ആ കാഴ്ച ഏറെ സുന്ദരമായിരുന്നു.
ആകാശം,കടല്‍,മഴ അങ്ങനെ എത്രയെത്ര ഇഷ്ടങ്ങള്‍ ആണ് ഒരിക്കലും തീരാത്ത മോഹങ്ങള്‍ ആയിട്ട്.
നിന്‍റെ പ്രണയം പോലെ...............
ഇവയെല്ലാം എന്നെ നിന്നിലേക്കല്ലേ എത്തിക്കുന്നത്!!!!
കടല്‍ക്കരയിലൂടെ കാറില്‍ ഒരു യാത്ര.
മുന്നില്‍ മഴ പെയ്യണം.
അതൊരു സ്വപ്നമാണ്.
മഴ പെയ്യുമ്പോള്‍ കടല് കാണുക എന്നത്.
ഒരു വലിയ,ഇനിയും നടക്കാത്ത ഒരു സ്വപ്നം.
എന്‍റെ ഇടതു കൈ നിന്‍റെ വലം കൈക്കുള്ളില്‍ ആകണം ഞാനാ കാഴ്ച കാണുമ്പോള്‍..
പുഴക്കരികില്‍ ആറ്റുവഞ്ചികള്‍ നിറയെ പൂത്തിട്ടുണ്ട്.
അവിടവിടെ ആയി ഉള്ള കുഞ്ഞു കുഞ്ഞു കുളവാഴ പൂക്കളുടെ കൂട്ടം.
അങ്ങ് ദൂരെ ഒരു തുരുത്തുണ്ട്.
നമുക്കങ്ങോട്ടെക്ക് പോകാം???
നീ ചോദിച്ചു.
അവിടെ എന്താണ് ഉണ്ടാവുക???
എന്‍റെ സംശയം.
അതൊരു ചെറിയ കാട് പോലെ.
എങ്ങും നിശബ്ദത.
നേര്‍ത്ത ഇരുട്ട്.
ഇരുട്ടിന്റെ നിശബ്ദത,അതിന്റെ സംഗീതം അതെത്ര രസമാണെന്നോ!!!!!
നമുക്കങ്ങു പോകാം.
ആ ഇരുളില്‍ നമ്മെ തേടി ഒരു പറ്റം മിന്നാമിനുങ്ങുകള്‍ വന്നാലോ!!!!!
ആ നിശബ്ദതയുടെ സംഗീതം മൂളാന്‍ കുയിലുകള്‍ വന്നാലോ!!!!!!
പുഴ വക്കില്‍ പട്ടം പറത്തി കളിക്കുന്ന കുട്ടികള്‍...
എന്‍റെ മനസും അങ്ങനെ ആയിരുന്നു.
കെട്ട് വിട്ട പട്ടം പോലെ......
നീയെന്ന ആകാശം എന്‍റെ മനസെന്ന പട്ടത്തെ നിന്നിലേക്ക് ചേര്‍ത്ത് കൊണ്ടേയിരുന്നു.
നിന്നിലേക്ക് അടുക്കുന്ന തിരക്കില്‍ എന്നില്‍ നിന്നും പൊട്ടിപ്പോയ കെട്ടുപാടുകളെ ഞാന്‍ അറിഞ്ഞില്ല.
നിന്‍റെ പ്രണയം അത്രമേല്‍ മനോഹരം.
ഓണനിലാവുദിച്ച ഇന്നലത്തെ രാത്രി .....................
നിന്നെ മറന്നു,നിന്നോടുള്ള പ്രണയം അസ്തമിച്ചു എന്നൊക്കെ ആയിരുന്നു നിന്നെ മറന്ന ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്.
ഇരുളില്‍,നേര്‍ത്ത നിലാ വെളിച്ചത്തില്‍ മുറ്റത്തെ വെളുത്ത പൂക്കള്‍ ഒക്കെ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസിലെ ഒരു മുറിയില്‍ ,
നിനക്കായി മാത്രമുള്ള ആ മുറിയില്‍ നീ അക്ഷമനായി നില്‍ക്കുകയായിരുന്നു.
എന്നിലേക്കെത്താന്‍ നീ ശ്രമിച്ചപ്പോള്‍ ഒക്കെ ഞാന്‍ തടഞ്ഞു.
