Friday, March 23, 2012

അമ്പല വിശേഷങ്ങളും,തിരിച്ചു കിട്ടിയ സൌഹൃദങ്ങളും.

അനു പറയുന്ന പോലെ പ്രഭാതത്തിലെ ക്ഷേത്ര ദര്‍ശനം ഒരു നല്ല അനുഭവമാണ്.
ഒരു ഉണര്‍വും ഉന്മേഷവും ഒക്കെ ഉണ്ടാക്കുന്നു.
ചുറ്റുമുള്ളവരെ നോക്കി ചിരിക്കാന്‍ തോന്നിപ്പിക്കുന്നു.
ഇന്നലത്തെ ദിവസം അങ്ങനെ ഒന്നായിരുന്നു.
മുഴുവനും ആയില്ലെങ്കിലും.

"വേദ" എത്തിയതിനു ശേഷം മാസത്തിലൊരിക്കല്‍ പോവാറുണ്ട് ഗുരുവായൂര്‍ക്ക്.
ഉത്സവത്തിന്റെ തിരക്കും ഇവിടത്തെ തിരക്കും കൂടി കാരണം കുംഭമാസത്തിലെ പോക്ക് നടന്നില്ല.
ഒരുതവണ നിര്‍മാല്യം ആയിരുന്നു തോഴന്‍ കഴിഞ്ഞത്.
പിന്നത്തെ തവണ വാകച്ചാര്‍ത്തും.
ഈ പ്രാവശ്യം ഇത് രണ്ടും കഴിഞ്ഞു ഉഷപൂജയും ഒക്കെ കഴിഞ്ഞ അലങ്കാര കൃഷ്ണനെ ആണ് കണ്ടത്.
പൊന്നോടക്കുഴലും മറു കയ്യില്‍ വെണ്ണയും പിടിച്ച് നില്‍ക്കുന്ന ബാലഗോപാലന്‍..
നടയടച്ചപ്പോള്‍ പാടിക്കൊണ്ടിരുന്ന സോപാന സംഗീതം ഇടയ്ക്കയുടെ താളത്തില്‍ കേട്ട് കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഭക്തി മാത്രം.
സോപാന സംഗീതം കേട്ടാലും മതിയാവാത്ത ഒന്നാണ്.
ഇടയ്ക്ക തന്നെയാണ് അതിനേറ്റവും ചേര്‍ന്ന വാദ്യം.
അങ്ങോട്ട്‌ പോവുമ്പോള്‍ ശങ്കരന്‍ നമ്പൂതിരിയുടെ കീര്‍ത്തനങ്ങള്‍ ആണ് കേട്ടത്.
ഇങ്ങോട്ട് പോരുമ്പോള്‍ ഹരിഗോവിന്ദന്റെ ശ്രീ കൃഷ്ണ സോപാന സംഗീതവും.
"അടിമലരിണ തന്നെ അടിയനോരഭയം" എന്ന് എത്ര ഭക്തിയോടെയാണ് അദ്ദേഹം പാടുന്നതെന്നോര്‍ത്തു.
അച്ചൂന് മഞ്ചാടി വാരാനായിരുന്നു ധൃതി മുഴുവനും.
കുറച്ചു നേരം ക്യൂവില്‍ നിന്നാലും ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞപ്പോ എന്തൊരു സന്തോഷമായിരുന്നു!!!!!!!!!
തൊഴല് കഴിഞ്ഞപ്പോ അവിടെയിരുന്നു വിഷ്ണു സഹസ്ര നാമം ജപിച്ചു.
അതൊക്കെ പതിവ് രീതികള്‍ ആണ്.
ഇതു അമ്പലത്തില്‍ പോയി തൊഴുതാലും അത് കഴിഞ്ഞാല്‍ ആ അമ്പലത്തില്‍ തന്നെ കുറച്ചു സമയമിരിക്കണംത്രേ.
താളിയോല എന്ന പുസ്തകത്തില്‍ കണ്ടതാണ്.
അതിനു പറയാന്‍ ഒരു കാരണവും ഉണ്ട്.
അതിപ്പോ മറന്നു പോയി.

