാഗം ആക്കൂ ..

    ReplyDelete
    Replies
    1. അല്ലെങ്കിലും സ്വപ്നം വേ.... സത്യം റേ. സ്വപ്നം കാണുമ്പോ ഇതൊക്കെയല്ലേ രസം. അങ്ങനെയല്ലേ കല്ലൂ?????

      Delete
  4. ഹിമാലയൻ സ്വപ്നം പെട്ടെന്ന് യാഥാർത്ഥ്യമാകട്ടെ

    ReplyDelete
    Replies
    1. ഏയ്‌ പെട്ടെന്നൊന്നും വേണ്ട ഒരു വയസ്സുകാരനൊരുത്തൻ കൂടെ ണ്ട് ഇപ്പഴാണേൽ അതിനേം കൊണ്ടോവണം മഞ്ഞേതാ മഴയേതാ ന്നൊക്കെ അറിയാറാവുമ്പഴേക്കും മതി ആ സ്വപ്നം.

      Delete
  5. Replies
    1. ഇനീപ്പോ ആയില്ലെങ്കിലും നോ പരാതി. നടക്കാത്ത ആഗ്രഹങ്ങളോട് ഇഷ്ടം കൂടും.

      Delete