Thursday, July 26, 2012

എല്ലാവരോടും നന്ദി പറയാന്‍ നീയാണെന്നെ ഓര്‍മ്മിപ്പിച്ചത്


ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിയേഴില്‍,
തുടങ്ങുന്നു പറയാന്‍ പോവുന്ന കാര്യങ്ങള്‍.
അന്ന് പേപ്പറില്‍ വായിച്ചു വിനീത് ശ്രീനിവാസന്ഓര്‍ക്കുട്ടില്‍ആയിരംഫ്രണ്ട്സ്ആയി എന്ന്.
പിന്നെ ഓര്‍ക്കുട്ടിനെ കുറിച്ചും.
അപ്പോഴാണ്‌ അങ്ങനെ ഒരു സംഭവം അറിയുന്നത്.
ഇവിടെ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു.
അതോണ്ട് പിന്നെ അത് വിട്ടു.
പിന്നീടു കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ www.orkut.com അടിച്ചു നോക്കി.
അങ്ങനെ അതില്‍ പോയി ചേര്‍ന്നു.
ഒരു ചങ്ങായിയോടു പറഞ്ഞു ഞാന്‍ ദേ ഓര്‍ക്കുട്ടില്‍ എത്തി എന്ന്.
പിന്നെ അയാള്‍ ആണ് അതിലെ പരിപാടികള്‍ ഒക്കെ പറഞ്ഞു തന്നത്.
പിന്നൊരിക്കല്‍ ആണ് ബ്ലോഗ്‌ എന്ന വാക്ക് കേള്‍ക്കുനത്.
അതും പേപ്പറില്‍ നിന്ന് തന്നെ.
ബ്ലോഗ്‌ എന്നൊരു കാര്യം ഉണ്ട്,
നമുക്ക് തന്നെനമ്മുടെവാക്കുകളെ,
നമ്മുടെഎഴുത്തുകളെ ഒക്കെ പബ്ലിഷ്ചെയ്യാം,അങ്ങനെഒക്കെ..........
കേട്ടപ്പോള്‍ ഒരു രസമായി തോന്നി.
അപ്പൊ അതിലും ചെന്ന് ചേരാന്‍ തോന്നി.
പക്ഷെ എങ്ങനെ എന്ന് അറിയില്ല താനും.
പ്രാവശ്യോം ചങ്ങായി സഹായിച്ചു.
അങ്ങനെ ബ്ലോഗിലും എത്തി.
പക്ഷെ അന്ന് എന്ത് എങ്ങനെ എന്നൊന്നും അറിയുമായിരുന്നില്ല.
ഉണ്ടാക്കിയ ബ്ലോഗ്‌ അപ്പൊ തന്നെ പൂട്ടി.
പിന്നീട് കൂട്ടുകാരന്‍ കാണിച്ചു തന്നു എങ്ങനെയാണ് ബ്ലോഗെന്ന്.
അങ്ങനെ വളരെ കുറച്ച അറിവുമായി തുടങ്ങി.
മലയാളത്തില്‍ എഴുതാന്‍ നിശ്ശല്യാത്ത കാരണം കൊണ്ട് അതും എങ്ങും എത്താതെ നിന്നു.

പിന്നേം ബ്ലോഗ്‌ മോഹം മനസ്സില്‍ വളര്‍ന്നു കൊണ്ടിരുന്നു.
ഒടുവില്‍ വീണപൂവിനു ജന്മം നല്‍കി.
ആരോടും പറഞ്ഞില്ല.
ആര്‍ക്കാണോ അങ്ങനെയൊന്നു ഉണ്ടാക്കിയെ ആ ആളും അറിഞ്ഞില്ല.
വായില്‍ തോന്നിയതെന്ന് പറയുന്നപോലെ എഴുതിക്കൊണ്ടേയിരുന്നു.
ഒരു ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് ഒരാള്‍ കമന്റ്‌ ഇട്ടു.
അത് വരെ കമന്റ്‌ ഇടാന്‍ അറിയുമായിരുന്നില്ല.
അയാള്‍ തന്നെ ആയിരുന്നു ആദ്യത്തെ ഫോളോവരും.
എന്തെഴിതിയാലും അയാള്‍ വന്നു കമന്റ്‌ ഇടും.
എനിക്ക് തന്നെ ചിരി വന്നു അത് കണ്ടിട്ട്.
ഈ പൊട്ട പോസ്റ്റുകള്‍ക്ക്‌ ആരേലും കമന്റ്‌ ഇടുമോ എന്നോര്‍ത്ത്.........
ബടുക്കൂസ് തന്നെ എന്ന് ചിന്തിച്ചു.
പിന്നെ കൂട്ടുകാരന്റെ ബ്ലോഗ്‌ നോക്കുന്നത് പതിവാക്കി.
അവിടന്നാണ് ശരിക്കും ബ്ലോഗിങ്ങ് എന്താന്നു മനസിലായത്.
മോഹിപ്പിക്കുന്ന ബ്ലോഗുകള്‍ കുറെ കണ്ടു.
അയാള്‍ക്ക്‌ ശേഷം പിന്നെ അറിയുന്ന ചിലരൊക്കെ വന്നു നോക്കാന്‍ തുടങ്ങി.

തുടക്കത്തില്‍ നിന്നോട് പറയാന്‍ മാത്രമുള്ള വാക്കുകളെ ആണ് ഞാന്‍ ഇതില്‍ എഴുതിയിരുന്നത്.
നീ അറിയാന്‍,നിന്നെ അറിയിക്കാന്‍,ഒരിക്കലും തീരാത്ത നിന്നോടുള്ള എന്‍റെ പ്രണയം അങ്ങനെ എനിക്കും,നിനക്കും ഇടയിലെ നമുക്ക് മാത്രമായ്............

അന്നും ഇന്നും എന്നും എന്‍റെ ബ്ലോഗ്‌ എന്‍റെ സ്വാര്‍ത്ഥതയാണ്.
എന്നെ കുറിച്ചു മാത്രം.
എന്‍റെ ഇഷ്ടങ്ങള്‍,വിശേഷങ്ങള്‍,പ്രണയം,സ്വപ്‌നങ്ങള്‍,മോഹങ്ങള്‍,
സങ്കടങ്ങള്‍ അങ്ങനെ എന്നെ കുറിച്ച് മാത്രം.
ഭൂമിയില്‍ ഞാന്‍ മാത്രേ ഉള്ളൂ എന്ന മട്ടില്‍...
(അതുകൊണ്ട് എന്‍റെ ബ്ലോഗ്‌ കാരണം മറ്റുള്ളവര്‍ക്ക് സങ്കടങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല.)
വീണപൂവെന്ന പേര് എനിക്കേറെ ഇഷ്ടമുള്ള ഒന്നാണ്.
വാടി വീണ ഒരു പൂവാണ് ഞാനെന്നു എനിക്കെന്നും തോന്നാറുണ്ട്.
എന്‍റെ അപകര്‍ഷതാ ബോധം കൊണ്ടാവാം അത്.
എനിക്കങ്ങനെ ആയാല്‍ മതി എന്നും.
ആരും കാണാതെ,ആരും അറിയാതെ,ആരേം ബുദ്ധിമുട്ടിക്കാതെ...............