ആദ്യമായാണ്‌ നെല്ലുവായ്ക്ക് പോവുന്നത്.
ഒരു ചെറിയ അമ്പലം.
ധന്വന്തരീ മൂര്‍ത്തി.
ആദ്യത്തെ ഡോക്ടര്‍ പുള്ളിയാണോ?
ആടിയ എന്ന ,മുക്കുടി നിവേദ്യം, ചാര്‍ത്തിയ വെണ്ണ ഒക്കെ വഴിപാടു പ്രസാദങ്ങള്‍ ആണ്.
മുക്കുടിയും എണ്ണയും ആയില്ലെന്ന് പറഞ്ഞു ശാന്തിക്കാരന്‍..
വെണ്ണ തന്നു.
നല്ല തൂവെള്ള നിറത്തില്‍ ,ഞാന്‍ ആദ്യമായാണ് അത്തരം വെണ്ണ കാണുന്നെ.
അച്ചു അത് മുഴുവനും കഴിച്ചു അവിടെയിരുന്ന്.
ഉപദേവന്മാര്‍ ആയി വരാഹ മൂര്‍ത്തി മാത്രം.
മുറ്റത്ത്‌ നിന്നിരുന്ന ആല്‍മരത്തിലെ തളിരിലകള്‍ അമ്പലത്തിനു മുകളിലെ ഇരുണ്ട വെളിച്ചത്തില്‍ തട്ടി തിളങ്ങുന്നുണ്ടായിരുന്നു.
നേരം അപ്പോഴും പുലര്ന്നിരുന്നില്ല.
ആകാശം നിറയെ നക്ഷത്രങ്ങള്‍. കാണാമായിരുന്നു.
പൊങ്ങി വരാന്‍ കാത്തിരിക്കുന്ന സൂര്യന്‍. നല്‍കുന്ന ഇളം ഓറഞ്ച് നിറം .
ഭൂമി സുന്ദരിയായിരുന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ നിര്മാല്യമായിരുന്നു.
അത് കഴിഞ്ഞു വെണ്ണയും ഒക്കെ ചാര്‍ത്താന്‍ തുടങ്ങുന്നെയുണ്ടായിരുന്നുള്ളൂ.
വാര്യര് വന്നില്ലെന്ന് തോന്നുന്നു.
മാലയും ഒന്നും ഉണ്ടായിരുന്നില്ല.
നെല്ലുവായ് ഏകാദശി പ്രധാനമാണ്.
ഗുരുവായൂരും,തൃപ്രയാറും പോലെ.

കടവല്ലൂര്‍ ശ്രീരാമനെ കാണാന്‍ പെട്ടെന്ന് തീരുമാനിച്ചതാണ്.
ശ്രീരാമന്റെ അമ്പലങ്ങളില്‍ എപ്പോഴും വല്ലാത്ത നിശബ്ദതയാണ്.
എനിക്കൊരുപാടിഷ്ടമാണ് അവിടെ പോകാന്‍.
ഇന്നലെ അതും പറ്റി.
അവിടെയും കുറെ ആല്‍മരങ്ങള്‍ ഉണ്ട്.
പഴയ ഇലകള എല്ലാം കൊഴിഞ്ഞു വീണ്ടും നിറയെ തളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഏറ്റവും മുകളില്‍ ഒരു കിളിക്കൂട്‌ കണ്ടു.
കാക്കയുടെ ആണെന്ന് തോന്നുന്നു.
അവിടുത്തെ അമ്പലക്കുളം ഈ തവണയാണ് കണ്ടത്.
എനിക്കൊട്ടും ഇഷ്ടപ്പെട്ടില,
അതിനെ വേണ്ട വിധമൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.
അവിടെയും ഏകാദശി തന്നെ പ്രധാനം.
അതൊക്കെ കഴിഞ്ഞു.
രാത്രി രണ്ടു മണിക്ക് പോയിട്ട് രാവിലെ ഏഴു മണി ആയപ്പോഴേക്കും എത്തി.
അടുത്ത ആഴ്ച തിരുവില്വാമാലക്ക് പോവാമെന്നു പറഞ്ഞു അച്ചൂന്റെ അച്ഛന്‍.,കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
കുത്താംപുള്ളി ഗ്രാമം,അവിടെ നെയ്യുന്ന മുണ്ടും വേഷ്ടികള്‍ ഒക്കെ എന്നെ ഒന്ന് പൊട്ടിക്കാന്‍ പ്രേരിപ്പിച്ചു.

