മുറ്റത്തെ ആര്യവേപ്പിനെ ചുറ്റി ഒരു വള്ളിചെടിയുണ്ട്.
നിറയെ പൂക്കളും ഉണ്ടതില്‍..
ഒരിക്കല്‍ അമ്മയും അച്ഛനും കാണിപ്പയ്യൂരില്ലത്തേക്ക് പോയപ്പോ അവിടെ നിന്നും കൊണ്ട് വന്നതാണത്രേ.
പേര് അമ്മയ്ക്കറിയില്ല.
അതിന്‍റെ പൂവ് അങ്ങ് പൊക്കത്തില്‍ ആണ്.
താഴെ വീഴുമ്പോഴേക്കും നിറം മാറിയിരിക്കും.
ഇളം വയലറ്റ് നിറം ആണ് ശരിക്കും.
പക്ഷെ വീഴുന്നത് മറ്റൊരു നിറത്തില്‍ ആണ്.
ഉണങ്ങിയ ഇലകളുടെ നിറമുള്ള ഇതളുകള്‍ ഉള്ള ഒരു കുഞ്ഞു പൂവ്.
മുഴുവനും വിടര്‍ന്നുകൊണ്ടാണ് കാണുന്നത്.
അത് വീഴുന്നത് എപ്പോഴും പമ്പരം കറങ്ങി വീഴുന്ന പോലെയാണ്.
അപ്പൊ അതിനു പമ്പരപ്പൂവ് എന്ന് പേരിട്ടു ഞാന്‍..
അനവദ്യയുടെ ചോറൂണിനു പോയപ്പോ കാലങ്ങള്‍ക്ക് ശേഷം കണ്ട കുറെ പേര്‍.....................................
ശരിക്കും ഒരുപാട് സന്തോഷം തോന്നി.
ഓര്‍ക്കാന്‍ ആ പഴയ വേനലവധി ദിനങ്ങള്‍ ഓടിയെത്തി.
അന്ന് ഞങ്ങള്‍ എത്രപേരായിരുന്നു!!!!!!!
മൂവാണ്ടനും,ചന്ത്രക്കാരനും,വല്യമ്മയുണ്ടാക്കുന്ന പൊക്കുവടയും,ഞങ്ങള്‍ എല്ലാരും കൂടി ഉണ്ടാക്കുന്ന അരിയുണ്ടയും ഒക്കെ
ഓര്‍മ്മയിലേക്ക് ഓടിയെത്തി.
ഒരാള്‍ കഞ്ഞി വെള്ളം കുടിക്കാനെടുത്താല്‍ എല്ലാരും എടുക്കും.
ഒരാള്‍ നാളികേര പൂളെടുത്താല്‍ അപ്പൊ ബാക്കിയെല്ലാരും എടുക്കും.
രാത്രി കിടക്കുമ്പോള്‍ തലയിണ വലിക്കും.
ചീട്ടു കളി ആയിരുന്നു പ്രധാനം.
എനിക്കെത്ര ചേച്ചിമാരാണെന്നോ!!!!!!
ലിസ,ലത,ലീന,രാജശ്രീ,ജയശ്രീ,വൃന്ദ,ശ്രീജ,സൌമ്യ,പിന്നെ ബിന്ദു,മോളി,അമ്മിണി,അച്ചോള്‍മാര്,
ഞാന്‍ രമ്യ,രാക്കു,സുജിത്,അനിയന്‍ ചേട്ടന്‍,സുഭാഷേട്ടന്‍,രണ്‍ജി ചേട്ടന്‍,സുനില്‍ ചേട്ടന്‍,സുധി ചേട്ടന്‍,രവി അഫന്‍ അങ്ങനെ ഒരു വലിയ ഗാങ്ങ്.
കടലാസ്സില്‍ രാജാവും,റാണിയും എഴുതിയുള്ള കളി,മൈലാഞ്ചിയിടല്‍,അന്താക്ഷരി,ഡിംഷേരാട്സ്,ചീട്ടു കളി ഇതൊക്കെയാണ് പ്രധാനം.
പറ വരുമ്പോള്‍ ഉമ്മറം നിറയെ ആളുകള്‍..