തുടക്കത്തില്‍ പേര് ചേര്‍ക്കാതെ ആണ് പോസ്റ്റ്‌ ഇട്ടിരുന്നത്.
പിന്നെ അനഘാ എന്ന പേര്.
ഒടുവില്‍ ഉമ.
എന്‍റെ പേര് ഉമ എന്ന് തന്നെയാണ് ട്ടോ.
വന്നവരെല്ലാം പറഞ്ഞിരുന്നു എന്‍റെ പ്രണയം ഏറെ മനോഹരമാണെന്ന്.
പ്രണയത്തിന്റെ അപ്പോസ്തലയെന്നു ഒരിക്കല്‍ ഒരാള്‍ കമന്റ്‌ ഇട്ടിരുന്നു.
ഓരോ വാക്കിലും പ്രിയനോടുള്ള ഇഷ്ടം എത്ര മാത്രം നിറഞ്ഞിരിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞിരുന്നു.
എന്നെ പോലെ ഒരു പ്രണയിനിയെ വേണമെന്ന് ഇനിയൊരാളും.
എന്‍റെ പ്രണയം എത്ര മനോഹരം എന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ ആയിരുന്നു എനിക്കെന്നും സന്തോഷം.
ഒരിക്കല്‍ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു നിന്നെക്കാളും സന്തോഷം,അഭിമാനം ഒക്കെ എനിക്കാണെന്ന്.
നീ വാക്കുകളില്‍ നിറയ്ക്കുന്ന ആ ആള്‍ ഞാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്നോടു തന്നെ വലിയ ഇഷ്ടം തോന്നുന്നു എന്ന്.
അതെ ഇന്നും ഞാന്‍ സമ്മതിക്കുന്നു.
എന്‍റെ വാക്കുകളിലെ ഭംഗി,നിറയുന്ന പ്രണയം,അതിന്റെ ആഴം ഒക്കെ നിനക്ക് മാത്രം സ്വന്തം.
നീ നല്‍കിയ സ്നേഹത്തില്‍ നിന്നും മാത്രം ജന്മം കൊണ്ടത്.
അതുകൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞത്.
"ദൈവം കയ്യൊപ്പിട്ട പ്രണയം"-എന്ന്.

ഒരുപാട് സൌഹൃദങ്ങള്‍,ഫോലോവേര്സ് ,കമന്റ്സ് അങ്ങനെ ഒന്നും ഇന്ന് ഈ നിമിഷം വരെ ബ്ലോഗില്‍ നിന്നും മോഹിച്ചിട്ടില്ല.
ചിലരുടെ ബ്ലോഗുകള്‍ കാണുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ എഴുതാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന്.
അവരെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്.
അതുകൊണ്ട് മാത്രം ചില സൌഹൃദങ്ങളെ തേടി ചെന്നിട്ടുണ്ട്.
ചിലത് തേടിയെത്തിയിട്ടും ഉണ്ട്.
ചിലരെ ഇന്നും അറിയില്ല.
എങ്കിലും അവര്‍ക്കായി മനസ്സില്‍ ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഉണ്ട്.
ആരോടും പരാതിയും ,പരിഭവവും,ദേഷ്യവും ഒന്നും ഇല്ല.
ചിലര്‍ തന്ന മുറിവുകളുടെ വേദന കുറയ്ക്കാന്‍ മറ്റു ചിലരുടെ സ്നേഹം മരുന്നാകുന്നു.

എഡിറ്റ്‌ പോസ്റ്സ് എന്ന ഓപ്ഷന്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ എന്‍റെ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം നാന്നൂറോ അഞ്ഞൂറോ ഒക്കെ ആയേനെ.
വീണപൂവിനെ കാണാന്‍ ആളുകള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ കൊറേ പോസ്റ്റുകള്‍ ഒക്കെ കളഞ്ഞു.
ചില വരികള്‍ വല്ലാതെ പൈങ്കിളിയാവുന്നു എന്ന് തോന്നുമ്പോള്‍. ............
അതൊക്കെ കളഞ്ഞു.
വെട്ടിയും തിരുത്തിയും ഇപ്പോള്‍ ഇരുന്നൂറില്‍ ഒതുക്കി.

ആരോടും നന്ദി പറഞ്ഞിട്ടില്ല,വന്നതിനും,കണ്ടതിനും,കൂടെ നിന്നതിനും,രണ്ടു വാക്ക് പറഞ്ഞതിനും ഒന്നും.
ചിലര്‍ എല്ലാ കമന്റുകള്‍ക്കും ഉത്തരം നല്‍കിക്കൊണ്ട് അവരുടെ മര്യാദ കാണിക്കുമ്പോള്‍ ഞാന്‍ ഇവിടെ അത് മറന്നു ഇരിക്കുകയായിരുന്നു.
അത് തെറ്റാന്നു മനസിലാക്കിയപ്പോള്‍ മുതല്‍ ഞാനും നല്ല കുട്ടിയായി.

ഇപ്പൊ എന്താ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്ന് ചോദിച്ചാല്‍ ........
ഈ പോസ്റ്റ്‌ ഇത് അവള്‍ക്കു വേണ്ടിയാണ്.
വീണപൂവില്‍ നിന്നും ഒരു ദിവസം തുടങ്ങുന്ന ,
വീണപൂവിലെ ചിലതെല്ലാം അവള്‍ടെ ജീവിതത്തിലും അപ്രതീക്ഷിതമായി സംഭവിച്ചുവെന്ന് പറയുന്ന അവള്‍ക്കു വേണ്ടി മാത്രം.
മൌനം പൊതിഞ്ഞ കൂട്ടില്‍ ഒറ്റക്കായിരുന്നു അവള്‍..,
അവളുടെ ഏകാന്തതയില്‍ അവള്‍ക്കു സന്തോഷംനല്‍കിയത് വീണപൂവാണത്രേ.
കഴിഞ്ഞ കുറെ കാലമായി ഞാന്‍ അറിയാതെ എന്നെ പിന്തുടര്‍ന്നിരുന്നവള്‍.....,
എന്നെ സ്നേഹിച്ചിരുന്നവള്‍.!!!!!!!
എന്‍റെ പോസ്റ്റ്‌ വൈകിയപ്പോള്‍ ആണ് അവള്‍ എന്നോട് മിണ്ടിയത്.
എനിക്ക് സുഖമല്ലേ എന്ന അവളുടെ ചോദ്യത്തിലെ സ്നേഹം ഞാന്‍ ഇപ്പോള്‍ ഒരുപാടറിയുന്നു.
എത്ര നിസ്വാര്‍ത്ഥമാണ് അവളുടെ സ്നേഹം.
(പറയാതെ വയ്യ,എനിക്ക് നിന്നോടുള്ളത് പോലെ.)
അവളെ ഞാന്‍ കണ്ടിട്ടേയില്ല.
എങ്കിലും ഓമനത്തമുള്ള ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവളെ ഞാന്‍ നെഞ്ചിലേക്ക് ചേര്‍ക്കുന്നു.
ഒരിക്കല്‍ എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവള്‍ എനിക്ക് അച്ചുവിനെ പോലെ,അമ്മുവിനെ പോലെ ഒക്കെയാണ്.
കൂട്ടുകാരീ നിന്നോട് പറയട്ടെ നീയെനിക്ക് ഒരു മഞ്ഞു തുള്ളിയെ പോലെയാണ് .
ആ നിഷ്കളങ്കതയും,പരിശുദ്ധിയും നിറഞ്ഞ നിന്നെ മറ്റെന്തു വിളിക്കാന്‍!!!!!!!!!!!
എന്‍റെയീ വാക്കുകള്‍ ഈ പോസ്റ്റ്‌ ഇത് നിനക്ക് വേണ്ടി മാത്രം.
എല്ലാവരോടും നന്ദി പറയാന്‍ നീയാണെന്നെ ഓര്‍മ്മിപ്പിച്ചത്.

