Saturday, March 10, 2012

നിന്നോട് പറയട്ടെ?????

എന്റെ കണ്ണീരൊപ്പാന്‍ നിന്റെ ചൂണ്ടു വിരല്‍
എന്റെ നേര്‍ക്ക്‌ നീളുമെങ്കില്‍
കരയാന്‍ എനിക്കിഷ്ടമാണ്.

എന്റെ മരണം നിന്റെ കണ്ണുകളെ നനയിക്കുമെങ്കില്‍
എനിക്ക് മരിക്കണ്ട.
മരണം എനിക്ക് നല്‍കുന്ന വേദനയെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്
നിറയുന്ന നിന്റെ മിഴികള്‍ കാണുമ്പോഴാവും.

എന്റെ കണ്ണീരിന്റെ ഉറവ നിന്റെ പ്രണയം നല്‍കിയ വേദനയാണ്.
ഒരിക്കലും വറ്റാതെ ആ ഉറവ എന്റെ മനസിനെ പ്രണയാര്‍ദ്രമാക്കിക്കൊണ്ടെയിരിക്കും !!!!!

5 comments:

  1. എന്റെ മരണം നിന്റെ കണ്ണുകളെ നനയിക്കുമെങ്കില്‍
    എനിക്ക് മരിക്കണ്ട.

    നന്നയിരിക്കുനു.

    ReplyDelete
  2. പ്രണയാര്‍ദ്രം ആര്‍ദ്രം

    ReplyDelete
  3. എന്റെ കണ്ണീരിന്റെ ഉറവ നിന്റെ പ്രണയം നല്‍കിയ വേദനയാണ്.
    ഒരിക്കലും വറ്റാതെ ആ ഉറവ എന്റെ മനസിനെ പ്രണയാര്‍ദ്രമാക്കിക്കൊണ്ടെയിരിക്കും

    ReplyDelete
  4. എന്റെ കണ്ണീരിന്റെ ഉറവ നിന്റെ പ്രണയം നല്‍കിയ വേദനയാണ്.
    ഒരിക്കലും വറ്റാതെ ആ ഉറവ എന്റെ മനസിനെ പ്രണയാര്‍ദ്രമാക്കിക്കൊണ്ടെയിരിക്കും ..nannayitund :)

    ReplyDelete
  5. കണ്ണീരില്ലാത്ത ഒരു പ്രണയം ആശംസിക്കുന്നു.

    ReplyDelete