Saturday, October 8, 2011

മഞ്ഞുകാലം കൊണ്ടുപോയത്.............

ഒരിയ്ക്കല്‍..............
മഞ്ഞു പെയ്യുന്ന സൂര്യോദയം എനിക്ക് പ്രിയപ്പെട്ട കാഴ്ച്ചയായിരുന്നു.
മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രികള്‍ എനിക്ക് അത്ഭുതമായിരുന്നു.
മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന മരങ്ങള്‍ എന്നെ ചിരിപ്പിച്ചിരുന്നു.
മഞ്ഞിന്‍ കണങ്ങള്‍ ഇറ്റു നിന്നിരുന്ന തളിരിലകള്‍ എന്നെ കുളിരണിയിച്ചിരുന്നു.
മഞ്ഞു മലകളെ കാണാനും,ആലിപ്പഴങ്ങള്‍ പെറുക്കുവാനും ഞാന്‍ ഒരുപാട് മോഹിച്ചിരുന്നു.
പക്ഷെ ഇന്ന്.........................
മഞ്ഞുകാലം എനിക്ക് അന്യമാണ്.
മഞ്ഞിന്റെ തണുപ്പ് കുളിരിനു പകരം തരുന്നത് മരവിപ്പാണ്.
മഞ്ഞു മറയ്ക്കുന്ന കാഴ്ചകള്‍ എനിക്കിപ്പോള്‍ അവ്യക്തമാണ്.
മഞ്ഞുതുള്ളികള്‍ നല്‍കുന്ന സ്വപ്‌നങ്ങള്‍ എന്നില്‍ നിന്നും പോയ്മറഞ്ഞിരിക്കുന്നു.
എങ്കിലും...........
എവിടെയോ,
ഉള്ളിന്റെ ഉള്ളില്‍,
ഞാന്‍ മഞ്ഞുകാലത്തെ സ്നേഹിക്കുന്നു.
ആ കുളിരിലൂടെ നിന്നെയും!!!!!!!!!!!!!

3 comments:

  1. പ്രിയപ്പെട്ട അനഘാ,
    ഇതാണ് ജീവിതം! ഋതുക്കള്‍ മാറി വരും! ഇനിയും ഇഷ്ടങ്ങള്‍ നഷ്ട്ടപ്പെടാതെ നോക്കാം ! എല്ലാ നന്മകളും നേരുന്നു.അച്ചുവിന് സുഖമല്ലേ?
    സസ്നേഹം,
    അനു

    ReplyDelete
  2. മഞ്ഞുമാസ പക്ഷീ.....
    അനഘ കോടമഞ്ഞ് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ആഴ്ച ജീവിതത്തില്‍ ആദ്യമായി ഞാന്‍ കോടമഞ്ഞ്‌ കണ്ടു....
    ശരിക്കും ഇഷ്ടപ്പെട്ടു...

    ReplyDelete
  3. സ്വപ്‌നങ്ങള്‍ മഞ്ഞുമറ നീക്കി പുറത്തുവരുക തന്നെ ചെയ്യും.....
    സ്വപ്നഭംഗങ്ങളുടെ മരവിപ്പ് ഈ ഋതുവിനോട്കൂടി അവസാനിക്കട്ടെ.
    വര്‍ണസ്വപ്നങ്ങള്‍ നിറഞ്ഞുപെയ്യുന്ന മഞ്ഞുമാസം വീണ്ടുമെത്തട്ടെ എന്ന് ആശംസിക്കുന്നു.
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete