Monday, August 13, 2012

വെറുതെ കൊറേ..........അതും ഇതും ഒക്കെ കൂടിട്ടൊരു ഒരു പോസ്റ്റ്‌...

കര്‍ക്കിടകം തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ കല്യാണിയെ കാണാന്‍ പോവും.
സത്യം പറഞ്ഞാല്‍ ഭക്തി കൂടീട്ടൊന്നും അല്ല.
മനോഹരമായ പുലരികളെ കാണാന്‍ വേണ്ടി മാത്രം...................
വെങ്കിടേശ്വര സുപ്രഭാതം കേട്ട്,എണീക്കുമ്പോള്‍ ഒരു സുഖമാണ്.
ഉറക്കം വളരെ.........കുറ
വാണ് ഈയിടെ.

ഇന്ന് രാവിലെ തന്നെ രണ്ടു മഞ്ഞക്കിളികളെ കണ്ടു.
പച്ചക്കിടയില്‍ മഞ്ഞ നിറം നല്ല
ഭംഗിയാണ്.
പണ്ടെനിക്കൊരു പട്ടു പാവാട ഉണ്ടായിരുന്നു മഞ്ഞയും കറുപ്പ് കൂടിയ ചോപ്പും നിറമുള്ളത്.
ലിസ ചേച്ചീടെ വേളിക്കു വാങ്ങിയത്.
പണ്ടൊക്കെ മഞ്ഞ നിറമായിരുന്നു ഇഷ്ടം.
പിന്നെ കുറെ കാലം കറുപ്പായി.

പിന്നെ വെള്ളയായി.
ഇപ്പോള്‍ നീല നിറമാണ് ഇഷ്ടം.

പവിഴമല്ലി പൂക്കള്‍ പൊഴിഞ്ഞത് പെറുക്കിയെടുത്ത് കൊണ്ട് പോകും.
അമ്മേം കൂടെ ഉണ്ടാവും അമ്പലത്തിലേക്ക്.

പക്ഷെ താഴെ കൊറേ വീണു കിടപ്പുണ്ടാ
ഈ പവിഴമല്ലി ചെടിയില്‍ പൂക്കളെ കാണുകയെ ഇല്ല.
വും.
അതെനിക്ക് അതിശയാണ്.
മുറ്റത്തെ ആര്യ വേപ്പ് മരത്തില്‍ ഇലകള്‍ ഒന്നും ഇല്ല.
പക്ഷെ അതില്‍ ചുറ്റി ഒരു ബ്ലീഡിംഗ് ഹാ
ര്‍ട്ടിന്റെ വള്ളി ഉണ്ടായിരുന്നു.
ഇപ്പൊ അതില്‍ നിറയെ പൂവാണ്.
വെള്ള നിറത്തിനുള്ളില്‍ മെറൂണ്‍ പൂവെന്തു ഭംഗിയാണെന്നോ!!!!

ഗെയ്റ്റിനടുത്ത് ഇളം വയലറ്റ് നിറത്തിലുള്ള അരിപ്പൂക്കള്‍ കണ്ടമാനം ഉണ്ട്.
അരിയോളം വലുപ്പമുള്ള പൂക്കള്‍...
വല്യ നിഷ്കളങ്കതയാണ് ആ പൂവിന്.
മഴ ബാക്കി വെച്ച നീര്‍കണങ്ങള്‍ എല്ലാ ഇലതുമ്പുകളിലും തിളങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്താണ്.