ബ്ലോഗിലൂടെ വീണപൂവിനെ കാണാത്ത ഒരു കൂട്ടുകാരിയെ കിട്ടി.
അവള്‍ക്കു മുന്നില്‍ മാത്രമാണ് ഞാന്‍ എന്നെ കാണിച്ചത്.
അവളുടെ സ്നേഹം,സൗഹൃദം ഒക്കെ വളരെ പെട്ടെന്നാണ് എന്നില്‍ വേരുകള്‍ ആഴ്ത്തിയത്.
അതെന്നെ ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്നു.
ഇന്ന്അവള്‍ക്ക് എന്നെ ,എന്നെക്കാള്‍ നന്നായി അറിയാം.
എന്‍റെ മൌനത്തിന്‍റെ നോവറിയാം.
അവളോടും നന്ദി പറയുന്നു.
എന്നെ ഇത്രയേറെ സ്നേഹിക്കുന്നതിന്............
നിറമാര്‍ന്ന ദിനങ്ങള്‍ നമുക്കായി ഇനിയും ഏറെയുണ്ടാവട്ടെ!!!!!

ഏറെ സ്വാധീനിച്ച ബ്ലോഗുകള്‍ ഇനിയും ഏറെയുണ്ട്.
പ്രണയവും,മഴയും,മാതൃസ്നേഹവും നിറയുന്ന,പ്രകൃതിയെ വര്‍ണ്ണിക്കുന്ന,
മനസിന്റെ വിവിധ തലങ്ങള്‍ നിറയുന്ന കഥകള്‍ ഉള്ള,യാത്രാ വിവരണങ്ങള്‍ഏറ്റവും ഭംഗിയായി പറയുന്ന,
ഒരൊറ്റ പോസ്റ്റുകൊണ്ട് ഏറെ കൊതിപ്പിച്ച ....................
അങ്ങനെ പല ബ്ലോഗുകള്‍ ...............

വായന ഇപ്പോള്‍ ഈ പെട്ടിക്കുള്ളില്‍ ഒതുങ്ങി.
എന്‍റെ ലോകവും.
ചിലപ്പോഴൊക്കെ നിന്നില്‍ മാത്രമായും...!!!!

ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങിയത് രണ്ടാഴ്ച മുന്‍പാണ്.
ഇന്നാണ് പോസ്റ്റാന്‍ കഴിഞ്ഞത്.
പേര് പറഞ്ഞു നന്ദി അറിയിക്കുന്നില്ല ആരെയും.
ഏറ്റവും ലളിതമായി പറയുന്നു ഞാന്‍ എന്‍റെ നന്ദി.
ഇതിലെ വന്നവരോടോക്കെ ........
എല്ലാവരോടുമെന്റെ സ്നേഹം അറിയിക്കുന്നു.
അറിഞ്ഞു കൊണ്ടല്ലെങ്കിലും ആരെയെങ്കിലും എന്‍റെ വാക്കുകള്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

വീണപൂവിലെ അവസാന പോസ്റ്റ്‌ ആവണം ഇതെന്ന് കരുതിയിരുന്നു.
മോശമെന്ന് പറയിപ്പിക്കുന്നതിനു മുന്‍പേ അവസാനിപ്പിക്കല്‍..
പക്ഷെ അങ്ങനെ നിര്‍ത്താന്‍ പറ്റുന്ന ഒന്നല്ല എനിക്കിതുമായുള്ള ബന്ധം എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു.
ഒരിക്കല്‍ ഒരാള്‍ കമന്റ്‌ ഇട്ടിരുന്നു.
ഇത് ഈ ബ്ലോഗ്‌ നിന്‍റെ ചങ്ങാതിയാണ്.
നീ പറയുന്നത് മുഴുവനും കേട്ട് കൊണ്ടിരിക്കുന്ന,നിനക്കെന്തും പറയാന്‍ പറ്റുന്ന,നിന്‍റെ മാത്രം ചങ്ങാതി.
അങ്ങനെയെങ്കില്‍ എങ്ങനെ നിന്നെ ഞാന്‍ ഉപേക്ഷിക്കും..................അല്ലെ???????

36 comments:

 1. മുകളിലെ ചിത്രത്തിലെ ആ പൂച്ചെണ്ട് ഞാന്‍ തന്നെ ഉണ്ടാക്കിയതാണ് കേട്ടോ.
  എനിക്കിഷ്ടപ്പെട്ട ചുവന്ന രാജമല്ലിയും,ചെമ്പരത്തിയും,വെള്ള മൊസാണ്ടയും,പിന്നെ ഡെക്കോമ പൂക്കളും കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പൂച്ചെണ്ട്.
  ചിത്രമെടുത്തതും ഞാന്‍ തന്നെ.
  നന്നായിട്ടില്ലേ????????