പക്ഷെ ഇപ്പോള്‍..................................
പ്രിയപ്പെട്ടവനെ........
ഹൃദയം നിറയെ പ്രണയവുമായി നിന്‍റെ ഞാന്‍ ഇവിടെയുണ്ട്.
ഓരോ നിമിഷവും നിന്നെ സ്നേഹിച്ചു കൊണ്ട്............
നിനക്കായി കാത്തിരുന്നു കൊണ്ട്................
നിന്‍റെ മാത്രമായി ഞാന്‍!!!!!!!!!!!!!!!
മൊബൈലില്‍ നിന്‍റെ പേര് തെളിയാതിരുന്നപ്പോള്‍ പതിവ് പോലെ എനിക്ക് സങ്കടം വന്നില്ല.
"ഒരു കോളിനപ്പുറമല്ല,ഒരു ശ്വാസത്തിനപ്പുറത്താണ് ഞാന്‍ നിന്‍റെ അരികില്‍ "
എന്ന് നീയെന്‍റെ കാതില്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും എന്‍റെ കേള്‍വിയില്‍ സൂക്ഷിച്ചിരിക്കുന്നു.
നിന്‍റെ നെഞ്ചോട് ചേര്‍ന്ന് നീ നല്‍കിയ ആ മൃദു ചുംബനം നെറുകയില്‍ ഏറ്റു വാങ്ങിയപ്പോള്‍ പ്രിയപ്പെട്ടവനെ ഒരിക്കല്‍ കൂടി ഞാന്‍ അറിയുകയായിരുന്നു;
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍ ".
കാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാലും നിന്നോടെനിക്ക് സംസാരിക്കാനാവും.
അവസാനം കണ്ടപ്പോള്‍ നിര്‍ത്തിയിടത്ത്ന്നു മുതല്‍..
പരാതികളും,പരിഭവങ്ങളും ഇല്ലാതെ..........
കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .
നിന്നെ മാത്രമേ പ്രതീക്ഷകള്‍ ഇല്ലാതെ സ്നേഹിക്കാന്‍ എനിക്ക് പറ്റൂ.
നിന്നോട് മാത്രമേ എന്‍റെ കുറുമ്പ്കളെ സമ്മതിക്കാന്‍ പറ്റൂ.
നിന്നിലുള്ള മോഹങ്ങള്‍ വീണുടഞ്ഞപ്പോഴും ,
സ്വപ്‌നങ്ങള്‍ എവിടെയൊക്കെയോ തട്ടി തകര്‍ന്നു വീണപ്പോഴും നിന്നിലേക്ക് വീണ്ടും വീണ്ടും ചേര്‍ന്നത് ...............
പല വട്ടം എന്നില്‍ നിന്നും തിരിഞ്ഞു നടന്നിട്ടും,
എനിക്ക് നേരെ മനസിന്‍റെ വാതില്‍ കൊട്ടിയടച്ചിട്ടും നീ വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചെത്തിയത് .....................
അതെ,ഇതിനൊക്കെ കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .
പ്രിയപ്പെട്ടവനെ............
നിനക്കെന്‍റെ ഓണാശംസകള്‍..
(ഇന്നൊരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രിയപ്പെട്ടവള്‍ പറഞ്ഞിരുന്നു.
അവള്‍ക്കു വേണ്ടി ഒരു പോസ്റ്റ് എന്ന് കരുതി തുടങ്ങി.
മനസ്സില്‍ ഒളിപ്പിച്ച പ്രണയം മറ നീക്കി പുറത്തു വന്നപ്പോള്‍ അത് അവളുടെ സൗഹൃദം പോല്‍ പ്രിയപ്പെട്ട അവന്‍റെ പ്രണയത്തിനു വേണ്ടി ആയി.
എങ്കിലും പറയട്ടെ ,
കൂട്ടുകാരീ..............
ഹൃദയം നിറഞ്ഞ സ്നേഹവുമായി,
സൌഹൃദവുമായി,
കൈ കുടന്ന നിറയെ നിനക്ക് പ്രിയപ്പെട്ട പവിഴമല്ലി പൂക്കളുമായി,
പവിഴമല്ലിയുടെ പരിശുദ്ധിയുള്ള നിന്‍റെ നന്മ നിറഞ്ഞ മനസിന്,സ്നേഹത്തിനു,സൌഹൃദത്തിനു ഒക്കെയുള്ള എന്‍റെ ഒരു കുഞ്ഞു ഓണ സമ്മാനം.