എല്ലാവരും ഓരോ വൈര മൂക്കുത്തി ഇട്ട പോലെ.
വഴിയില്‍ ഒരു ബദാം (മരമായില്ല) ചെടി നില്‍പ്പുണ്ട്.
അതില്‍ നിറയെ പൂക്കളും.
അതിനു ചുറ്റും മഞ്ഞയും,കറുപ്പും നിറങ്ങളുള്ള തുമ്പികളെ കാണാം.
മഞ്ഞയും,കറുപ്പും,അവയുടെ ഉടലിന്‍റെ ചുവന്ന നിറവും അവരെ സുന്ദരികള്‍ ആക്കുന്നു.
ഒരു പത്തന്‍പതെണ്ണം എങ്കിലും ഉണ്ടാവും ദിവസോം.
അവയുടെ പരിഭ്രമം കാണാന്‍ നിന്നാല്‍ നേരം പോ
ണത് അറിയില്ല.
(കോഴിക്കോട് പോവുമ്പോള്‍ ഏതോ ഒരു സ്റ്റോപ്പില്‍ ഉണ്ട് ഒരു ബദാം മരം.
നിറയെ ഒരു പിങ്ക് കലര്‍ന്ന ചുവന്ന നിറമുള്ള ഇലകള്‍ നില്‍ക്കുന്നത് നല്ല ഭംഗിയാണ്കാണാന്‍ .)
അതിനടുത്തു തന്നെയാണ് നിറയെ പൂമുള്ളിന്റെ ചെടി നില്‍ക്കു
ന്നതും.
ഞാന്‍ പോണ സമയത്ത് അവ ഉറക്കമാണ്.
ഇലകള്‍ കണ്ണടച്ചുള്ള നില്‍പ്പ് അവയെക്കാള്‍ സുഖമായി ഉറങ്ങുന്ന മറ്റാരും ഇല്ല തന്നെ എന്ന് തോന്നിക്കും.
അതിനിടയില്‍ തന്നെ തൊട്ടാവാടി പൂന്തോട്ടവും ഉണ്ട്.
ഇലകള്‍ അടഞ്ഞും പൂക്കള്‍ വിടര്‍ന്നും നില്‍ക്കുന്നു.

പൂക്കള്‍ ഇലകളോട് "അമ്മ ഇങ്ങനെ ഉറങ്ങിക്കൊണ്ട് നിന്നോ ഞങ്ങള്‍ ദേ മിടുക്കരായി നില്‍ക്കുന്നത് കണ്ടോ."എന്ന് ചോദിക്കുന്ന പോലെ.
ഇടതു വശത്ത് നിറയെ പഞ്ചാര പൂക്കള്‍ ഉണ്ട്.
മറ്റൊരു പേര് പെരു എന്നാണ്.
ശരിക്കും ആ പൂവിന് പഞ്ചാരയുടെ മണമാണ്.
ഇലകള്‍ കാണുമ്പോള്‍ അവിടെ എന്‍റെ ഇല്ലത്തെ പ്ലാ
ശ്ശിന്‍(( ( അല്ലെങ്കില്‍ ചമത കൂട്ടം ഓര്‍മ്മ വന്നു.
ആ കൂട്ടോണ്ട് കണ്ടാല്‍..
വേളിക്കും,ഉപനയനത്തിനും ഒക്കെ ചമത ഏറെ ആവശ്യമാണ്.
പ്ലാശിന്‍ പൂവ് ഞാന്‍ കണ്ടിട്ടില്ല.

ഇപ്പൊ ഗൂഗിള്‍ കാണിച്ചു ചുവന്ന പൂവാണെന്ന്.
നവഗ്രഹങ്ങളില്‍ ചന്ദ്രന്‍റെ വൃക്ഷമാണെന്നും പറഞ്ഞു തന്നു.
ഇതില്‍ കാണുന്നതാണ് പഞ്ചാര പൂവ്.

അമ്പലമുറ്റത്തെ കറുക പുല്ലുകളില്‍ കാലമര്‍ത്തുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വിഷമം തോന്നാറുണ്ട്.
അവയുടെ മൃദുലതയില്‍ എന്‍റെ പാദങ്ങളുടെ പരുപരുപ്പ് നോവിക്കുന്നോ എന്നോര്‍ത്ത്.......
പക്ഷെ ഇന്നും ഇന്നലേം കറുകയെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് അവളെയാണ്.
അവളുടെ വാക്കുകളെ.