  ReplyDelete
 2. ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ്‌ എന്റെതായിരുന്നെങ്കില്‍ എന്നോര്‍ത്ത് പോയി....
  വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല...കണ്ണുകള്‍ നിറയുന്നു....
  അകലങ്ങളില്‍ ഇരുന്ന് എന്നെ അറിയാന്‍ ..സ്നേഹിക്കാന്‍, എനിക്ക് സ്നേഹിക്കാന്‍ ഇപ്പോള്‍ ഉമയുണ്ട്....വീണപൂവുണ്ട്.....
  ഉമക്കുട്ടിയോടുള്ള എന്‍റെ സ്നേഹം മഴ പോലെ പെയ്യുന്നു.......
  കൂട്ടുകാരി എന്നതില്‍ ഉപരി എന്‍റെ സ്വന്തം എന്ന് പറയാനാണ് എനിക്കിഷ്ടം..(കൂട്ടുകാരന്‍ കേള്‍ക്കണ്ടാ.)
  എനിക്കറിയില്ല ഇനി എന്ത് പറയണമെന്ന്....
  ഞാനും നന്ദി പറയുന്നു...എനിക്ക് സൌഹൃദത്തിന്റെ പുതിയ ലോകം കാണിച്ചു തന്നതിന്.......ഒരുപാട് സ്നേഹം തരുന്നതിന്...............................
  വീണപൂവ്‌ നിര്‍ത്തണം എന്ന് ഓര്‍ക്കുക പോലും ചെയ്യല്ലേ..............
  എനിക്കിനിയും വീണപൂവിലേക്ക് ഉണരുന്ന ഒരുപാട് പുലരികള്‍ വേണം....
  ഉമയുടെ വാക്കുകളിലൂടെ സ്നേഹവും ,സന്തോഷവും,സങ്കടവും ,നഷ്ടബോധവും പ്രണയവും ഒക്കെ അനുഭവിക്കണം......
  നമ്മള്‍ കാണുന്നതുവരെ ഉമ പറഞ്ഞപോലെ നിറമാര്‍ന്ന ദിനങ്ങള്‍ ഏറെ ഉണ്ടാകട്ടെ.....
  അത് കഴിഞ്ഞു നമ്മള്‍ ഇനിയും ഒരുപാട് അടുക്കുമ്പോള്‍ നമ്മുടെ സ്നേഹം കൊണ്ട്,സൌഹൃദം കൊണ്ട് പിന്നീടുള്ള ദിവസങ്ങളുടെ നിറമേറട്ടേ ....(പറയാന്‍ വിട്ടു പോയി..പൂച്ചെണ്ട് ഭംഗിയായിട്ടുണ്ട്ട്ടോ....)
  ഒരുപാടൊരുപാട് സ്നേഹത്തോടെ
  മൃദുല......

  ReplyDelete
 3. 2007 മുതലാണ്‌ ഞാനും ഒര്കുടിലെക്കും പിന്നെ ബ്ലോഗിലേക്കും എത്തിയത്.പിന്നെ ബ്ലോഗ്‌ പൂട്ടി.4 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇപ്പോള്‍ .
  സൌഹൃദങ്ങള്‍ അധികമൊന്നും ഉണ്ടാക്കിയില്ല. .
  ഉമയുടെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ടെന്നു തോന്നുന്നു.
  രസകരമായി എഴുതുന്ന ഈ രീതി എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.

  ReplyDelete
 4. യ്യോ...ഇതൊരു വിടപറയല്‍ പോസ്റ്റ് പോലെ തോന്നിയാരുന്നു കേട്ടോ. എന്തായാലും പ്രണയവര്‍ണ്ണങ്ങള്‍ വിതറി ഇവിടെത്തന്നെ തുടരൂ. കുറെ പോസ്റ്റുകളായിട്ട് ഞാന്‍ മുടങ്ങാതെ വരുന്നുണ്ടല്ലോ.


  വീണപൂവിന്റെ ഉല്‍ഭവം അപ്പോ ഇങ്ങിനെയാരുന്നു അല്ലേ?

  ReplyDelete
 5. എന്‍റെ മിത്ത്വോ അത് കുട്ടീടെ തന്നെയാണ് ട്ടോ.
  പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ.
  ഇപ്പോള്‍ ഓര്‍മ്മ വന്ന ഡയലോഗ് എന്താന്നോ.
  "ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ".
  പിന്നെ പൂച്ചെണ്ട് നന്നായി എന്ന് പറഞ്ഞില്ലെങ്കില്‍ കാണായിരുന്നു.

  ReplyDelete
 6. നീലിമ,
  അതേയ് വേണെങ്കില്‍ എന്നോട് ഇണ്ടാക്കിക്കോളൂ ട്ടോ.
  എനിക്കിഷ്ടാണ് നീലിമെടെ കൂട്ടുകാരിയാവാന്‍.,ഞാന്‍ റെഡിയാണ്.
  എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ടെന്നോ............!!!!!!!!!!
  വേണ്ടിയിരുന്നില്ല.

  ReplyDelete
 7. അതെ അജിത്‌ മാഷേ ഇങ്ങനെയാണ് വീണപൂവ് ഉണ്ടായേ.
  അങ്ങനെ തന്നെ ആയിരുന്നു കരുതിയത്.
  അവസാനത്തെ പോസ്റ്റ്‌..
  ഞാന്‍ അല്ലെ ആള് വേണ്ടാന്നു തീരുമാനിച്ചാല്‍ പിന്നെ അതിന്റെ പിന്നാലെ ന്നു പോവില്ല.
  അല്ലെങ്കില്‍ ഈ വെളുപ്പാന്‍ കാലത്ത് എണീറ്റ്‌ ഇതിന്റെ മുന്നില്‍ ഇരിക്ക്വോ!!!!!!!
  പിന്നെ ഒരു സ്വകാര്യം പറയാം അടുത്ത പോസ്റ്റ്‌ തുടങ്ങി വെച്ചു(ഹ ഹ ഹ .)

  ReplyDelete
 8. എന്താണ് ഉമേ .. നിര്‍ത്തുവാന്‍ പൊവാണോ ?
  ഇത്ര ആര്‍ദ്രമായി മനസ്സില്‍ നിന്നും പൊഴിയുന്ന
  വരികളേ തടഞ്ഞു നിര്‍ത്തരുതേട്ടൊ ..
  ഒരിക്കലും നമ്മുക്കുള്ളില്‍ തൊന്നുന്ന ചിന്തകള്‍
  തടവിലാക്കരുത് , എഴുത്ത് മഴയാണ്‍..
  അതിനേ പെയ്യുവാന്‍ വിടുക , കാലത്തിന്‍ വിടുക ..
  ഇനിയുമിനിയും നല്ല നല്ല വരികള്‍ കൊണ്ട്
  സമ്പന്നമാക്കുക , വര്‍ഷങ്ങള്‍ക്ക് മുന്നേ ഉമേ
  ഞാന്‍ വായിക്കുന്നു , ആരെന്നൊ എന്തെന്നൊ അറിയാതെ ..
  ഇടക്ക് വന്നു നോക്കുമ്പൊള്‍ ഇനിയുമിവിടെ കാണണം എന്നും ..
  സ്നേഹശംസകളൊടെ ..

  ReplyDelete
 9. ഉമ്മു.
  മറയത്തിരുന്നു നീ എന്നെ കാണുന്നതരിഞ്ഞിരുന്നില്ല ..
  ഏതോ ജന്മാന്തര ബന്ധംപോലെ ..എത്ര അപ്രതീക്ഷിതമായാണ് നീ എന്നിലേക്ക്‌ കോരിച്ചൊരിഞ്ഞത്..
  അടുത്ത ജന്മത്തിലെ കരാറില്‍ ഒപ്പ് വെപ്പിച്ചത്...

  സ്നേഹം സന്തോഷം.. അറിയുന്നതിന്..
  ശബ്ദമുള്ള നിനക്കിഷ്ടമുള്ള പാത്തുമ്മ ..