ഞായറാഴ്ചയാണ് കൊടുങ്ങല്ലൂരിലെ മീന ഭരണി.
തലേന്ന് കാവുതീണ്ടല്‍..,കോഴിക്കല്ല് മൂടലൊക്കെ കഴിഞ്ഞെന്നു തോന്നുന്നു.
വാളും, ചിലമ്പും,ധരിച്ച ചുവന്ന പട്ടുടുത്ത കോമരങ്ങള്‍ പേടിയാണെങ്കിലും എനിക്കിഷ്ടവുമാണ്.
എനിക്കൊരുപാടിഷ്ടമുള്ള അമ്പലങ്ങളില്‍ ഒന്നാണ് അത്.
കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം അമ്പലത്തില്‍ ഒരിക്കലെ പോയിട്ടുള്ളൂ.
രമ്യ പോയിട്ടുണ്ട് പള്ളിയറ തൊഴാന്‍..,വിവാഹം നടക്കാത്ത പെണ്‍കുട്ടികള്‍ അത് തൊഴുതാല്‍ നല്ലതെന്നാണ് വിശ്വാസം.

കണ്ണകി എന്ന കഥാപാത്രം എന്നെ ഒരുപാട് ആകര്‍ഷിച്ച ഒന്നാണ്.
ആ കഥയും.
പണ്ട് ടീവിയില്‍ കണ്ടിട്ടുണ്ട്.
ജയരാജിന്റെ കണ്ണകി എന്ന സിനിമയും (കഥ ഇതല്ലെങ്കില്‍ കൂടി )എനിക്കിഷ്ടമാണ്.
അതിലെ പാട്ടുകളും.
അച്ചൂന്റെ ഫേവറിറ്റ് ആണ് അതിലെ "പൂ പറിക്കാന്‍ പോരുമോ" എന്ന പാട്ട്.

ഈ തവണ ദൈവങ്ങളോട് എല്ലാവരോടും ഒരു അപേക്ഷ വെച്ചിരുന്നു.
പുതിയ കൂട്ടുകാരന് പ്രണയ സാഫല്യം നല്‍കണേയെന്ന് .
ഹൃദയം നിറഞ്ഞ നന്മയും,സ്നേഹവും ഉള്ള അവനെ സ്നേഹിക്കാന്‍ ,അവനു സ്നേഹിക്കാന്‍ ദൈവം നല്‍കിയ ആ മാലാഖ കൊച്ചിനെ അവന്റെ കയ്യിലേക്ക്
കൈ പിടിച്ചു കൊടുക്കാന്‍ അവരുടെ വീട്ടുകാര്‍ക്ക് തോന്നണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.
നമ്മള്‍ സ്നേഹിക്കുന്നവരുടെ പുഞ്ചിരി കാണാന്‍ നമ്മളെത്രയധികം ആഗ്രഹിക്കുന്നു!!!!!!!!!

ഒരുപാട് സൌഹൃദങ്ങള്‍ എനിക്ക് ഉണ്ടെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
പക്ഷെ ഇപ്പോള്‍ മനസിലായി അത് തെറ്റാണെന്ന്.
അപ്പോള്‍ മുതല്‍ ഞാന്‍ സൌഹൃദങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ തുടങ്ങി.
എങ്കിലും പഴയതില്‍ ചിലതെല്ലാം വൈരം പോലെ തിളങ്ങുന്ന സൌഹൃദങ്ങള്‍ തന്നെ.
ആ കൂടെ കൂടാന്‍ മറ്റു ചിലര്‍ കൂടി.
ഇപ്പോള്‍ ഞാന്‍ സമ്പന്നയാണ്.
സൌഹൃദത്തിന്റെ കാര്യത്തില്‍..
നല്ല ഒരു ചങ്ങാതി ആയിരം ചങ്ങാതിമാര്‍ക്കു തുല്യം.
അപ്പൊ വിരലില്‍ എണ്ണാവുന്ന കുറച്ചു പേരുണ്ടെങ്കിലോ??????????????

ഇതിനിടയില്‍ എനിക്കെന്നെന്നും പ്രിയപ്പെട്ടതാകുംയിരുന്ന ഒരു സൗഹൃദം ഞാന്‍ കാണാതെയും അറിയാതെയും പോയി.
ഒരുപാട് വൈകിയെങ്കിലും ഇപ്പൊ ആ ചങ്ങാത്തവും എനിക്ക് സ്വന്തം.