പുലരിയിലെ കല്യാണി പാടം തീര്‍ത്തും ശാന്തമാണ്.
ഒരു അനക്കം പോലും ഇല്ലാതെ.
മേഘങ്ങള്‍ മെല്ലെ സഞ്ചരിക്കുന്ന ആകാശം.
മഞ്ഞിന്‍റെ ഒരു ആവരണം എങ്ങും.
കുറച്ചു മുകളിലായി ഒരു പുകമഞ്ഞുണ്ട ഉണ്ടാവാറുണ്ട്.
അത് കാണുമ്പോള്‍ എനിക്ക് ശരിക്കും കൌതുകാണ്.
ആകാശത്തിന് കീഴെ ചാരനിറമുള്ള കൊറ്റികള്‍ വരിവരിയായി പറന്നു പോവുന്നത് കാണാം.
അവയെങ്ങനെ ഇത്ര കൃത്യമായി വരിയായി പോവുന്നു?????
എന്നും ചോദിക്കുന്ന ഒരു ചോദ്യം.


തിടപ്പിള്ളിയില്‍ നിന്നും ഗണപതി ഹോമത്തിന്റെ പുക ഉയര്‍ന്നു മഞ്ഞിന്‍റെ കൂടെ കൂടി മേഘങ്ങളിലേക്ക് പോകുന്നതും നോക്കി നില്‍ക്കാന്‍ എനിക്കിഷ്ടമാണ്.
തിരുനാവായ അടുത്തായതിനാല്‍ ഈ ഭാഗങ്ങളില്‍ കാക്കകള്‍ കുറവാണ്.
ഒക്കെ അവിടെയാണ്.
അതുകൊണ്ട് ഇന്ന് പതിവില്ലാതെ കാക്കകളുടെ കരച്ചില്‍ കേട്ടപ്പോള്‍ അതും പ്രത്യേകം ശ്രദ്ധിച്ചു.

മഴ കൊടുത്തു പോയ ബാക്കി, പെയ്യിക്കുന്ന മരങ്ങള്‍..........................
മഞ്ഞുതുള്ളി ഉമ്മ വെച്ച കുഞ്ഞു പുല്‍നാമ്പുകള്‍ ................
ഇലകളില്‍ ഇറ്റു വീഴാന്‍ കാത്തു നില്‍ക്കുന്ന മഴ തുള്ളികള്‍..................................
ഒക്കെ ഏറെ മനോഹരമായ പുലര്‍ കാഴ്ചകള്‍ തന്നെ.
ചന്ദനവും,തുളസിയും,ചേര്‍ത്ത തീര്‍ത്ഥം വെള്ളി കെട്ടിയ വെളുത്ത ശംഖില്‍ നിന്നും തൂവാന്‍ തരുമ്പോള്‍ മനസ്സ് ശാന്തമാണെന്ന് വെറുതെ കുറച്ചു നേരത്തേക്കെങ്കിലും തോന്നും.
മരങ്ങളില്‍ ഏറ്റവും ഭംഗിയായി പെയ്യുന്നത് നെല്ലിമരം ആണെന്ന് തോന്നാറുണ്ട്.
നെല്ലിയിലെ കുഞ്ഞു ഇലകളിലൂടെ എത്ര ഭംഗിയായാണ് മഴ പൊഴിയുന്നത്!!!!!!!!!!!!!!!!!
നെല്ലി മരംന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് വയനാട്ടിലെ മുത്തങ്ങ വനമേഖലയിലെ നെല്ലി മരങ്ങളെ ആണ്.
പിന്നെ വീണ്ടും എന്‍റെ ഇല്ലത്തെ നെല്ലി മരവും.
പോവണം എനിക്കെന്‍റെ ഇല്ലത്തേക്ക് .....


ഇന്നലേം ഇന്നും മഴ കുറഞ്ഞു .
മഴ പെയ്യുന്നുണ്ടെങ്കില്‍ പോലും വെള്ളം കുറവാണ് ത്രെ.
കറന്റ് ബില്‍ കൂടി.
പവര്‍ കട്ട് വന്നു.
ഇങ്ങനെ പോയാല്‍ വരള്‍ച്ച ആവുമെന്ന് പറയുന്നു.
എന്ത് ചെയ്യും!!!!
അതിനെന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടതിനു പകരം ഇവിടെ ഹര്‍ത്താല്‍ നടത്താനും,വെട്ടാനും,കുത്താനും അത് വാര്‍ത്തയാക്കാനും ഒക്കെ ആണ് എല്ലാര്‍ക്കും താല്പര്യം.

