Thursday, August 11, 2011

നിന്റെ സ്നേഹം എനിക്ക് ചിറകുകള്‍ തന്നു.

നീ എന്റെ മനസ്സിലെ പ്രകാശമാണ്.
ഒരു കെടാവിളക്ക് പോലെ നിന്നോടുള്ള എന്റെ സ്നേഹം എറിഞ്ഞു കൊണ്ടിരിക്കുന്നു.

അതിരില്ലാത്ത ആകാശത്തേയ്ക്ക് പറക്കാന്‍,
അവിടെ എനിക്ക് വേണ്ടി നീയൊരുക്കിയ സ്വപ്നങ്ങളുടെ പൂന്തോട്ടം കാണാന്‍
നിന്റെ സ്നേഹം എനിക്ക് ചിറകുകള്‍ തന്നു.

എനിക്ക് മുന്‍പേ നീ പറക്കുന്നു..........
തിരിഞ്ഞു നോക്കാതെ..............
നിന്റെ വഴിയിലൂടെ ഞാനും................
നിന്നില്‍ നിന്നും ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിക്കാതെ.................
എന്റെ വഴികള്‍ എന്നും നീ കാണിച്ചു തരുന്നത് മാത്രമാണ്.
അവയുടെ അവസാനമോ?????
നിന്നിലേക്ക്‌ തന്നെ.

അന്ന് നീ പറഞ്ഞു.
"നിന്റെ പ്രണയം ഭ്രാന്തമാണ്‌.
ഞാന്‍ ഇത് ആഗ്രഹിക്കുന്നില്ല.
പിന്നെ നീയെന്തിന്????????????????
തിരിച്ചു തരാന്‍ എനിക്കൊന്നുമില്ല.
എന്റെ അസ്ഥിത്വം പോലും ഇപ്പോള്‍ എനിക്കന്യം.
പിന്നെയീ ജീവിതം..................
അത് മറ്റാര്‍ക്കൊക്കെയോ വേണ്ടി.............
അല്ലാതെ എനിക്കിനി മറ്റു മാര്‍ഗങ്ങള്‍ ഇല്ല.
എന്നിലൂടെ മറ്റുള്ളവര്‍ നേടുന്നതാണ് ഇപ്പോള്‍ എന്റെ സന്തോഷം.
അപ്പോള്‍ എനിക്ക് വേണ്ടി കരയുന്ന നിന്നെ എനിക്കെങ്ങനെ?????????????
ഇല്ല.
എനിക്കതിനു കഴിയില്ല.
മറഞ്ഞു പോവൂ എന്റെ ജീവിതത്തില്‍ നിന്നും.
എന്റെ വഴികളില്‍ നിന്നും.
നിന്റെ നിഴല്‍ പോലും ഇപ്പോള്‍ എന്നെ അസ്വസ്ഥമാക്കുന്നു.
എനിക്ക് വേണ്ടി മരിക്കാനാഗ്രഹിക്കുന്ന നിന്നെ എനിക്ക് വേണ്ട.
നിന്റെയീ ഭ്രാന്തു പിടിപ്പിക്കുന്ന പ്രണയവും."

എന്റെ പ്രിയപ്പെട്ടവനെ...............
നിന്നോട് പറയാന്‍ ഒന്നുമില്ല.
നിന്റെ വഴികളില്‍ നിന്നും നീ കാണാതെ ഒളിച്ചിരിക്കാം.
മുന്നില്‍ വരാതെ നോക്കാം.
നിന്നില്‍ ഉള്ള പ്രതീക്ഷകളെ നിന്നെ അറിയിക്കതിരിക്കാം.
അതിനുമപ്പുറം എനിക്കൊനും സാധ്യമല്ല.

പ്രാണന്റെ അവസാന തുടിപ്പുവരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
ചിലപ്പോള്‍ ശാന്തമായി...
മറ്റു ചിലപ്പോള്‍ ഭ്രാന്തമായി............
നീ അറിയണ്ട.
ഒന്നും.
ഈ ഭ്രാന്തിന്റെ ചൂടും,വേദനയും ഒന്നും.
പക്ഷെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
ഈ ഭ്രാന്തിലാണ് എന്റെ ജീവന്റെ വേരുകള്‍ ഉള്ളത്.
നിന്നിലാണ് ഞാന്‍.

3 comments:

  1. പ്രാണന്റെ അവസാന തുടിപ്പുവരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
    ചിലപ്പോള്‍ ശാന്തമായി...
    മറ്റു ചിലപ്പോള്‍ ഭ്രാന്തമായി............

    ഹൃദയത്തില്‍ തൊട്ടു അത്....

    ചിലപ്പോഴൊക്കെ എനിക്ക് തോന്നും അനഘാ, നൂലറ്റ ഒരു പട്ടം പോലെ ഇങ്ങനെ പാറി പറന്നു നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ... നൂലിഴകള്‍ പൊട്ടുമ്പോള്‍ പട്ടങ്ങള്‍ക്കു എന്ത് സന്തോഷമായിരിക്കും......അവര്‍ക്കും ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ പറന്നു നടക്കാമല്ലോ?
    വെറുതെ മോഹിക്കുവാന്‍ മോഹം....... :-)

    സ്നേഹത്തോടെ മനു..

    ReplyDelete
  2. Dear Anagha,

    anthina anagha kutty enginea pranayikkunnea, ee pranayam brantha manu, athu knodu namukku niruthaam ee branthan premam, jeevithan valarea cheruthanu, athu enganea teerkkanullathalla, oru mahaan paranja polea, "blind faith in any leader how ever great he is, he is dishonorable" athu polea kannadachulla ee premam vattindea laxanama, eniyum thudarallea, namukkellam ninnea venam, pinnea Manu paranjapolea noolatta pattangal sandoshikkum annu, athu thettanu, noolatta pattathindeaa avastha, oru manasiga rogiyudethanu, aa pattathinu ariyilla, engottu poganam, pogunna vayi shariyano, ee pokku poyaal avidea athum annokkea, athu kattindea disha anusarichu poikondea erikkum, oru naal evideyengilum veenu kidakkum aarum ariyadhea, athu kndu ponnu Anagha, ee vattokkea kalanju nalla kuttiyayittu jeevvikkanam annanu antea apeskha, Life is a challenge meet it. Wish you all the best,
    (varigal eyaal ayuthunna polea shariyalla, annlum ayuthi nokkugaya)

    ReplyDelete
  3. പ്രണയത്തെ സ്നേഹിക്കുന്ന പ്രിയ സഖീ....ഈ വരികൽ ഞാൻ കടമെടുക്കുന്നു. “പ്രാണന്റെ അവസാന തുടിപ്പുവരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
    ചിലപ്പോള്‍ ശാന്തമായി...
    മറ്റു ചിലപ്പോള്‍ ഭ്രാന്തമായി............
    നീ അറിയണ്ട.
    ഒന്നും.
    ഈ ഭ്രാന്തിന്റെ ചൂടും,വേദനയും ഒന്നും.
    പക്ഷെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
    ഈ ഭ്രാന്തിലാണ് എന്റെ ജീവന്റെ വേരുകള്‍ ഉള്ളത്.
    നിന്നിലാണ് ഞാന്‍.“ എനിക്കു എഴുതാൻ കഴിയാഞ്ഞ വാക്കുകൾ! നന്ദി...

    ReplyDelete