ഇഷ്ടമായോ???????
.
ആ കൂട്ടുകാരിയല്ലേ?
ReplyDeleteഎനിയ്ക്കറിയാം
[നല്ല എഴുത്താണ് കേട്ടോ]
ഉമക്കുട്ടീ പതിവുപോലെ ഹൃദ്യമായ വരികള്‍!
ReplyDeleteവൈകിയ ഓണാശംസകള്‍ ഉമക്കുട്ടിക്കും കുടുംബത്തിനും!
അടുത്ത യാത്ര എപ്പോഴാണ്?
" കാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാലും നിന്നോടെനിക്ക് സംസാരിക്കാനാവും.
ReplyDeleteഅവസാനം കണ്ടപ്പോള്‍ നിര്‍ത്തിയിടത്ത്ന്നു മുതല്‍.."
ഇതിലുണ്ട് എല്ലാം.
ഹൈ വോള്‍ട്ടേജ് പ്രണയ വരികള്‍ ആണല്ലോ എല്ലാം.
ഒത്തിരി നന്നായിട്ടുണ്ട് ട്ടോ.
അഭിനന്ദനങ്ങള്‍
എലാം അറിയുന്നവന്‍ അജിത്..
ReplyDeleteശംഭോ മഹാദേവ!!!!
അല്ലെ?
ആരോടും പറയണ്ടാട്ടോ അറിഞ്ഞത്.
ചുമ്മാ രഹസ്യമായി ഇരിക്കട്ടെ.
ഓണാശംസകള്‍..
അത് സത്യമാണ് മന്‍സൂര്‍..
ReplyDeleteഎത്രയോ കാലം കഴിഞ്ഞാണ് കണ്ടത്,വിളിച്ചത്, മിണ്ടിയത് എന്നൊന്നും തോന്നുകയേ ഇല്ല.
അപ്പൊ പിന്നെ വോള്‍ട്ടേജ് ഹൈ ആവാതിരിക്കുന്നതെങ്ങനെ????????
ഓണസദ്യ കഴിച്ചു.
ReplyDeleteബിന്ദു അച്ചോള്‍ തന്ന മുണ്ടും വേഷ്ടിയും ഉടുത്തു.
രാവിലെ കുഞ്ഞൂട്ടന്റെ കമ്മലിന്റെ തിരിക് പോയി.
കുളിപ്പിക്കുമ്പോള്‍ ആണ് അറിഞ്ഞത്.
കഴിഞ്ഞ ആഴ്ചേം പോയിരുന്നു.
എന്നിട്ട് വേറെ വാങ്ങിയതാ.
അതും പോയി.
അമ്മേം,എട്ത്തീം ചിരിച്ചു കൊട്ടിക്കാവിലേക്ക് കൊട്ടും ചിരിയും വഴിപാട് നേര്‍ന്നു.
കളഞ്ഞു പോയ രണ്ടും കിട്ടി.
അതാ നാരായണ മംഗലത്തെ ഭഗവതീടെ ശക്തി.
കൊട്ടും ചിരിയും നേരുക.
കാണാതായത് കിട്ടുമത്രേ.
ഒപ്പം കുട്ടികള്‍ക്ക് മധുരവും നല്‍കണം.
രണ്ടും കിട്ടിയ സന്തോഷത്തില്‍ നന്ദഫന്‍ രണ്ടു കിലോ ലഡ്ഡു,ജിലേബി ഒക്കെ വാങ്ങി.
ഇന്ന് അവരുടെ വിവാഹ വാര്‍ഷികം കൂടിയാണ്.
ഇതിനിടയില്‍ ഞാന്‍ കണ്ണൂര് പോയീട്ടോ.
ഞായറാഴ്ച ന്‍റെ പിറന്നാള്‍ ആയിരുന്നു.
ഓണം വരാനൊരു മൂലം നാളില്‍..
ആ വിശേഷം ഇനിയൊരിക്കല്‍ ആവാം.
ന്‍റെ മോഹനേട്ടാ..........ഒന്നും പറയണ്ട.