  ReplyDelete
 10. മാഷേ,
  സുഖമാണോ മാഷേ?
  മഴ പെയ്യുമ്പോള്‍ ഒക്കെ മാഷേം ഓര്‍ക്കും.
  നിര്‍ത്തുവാന്‍ പോവുവാണോന്നു ചോദിച്ചാല്‍...........................
  അങ്ങനെ ഒരു വിചാരം ഉണ്ടായിരുന്നു.
  ഒരു പക്ഷെ ഇപ്പോഴും ഉണ്ട്.
  ഒരിക്കല്‍ ഒരു ചങ്ങാതി പറഞ്ഞപോലെ ഒരു ഉള്‍വലിയല്‍.
  ആരോടും കൂട്ടില്ലാതെ,മിണ്ടാതെ ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞുകൊണ്ട് .........
  അങ്ങനെയങ്ങനെ....................

  പക്ഷെ എന്നെ ഒറ്റയ്ക്ക് വിടാന്‍ പോലും ചില സ്നേഹങ്ങള്‍ സമ്മതിക്കുന്നില്ല.
  അതുകൊണ്ട് ഇനീം ഇവിടെ ഉണ്ടാവുംന്നോ ഇല്ലെന്നോ കൃത്യമായി പറയാന്‍ പറ്റില്ല.
  ഉണ്ടാവില്ലെന്ന് മനസ്സിപ്പോള്‍ വാശി പിടിക്കുന്നു.
  നാളെ അത് മാറാനും മതി.
  എന്‍റെ മനസല്ലേ ഇത്തരം വാശികള്‍ നിമിഷനേരം കൊണ്ട് അത് മറക്കും.
  ഉണ്ടാവണം എന്നാഗ്രഹിച്ചതില്‍ നന്ദി.
  "എനിക്കൊപ്പം എപ്പോഴോ നടക്കാന്‍ തുടങ്ങി" എന്ന് പറഞ്ഞതില്‍ സന്തോഷം.

  പുതിയ പോസ്റ്റ്‌ ഞാന്‍ വായിച്ചിരുന്നു.
  ഒന്നും മിണ്ടാതെ പോയതു മനപൂര്‍വമാണ്.
  മാഷ്‌ടെ വാക്കുകളിലെ അമ്മ എനിക്കന്യമായത് കൊണ്ടാകാം പറയാന്‍ കഴിയാതിരുന്നത്.

  ReplyDelete
 11. കീയൂ നിന്നോട് പറയാന്‍ എനിക്കൊന്നുമില്ല.
  ഈ കമന്റ്‌ കണ്ടപ്പോള്‍ ,ഇല്ല കണ്ടില്ല നിന്‍റെ പേര് കണ്ടപോഴേ ദേ ഞാന്‍ കരയാന്‍ തുടങ്ങി.
  നീയെനിക്കെങ്ങനെ ഇത്രയേറെ പ്രിയമായി കീയൂ????
  ഞാന്‍ തേടി ചെന്ന സൌഹൃദങ്ങളില്‍ എനിക്കേറെ പ്രിയപ്പെട്ട ഒന്നാണ് നിന്‍റെ സ്നേഹം.

  ഇന്നലെ മുഴുവനും ഞാന്‍ നിന്‍റെ വാക്കുകള്‍ക്കുള്ളിലായിരുന്നു.
  ഞാന്‍ പറഞ്ഞ ആ പോസ്റ്റ്‌ അത് ഏറ്റവും മനോഹരം.
  നീയെന്‍റെ കൂട്ടുകാരിയായതില്‍ എനിക്ക് അഭിമാനം തോന്നി.
  നിനക്ക് പ്രിയപ്പെട്ടവള്‍ ആയല്ലോ ഞാന്‍ എന്നോര്‍ത്ത് എനിക്കെന്നോടും ഇഷ്ടം തോന്നി.
  അടുത്ത ജന്മത്തില്‍ നീയെനിക്ക് അമ്മയായാല്‍ മതി കീയൂ......

  ReplyDelete
 12. സൌഹൃദങ്ങളുടെ ഒരു നല്ല മഴ കണ്ടപോലെ

  ആശംസകള്‍

  http://admadalangal.blogspot.com/

  ReplyDelete
 13. ഉമ്മുക്കുല്‍സു ...
  അടുത്ത ജന്മം കലപില പറഞ്ഞു സമയം കളയാതെ ആമിക്ക് മുന്‍പേ ഓടി വരണേട്ടോ....:)
  ഈ ജന്മത്തില്‍ തന്നെ നീ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങള്‍ ചെയ്യാനില്ലേ നമുക്ക്...;)
  അമ്മ എത്തിയപ്പോ അറിയാതെ നിന്നെ ഓര്‍ത്തു!

  ReplyDelete
 14. ഗോപന്‍,
  ആശംസകള്‍ക്ക് നന്ദി.പറഞ്ഞത് ശരിയാണ് ഞാന്‍ ഇപ്പോള്‍ ആ മഴ നനയുകയാണ്‌..............
  അതില്‍ തിമിര്‍ത്ത് ഉല്ലസിക്കുകയാണ്.

  ReplyDelete
 15. ഈ കുട്ടി പിന്നേം വന്നോ!!!!!!!!!!
  അതെനിക്കിഷ്ടപ്പെട്ടു.
  എനിക്ക് കീയൂന്‍റെ മോളും ആമീടെ അനിയത്തീം ആയാല്‍ മതി.
  അയ്യോ അപ്പൊ അച്ചുവോ.........
  അവളേം കൂട്ടാം.
  (അവള്‍ക്കിട്ട് എനിക്കിത്തിരി പണി കൊടുക്കാനുണ്ട്.ഹ ഹ ഹ.പാവം.)
  അതെ ചെയ്യാനുണ്ട് കീയു.
  അതിനു നമുക്കൊരു ദിവസം കിട്ടും.
  ഞാന്‍ അതിനായി കാത്തിരിക്കുന്നു.
  അമ്മ വന്നു കാണുംലോ എന്നോര്‍ത്തു.
  എന്‍റെ പാത്തുമ്മ അമ്മയ്ക്കും കൊടുക്കൂട്ടോ.

  ReplyDelete
 16. ഒള്ള കാര്യം പറഞ്ഞാൽ ഞാനും ഇങ്ങനെത്തന്നാ ബ്ലോഗ് തൂടങ്ങിയത്. ഒരു തരം സ്വാർത്ഥത....

  ആ സ്വാർഥത എന്തേതല്ലാതായിട്ടും പിന്നെയെപ്പഴോ ഞാൻ ബ്ലോഗിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങി.

  ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു. പൂച്ചെണ്ടും

  ReplyDelete
 17. സുമേഷ്,
  ഈ പോസ്റ്റും,പൂച്ചെണ്ടും ഇഷ്ടായതില്‍ സന്തോഷം.
  എല്ലാവരും സ്വാര്‍ത്ഥരാണ് സുമേഷ്.
  അതൊരു കുറ്റമല്ല.
  എന്നെ പറ്റി പറയാന്‍ ഞാനല്ലേ ഉള്ളൂ.
  അതുപോലെ നിങ്ങളെ പറ്റി പറയാന്‍ നിങ്ങളും.
  അത്രയേ ഉള്ളൂ.
  പറഞ്ഞത് ശരിയാണ് എപ്പോഴോ ഞാനും ഇഷ്ടപ്പെട്ടു ബ്ലോഗിനെ.
  പക്ഷെ ഇപ്പോള്‍...........................
  അറിയില്ല.