ഈ മഴഎന്താ ഇങ്ങനെ?????
എന്നെ പോലെ കൊറേ ആളോള് നിന്നെ പ്രാന്ത് പോലെ പ്രണയിക്കുന്നത് എന്താ
ന്‍റെ മഴേ നീ കാണാത്തെ?
നിനക്കൊന്നു പെയ്തു കൂടെ,ആരേം ബുദ്ധിമുട്ടിക്കാതെ????????
മേഘ സ്ഫോടനം എന്നൊക്കെ പറഞ്ഞോണ്ട് പെയ്യണ്ട.
പാവം എത്ര പേരെയാ കഷ്ടത്തിലാക്കുന്നെ????
അങ്ങ് വടക്ക് ഗംഗേം യമുനേം ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകുന്നു.
ഇവിടെ ഈ നിള ഇപ്പോഴും മണല്‍ വാരി വാരി ഇല്ലാതായി കൊണ്ടിരിക്കുന്നു.
നിളയുടെ ചിത്രം കണ്ടാല്‍ കഷ്ടം തോന്നും ട്ടോ.
നേരില്‍ കണ്ടാലും.

ഹോ.... ആ ഉരുള്‍ പൊട്ടലിന്റെ വാര്‍ത്തേം ,ചിത്രങ്ങളും ഒക്കെ കണ്ടപ്പോള്‍ സങ്കടായീട്ടോ.
രാവിലെ പണിക്കു പോവുമ്പോള്‍ ഒരു കൊഴപ്പോം ഇല്ല.
തിരിച്ചു വന്നപ്പോള്‍ ഒന്നും ഇല്ല.
അവനോന്റെ ആള്‍ക്കാരും,വീടും അങ്ങനെ ഒന്നും.
മനസ് മരവിച്ചു പോകാന്‍ ഇതിനപ്പുറം എന്താ വേണ്ടേ വേറെ........!!!!!!!!!!
ഒരു കാറ്റില്‍,ഒരു മഴയില്‍,ഒരു സുനാമിയില്‍ തീരാവുന്നതെയുള്ളൂ നമ്മളൊക്കെ എന്ന് എന്നിട്ടും ആരും ഓര്‍ക്കുന്നില്ലല്ലോ (ഈ ഞാനും)!!!!!!

ഓണം ആവാറായി.
പെരുന്നാളും.
തുണിക്കടകളിലെ തിരക്ക് കണ്ടാല്‍ ആളുകള്‍ ആദ്യമായി
തുണി വാങ്ങുന്ന പോലെ ആണ്.
ഒരു പുതിയ കട തുറന്നാല്‍ അത് തുറക്കാന്‍ കാത്തിരുന്ന പോലെ ആണ് അവിടത്തെ തിരക്ക്.
അന്ന് തിരുവില്വാമലക്ക് പോയപ്പോള്‍ അവിടന്ന് ഓണക്കോടി ഒക്കെ എടുത്തിരുന്നു.
ഇന്നലെ പോയി പിള്ളേര്‍ക്കുള്ളതും വാങ്ങി.
അങ്ങനെ എന്‍റെ മുറ്റത്തും ഓണം വന്നു.
കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചാണകം മെഴുകി മുറ്റത്ത് ഒരു മുക്കുറ്റി തലയെങ്കിലും വെക്കണം.
ഇവിടെ അതുകൊണ്ട് അന്ന് തൊട്ടേ ഓണം വന്നു.
ഇന്നലെ ജയേട്ടന്‍ പലവ്യഞ്ജനങ്ങള്‍ (ഓണം പ്രമാണിച്ച് വില കൂടുന്ന ഐറ്റംസ് ഒക്കെ )ഒക്കെ വാങ്ങി.
പഴത്തിനും മറ്റും നല്ല വിലയാവും ഇക്കുറി.
അറുപതിനോടടുത്ത് ഉണ്ടാവുമായിരിക്കും.
ഇവിടെ മൂന്നു കുല ഏല്‍പ്പിച്ചു.
ഒന്ന് വറുക്കാനും,രണ്ടെണ്ണം പഴുപ്പിക്കാനും.
ഇവിടെ വെച്ച കന്നുകള്‍ ഒന്നും പിടിച്ചില്യാന്നെ.
ഓണത്തിന്റെ അന്നാണ് അച്ചുന്റെ നന്ദഫന്റെ വിവാഹ വാര്‍ഷികം.
തലേന്ന് ജയേട്ടന്റെം.