ReplyDeleteഇനി നാളേം ചെലപ്പോ മറ്റന്നാളും ഉണ്ടാവും യാത്ര.
നാളെ ന്‍റെ ഇല്ലത്തേക്ക്.
മറ്റന്നാള്‍ ഗുരുവായൂര്‍ക്ക് ഒരു വേളി നിശ്ചയം കൂടാന്‍...
അത് ഉറപ്പില്ല.
പിന്നെ കണ്ണൂര്‍ യാത്ര കഴിഞ്ഞു വന്നെ ഉള്ളൂട്ടോ.
അത് പിന്നാലെ എഴുതാം.
പിന്നേയ് മാഷ് ഫേസ് ബുക്കില്‍ ണ്ടോ?
പ്രിയപ്പെട്ട ഉമ,
ReplyDeleteഹൃദ്യമായ തിരുവോണാശംസകള്‍ !
എനിക്കൊരാള്‍ ഇത്രയും മനോഹരമായ ഓണസമ്മാനം കരുതി വെച്ചിരുന്നു എന്ന് അറിയാന്‍ അലപം വൈകി. സാരമില്ല.അനുവിന്റെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു ,ഈ പവിഴമല്ലി പൂക്കള്‍ ! കാണാന്‍ എന്ത് ഭംഗി! ഇത്രയും വലിയ ഓണസമ്മാനം അനു രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. :) ഒത്തിരി സന്തോഷം !
എന്തായാലും, പൊന്നോണതിരക്കില്‍ പറഞ്ഞത് കേട്ടല്ലോ. പുതിയ പോസ്റ്റ് എഴുതിയല്ലോ.
ഓണനിലാവിലെ മഴത്തുള്ളി കിലുക്കം കേട്ടു,അനു ഉറങ്ങട്ടെ !
പിന്നെ, മൂന്നാമത്തെ ശ്രദ്ധിക്കാതെ കിടന്നിരുന്ന ബ്ലോഗ് ഒരുങ്ങുന്നു. ഇന്നും ഒരു കുഞ്ഞു പോസ്ടിട്ടു.
അച്ചുവിനും, അച്ചുവിന്റെ അമ്മയ്ക്കും,പ്രണയ സ്വപ്നങ്ങള്‍ക്കും ചേതോഹരമായ തിരുവോണം ആശംസകള്‍ !
ഈ പവിഴമല്ലിപ്പൂക്കള്‍ എന്റെ പൊന്നോണം അതിമനോഹരമാക്കി........!
നന്ദി,പറയുന്നില്ല. പകരം, ഒരു കടലോളം സ്നേഹം തരാം........!
സസ്നേഹം,
അനു
രാവിലെ നാല് മണിക്ക് എണീറ്റു.
ReplyDeleteഇത്രയും നേരവും സങ്കടായി ഇരിക്കുവായിരുന്നു.
അനുവിന്റെ വാക്കുകള്‍ എല്ലാ വിഷമങ്ങളെയും മാറ്റി കേട്ടോ.
എന്‍റെ സമ്മാനം ഇഷ്ടപ്പെട്ടതില്‍,സ്വീകരിച്ചതില്‍ നന്ദി.
ഒരു കടലോളം സ്നേഹം തരാമെന്നു പറഞ്ഞതിന് ഞാനും നന്ദി പറയുന്നില്ല.
ഇടക്കെപ്പോഴോ നഷ്ടമായോ എന്ന് ഞാന്‍ സങ്കടപ്പെട്ട നമുക്കിടയിലെ ഭംഗിയുള്ള സ്നേഹവും സൌഹൃദവും ഇപ്പോള്‍ എനിക്ക് തിരിച്ചു കിട്ടാന്‍ തുടങ്ങുകയാണോ??????????
അങ്ങനെയെങ്കില്‍ .............
അതിനേക്കാള്‍ വലിയ സന്തോഷം ഉമക്കില്ല.
മൂന്നാമത്തെ ബ്ലോഗിന് എന്താ പേര്????
ഞാന്‍ അതറിയാന്‍ അക്ഷമയായി ഇരിക്കുവാണ്.
ശരി അനൂ,തിരക്കുണ്ട്.
എന്‍റെ ഇല്ലത്തേക്ക് പോവാനുണ്ട്.
