Thursday, November 10, 2011

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.....................

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.
ഒരിക്കല്‍ ഒറ്റയ്ക്കാക്കില്ലെന്നു പറഞ്ഞ നീ ഒന്നും മിണ്ടാതെ പോയി.
നീയൊപ്പമുണ്ടായിരുന്ന നാളുകളില്‍ നിശബ്ദതതയുടെ ആ കൂടെന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഓര്‍ക്കുന്നോ ആ ദിനങ്ങള്‍???????????
എത്ര മനോഹരമായിരുന്നു ഇലകള്‍ കൊണ്ടുണ്ടാക്കിയ ആ കൂട്!!!!!!!!!!!!
നിന്റെ സ്നേഹത്തിന്റെ മൃദുലതയാണ് ആ ഇലകള്‍ക്കെന്നു ഞാന്‍ നിന്നോട് പറഞ്ഞു.
നിന്റെ സ്നേഹത്തിന്റെ സൌന്ദര്യമാണ്,സുഗന്ധമാണ് ഈ കൂടലങ്കരിച്ച പൂക്കള്‍ക്കെന്നു നീയെന്നോടും പറഞ്ഞു.
എത്ര ഒരുക്കിയാലും നമുക്ക് മതിയാവുമായിരുന്നില്ല ആ കൂടിനെ.അല്ലെ?
എന്നും ഈ ഇലകള്‍ പോലെ വാടാത്തതാവണം നമ്മുടെ പ്രണയം എന്ന് നീ പറഞ്ഞു.
എന്നും ഈ പൂക്കള്‍ പോലെ സുന്ദരമാവണം,സുഗന്ധമുള്ളതാവണം നമ്മുടെ സ്നേഹമെന്ന് ഞാനും പറഞ്ഞു.

ആ കൂട്ടില്‍ നമ്മുടെ ചിരിയുടെ അലയൊലികള്‍ പ്രതിധ്വനിച്ചു.
നമ്മുടെ കണ്ണീരിന്റെ തുള്ളികള്‍ അതിനെ ആര്‍ദ്രമാക്കി.
നീലാകാശം നോക്കി ആ കൂട്ടില്‍ ഇരിയ്ക്കുമ്പോള്‍,
നമ്മുടെ മൌനം,പങ്കു വെച്ച പ്രണയം ഒരു കടലോളം ആയിരുന്നു.
കണ്ണുകള്‍ കഥ പറയുമ്പോള്‍ മനസ്സുകള്‍ ഒരുമിച്ചു പലപ്പോഴും യാത്രയിലായിരിക്കും.
സ്നേഹമെന്ന ചിറകിലേറി സ്വപ്നമെന്ന വീഥിയിലൂടെ
മോഹങ്ങളുടെയും,പ്രതീക്ഷകളുടെയും,
നമുക്ക് വേണ്ടി മാത്രം ദൈവം ഒരുക്കിയ കാഴ്ചകള്‍ കാണാനുള്ള ആ യാത്രകള്‍ എത്ര മനോഹരമായിരുന്നു!!!!!!!!
അതെല്ലാം നമ്മള്‍ എത്ര ആസ്വദിച്ചിരുന്നുവല്ലേ?????????

കാലം എത്ര വേഗമാണ് ഗതി മാറി നീങ്ങുന്നത്‌!!!
മരണം വരെ ഒരുമിച്ചെന്നു പറഞ്ഞിരുന്ന നീ പകുതിയില്‍ എത്തിയപ്പോഴേ എന്നില്‍ നിന്നും തിരിച്ചു നടന്നു.
ഒരിക്കല്‍ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ശ്രമിച്ച നീ
ഇറങ്ങി പോകൂ എന്ന് പറഞ്ഞു.
നിന്റെ സ്വപ്നങ്ങളിലാണ് എന്റെ ജീവിതം എന്ന് പറഞ്ഞ നീ
നിന്റെ ചിന്ത എന്നെ അസ്വസ്ഥനാക്കുന്നു എന്ന് പറഞ്ഞു.

കാലത്തിന്റെ ഗതി മാറ്റം എന്തെ എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ല???????????????
നിനക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി,നീ നല്‍കിയ നല്ല നിമിഷങ്ങളെന്ന ഭ്രമണ പഥത്തിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു.
എന്റെ യാത്ര ഇനിയങ്ങോട്ടും അതിലൂടെ തന്നെ ആയിരിക്കും.

നാമുണ്ടാക്കിയ കൂടിന്റെ ഇലകള്‍ കരിയിലകളായെങ്കിലും പൂക്കള്‍ വാടി വീണെങ്കിലും,
ഞാനിപ്പോഴും ആ കൂട്ടില്‍ തന്നെ ഉണ്ട്.
നിന്നെയും കാത്ത്............