പറ നിറക്കാന്‍ നിറയെ ആണുങ്ങളും.
പന്തല്‍ അലങ്കരിക്കാനുള്ള പൂക്കളും ഇലകളും ഒക്കെ പൊട്ടിക്കാന്‍ എത്ര ആള്‍ക്കാരാണെന്നോ!!!!!
ഇപ്പൊ ആരും ഇല്ല.
ഈ പറഞ്ഞവരെ ഒക്കെ കാണുന്നതെ അപൂര്‍വ്വം.
ചിലരൊക്കെ ദൈവത്തിനൊപ്പം.
ഞായറാഴ്ച നാട്ടില്‍ പോയി,മുത്തശ്ശിയെ കൊണ്ടാക്കാന്‍...
അപ്പൊ പറയ്ക്കുള്ള പന്തല്‍ ഇട്ടിരിക്കുന്ന കണ്ടു.
ഇല്ലം പൂട്ടിയിട്ടിരിക്കുന്നത് കൊണ്ടാകാം അവിടമൊക്കെ ശരിക്കും വേനല്‍ അതിന്‍റെ ശക്തി തെളിയിച്ചിരിക്കുന്നു.
മുറ്റം മുഴുവനും ഉണങ്ങിയ പുല്ല്.
പറമ്പിലെ മണ്ണ് പാറപോലെ കട്ടകള്‍ ആയി.................
മരങ്ങളില്‍ ഇലകള്‍ ഒന്നുമില്ല.
കണ്ണിനെയും ഉഷ്ണിപ്പിക്കുന്ന കാഴ്ചകള്‍..
കടപ്ലാവില്‍ ഉണ്ടായ കടച്ചക്കകള്‍ മുഴുവനും കൊഴിഞ്ഞു വീണു.
എത്ര നനച്ചിട്ടും കാര്യല്യ.
ഒക്കെ വീണു.
തിങ്കളാഴ്ചയാണ് പറ വരുന്നേ.
നാട് കാണാന്‍ ഇറങ്ങുന്ന ശ്രീരാമന്‍..
പോണം.
മുത്തശ്ശി പറയുന്നുണ്ട് വേനല്‍ മഴ പെയ്യാന്‍ പോവുന്നത് അപ്പോഴായിരിക്കുമെന്ന്.
എപ്പഴായാലും ഒന്ന് പെയ്താല്‍ മതിയായിരുന്നു.
ഈ ചൂട് വയ്യ.
ഈ തവണ പുതിയ അംഗങ്ങള്‍ ഒക്കെ കൂടുന്നുണ്ട്.
അച്ചുവും.
അച്ചു ഇതേവരെ കണ്ടില്ല,അമ്മേടെ ഇല്ലത്തെ ഈ കുഞ്ഞു പൂരം.
ഹൈവേയുടെ ഇരുവശവും വലിയ മരങ്ങള്‍ യാത്രക്ക് ശരിക്കും ആശ്വാസമാണ്.
ആര്യവേപ്പും,വാകയും.
അവിടവിടെ ആയി കൊന്ന കണ്ടമാനം പൂത്തിരിക്കുന്നു.
പക്ഷെ വിഷു ആവുമ്പോഴേക്കും ഒക്കെ കൊഴിയുമെന്ന് തോന്നുന്നു.
ഈ തവണ ഗുല്‍മോഹര്‍ അധികം പൂത്തില്ലെന്നു തോന്നുന്നു.
അധികമൊന്നും കണ്ടില്ല.
വാക കണ്ടമാനം ഉണ്ട്.
കൊടുങ്ങല്ലൂരിലെ കാവ് തീണ്ടലിന് ഇത്ര മാത്രം ആളുകള്‍ വരുമെന്ന് ഞായറാഴ്ചയാണ് ഞാന്‍ അറിഞ്ഞത്.
ഇതിത്ര വലിയ സംഭവമാണെന്നും.
ഒരുപാട് കോമരങ്ങളെ കണ്ടു.
ചുവന്ന പട്ടും ,വാളും,ചിലമ്പിന്റേം അരമണിയുടെയും ശബ്ദത്തില്‍.......................................
ശരിക്കും എനിക്ക് വല്ലാതെ പേടിയായി.