ഒരിക്കല്‍ എന്റെ സൌഹൃദങ്ങളുടെ നിലം ഇപ്പോള്‍ തരിശായിരിക്കുന്നു എന്ന് പറഞ്ഞ ഞാന്‍
ഇപ്പോള്‍ അത് മാറ്റിപ്പറയുന്നു.
എന്റെ സൌഹൃദങ്ങള്‍ വീണ്ടും എന്നെ ചിരിപ്പിക്കാന്‍ തുടങ്ങി.
അവ വീണ്ടും മനസ്സില്‍ വസന്തം നല്‍കാന്‍ തുടങ്ങി.

10 comments:

 1. ഭരണിക്ക് വരുന്നോ? ഇപ്രാവശ്യം നമ്മളുണ്ട് നാട്ടില്‍.

  ReplyDelete
 2. തൊഴാന്‍ ക്യൂ നില്‍ക്കുമ്പോഴേ ഞാന്‍ വിഷ്ണു സഹസ്രനാമം ചൊല്ലി തുടങ്ങും. ചില ദിവസങ്ങളില്‍ അതു കഴിഞ്ഞ് ലളിത സഹസ്രനാമം ചൊല്ലി കഴിഞ്ഞാലും അകത്ത് എത്തിയിട്ടുണ്ടാവില്ല. നെല്ലുവായ് ക്ഷേത്രവും പ്രധാനമാണ്. അടുത്താണെങ്കിലും തിരുവില്വാമലയില്‍ വല്ലപ്പോഴുമേ പോവാറുള്ളു. അവിടെ നിന്ന് അധികം
  ദൂരത്തല്ലാതെ ഒരു പാമ്പിന്‍ കാവുണ്ട്.

  ReplyDelete
 3. അമ്പലപ്രദക്ഷിണം കഴിഞ്ഞ ഒരു പ്രതീതി. പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍.

  ReplyDelete
 4. രാവിലെ ഓഫീസിലെത്തി ഈ അമ്പലവിശേഷങ്ങള്‍ വായിച്ചപ്പോള്‍ ഒരു നല്ല പോസിറ്റീവ് വൈബ്രേഷന്‍...

  ശുഭദിനം നേരുന്നു..
  മനു..

  ReplyDelete
 5. പ്രിയപ്പെട്ട ഉമ,
  എന്റെ സുഹൃത്താണ് പറഞ്ഞത്, ഉമയുടെ പോസ്റ്റ്‌ അനുവില്‍ നിന്നാണല്ലോ തുടങ്ങുന്നതെന്ന്. :)
  പ്രഭാതങ്ങളിലെ അമ്പലദര്‍ശനം, കിളികളുടെ പാട്ട്, സൂര്യോദയം,വിരിയുന്ന പൂക്കള്‍,ചന്ദനത്തിന്റെ കുളിര്‍മ എല്ലാം തന്നെ മനസ്സിന് ഊര്‍ജം നല്‍കും.
  നെല്ലുവായി ധ്വനന്തരി ക്ഷേത്രത്തില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടെ ആ കല്ലിനു മുകളിലൂടെ ചാടിയില്ലേ?
  സന്തോഷത്തിന്റെ അലകള്‍ വായനക്കാരിലേക്കും പടരുന്നുണ്ട്,അച്ചൂന്റെ അമ്മെ....!
  കണ്ണനെ , ഉമ വര്‍ണിക്കുമ്പോള്‍,ആ കൃഷ്ണഭക്തി അറിയുന്നു.
  ഈ സന്തോഷവും സൌഹൃദങ്ങളും നിലനിലക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥി ക്കുന്നു.
  സസ്നേഹം,
  അനു

  ReplyDelete
 6. anoo,
  nandi anoo nalla vaakkukalkku.ente hrudayam santhosham kondu nirayunnu veendum anu ingottekku avrunnathu kaanumpol

  ReplyDelete
 7. aadyathe comment itta maashe,
  innu aa vazhi vannirunnu ketto.

  ReplyDelete
 8. @keraladasanunni,
  thiruvilwamala ente swapnabhoomiyaanu.enikkorupaadu priyamullayidam.

  ReplyDelete
 9. ajith,
  ente postinu athraykkokke saadhicho????????
  njan aalu kollaalo!!!!!!!!!!!!!
  (ennu njanenkilum parayandele?)

  ReplyDelete
 10. manu,
  manuvinodu ippo entha parayuka!!!
  santhosham.
  shubhadinam naaleyaavatte manuvinu.
  ippo shubharaathri.

  ReplyDelete