അടുത്ത മഴയില്‍ മരം തളിര്‍ക്കുമ്പോള്‍ വീണ്ടും ഞാനാ കൂടൊരുക്കും.
പൂക്കള്‍ വിടരുമ്പോള്‍ അവ പൊട്ടിച്ച് ആ കൂടലങ്കരിക്കും.
ആ കൂട്ടിലിരുന്ന്,
നമുക്കൊന്നിച്ച് ഇനിയും നീലാകാശം കാണണം.
ദേശാടനക്കിളികള്‍ കൂട്ടത്തോടെ പറന്നുയരുന്നത് കാണണം.
മഴയും മഞ്ഞും വെയിലും കൊള്ളണം.
രാത്രിമഴ നനയുമ്പോള്‍ രാപ്പാടികള്‍ ആവണം.
നക്ഷത്രങ്ങളെ എണ്ണണം.
നിലാവ് പെയ്യുമ്പോള്‍ പ്രണയാര്‍ദ്രമായി കണ്ണുകള്‍ കൊണ്ട് കഥ പറയണം.
ഒടുവിലെപ്പോഴോ പ്രണയം നമ്മെ ഉന്മാദികളാക്കുമ്പോള്‍........
നമുക്കൊരുമിച്ചു പിരിയാന്‍ വയ്യാത്ത പക്ഷികളെ പോല്‍ പറന്നുയരണം.
എങ്ങോട്ടെന്നില്ലാതെ................

5 comments:

  1. മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.
    ഒരിക്കല്‍ ഒറ്റയ്ക്കാക്കില്ലെന്നു പറഞ്ഞ നീ ഒന്നും മിണ്ടാതെ പോയി.

    ഓര്‍ക്കുന്നോ ആ ദിനങ്ങള്‍???????????

    നന്നായിരിക്കുന്നു കവിത. പ്രണയാര്‍ദ്രം

    ReplyDelete
  2. പ്രണയാര്‍ദ്രമായ പോസ്റ്റ്‌ ..!

    ReplyDelete
  3. "നിനക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി,നീ നല്‍കിയ നല്ല നിമിഷങ്ങളെന്ന ഭ്രമണ പഥത്തിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു.
    എന്റെ യാത്ര ഇനിയങ്ങോട്ടും അതിലൂടെ തന്നെ ആയിരിക്കും." ഒരുപാട് ചിന്തിപ്പിച്ചു....കുറെ സങ്കടപ്പെടുത്തി....പിന്നെ കുറെ പ്രണയം അവശേഷിപ്പിച്ചു ......അഭിനന്ദനങ്ങള്‍....

    ReplyDelete
  4. നിലാവു പൂത്ത രാവില്‍ മനസ്സ്
    ഒറ്റപെടലിന്റേ അസ്വസ്ഥത അറിയുമ്പൊള്‍..
    മൗനം കൊണ്ടു തീര്‍ത്ത കൂട്ടിനുള്ളില്‍
    ഒരു വിളിക്കായീ കതൊര്‍ക്കുന്നുണ്ട് മനസ്സെന്ന പ്രതിഭാസം ..
    അന്ന് തിരികേ നടക്കുമ്പൊള്‍ ഒരു വിളി നല്‍കാതേ പൊയ
    നിമിഷത്തേ പഴിക്കുന്നുണ്ടാവാം .. എങ്കിലും മൗനം പുതച്ച
    ഈ കാത്തിരിപ്പിന്‍ വിരാമമിടാന്‍ , ഒരു കലൊച്ച അടുത്ത് വരുന്നില്ലേ ??

    ReplyDelete
  5. കരിയിലകളും,വാടിയ പൂക്കളും നിറഞ്ഞ കൂട്ടില്‍ ഒറ്റക്കിരിക്കുന്ന ഒരു കുഞ്ഞു പക്ഷിയെ വെറുതെ ഓര്‍ത്തു നോക്കി.
    ഒരുപാട് സങ്കടം വന്നു ഇത് വായിച്ചപ്പോ....ചിലപ്പോള്‍ തോന്നും പ്രണയത്തിനു വേദന മാത്രമേ തരാന്‍ കഴിയൂ എന്ന്...
    എനിക്കേറ്റവും ഇഷ്ടമുള്ള പോസ്റ്റ്‌ ആണ് ഇത്.....
    വീണപൂവിലെ എല്ലാ പോസ്റ്റുകളും ഒരുപാടൊരുപാട് നല്ലതാണ്....ഇനിയും ഒത്തിരി നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ..
    എന്നാലും എന്നും എനിക്കേറ്റവും ഇഷ്ടം ഇത് തന്നെയാണ്...
    കാരണം --"മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റക്കാണ്...."!

    ReplyDelete