ദേവീയെന്നു വിളിച്ച്,
ആ പാട്ട് പാടി,
(ആ പാട്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കാറിന്‍റെ ഗ്ലാസ് കേറ്റിയിട്ടു.
ഇപ്പൊ പണ്ടത്തെ അത്രയൊന്നും ഇല്ല എന്ന് മുത്തശ്ശി പറഞ്ഞു.
ഒരിക്കല്‍ ഏടത്തി ഒരു യാത്രയില്‍ ഇവര്‍ക്കിടയില്‍ പെട്ട് പോയ സംഭവം പറഞ്ഞിരുന്നു.
ബസില്‍ നിലത്തും സീറ്റിലും ഒക്കെ ഇരുന്നു പാടുന്നത് കണ്ടുവെന്നും കേട്ടുവെന്നും ഒക്കെ പറഞ്ഞു.
നമുക്ക് പേടി തോന്നുമെന്നും.
അത് ശരിയാണ്,ചിലരുടെ ഭക്തി അങ്ങനെയാണ്.
കുംഭമേളയുടെ ചിത്രങ്ങള്‍ കാണുമ്പോഴേ എനിക്ക് പേടിയാണ്.
നാഗാ സന്ന്യാസിമാരെ പ്രത്യേകിച്ചും.)
മുഖത്ത് ഭക്തിയും,ദേവീ ഭാവവുമായി നടന്നു നീങ്ങുന്ന കോമരങ്ങള്‍....................................
ഭക്തി ഏതെല്ലാം വിധത്തിലാണെന്ന് ഓര്‍ത്തു.ഇന്നലെ മാതൃഭൂമിയില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും കണ്ടു.
വാളില്‍ നെറ്റി മുട്ടിച്ച് മുട്ടിച്ച് ചോര നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോ.
അപ്പഴാണ് ഇതിനു,ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളും വരുമെന്ന് അറിഞ്ഞത്.
ഇവിടെ ഗുരുതിക്കു അങ്ങനെയാണ്.
വെളിച്ചപ്പാടന്മാര്‍ തുള്ളി തുള്ളി അവസാനം സ്വയം മുറിവേല്‍പ്പിക്കാന്‍ തുടങ്ങും.
എല്ലാം സാത്വികമായി തന്നെയാണ് നല്ലത്.
ശാന്തിയോടെയും,സമാധാനത്തോടെയും,നിശബ്ദതതയോടെയും.
ഇവിടെ മാങ്ങ കഴിഞ്ഞു തുടങ്ങി.
മാമ്പഴം വീഴുന്നത് കുറഞ്ഞു തുടങ്ങി.
ഇപ്പൊ മിക്കവാറും മാമ്പഴകൂട്ടാന്‍ ആണ് എന്നും ഉച്ചക്ക്.
പ്രിയപ്പെട്ടവനെ ഓര്‍ത്തു.
അവനു പ്രിയമാണ് മാമ്പഴകൂട്ടാന്‍.,ഒപ്പം കടുമാങ്ങയും,പപ്പടവും.
കൂട്ടുകാരാ.................
ഇവിടെ നിനക്ക് വേണ്ടി ഞാന്‍ അതെല്ലാം കരുതിയിട്ടുണ്ട്.
നീ വന്നാല്‍ നല്ല തളിര്‍ വാഴയിലയില്‍ ചൂട് ചോറിന്റെ കൂടെ ഇതെല്ലാം ഞാന്‍ വിളമ്പി തരാം.
ഒപ്പം കഴിക്കാന്‍ കൂടാം.
കൈ കഴുകി തുടയ്ക്കാന്‍ എന്‍റെ മുണ്ടിന്‍റെ കോന്തല തരാം.
നീ കഴിച്ചു വെച്ച ഇലയില്‍ ചോറ് വിളമ്പി ആരും കാണാതെ എനിക്ക് കഴിക്കണം.
ഊണിനു ശേഷം മധുരത്തിനായി നല്ല പഞ്ചാര പായസവും, നിനക്കിഷ്ടമുള്ള ഞാലിപ്പൂവന്‍പഴവും നല്‍കാം.