പിന്നേം ഉണ്ട് ഓണനാളുകളില്‍ എന്‍റെ മാത്രമായ ഒരു കുഞ്ഞു വിശേഷം.
അത് പറയില്യ.
ആരെങ്കിലും വന്നു പറയുമൊന്നു നോക്കട്ടെ.
ആരും പറഞ്ഞില്യന്നുണ്ടെങ്കില്‍ ഞാന്‍ പറയാട്ടോ.

അപ്പൊ ശരി എന്‍റെ വഴിയിലെ യാത്രക്കാരെ ..............
എല്ലാവര്‍ക്കും എന്‍റെ,
ചെറിയ പെരുന്നാളിന്റെ വലിയ ആശംസകള്‍.!!!!!!!!!!!19 comments:

 1. അതും ഇതും എല്ലാം ചേര്‍ത്ത അവിയല്‍ പോസ്റ്റ് കൊള്ളാമായിരുന്നു കേട്ടോ കുട്ടീ
  എവിടെനിന്നെങ്ങോട്ടൊക്കെയാണീ മാനസസഞ്ചാരം.......!!!

  ReplyDelete
 2. കൂട്ടുകാരാ...........
  ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നിനക്കും നല്‍കുന്നു
  കല്കണ്ട മധുരമുള്ള പെരുന്നാള്‍ ആശംസകള്‍.!!!

  ReplyDelete
 3. അജിത്‌ മാഷേ,
  അപ്പോഴേക്കും വന്നോ??????
  അത് കൊള്ളാം.
  പറഞ്ഞത് സത്യാ.
  ന്‍റെ ,മനസ്സ് ഫാസ്റ്റ് പാസ്സഞ്ചേര്‍ ആണ്.
  ഇപ്പൊ ഇവിടെ ആണെങ്കില്‍ അടുത്ത സ്റ്റോപ്പ്‌ കുന്നം കുളം ആണ് എന്ന് പറയുന്ന പോലെ.

  ReplyDelete
 4. എത്ര നിറമുള്ള ഭാവനകള്‍, അതിലും നിറമുള്ള വാക്കുകളാല്‍ കോര്‍ത്തിണക്കിയപ്പോള്‍ മനോഹരമായി!!!!ആശംസകള്‍...

  ReplyDelete
 5. അച്ഛന്‍റെ ഒപ്പോള്ടെ മകന്റെ പേരാ മോഹനന്‍ എന്ന്.
  ഞങ്ങള്‍ ഒക്കെ മോഹനേട്ടന്‍ എന്നാ വിളിക്യാ.
  അതുപോലെ ഈ മാഷേം വിളിക്കുന്നു കേട്ടോ.
  മോഹനേട്ടോയ്.........
  ഞാന്‍ കണ്ട കാണുന്ന കാഴ്ചകള്‍ ആണ് ഇതൊക്കെ ദിവസോം.
  അതങ്ങനെ പകര്‍ത്തി എന്നേ ഉള്ളൂ.
  സംഭവം നന്നായി എന്ന് പറഞ്ഞേന് സന്തോഷംട്ടോ.

  ReplyDelete
 6. കുഞ്ഞു കൂട്ട് വിശേഷങ്ങള്‍ നന്നായി ട്ടോ ഉമ .

  നേരില്‍വന്നു സംസാരിക്കുന്ന പോലെ .

  ഓണം ആഘോഷമാവട്ടെ .

  ആശംസകള്‍

  ReplyDelete
 7. ഹായ്‌ ഉമക്കുട്ടി, 'മോഹനേട്ടോയ്' എന്നുള്ള വിളി ഈ ഏട്ടന് ഒത്തിരി ഇഷ്ടമായി!
  അടുത്ത പോസ്റ്റിനായുള്ള ഞങ്ങളുടെ കാത്തിരുപ്പ് ഒരുപാട് നീട്ടല്ലേ..
  എല്ലാ നന്മകളും...

