തുലാവര്‍ഷ മേഘങ്ങള്‍ പോയി വൃശ്ചികകാറ്റു വീശി തുടങ്ങി.
കാറ്റിന്റെ മൂളലും,കുളിരും ഉള്ള പ്രഭാതങ്ങള്‍.................
ഇന്നത്തെ പ്രഭാതം എത്ര മനോഹരം!!!!!!!!!!!!!
അതിന്റെ മനോഹാരിത കൂട്ടാന്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമിമാരുടെ വ്രതത്തിന്റെ പുണ്യവും,പരിശുദ്ധിയും,ശരണം വിളികളുടെ ശബ്ദവും.
ഇനിയുള്ള ദിവസങ്ങളില്‍ പ്രകൃതിയില്‍ അയ്യപ്പ സാന്നിധ്യമാവും കൂടുതലും ഉണ്ടാകുക.
പതിനേഴാം തീയതി ആണ് വൃശ്ചികം പിറക്കുന്നത്.
കര്‍ക്കിടകം പോലെ എനിക്ക് പ്രിയപ്പെട്ട മാസം.
വൃശ്ചികത്തിലാണ് ഏകാദശി.
കാറ്റ് വീശി തുടങ്ങുമ്പോള്‍ ആണ് ഏകാദശി ആയെന്നു തോന്നുന്നത്.
അതെ വീണ്ടുമൊരു ഏകാദശി കൂടി...................
അമ്പലത്തില്‍ നിറമാലയും,ചുറ്റുവിളക്കും,തുടങ്ങിയിരിക്കും.
ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികളും തുടങ്ങും.
പണ്ടൊക്കെ നാട്ടിലുള്ള കുട്ടികളുടെയും,മറ്റുമായിരുന്നു നൃത്തങ്ങള്‍.
(ഇപ്പൊ പ്രശസ്ത വ്യക്തികളുടെ പാട്ടും നൃത്തവും ഒക്കെ ആണ് ഉണ്ടാവാറുള്ളത്.)
(ഇപ്പൊ പ്രശസ്ത വ്യക്തികളുടെ പാട്ടും നൃത്തവും ഒക്കെ ആണ് ഉണ്ടാവാറുള്ളത്.)
അത് രണ്ടു ദിവസം മാത്രം.
പിന്നെ നാല് ദിവസം കഥകളി ആയിരിക്കും.
പല ട്രൂപ്പുകളുടെ.
അതിനിടയില്‍ ബാലെ,ഓട്ടന്‍ തുള്ളല്‍,അങ്ങനെ എന്തെങ്കിലും ഉണ്ടാകും.
പിന്നെ മൂന്നു ദിവസങ്ങള്‍ കച്ചേരികള്‍ ആയിരിക്കും.
ദശമിയുടെ അന്ന് പഞ്ചരത്ന കീര്‍ത്തനാലാപനം.
മുത്തശ്ശിയുടെ കൂടെ രാത്രി കഥകളി കാണാന്‍ പോയിരുന്ന ദിവസങ്ങള്‍.
പഞ്ചാരമണലില്‍ തണുത്ത മണ്ണ് വാരിക്കൊണ്ട് കളി നോക്കിയിരിക്കും.
കൃഷ്ണനെയും,അര്‍ജുനനെയും,രാമനെയും,സീതയേയും,ഒക്കെഅതിശയത്തോടെ,നോക്കിയിരുന്ന രാവുകള്‍.
ചിലപ്പോള്‍ പുലരുവോളം................
വെളുപ്പിനെ ഇങ്ങു പോരും.
മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ അമ്പലവും,മുന്നിലെ പുഴയുംഅതിമനോഹരമായ കാഴ്ചകള്‍ ആയിരുന്നു.
സ്റ്റേജിന്റെ പിന്നില്‍ പോയി ഓരോ വേഷങ്ങളും ഇടുന്നത് കൌതുകത്തോടെനോക്കിയിരിക്കാറുണ്ട്.
ഏറ്റവും ഭംഗി കൃഷ്ണനെ കാണാന്‍ ആയിരുന്നു.
ഓമനത്തവും,പ്രണയവും,കുറുമ്പും ഒക്കെ ചേര്‍ന്ന ഭംഗിയാണ്.
നീണ്ട നഖങ്ങള്‍,നിറയെ ലെയര്‍ ഉള്ള മണിമാല,(അതിന്റെ പേരൊന്നുംഇന്നും അറിയില്ല.)കവിളിലെ ആ വെളുത്ത സംഭവം ഒക്കെ എന്നെ ഒരുപാട്അതിശയിപ്പിക്കാരുണ്ട്.
ചില കാഴ്ചകള്‍ അങ്ങനെയാണ് നമ്മള്‍ നോക്കിനിന്നു പോവും.
തീവണ്ടി,ആന,കഥകളി വേഷങ്ങള്‍,സുന്ദരികളായ സ്ത്രീകള്‍....അങ്ങനെഅങ്ങനെ...............