  ReplyDelete
 18. ബ്ലോഗെഴുത്തില്‍ ആരും അത്ര നിഷ്കളങ്കര്‍ അല്ല.
  എങ്കിലും വെറുതെ തോന്നി . ഇതെന്തൊരു പൊട്ടത്തരം എന്ന്..
  ഏതായാലും ഇത് കൊള്ളാം ..
  എനിക്കിഷ്ട്ടമായി.
  ഒരു പൂവ് തലേല്‍ വീണ് ആരും ചാകില്ല ...ല്ലേ ?

  ReplyDelete
 19. കണക്കൂര്‍ മാഷേ,
  ഈ കമന്റ്‌ എനിക്കിഷ്ടമായി.
  പറഞ്ഞതൊക്കെ സത്യാ.
  ആരും നിഷ്കളങ്കര്‍ അല്ലെ,ഈ ബ്ലോഗ്‌ എന്തൊരു പൊട്ടത്തരാ,എന്നൊക്കെ.
  പിന്നെ ഈ പൂവ് തലേല് വീണ് ആരും ചാകില്ല എന്നത് അതിലും വല്യ സത്യാ....ട്ടോ.
  ഞാന്‍ ഇവിടെ പാവാ.
  ഒരു ബടുക്കൂസ്.
  കൊള്ളാം,ഇഷ്ടായി എന്ന് പറഞ്ഞതില്‍ ഡാങ്ക്സ്.........!!!!!!!!

  ReplyDelete
 20. ഉമാ......
  ഞാനും ആലോചിക്കായിരുന്നു..ബ്ലോഗ്ഗുതുടങ്ങാന്‍ ഉണ്ടായ സാഹചര്യം.
  "ഇനിയുമുണ്ട് ഒരുപാട് പൊന്‍ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍" എന്ന് പ്രണയിനിയോട് പരസ്യമായി പറയാന്‍, എന്‍റെ അക്ഷരങ്ങളെ അവള്‍ അംഗീകരിക്കുന്നത് കണ്ട് കോള്‍മയിര്‍ കൊള്ളാന്‍ "ആത്മകഥാംശം" ഉള്ള പൈങ്കിളി എഴുത്തുമായി ഞാനും രംഗപ്രവേശം ചെയ്തു. ഒരു കാമുകനും, അവനെ കാണാന്‍ കാത്തിരിക്കുന്ന ഒരു കാമുകിയും!! ഈ രണ്ടു പേരില്‍ മാത്രമൊതുങ്ങി കുഞ്ഞു ഭാവന.
  പിന്നെ എഴുത്തിന്‍റെ ആദ്യ നാളുകളില്‍ത്തന്നെ ഈ വീണപൂവില്‍ ഒരു സന്ദര്‍ശകായി..ഫോള്ലോവര്‍ ആയി. പ്രണയത്തിന്‍റെ പരാഗരേണുക്കള്‍ പാറിനടക്കുന്ന ഈ പൂവാടി എനിക്കേറെ ഇഷ്ടം.
  മഞ്ജുഭാഷണമന്ത്രണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ഒരുപിടി എഴുത്തുകള്‍ ഞാനിവിടെക്കണ്ടു.
  പ്രണയത്തിന്‍ തേന്‍കണത്തിലുള്ള കവിതയും ഭക്തിയുടെ ചന്ദനഗന്ധവും ചേര്‍ന്ന നിന്‍റെ
  സ്നേഹഭാഷണങ്ങള്‍.
  പ്രണയത്തിന്‍റെ നോവിന്‍റെ ഇടവഴിയില്‍ പൂത്ത ജീവന്‍റെ നിറമുള്ള പനിനീര്‍ പുഷ്പങ്ങള്‍!
  നല്ല വാക്കുകള്‍ എഴുതി വായിക്കുന്നത് സന്തോഷം തരും..അതുകൊണ്ട് തുടരൂ..

  സ്നേഹത്തോടെ
  മനു..

  ReplyDelete
 21. മനൂ,
  നല്ല വാക്കുകള്‍ക്കു നന്ദി മനൂ.ഇത്രേം വല്യ വാക്കുകള്‍ വേണമായിരുന്നുവോ എന്നൊരു സംശയംണ്ടെനിക്ക്.
  ഇനിയും തുടരൂ എന്നതിന് എന്ത് പറയണം എന്നെനിക്കറിയില്ല.
  അതെ മനു ബ്ലോഗ്‌ തുടങ്ങിയപ്പോഴേ വീണപൂവില്‍ എത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
  കാശിയെ കുറിച്ചെഴുതിയ രണ്ടാമത്തെ പോസ്റ്റ്‌ ഇന്നും പ്രിയമാണ്.
  നല്‍കി വന്ന നല്ല വാക്കുകള്‍ക്കും,ഇഷ്ടങ്ങള്‍ക്കും ഒക്കെ നന്ദി.
  ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്!!!!!!!!!!!!!

  ReplyDelete
 22. മുന്‍പെപ്പോഴോ ഞാനീ വഴി വന്നിട്ടുണ്ടെന്ന് തോന്നുന്നു.. പോസ്റ്റ് വായിച്ചു,നന്മകള്‍നേരുന്നു..

  ReplyDelete
 23. ഇലഞ്ഞിപൂവെന്ന പേരും ചിത്രവും ശ്രീവേദേനെ ഓര്‍മ്മിപ്പിച്ചു.
  ശ്രീടെ അവസാനത്തെ പോസ്റ്റിലെ ആ വരികള്‍ ഇന്നും സങ്കടാണ്.
  "നീ വന്നു കാറ്റായും മഴയായും നെറുകയില്‍ പൊഴിഞ്ഞ ഇലഞ്ഞി പൂക്കളായും.
  പക്ഷെ നീ നീയായി മാത്രം വന്നില്ല."

  ഏറെ ഇഷ്ടമുള്ള പൂവാണ് ഇലഞ്ഞി പൂ.
  പണ്ട് ഇത് പെറുക്കാന്‍ വേണ്ടി സ്കൂളില്‍ നിന്നും വളഞ്ഞ വഴിയില്‍ കൂടി വന്നിട്ടുണ്ട് കുറെ.
  ഇന്നിപ്പോ ശ്ശി കാലായേക്കുണൂ ഒരു ഇലഞ്ഞി പൂവിനെ കണ്ടിട്ട്.
  അപ്പൊ ദാ ഒരാള് പേരയും,ചിത്രമായും ബ്ലോഗില്‍ മിണ്ടാന്‍ വന്നു.
  ഉവ്വ് മുന്ന് വന്ന്‍ണ്ട് ഈ വഴിയിലേക്ക്.
  നിക്കൊര്‍മ്മേണ്ട് ട്ടോ.
  സംസാരിച്ച പോലൊരു തോന്നല്‍ എന്ന് പറഞ്ഞതാണ് കൂടുതല്‍ ഇഷ്ടായെ.
  അതിനൊരു നന്ദി സ്പെഷലായി.

