Sunday, October 30, 2011

നീ അറിയാതെ,നിന്നെ അറിയിക്കാതെ............

മൌനത്തിന്റെ മറ നീക്കി ഇടയ്ക്കൊക്കെ എന്നെ തേടിയെത്തുന്നു നിന്റെ പ്രണയം.
നീ അറിയാതെ,നിന്നെ അറിയിക്കാതെ............
ചിലപ്പോള്‍ മേഘങ്ങള്‍ പൊഴിയ്ക്കുന്ന തൂവലായി..............
മറ്റു ചിലപ്പോള്‍ നേര്‍ത്ത കുളിര്‍ത്ത കാറ്റായി.............

ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ എവിടെ നിന്നോ നിന്റെ ശ്വാസത്തിന്റെ താളം കേള്‍ക്കും.
ചുറ്റും നോക്കുമ്പോള്‍,കാണാതാവുമ്പോള്‍ മനസിലാകുന്നു അതെന്റെ ഹൃദയമിടിപ്പിന്റെ ഒപ്പം കേള്‍ക്കുന്നതാണെന്ന്.

എന്റെ സീമന്തരേഖയില്‍ ഇന്നും നീ തൊട്ട കുങ്കുമം മായാതെ നില്‍ക്കുന്നു.
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകളുടെ ചൂടും നനവും ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്.

മുത്തശ്ശി തന്ന കാല്‍പെട്ടിയില്‍ നീ തന്ന മഞ്ചാടിമണികള്‍ ഞാന്‍ കളയാതെ വെച്ചിട്ടുണ്ട്.
നീ തന്ന ഇണപ്രാവുകളുടെ സ്ഫടിക രൂപവും അതിലുണ്ട്.
നിന്റെ വിരല്‍തുമ്പില്‍ നിന്നും നീ എനിക്കായി പൊഴിച്ച അക്ഷരക്കൂട്ടുകളെ ഞാന്‍ ഒരു വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ഭദ്രമാക്കിയിട്ടുണ്ട്.
എന്റെ അലമാരയില്‍ ഏറ്റവുമടിയിലെ തട്ടില്‍ നീ തന്ന ആകാശനിറമുള്ള മന്ത്രകോടി ഒരു നിധിപോലെ ഇരിപ്പുണ്ട്.
എന്റെ ആമാടപ്പെട്ടിയില്‍ നീ നല്‍കിയ ചെറുതാലിക്കൂട്ടവും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

ആരും കാണാതെ,നീപോലുമറിയാതെ നിന്റെ പ്രണയം എന്നെ തേടിയെത്തിയത് ഇന്നും അതെന്റെ കയ്യില്‍ സുരക്ഷിതമാണോ എന്നറിയാനാണോ??????????????
നിന്റെ പ്രണയം ഞാന്‍ വലിച്ചെറിഞ്ഞോ എന്നറിയാനാണോ????????????

നിനക്ക് വേണ്ടാത്ത............
എനിക്ക് എന്നെന്നേക്കുമായി വേണ്ട,
നീ വലിച്ചെറിഞ്ഞ................
ഞാന്‍ കണ്ടെടുത്ത,
നീ തിരസ്കരിച്ച.............
ഞാന്‍ സ്വീകരിച്ച,
നിനക്കെന്നോടുള്ള..............
അതിലൂടെ എനിക്കെന്നോടു തന്നെയുള്ള,
നിന്റെ പ്രണയം..............
എന്റെ ജീവന്റെ അവസാനത്തെ കണമാണ്.

എന്റെ പ്രണയമേ....................
നീയെന്റെ നേരാണ്.
എന്റെ മനസിന്റെ നന്മയാണ്.

6 comments:

  1. "എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകളുടെ ചൂടും നനവും ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്.
    മുത്തശ്ശി തന്ന കാല്‍പെട്ടിയില്‍ നീ തന്ന മഞ്ചാടിമണികള്‍ ഞാന്‍ കളയാതെ വെച്ചിട്ടുണ്ട്.നീ തന്ന ഇണപ്രാവുകളുടെ സ്ഫടിക രൂപവും അതിലുണ്ട്.നിന്റെ വിരല്‍തുമ്പില്‍ നിന്നും നീ എനിക്കായി പൊഴിച്ച അക്ഷരക്കൂട്ടുകളെ ഞാന്‍ ഒരു വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ഭദ്രമാക്കിയിട്ടുണ്ട്.എന്റെ അലമാരയില്‍ ഏറ്റവുമടിയിലെ തട്ടില്‍ നീ തന്ന ആകാശനിറമുള്ള മന്ത്രകോടി ഒരു നിധിപോലെ ഇരിപ്പുണ്ട്.എന്റെ ആമാടപ്പെട്ടിയില്‍ നീ നല്‍കിയ ചെറുതാലിക്കൂട്ടവും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.
    "

    ഹോ എന്തെല്ലാം സമ്മാനങ്ങള്‍....
    ഇത് പോലുള്ള സമ്മാനങ്ങള്‍ എനിക്കാരും തരാനും ഇല്ല കൊടുക്കാനും ഇല്ല...!!!!!!

    ReplyDelete
  2. നശ്വരമായ സമ്മാനങ്ങള്‍ അമുല്യമായ ഈ ഓര്‍മകള്‍ക്ക് മുന്നില്‍ എത്രയോ നിസ്സാരം .....ഉമയുടെ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെന്നും അനശ്വരമാണ് ........

    ReplyDelete
  3. ഈ ബ്ലോഗിനൊരു കുഴപ്പവുമില്ലല്ലോ :)

    ReplyDelete
  4. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി...

    ReplyDelete
  5. ഈ പോസ്റ്റ്‌ ഞാന്‍ വായിക്കാന്‍ വിട്ടു പോയതാണോ? ജോലിത്തിരക്കില്ലാത്ത ഈ പകലില്‍ വീണ്ടും വീണപൂവില്‍ ഒരു പ്രദക്ഷിണം നടത്തിയപ്പോളാണ് ഇത് കണ്ടത്...നന്നായിട്ടുണ്ട് ഉമ..വായിക്കാന്‍ കഴിഞ്ഞതിലും, ഇപ്പോഴും പതിവായി എഴുത്ത് തുടരുന്നുണ്ട് എന്നറിഞ്ഞതിലും സന്തോഷിക്കുന്നു...
    സ്നേഹത്തോടെ മനു...

    ReplyDelete
  6. നീയെന്റെ നേരാണ്.
    എന്റെ മനസിന്റെ നന്മയാണ്... നീ എന്നും നീ ആയിത്തന്നെ ഇരിക്കുക..

    ReplyDelete