Monday, August 8, 2011

സങ്കടം നല്‍കാത്ത ഓര്‍മ്മകള്‍...............

വഴിയില്‍ ഇരുവശവും കൊങ്ങിണി പൂക്കള്‍ പല നിറങ്ങളിലും നിറയെ പൂത്തിരിക്കുന്നു.
എനിക്കൊരുപാടിഷ്ടാണ് കൊങ്ങിണി പൂക്കളെ.
ചെറുതാണെങ്കിലും എന്തൊരു ഓമനത്തം!!!!!!!
എന്തൊരു സുഗന്ധം!!!!!!!!!!!
എത്ര നിഷ്കളങ്കം!!!!!!!!!!!!!!!!!
വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു നീല നിറമുള്ള പൂക്കളേം എനിക്കൊരുപാടിഷ്ടാണ്.
അവയെന്നെ എന്റെ അമ്മാത്തേക്ക് കൊണ്ട് പോകും.
അമ്മാത്തെന്നു വെച്ചാല്‍ അമ്മേടെ ഇല്ലം.
തൃശൂര്‍ അടുത്താണ്.
നല്ല ഭംഗിയുള്ള സ്ഥലം.
അവിടെ ഭഗവതീടെ വല്യ അമ്പലം ഉണ്ട്.
അതിനു മുന്നിലായി ഒരു വല്യ കുളവും.
അവിടെ നിറയേ മീനുകള്‍ ഉണ്ട്.
ഞാന്‍ ഒരു അഞ്ചാം ക്ലാസ് വരെ അങ്ങോട്ട്‌ പോയിട്ടുണ്ട്.
പിന്നെ അമ്മയെ നഷടപ്പെട്ടപ്പോ അമ്മാത്തും നഷടായി.
അവിടെയാണ് ഞാന്‍ ആ നീലപൂവുകള്‍ ആദ്യമായി കാണുന്നത്.
കുഞ്ഞു കുഞ്ഞു വീടുകള്‍ ആണ് അവിടെ അധികവും.
അടുത്ത് തന്നെ ഒരു അമ്പലോം ഉണ്ട്.
അവിടെ പൂജയൊന്നും കാര്യായി ഉണ്ടായിരുന്നില്ല.
കുറെ അമ്പലങ്ങള്‍ ഉണ്ട് ചുറ്റു വട്ടത്തായി.
മുത്തശ്ശനും മുത്തശ്ശിയും മാല കെട്ടിക്കൊടുക്കാരുണ്ട്.
മുത്തശ്ശന്‍ അപ്പോള്‍ നാരായണീയം ചൊല്ലാറുണ്ട്.
മുത്തശ്ശന്‍ നല്ല ദേഹണ്ണക്കാരന്‍ ആയിരുന്നു.
അവിടന്നാണ് ഞാന്‍ ആദ്യായി ഡാല്ട കണ്ടിട്ടുള്ളത്.
അവിടെ കിണറ്റില്‍ വേനല്‍ ആവുമ്പോള്‍ അടിയിലെ പാറ വ്യക്തമായി കാണാം.
എനിക്ക് നല്ല ഇഷ്ടാണ് അവിടം.
പിന്നെ അവിടന്നാണ് ഞാന്‍ ആദ്യായി ജാതിക്ക കഴിച്ചിട്ടുള്ളത്‌.
അവിടന്നാണ് സന്യാസിയെ കണ്ടിട്ടുള്ളത്.
അങ്ങനെ കുറെ കാര്യങ്ങള്‍.............
സ്വാമിജിന്നാ അദ്ദേഹത്തെ വിളിക്യാ.
നല്ല ശ്രീത്വം നിറഞ്ഞ മുഖം.
എന്നും കാണുമ്പോള്‍ ഒക്കെ ചെമ്പകപ്പൂ തരും.
പിന്നെ അവിടെ ഒരു കുഞ്ഞിക്കാവ് മുത്തശ്ശി ഉണ്ട്.
പഴയ കൂട്ടോള്ള വീടാ അവരുടെ.
ഇപ്പഴും അതൊക്കെ നല്ല ഓര്‍മ്മയുണ്ട്.
പിന്നെ അവിടെ വേറൊരു ദേഹണ്ണക്കാരന്‍ സ്വാമിയുണ്ട്.
ഒരു പട്ടര്.
അവര്‍ക്കാണ് ജാതിയ്ക്കാ തോട്ടം ഉള്ളത്.അവിടെ ഒരു കുഞ്ഞു കുളം ഉണ്ട്.
ഞാന്‍ അവിടെ പോയി കുറെ കുളിചിട്ടുണ്ട്.
അങ്ങനെ എത്രയെത്ര ഭംഗിയുള്ള ഓര്‍മ്മകള്‍...............
ഒരു കൊങ്ങിണി പൂവ് എന്നെ ഏതെല്ലാം ഓര്‍മ്മകളിലേയ്ക്കാണ് കൊണ്ടുപോയതെന്നു കണ്ടോ?

ഇപ്പൊ അവിടെ ഒക്കെ മാറി.
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം അവിടം കണ്ടപ്പോള്‍ എനിക്ക് ഒട്ടും മനസിലായതെയില്ല.
വലിയ വീടുകള്‍ വന്നു.
ചെമ്മണ്‍ പാതകള്‍ മാറി ടാറിട്ട റോഡായി.
ഗ്രാമീണത അന്യമായി തുടങ്ങി.
ഒപ്പം എനിക്കും.
ഇപ്പോള്‍ എനിക്കവിടം അപരിചിതമാണ്.
അവിടെ ഉള്ള ആളുകളും.
ജീവിതം എന്തൊക്കെയോ നെടുന്നതിനോപ്പം എന്തൊക്കെയോ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ചിലതില്‍ വല്ലാതെ തളരുന്നു.
ചിലത് അവഗണിക്കാനാവുന്നു.
എന്റെ അമ്മാത്ത് എനിക്ക് രണ്ടാമത് പറഞ്ഞതാണ്.
അവഗണിക്കാവുന്ന നഷ്ടം.
അതില്‍ നല്ല ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാകാം.

1 comment:

  1. E varigal avidennu varunnu, nanu ayuthan nokki, avida namukkundo varigal varunnu, Saraswathy devi kaninju anugrahichittundu, keep it up,

    Regards

    ReplyDelete