  ReplyDelete
 8. മന്‍സൂര്‍,
  അപ്പൊ സംഭവം വല്യ മോശായില്ല അല്ലെ???
  സമാധാനമായി.
  എനിക്കേറ്റോം ഇഷ്ടമുള്ള ഒരു കാര്യാണ് മന്‍സൂര്‍ പറഞ്ഞത്.
  "നേരില്‍ സംസാരിക്കുന്നത് പോലെ" എന്ന്.
  എന്‍റെ പോസ്റ്റുകള്‍ എന്നും അങ്ങനെ ആവുന്നതാണ് എനിക്കിഷ്ടം.
  അപ്പൊ ശരി,പിന്നെ കാണാം.

  ReplyDelete
 9. ദേ മോഹനേട്ടന്‍ പിന്നേം വന്നോ.....!!!!
  അത് നന്നായി.
  എനിക്കിഷ്ടായി.
  നന്മകള്‍ തിരിച്ചും നേരുന്നു.
  ആ നടുക്കിലെ ഡയലോഗ് വേണ്ടിയിരുന്നില്ല.
  ഞാന്‍ അത്ര വല്യ ആളൊന്നും അല്ലാന്നെ.

  ReplyDelete
 10. കുളിരുള്ള മഞ്ഞിലൂടെ മാനമിറങ്ങിവരുന്ന അരുണന്റെ പ്രണയശരമേറ്റുള്ള ഒരു സവാരി
  അതിന്റെ ലഹരിയില്‍ നമുക്കുചുറ്റും കാണുന്നതെന്തും അതിമനോഹരം

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 11. ബ്ലോഗ് വായിച്ചോണ്ടിരുന്നപ്പോൾ ഇന്നലെക്കണ്ട സിനിമയിലെ നായികയുടെ സ്വരവും ഭാവവും ഒക്കെ മനസ്സിലേക്ക് വന്നു. അടുത്തിരുന്നു പറയും പോലെ.. ഇത് എനിക്കും തോന്നി.. വടക്കൻ ഭാഷ എനിക്കൊരുപാട് ഇഷ്ടമുള്ളതൊന്നാണ്..

  പിന്നെ ഉമയ്ക്ക് മാത്രമായുള്ള വിശേഷം പിറന്നാളായീരിക്കും എന്ന് ഗസ്സുന്നു.. :) anyway മനസ്സിനെ തണുപ്പിക്കാനുതകുന്നതൊന്നായിരുന്നു ഈ പോസ്റ്റ്.. keep going. all the best

  ReplyDelete
 12. നല്ല പോസ്റ്റ്‌......
  ഇത് വായിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ തോന്നണു...എല്ലാരുടെയും കൂടെ ഓണം ആഘോഷിക്കാനും...
  എവിടെ വന്നതില്‍ പിന്നെ അതൊക്കെ വെറും ആഗ്രഹങ്ങള്‍ മാത്രം.അപ്പൊ തോന്നും ഒരിക്കലും വലുതാവണ്ടായിരുന്നു എന്ന്..
  പിന്നെ, ഞാന്‍ പറയട്ടെ ഓണനാളുകളില്‍ വരുന്ന ആ കുഞ്ഞു ,വല്യ വിശേഷം?? --
  'ഉമക്കുട്ടിയുടെ പിറന്നാള്‍..!!!.........!'