  ReplyDelete
 24. aarodennariyathe nee sookshicha ninte pranayam.aarrodum parayathe nee swayam paranja ninte vedhanakal,ninakkay maatram nee kandethiya santhoshangal,areyum kaanikkathe ninte mizhiyiloode uthirnna kannuneerukal,onnum aagrahikkathe nee swanthamaakkiya kurachu sauhridangal.ithellam ninte askharathinte snehamaanu,nee kooriyitta vaakkukalude snehamanu.nallavaakkukal ,nalla sneham.....

  ReplyDelete
 25. പ്രവീണ്‍,
  താങ്കളുടെ കമന്റിനു ലൈക്‌ അടിച്ചു കേട്ടോ.എന്‍റെ അക്ഷരങ്ങളെങ്കിലും എന്‍റെ സ്നേഹം മനസിലാക്കിയല്ലോ.എനിക്കത് മതി.പണ്ട് ഞാന്‍ സ്ഥിരം വരാറുണ്ടായിരുന്നു പ്രവീണിന്റെ ബ്ലോഗിലേക്ക്.പ്രണയാക്ഷരങ്ങള്‍ എന്ന ബ്ലോഗ്‌.. ഇപ്പൊ കുറെ കാലായി വന്നിട്ട്.സുഖല്ലേ പ്രവീണ്‍?????കമന്റിനു നന്ദി.മഴ ചാറുന്നു മാഷേ.

  ReplyDelete
 26. സൗഹൃദത്തിന്‍റെ സുഗന്ധ മുള്ള കൂട്ടുകാരിയെ വിട്ട് ഉമക്ക് പോകാന്‍ കഴിയുമോ ,ഇല്ല ഈ വീണ പൂവിനു ഒരിക്കലും വാടാന്‍ കഴിയില്ല .ഇനിയും എഴുതൂ ...എല്ലാ നന്മകളും
  നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 27. പോകാന്‍ കഴിയില്ല മയില്‍‌പീലി.ഒരിക്കല്‍ നെഞ്ചോട്‌ ചേര്‍ത്തതിനെ,ഒരിക്കലും ഉപേക്ഷിക്കാന്‍ ഉമയ്ക്ക്‌ കഴിയില്ല.
  ഇപ്പോഴാ മനസിലായെ.
  അതാ ഇപ്പോഴത്തെ സങ്കടോം.

  ReplyDelete
 28. ഉമാ,
  ഇടക്കെല്ലാം ഞാന്‍ ഉമയെ കണ്ടു മടങ്ങാറുണ്ട് . പക്ഷെ ഇന്ന് വന്നത് തീര്‍ത്തും യാദൃശികം അല്ലെന്നു തോന്നുന്നു.. ഇത്രയേറെ മൃദുലമായി സംസാരിക്കുന്ന, കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും സന്തോഷിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ഉമയെ അന്നേ ഇഷ്ട്ടപ്പെട്ടിരുന്നു..മനോഹരമായ ഈ വാക്കുകളുടെ ഒഴുക്കിനെ എന്തിനാ തടയുന്നേ..? അതങ്ങനെ ഒഴുകട്ടെ, പ്രശാന്ത സുന്ദരമായി..അതില്‍ മുങ്ങി ചിലെരെങ്കിലും നിര്‍വൃതിയടയട്ടെ..

  ReplyDelete
 29. തുളസി,
  അറിയാമോ ഒരിക്കല്‍ ഞാന്‍ എന്‍റെ ബ്ലോഗിന് ഇട്ട പേര് കൃഷ്ണ തുളസി എന്നായിരുന്നു.
  ഈ കൂട്ടോള്ള ഒരു പ്രൊഫൈല്‍ ഫോട്ടോയും.
  എനിക്കേറ്റോം ഇഷ്ടള്ള ഒരു ചെടിയാണ് ഇത്.
  എന്‍റെ പ്രണയത്തെ പലപ്പോഴും ഞാന്‍ സാമ്യപ്പെടുത്തുന്നത് ഇതിനോടാണ്.
  എന്നെ ഒരുപാട് സന്തോഷിപ്പിച്ചു തുളസീടെ വാക്കുകള്‍..
  മൃദുലമായി സംസാരിക്കുന്നു എന്നത് ബ്ലോഗില്‍ മാത്രേ ഉള്ളൂട്ടോ.
  അച്ചൂനെ ചീത്ത പറയുന്നത് ഇങ്ങനെയേ അല്ല.
  പിന്നെ രണ്ടാമത് പറഞ്ഞത് സത്യാണ്.
  കുഞ്ഞു കുഞ്ഞു കാര്യം തന്നെ എനിക്ക് വല്യ വലുതാണ്‌..
  തുളസി പറഞ്ഞ പോലെ അതങ്ങനെ പോട്ടെ ..............ലെ???
  എന്നോടിഷ്ടള്ള ആളുകളും ഉണ്ടെന്നു മനസിലാക്കിയപ്പോ ഞാന്‍ ദേ ..............
  കരയാന്‍ തുടങ്ങിട്ടോ.
  ഞാന്‍ ഇത്രേ ഉള്ളൂ.

  ReplyDelete
 30. പ്രിയപ്പെട്ട ഉമ,

  ഒത്തിരി തവണ ഈ പോസ്റ്റ്‌ വായിച്ചിരുന്നു. സ്നേഹം നിറഞ്ഞ ഹൃദയവും ഹൃദയസ്പര്‍ശിയായി എഴുതുന്ന വാക്കുകളും ഒത്തിരി ആരാധകരെയും കൂട്ട്കാരെയും നേടിത്തരുന്ന കാഴ്ച മനോഹരം !

  കല്യാണിക്കവിലമ്മ കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്, വിരല്‍ തുമ്പിലെ കവിത തുളുമ്പുന്ന അക്ഷരങ്ങള്‍...!അവയെന്നും കൂടെയുണ്ടാകണം !

  ഉമയുണ്ടാക്കിയ ഈ പൂച്ചെണ്ട് വളരെ മനോഹരം !

  എന്നും എപ്പോഴും വാക്കുകള്‍ ശക്തി നല്‍കട്ടെ !

  ഞാന്‍ പോലുമറിയാതെ,എന്റെ കൂട്ടുകാരിയായി മാറിയ അച്ചുവിന്റെ അമ്മെ.............,

  ഓര്‍ക്കണം..........എഴുതുമ്പോള്‍, നമ്മുടെ മനസ്സില്‍ സ്നേഹവും സ്വാന്തനവും നിറയുന്നു !

  ഒരിക്കല്‍ പോലും, ഈ വേദി വിട്ടു പോകല്ലേ, വേദപ്രിയയുടെ പ്രിയപ്പെട്ട അമ്മെ......!

  എന്റെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഉണ്ടാകും, അച്ചുവും അമ്മയും !

  മനോഹരമായ രാത്രിമഴ !