മൂന്നും കൂട്ടാന്‍ നല്ല ഇളം തളിര്‍ വെറ്റിലയും,കളിയടയ്ക്കയും,വാസന ചുണ്ണാമ്പും നല്‍കാം.
അങ്ങനെ ഇന്നത്തെ ഉച്ചയൂണ് നമുക്ക് മനോഹരമാക്കാം.
ഇത്തവണ ഭരണിത്തിരക്കില്‍ കൊടുങ്ങല്ലൂര്‍ വീര്‍പ്പുമുട്ടി. വാഹന-ഭക്തജനത്തിരക്ക് അത്രക്കായിരുന്നു.
ReplyDeleteഠേ....!
ReplyDeleteആഹാ.., എത്ര നല്ല ഊണ്... ഈ നട്ടുച്ച നേരത്ത് തന്നെ കിട്ടിയത് നന്നായി...
ReplyDeleteനാട്ടു വിശേഷങ്ങള്‍ ഭംഗിയായി പറഞ്ഞു, മീനത്തിലെ ചൂടും പകര്‍ന്നു...പിന്നെയവസ്സാനം ..
ReplyDeleteകൂട്ടുകാരന് പഞ്ചാര പായസവും, ഞാലിപ്പൂവന്‍പഴവും അടക്കം സദ്യ!!
അസ്സലായി..നല്ല രസായി ഉമാ,
ഇന്ന് ഉച്ച സമയം ജോലി ഒക്കെ ഒന്നൊതുക്കി, അലസമായി ഈ കസേരയില്‍ ഇരിക്കുമ്പോളാണ് ഞാന്‍ വീണപൂവില്‍ ഒന്ന് പോയേക്കാം കരുതിയത്. വായിച്ചപ്പോള്‍, ഒരു നാട്, കുറെ വിശേഷം, കുറെ പേര്‍..(ഞാന്‍ അറിയാത്തവര്‍ എങ്കിലും) ഒന്നിച്ചുകൂടല്‍, ആ കാഴ്ചകള്‍. ഒക്കെയും ഞാന്‍ മനസ്സില്‍ ദൃശ്യവല്‍ക്കരിച്ചു!!
നാട്ടില്‍ പോയി വന്നു മനസ്സ്.
സ്നേഹത്തോടെ മനു.
മനോഹരമായ ഉച്ചയൂണ്...ഇഷ്ടപ്പെട്ടു
ReplyDeleteചങ്ങാതീ,
ReplyDeleteഈയിടെ ആയി സ്ഥിരം വന്നു വായിക്കുന്നു എന്ന് മനസിലാക്കിയപ്പോ ബഹു സന്തോഷം കേട്ടോ.ഒപ്പം നന്ദിയും.
എനിക്കും അന്ന് തോന്നി ഇത്രേം തിരക്ക് പതിവില്ലാന്നു.
ഞാന്‍ കണ്ടിട്ടില്ല കേട്ടോ.ആദ്യമായാണ്.
പക്ഷെ എനിക്കൊരുപാട് ഇഷ്ടമുള്ള ദേവിയാണ് കൊടുങ്ങല്ലൂര്‍ അമ്മ.
ടെവീടനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ.
അജീഷിനു ഊണിഷ്ടമായീലെ.
ReplyDeleteക്ഷണിക്കാംട്ടോ അച്ചൂന്റെ വേളിയ്ക്ക്.
അന്ന് ഇതിനേക്കാള്‍ നല്ല സദ്യ തരാംട്ടോ.
മനൂ,
ReplyDeleteമനുവിന്റെ ലാസ്റ്റ് പോസ്റ്റ് ഞാന്‍ വായിച്ചു കേട്ടോ.
നന്നായിരിക്കുന്നു.
മനുവിന് സ്വന്തമായ ഒരു രീതിയുണ്ട്.
അത് നല്ലതാണ് താനും.
ഇന്ന് രാവിലെ മഴ പെയ്തു കേട്ടോ.
അജീഷിന്റെ കൂടെ അജിത് മാഷേം വിളിക്കാംട്ടോ.
ReplyDeleteഎന്നും വന്നു വായിക്കുന്നതിനു നന്ദി കേട്ടോ.
nattil poya pole oru feel , write with positive energy
ReplyDelete