  ReplyDelete
 13. വായിച്ചു വായിച്ചു തീര്‍ന്നു പോയതറിഞ്ഞില്ല

  വഴിയാത്രയില്‍ കൂട്ടുകാരൊത്ത്‌ വര്‍ത്തമാനം പറഞ്ഞു പോകുന്ന ഒരു പ്രതീതി ആയിരുന്നു

  അപ്പൊ ഇനിയും വരാം

  ചമത കണ്ടിട്ടില്ലെ ദാ ഇവിടെ ഉണ്ട്‌ ചുവപ്പും വെളുപ്പും

  ReplyDelete
 14. ഗോപന്‍ ഭായ്,
  ആദ്യായിട്ടാണ്‌ ട്ടോ കാണുന്നത്.
  ആത്മ ദളങ്ങള്‍ കണ്ടു.
  വല്യ സീരിയസ് ആണോ താങ്കള്‍???
  എന്തോ എനിക്കങ്ങനെ തോന്നി.
  ഈ പ്രൊഫൈല്‍ ഫോട്ടോ നന്നായിട്ടുണ്ട് ട്ടോ.
  എനിക്കിഷ്ടായി.
  പിന്നെ താങ്കളുടെ കമന്റും.
  നന്ദി മാഷേ.
  ഓണാശംസകള്‍ മുന്‍കൂട്ടി....................

  ReplyDelete
 15. അതേതാ കണ്ണാ ഇന്നലെ കണ്ട സിനിമ?
  നായികയും ഏതാ?
  എന്‍റെ കുറച്ച് വള്ളുവനാടനും,കുറച്ച് തനി തൃശ്ശൂര്‍ ഭാഷേം ആണെന്നാണ്‌ ഈയിടെ എല്ലാരും പറയുന്നേ.
  കണ്ണന്‍റെ ഗസ് ശരിയായീലോ.
  കണ്ണന്‍റെ മനസിനെങ്കിലും കുറച്ച് തണുപ്പ് കിട്ടിയല്ലോ.
  എനിക്കത് മതി.
  നന്ദി കേട്ടോ നല്ല വാക്കുകള്‍ക്കും,ആശംസകള്‍ക്കും.

  ReplyDelete
 16. ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രം.. :)

  അപ്പോ എന്താ എനിക്കുള്ള സമ്മാനം..

  ReplyDelete
 17. മൃദൂനു അറിയാലോ ഉമേടെ പിറന്നാള്‍ ആണെന്ന്.
  ഉമക്കറിയാം പിറ്റേന്ന് മൃദൂന്റെ പിറന്നാള്‍ ആണെന്ന്.
  പക്ഷെ അറിയാത്ത വേറേം ഒരു കുഞ്ഞു വിശേഷം ഉണ്ടല്ലോ............
  അത് ആര്‍ക്കും അറിയില്ല.
  ആരോടും പറയൂല്ലാല്ലോ!!!!!!!!!!

  ഞാന്‍ പറഞ്ഞതല്ലേ ഇങ്ങു പോരൂന്ന്.
  ഓണോം,വിഷൂം,തിരുവാതിരേം ഒക്കെ നമുക്കാഘോഷിക്കാംന്നേ.

  ReplyDelete
 18. മാഷേ,(India heritage)
  മാഷ്ക്കും അങ്ങനെ തോന്നിയോ????
  എനിക്ക് വയ്യ.
  എന്നെക്കൊണ്ട് ഞാന്‍ തോറ്റു.
  (ആരോടും പറയണ്ട ഞാന്‍ വല്യ സംഭവാ!!!!)
  ഹ ഹ ഹ.

  അതൊക്കെ പോട്ടെ.
  പ്ലാശിന്റെ പൂവ് ആദ്യാട്ടോ കാണുന്നെ.
  അവിടെ എന്‍റെ ഇല്ലത്തെ മരത്തില്‍ പൂവേ കണ്ടിട്ടില്ല.
  ഇലയെ ഉള്ളൂ.
  ഓട്ടട ഉണ്ടാക്കാന്‍ കൊറേ പൊട്ടിച്ചിരുന്നു പ്ലാശിന്റെ ഇല.
  ഇപ്പൊ അതോര്‍മ്മ വന്നു.
  എനിക്കീ ഓട്ടട വല്യേ ഇഷ്ടൊന്നും അല്ല.
  മാഷ്ക്കോ?
  നല്ല ഭംഗീണ്ട് ല്ലേ അത് കാണാന്‍????

  വീണ്ടും വരാം എന്ന് പറഞ്ഞതില്‍ സന്തോഷം.  ReplyDelete
 19. അയ്യോ അതിന്‍റെ കഥാപാത്രം ആ സിനിമയില്‍ ഒരു പാവം പോലെ അല്ലെ?

  ReplyDelete