  സസ്നേഹം,

  അനു

  ReplyDelete
 31. അനൂ,
  ഈ രാത്രി എനിക്കിഷ്ടമായി അനൂ.
  കാരണം അറിയാമല്ലോ?
  ആരാധകരെ,ഒരുപാടു കൂട്ടുകാരെയും ഒന്നും ആഗ്രഹിച്ചല്ല ബ്ലോഗ്‌ തുടങ്ങിയത്.
  കണ്ടുമുട്ടിയ ചിലരോട് അറിയാനാവാത്ത ഒരു സ്നേഹം തോന്നി.
  അതില്‍ ആദ്യത്തെ ആള്‍ ദാ ഈ അനുവാണ്.
  അനുവിന്റെ ബ്ലോഗ്‌ അതെനിക്കെന്തോക്കെയാണെന്നോ നല്‍കിയത്???
  ഒരുപാടാണ്‌..
  അതിലൂടെ അറിഞ്ഞതും,പഠിച്ചതും,അനുഭവിച്ചതും ഒക്കെ ഒരുപാടൊരുപാടാണ്.
  അനുവിനെ ഓര്‍ക്കാന്‍ ഉമക്കെന്നും എന്തെങ്കിലും കാഴ്ചകള്‍ ഉണ്ടാകുന്നു.
  അനുവിന്റെ സൌഹൃദങ്ങളുടെ കൂട്ടത്തില്‍ എന്‍റെ പേരും കൂടി ഉണ്ടെന്ന് പറഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.
  പറഞ്ഞത് സത്യമാണ്.
  ചിലപ്പോഴൊക്കെ ഞാനും മാറി നില്‍ക്കാറുണ്ട്.
  എന്‍റെ മനസിന്‍റെ കുറവാണ് അത്.
  ഒരു വിടപറയല്‍ തന്നെ ആയിരുന്നു ഇതിലൂടെ വിചാരിച്ചിരുന്നത്.
  പക്ഷെ ഇപ്പോള്‍..........................
  ഉമക്ക് പോകാനാവില്ല.
  ഈ സ്നേഹം കണ്ടില്ലെന്നു ഭാവിക്കാനും.
  അല്ലെ അനൂ???
  ഇവിടേം മഴയായിരുന്നു.
  ഇപ്പൊ നിന്നു.

  ReplyDelete
 32. പ്രിയപ്പെട്ട ഉമ,

  മഴയില്‍ നനഞ്ഞ സുപ്രഭാതം !

  അറിയാമെങ്കിലും, വീണ്ടും ഹൃദ്യമായ വാക്കുകളിലൂടെ ഉമയുടെ സ്നേഹവും സൌഹൃദവും അനുഭവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം !

  വേദനകളും സങ്കടങ്ങളും എല്ലാവര്‍ക്കും ഉണ്ട്. അളവ് കൂടിയും കുറഞ്ഞും ഇരിക്കും.ഒരു പൂമൊട്ട് മുറ്റത്തെ ചെടിയില്‍ വിരിയുമ്പോള്‍ ഓര്‍ക്കണം, ഈശ്വരന്‍ സ്നേഹത്തിന്റെ അടയാളം കാണിച്ചു തരുകയാണെന്ന്.

  അച്ചുവിന്റെ മുഖത്തു പുഞ്ചിരി വിരിയാന്‍, ഉമക്ക് സങ്കടങ്ങള്‍ക്ക് അവധി നല്‍കിയെ പറ്റു.

  ജീവിതം എത്ര മനോഹരമാണെന്ന് സ്വയം തിരിച്ചറിയുക...മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിക്കുക.

  കര്‍ക്കടകം കഴിയാന്‍ പോകുന്ന ഈ വേളയില്‍, ഉമയുടെ ഇനിയുള്ള ജീവിതത്തില്‍ ചിങ്ങമാസത്തിലെ പ്രതീക്ഷയുടെ കസവിന്റെ തിളക്കം മാറ്റ് കൂട്ടട്ടെ !

  വിടപറയാന്‍ നമ്മള്‍ ആരാണ്?ആകാശത്തിലിരുന്നു ജീവിതത്തിനു അതിരുകള്‍ നല്‍കുന്ന കണ്ണന്‍ എല്ലാം തീരുമാനിക്കും.

  അതുവരെ ഉല്ലാസത്തിന്റെയും ഉന്മേഷത്തിന്റെയും വാക്കുകള്‍ പുഴയായി ഒഴുകട്ടെ !

  മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,

  സസ്നേഹം,

  അനു

  ReplyDelete
 33. അനു വീണ്ടും വന്നൂലോ.
  ഉമയ്ക്ക്‌ വീണ്ടും സന്തോഷായി.
  അനുവിന്റെ വാക്കുകളെ ഉമ മനസ്സില്‍ ചേര്‍ക്കുന്നു കേട്ടോ.
  ഇതിനു മറുപടി പറയാന്‍ കുറെ ടൈപ്പ് ചെയ്തു വെച്ചു.
  പക്ഷെ ഇപ്പൊ ഇത്രേയ് പറയുന്നുള്ളൂ.

  ReplyDelete
 34. പ്രിയപ്പെട്ട ഉമ,

  ഈ പ്രഭാതം എത്ര മനോഹരം.......!


  ഇളം തെന്നലില്‍ പുഞ്ചിരിക്കുന്ന പൂക്കള്‍.........!

  പാട്ടിന്റെ ഈണവുമായി കുഞ്ഞുകിളികള്‍.........!


  മനസ്സില്‍ മനോഹരമായ ഒരു പൂക്കളം ഒരുങ്ങുന്നു.....!

  ഓണപ്പാട്ടിന്റെ ഈണവുമായി,നമുക്ക് വരവേല്‍ക്കാം,

  ഈ പുതുവര്‍ഷപ്പുലരിയെ..........!

  ഇത് നമ്മുടെ സ്വന്തം ചിങ്ങമാസം

  ഇന്ന് കര്‍ഷകദിനം.....ചിങ്ങം ഒന്ന്!
  അനുവും പച്ച പട്ടു പുതച്ച വയലുകളും
  പ്രിയപ്പെട്ട സുഹൃത്തുക്കളെ സ്നേഹത്തോടെ ഓര്‍മിപ്പിക്കുന്നു!നെഞ്ചോട്‌ ചേര്‍ക്കു, ഈ മനോഹരമായ പ്രകൃതിയെ....!
  ഇപ്പോള്‍, പാറു പാടുന്ന പാട്ട്..............,
  എന്റെ കേരളം.............എത്ര സുന്ദരം...........!
  സമാധാനവും സന്തോഷവും ഐശ്വര്യവും നിങ്ങള്‍ക്ക് സ്വന്തം! പുതുവത്സരാശംസകള്‍!
  ഒരു പാട് സ്നേഹത്തോടെ,
  അനു

  ReplyDelete
 35. ലളിതം! മനോഹരം!
  ഈ സ്വയം വിടര്‍ത്തല്‍ ...

  ReplyDelete
 36. nanma vidarette....thanking you,..9947200020

  ReplyDelete