Wednesday, November 2, 2011

തുലാമഴയുടെ ഓര്‍മ്മയ്ക്കായി ഞാന്‍ കൂട്ടി വെച്ചത്.............

ഈ തുലാമഴയുടെ ഓര്‍മ്മയ്ക്കായി എനിക്ക് മുന്നില്‍ പെയ്ത ചില മഴ കാഴ്ചകള്‍............................
ഒരു പകല്‍ പെയ്ത തുലാമഴ.
നേര്‍ത്ത സൂര്യപ്രകാശം ഭംഗി കൂട്ടിയ ഒരു കുഞ്ഞു വല്യ മഴ.






 വെളുത്ത ചെമ്പരത്തികള്‍ നിറയെ വിരിഞ്ഞിരുന്നു.




.
ഒരു കുഞ്ഞു നാലുമണിപ്പൂവും.
നാലുമണിപ്പൂവ് എന്നെ,മനസ്സില്‍ നന്മയും സ്നേഹവും ഉള്ള ഒരു ചെറുവാടിക്കാരനെ ഓര്‍മ്മിപ്പിച്ചു!)

 നാലുമണിപ്പൂവ്കളേം,നന്ത്യാര്‍വട്ടപ്പൂവ്കളേം ഇഷ്ടപ്പെടുന്ന,ആ ഇഷ്ടത്തെ കുറിച്ചെഴുതിയ കൂട്ടുകാരന്‍.
(മാഷേ...........ആ പോസ്റ്റ്‌ അതിമനോഹരമായിരുന്നു കേട്ടോ!!!!!)ദാ ഈ നന്ത്യാര്‍വട്ടപ്പൂവും,ഈ കുഞ്ഞു നാലുമണിപ്പൂവും ആ പോസ്റ്റിനുള്ള സമര്‍പ്പണം ആണ്.


 പിന്നെ ഈ കമ്മല്‍പൂക്കള്‍ അത്ര ഭംഗിയുള്ള പോസ്റ്റ്‌ എഴുതിയ കൂട്ടുകാരനും.






 ഈ മഴയത്ത് കുന്നന്‍ വാഴയുടെ കുടപ്പനിലെ തേന്‍ കുടിയ്ക്കാന്‍ ഒരു വവ്വാല്‍ വന്നു.
(ആ ഫോട്ടോ അത്ര വ്യക്തമല്ല.അതുകൊണ്ട് ഇവിടെയില്ല.)
എനിക്ക് വവ്വാലിനെ പേടിയാ.
അന്ന് ചന്ദനക്കാവില്‍ പോയപ്പോ പേരാലിലും,പിന്നെ പേരറിയാ മരങ്ങളിലും ആയി കുറെ വവ്വാലുകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു.
സത്യം പറയാലോ ഒരൊറ്റ തവണയെ നോക്കിയൊള്ളൂ.
പിന്നെ പേടിച്ചിട്ട് അവിടന്ന് ഓടിപ്പോയി.
 ഇത് ആ അമ്പലത്തിന്റെ മുന്നിലെ പാലമരം ആണ്.
അതിന്റെ നില്പ് കണ്ടപ്പോള്‍ ഇവിടെ കാണിച്ചുവെന്നെയുള്ളൂ.
ഇവിടെ കല്യാണിക്കാവിന്റെ മുറ്റത്ത് കുറെ പാല മരങ്ങള്‍ ഉണ്ട്.
പക്ഷെ ഞാന്‍ ഈ പാലപ്പൂവ് നല്ലോണം അടുത്ത് കണ്ടിട്ടില്ല.
ഇപ്പൊ നിറയെ പൂത്തിട്ടുണ്ട്.
പക്ഷെ മഴ കാരണം പോവാന്‍ പറ്റുന്നില്ല.
പറ്റിയാല്‍ നാളെ പോണം.
അപ്പൊ താഴെ വീണു കിടക്കുന്നത് എടുത്തു നോക്കണം.
ഹോ.........."ഞാന്‍ ഗന്ധര്‍വന്‍" സിനിമ ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിച്ച സിനിമ.
എനിക്ക് ചുറ്റും മിന്നാമിനുങ്ങുകളെ കൊണ്ട് നിറയ്ക്കാന്‍ എന്റെ ഗന്ധര്‍വനും അതിലെ പോലെ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കാറുണ്ട്.





 തുലാമഴ ആയാലും ഇടവപ്പാതി ആയാലും എന്റെ പഴയ മഴക്കാഴ്ചകളെ എങ്ങനെ മറക്കാനാവും!!!!!!!!!!!!!!
അവിടെ എന്റെ ഇല്ലത്തെ വല്യ മുറ്റത്തു പെയ്യുന്ന മഴ,അതിനെ കുറിച്ച് ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിക്കുന്നു.
ദേ ആ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ ഇന്നാളു വന്നു പോയ ഇടവപ്പാതിയുടെ ഈ ചിത്രങ്ങളെ ഇവിടെ കാണിക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു പഴയ പോസ്റ്റില്‍ (http://a-dream-lover.blogspot.com/2011/06/blog-post_05.html)അവിടത്തെ വേനലിനെ കാണാം.
പിന്നെ വേനലിലെ ഒരു ചാറ്റല്‍ മഴയേയും.
ഇത് ഇടവപ്പാതി കൊടുത്തിട്ട് പോയതാണ്.









3 comments:

  1. നല്ല ചിത്രങ്ങള്‍ ആണ് കേട്ടോ...നീ തന്നെ എടുത്തോ അതോ കൂലിക്ക് ആളെ വെച്ച് എടുപ്പിച്ചോ?

    ReplyDelete
  2. athokke njan thanne oppichatha maashe.

    ReplyDelete
  3. വല്ലാതേ നൊന്തൂ ........മനസ്സ്-
    ഈ മഴകാഴ്ചകളില്‍ ...
    മഴ അവശേഷിപ്പിച്ചു പൊകുന്നത്
    മനസ്സിന്റേ തുമ്പത്ത് ഒരു തുള്ളി
    നൊമ്പരമാണ്‍ .. ഇനിയും തൂവാനം ഇരുള്‍ മൂടും ..
    അവള്‍ സങ്കടമെല്ലാം മണ്ണിലേക്ക് പൊഴിച്ച് കളയും ..
    അന്നും മനസ്സിലേ പെയ്തു , മിഴികളില്‍ നിറയും ...
    ലൈക്ക് ഇറ്റ് ..

    ReplyDelete