നല്ലൊരു ദിനം ആവട്ടെ.
സ്നേഹത്തോടെ
ഉമ.
പ്രിയപ്പെട്ട ഉമ,
ReplyDeleteസുപ്രഭാതം...!
ഇപ്പോള്‍ ചാറ്റല്‍മഴയുടെ കുളിരുണ്ട്...!
ഹൃദ്യമായ അവിട്ടം ആശംസകള്‍ !
ശ്രീ ഉദിത്ചൈതന്യയുടെ പ്രഭാഷണം കേട്ട് കൊണ്ട് ഈ പ്രഭാതം..!
നമ്മുടെ സൗഹൃദം പവിഴമല്ലി പോലെ മനോഹരം...!
ഇടക്ക് ജീവിതത്തിരക്കില്‍ മൌനത്തിന്റെ ആവരണമണിയുന്നു.
ഇടക്കൊക്കെ, കുരുവികളുടെത് മാത്രമായി അനു മാറുന്നു.
മൂന്നാമത്തെ ബ്ലോഗിന് രണ്ടുമൂന്നു പേര് നോക്കി വെച്ചിട്ടുണ്ട്.....പറയാം കേട്ടോ !
ഇല്ലത്തെക്കുള്ള യാത്ര അവിസ്മരണീയമാകട്ടെ !
സങ്കടപ്പെടാന്‍ തുടങ്ങിയാല്‍ പിന്നെ, അതിനെ നേരം കാണു.
അപ്പോള്‍,അച്ചുന്റെ അമ്മെ,പോയ്‌വരട്ടെ?
ശുഭദിനം !
സസ്നേഹം,
അനു
പ്രണയത്തിലേക്ക് മുളപൊട്ടിയ പവിഴമല്ലി ഇഷ്ടമായി
ReplyDeleteഓണാശംസകള്‍
അതെ ഉമ്മു ..നീയവന്‍റെ വാരിഎല്ലില്‍ നിന്നും ഉണ്ടായവള്‍...
ReplyDeleteഇതു കാറ്റില്‍ ദിശ തെറ്റിയാലും ആ ആകാശത്തിലേക്ക് തന്നെ നീ ഉയരും !!!
ഭംഗിയാക്കി.ആശംസകള്‍
ReplyDeleteപോയി വന്നൂട്ടോ അനു .
ReplyDeleteഎല്ലാരും കൂടി നല്ല രസമായിരുന്നു.
വിചാരിക്കാതെ വീണ്ടും ഒരു മുണ്ടും വേഷ്ടിയും കിട്ടി.
ഓറഞ്ചും ചുവപ്പും ഇട കലര്‍ന്ന കരയുള്ളത്.
നല്ല മഴ ആയിരുന്നു.
ഞാന്‍ വീഡിയോ എടുത്തു,മഴേടെ.
അച്ചു നല്ല സ്മാര്‍ട്ട് ആയിരുന്നു.
പ്രണയം മുള പൊട്ടി,
ReplyDeleteമൊട്ടായി,
പൂവായി,
വിടര്‍ന്നു തെളിഞ്ഞു നിന്ന് പിന്നെ ഒടുക്കം വീണപൂവായി.
എങ്കിലും പ്രണയം വാടിയില്ല,
വീണില്ല.
യ്യോ......ഓണാശംസകള്‍ അറിയിക്കാന്‍ മറന്നൂലോ.................
ദേ ഓണാശംസകള്‍ ട്ടോ....!!!!!!!
പറയാതെ അറിയാതെ ന്‍റെ കുട്ടി വന്നൂലോ............
ReplyDeleteഅതെ പറഞ്ഞത് ശരിയാണ്.
ഞാന്‍ എത്തേണ്ടത് അവിടെ തന്നെ.
അവിടെയാണ് എന്‍റെ ലോകം.
എന്‍റെ ഇഷ്ടങ്ങള്‍ ഒരുക്കി എന്നെ കാത്ത് ഒരിക്കല്‍ അവനവിടെ ഉണ്ടാകും .
രമേഷേട്ടനും ഇഷ്ടായീലോ.....!!!!!!!!!
ReplyDeleteസമാധാനമായി.
നന്ദി മാഷേ.
ഓണാശംസകള്‍..