ആ കാലമൊക്കെ എന്ത് രസമായിരുന്നുവെന്നു നഷ്ടബോധത്തോടെ ഇപ്പോള്‍ഓര്‍ക്കുന്നു.
ചുവന്ന ആകാശം,ശരണം വിളികള്‍ നിറഞ്ഞു നില്‍ക്കുന്നഅന്തരീക്ഷം,അതൊക്കെ ആ ദിവസങ്ങളെ കൂടുതല്‍ മനോഹരമാക്കിയിരുന്നു.
അന്നൊന്നും ദീപാരാധന അത്ര വല്യ കാര്യമായിട്ടല്ല,മറിച്ച് ഇഷ്ടമേഅല്ലായിരുന്നു.
നട തുറക്കാന്‍ കാത്തു നില്‍ക്കുക,അത് കഴിഞ്ഞാലുള്ള തിക്കും,തിരക്കുംഅതൊക്കെ മടുപ്പായിരുന്നു.
പക്ഷെ ഇന്ന് അറിയുന്നു ദീപാരാധന എത്ര മനോഹരമാണെന്ന്.
നിലവിളക്കുകളിലെ നെയ്ത്തിരി നാളങ്ങള്‍ ശാന്തമായി,അങ്ങോട്ടുമിങ്ങോട്ടുംആടാതെ കത്തുന്നത് കാണുമ്പോള്‍................
ആ പ്രഭയില്‍ ഈശ്വരചൈതന്യം കൂടി ചേരുമ്പോള്‍...................
ആ കാഴ്ച എങ്ങനെ മടുപ്പുളവാക്കും!!!!!!!!!!!!!!
ഒരിക്കലുമില്ല.
ഞാന്‍ കണ്ടിട്ടുള്ള ദീപാരാധനകളില്‍ ഏറ്റവും മനോഹരം,അക്ഷരാര്‍ത്ഥത്തില്‍ദീപാരാധന ഇവിടെ കല്യാണിക്കാവിലെയാണ്.
അത്ര മനോഹരമായി ഞാന്‍ പിന്നെങ്ങും കണ്ടിട്ടില്ല.
ഈ വര്‍ഷത്തെ പൂരത്തിന്റെ ദീപാരാധനയാണ് ദേ ആ മുകളിലെ പടത്തില്‍ ഉള്ളത്.
എത്ര നേരത്തെ കഷ്ടപ്പാടാണെന്നോ ഇതിനു പിന്നില്‍!!!!!!!!!!!!
എങ്കിലും അവസാനം ആ കാഴ്ചക്ക് മുന്നില്‍ ആ ബുദ്ദിമുട്ടുകള്‍ എത്ര നിസ്സാരം!!!!!!
പറഞ്ഞു വന്നത് ഏകാദശിയെ പറ്റിയാണ്.
അതിന്റെ ഓര്‍മ്മകളെ കുറിച്ചാണ്.
ഇന്നലെ നല്ല നിലാവുണ്ടായിരുന്നു.
ജനലിനടുത്തു നിന്ന് ചന്ദ്രനെ നോക്കി.
പക്ഷെ കണ്ടില്ല.
നിലാവ് കാണുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ ചുണ്ടില്‍ ഒരു ചിരി വരും.
പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തുകൂടെ നടക്കാന്‍ ഏറെ ഇഷ്ടമായിരുന്നു.
തന്നെ സംസാരിച്ചു കൊണ്ട്,ചിരിച്ചു കൊണ്ട്.............
ശരിക്കും ഒരു വട്ട്.
സുഖമുള്ള ഒരു വട്ട്.
നിലാവുള്ള രാത്രികള്‍ ഏകാദശിയുടെ മനോഹാരിത കൂട്ടിയിരുന്നു.
ഒരിക്കല്‍ അങ്ങനെ ഒരു ദിവസം ശോഭനയുടെ നൃത്തം കാണാന്‍ ഞാന്‍ പോയിരുന്നു.
അന്ന് ഒരിക്കല്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്ന ആളും വന്നിരുന്നു.
ശോഭനയെ കാണുന്നതിനു പകരം അവനെ നോക്കി നിന്നു ബാക്കി സമയം മുഴുവനും.
സുബ്രമണ്യപുരത്തിലെ "കണ്‍കള്‍ ഇരണ്ടാല്‍" എന്ന പാട്ടിലെ അവസാന സീന്‍ എനിക്കൊരുപാടിഷ്ടാണ്.
നായകന്‍ തന്റെ അടുത്തെക്കെന്നു കരുതി പരിഭ്രമിച്ചു നില്‍ക്കുന്ന നായിക.
അങ്ങനെ ഞാനും ഒരുപാട് നിന്നിട്ടുണ്ട്.
അന്നും അങ്ങനെ നിന്നിരുന്നു.
അവനെ കണ്ട ദിവസങ്ങള്‍,അന്നത്തെ വേഷം,സമയം,സ്ഥലം അവന്‍ സംസാരിച്ച വാക്കുകള്‍ ഒക്കെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്ന നാളുകള്‍.
അപ്രതീക്ഷിതമായി കാണുമ്പോള്‍ ഉണ്ടായിരുന്ന സന്തോഷം,അതിശയം ഒക്കെ ഒരു രസമായിരുന്നു.
അവന്റെ നോട്ടത്തിനു മുന്നില്‍ ഒരിക്കല്‍ പോലും മുഖമുയര്‍ത്തിയിട്ടെയില്ല.
പ്രേമം അതിന്റെ പൈങ്കിളി പ്രായം ആഘോഷിച്ച നാളുകള്‍.................
ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
(ഈ മാസം പതിനേഴിന് അവന്റെ ജന്മദിനം.
പരിചയപ്പെട്ട നാള്‍ മുതല്‍ പിറന്നാള്‍ ആശംസിക്കാരുണ്ട്.
ഈ തവണയും വേണം.)
നീണ്ട പതിമൂന്നു വര്‍ഷത്തെ പരിചയം.
തല്ലു കൂടാതെ,പരാതിയില്ലാതെ ഇതുവരെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സൗഹൃദം.
അതെ ഇന്നത് സൌഹൃദമാണ്.
തെളിഞ്ഞ വെള്ളം പോലെയുള്ള സൗഹൃദം.
പ്രണയത്തിന്റെ നിറമൊക്കെ എന്നെ അതില്‍ നിന്നും ഇളകിപ്പോയി.
(ഇപ്പോള്‍ പ്രണയം മുഴുവനും നിന്നോടാണ്.)
പുഴയില്‍ ദശമി വിളക്കിന്റെ പ്രതിബിംബം കാണുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ നിറദീപങ്ങളും തെളിഞ്ഞു കത്തുമായിരുന്നു.
ഏകാദശിയ്ക്ക് തിരക്ക് കാരണം അമ്പലത്തിന്റെ ഉള്ളില്‍ പോവാറില്ല.

പുറത്തു നിന്നു തൊഴും.
ഏകാദശി വ്രതം എടുത്താല്‍ സ്വര്‍ഗത്തില്‍ പോവുംന്നൊക്കെ കുഞ്ഞു കുട്ടി ആയിരുന്നപ്പോള്‍ ഓരോരുത്തരും പറഞ്ഞു തന്നിരുന്നു.
അന്ന് നരകം പേടി ആയിരുന്നു.(ഇന്നും അതെ.)
അതുകൊണ്ട് ഒരിക്കല്‍ എടുക്കുമായിരുന്നു.
ഗുരുവായൂര്‍ ഏകാദശി,തൃപ്രയാര്‍ ഏകാദശി,നെല്ലുവായ് ഏകാദശി.
പിന്നെ തിരുവാതിര,ശിവരാത്രി ഒരിക്കല്‍,ഷഷ്ടി വ്രതങ്ങള്‍.തിങ്ങള്‍,വ്യാഴം,ശനി ഒരിക്കലുകള്‍ അങ്ങനെ എത്ര എത്ര നോന്‍പുകള്‍................
കഴിഞ്ഞ അഞ്ചു കൊല്ലമായി ഏകാദശിക്ക് പോയിട്ട്.
ഈ ഏകാദശിയ്ക്ക് അമ്മൂന്റെം,അമ്മിണീടേം,ദീപ്തീടേം ഡാന്‍സ് ഉണ്ട്.

എല്ലാവര്‍ക്കും വൃശ്ചിക മാസത്തിന്റെ പരിശുദ്ധിയും നന്മയും ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രാര്‍ഥിക്കുന്നു.
നിലവിളക്കുകളിലെ നെയ്ത്തിരി നാളങ്ങള്‍ ശാന്തമായി,
ReplyDeleteഅങ്ങോട്ടുമിങ്ങോട്ടുംആടാതെ കത്തുന്നത് കാണുമ്പോള്‍................
ആ പ്രഭയില്‍ ഈശ്വരചൈതന്യം കൂടി ചേരുമ്പോള്‍...................
ആ കാഴ്ച എങ്ങനെ മടുപ്പുളവാക്കും!!!!!!!!!!!!!!
ഒരിക്കലുമില്ല............... നാട് മണക്കുന്നു വരികളുടനീളം ..
വരികള്‍ക് മനസ്സില്‍ നല്‍കുന്നൊരു ഫീല്‍ ഉണ്ട് ..
അതാണ് ഒരൊ ചിന്തകളും വരികളാകുമ്പൊള്‍ വേണ്ടതും ..
ബാല്യം വല്ലാതേ വന്നു തൊട്ടു വിളിച്ചു പലപ്പൊഴും ..
അതിലൂടേ നഷ്ടമായതും , ഈ പ്രവാസം നഷ്ടപെടുത്തുന്നതുമായ-
നേരിന്റേ മുറ്റത്ത് വിതുമ്പാന്‍ തോന്നുന്നു .. ഒരുപാട് ഇഷ്ടമായീ
ഈ എഴുത്തിന്റേ ശൈലിയും , നാടിന്റേ കുളിരും ..
ഇനിയുമെഴുതുക എല്ലാവിധ ആശംസകളും ..