മഹേഷേട്ടന്‍ ചോദിച്ചു കോടമഞ്ഞ് കണ്ടിട്ടുണ്ടോയെന്ന്.
അപ്പൊ ഓര്‍മ്മയില്‍ വന്നു ഹൃദയത്തില്‍ സൂക്ഷിച്ച ആ ദിനം.
എന്റെ മൂന്നാമത്തെ മൂകാംബിക യാത്ര.
അവിടന്നാണ് കോടമഞ്ഞ് ഞാന്‍ ആദ്യായി കണ്ടത്.
അതും കുടചാദ്രിയുടെ മുകളില്‍ വെച്ച്.
മഞ്ഞും,മഴയും ഒക്കെ കൂടി ആ യാത്രയുടെ മനോഹാരിത വാക്കുകള്‍ക്കും അപ്പുറമായിരുന്നു.
പിന്നെ കോടമഞ്ഞ് കണ്ടത് വയനാടിന്റെ കുളിരിലാണ്.
ഇത് രണ്ടും ഞാന്‍ വീണ്ടും വീണ്ടും കാണാന്‍,അനുഭവിക്കാന്‍ ഒക്കെ ഇഷ്ടപ്പെടുന്ന രണ്ടു സൌന്ദര്യങ്ങള്‍ ആണ്.
മൂകാംബികയിലെ കുങ്കുമം,സൌപര്‍ണികയിലെ ആത്മാവിനെ കുളിരണിയിക്കുന്ന തണുപ്പ്,കുടചാദ്രിയുടെ നിശബ്ദതയും,ശാന്തതയും,ഒക്കെ എനിക്ക്,ഞാന്‍ എന്നെന്നും സൂക്ഷിക്കുന്ന അനുഭൂതികള്‍ ആണ്.
ചിത്രമൂലയിലെക്കുള്ള യാത്ര,എന്റെ ജീവിതത്തിലെ ആദ്യത്തേം അവസാനത്തേം സാഹസികത നിറഞ്ഞ ഒന്നാണ്.
പ്രപഞ്ചം എന്നാ സത്യം എത്ര വലിയ വിസ്മയമാണ്,മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്നൊക്കെ ഞാന്‍ മനസിലാക്കിയത് അതിലൂടെയാണ്.
അംബാവനം എന്ന ആ കാട്ടില്‍ ഒരു അമ്മയുടെ ചൂട് ഞാന്‍ അറിഞ്ഞു.
എനിക്കനുഭവപ്പെട്ടു.
അതെ മൂകാംബിക ദേവി എനിക്കെന്റെ പെറ്റമ്മ തന്നെ.
അമ്മ എന്ന വാക്ക് മനസ്സില്‍ നിറയുമ്പോള്‍ കണ്ണുകളില്‍ തെളിയുന്ന രൂപം ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ആ മുഖം ആണ്.
എന്റെ അമ്മ.
ആ സ്വാതന്ത്ര്യത്തോടെ മാത്രമേ ഞാന്‍ ആ മുന്നില്‍ പോയിട്ടുള്ളൂ.
ആ മുഖത്ത് നോക്കി സംസാരിച്ചിട്ടുള്ളൂ.
{ദാവണിയുടുത്ത,തിളങ്ങുന്ന മൂക്കുത്തിയിട്ട കന്യാകുമാരി എനിക്കെന്നും എന്റെ കൂട്ടുകാരിയാണ്.}
രണ്ടു തവണ ഞാന്‍ കുടചാദ്രി കേറിയിട്ടുണ്ട്.
കുന്നുകളും,മലകളും,മനസ്സില്‍ മോഹമാവാന്‍ തുടങ്ങിയത് അതിനു ശേഷമായിരുന്നു.
അതെ,അതുപോലൊരു മോഹാണ് രായിരനെല്ലൂര്‍ മല കയറണം എന്നത്.
ഈ തവണയും നടന്നില്ല.
തുലാം പിറക്കുന്ന ദിവസം മാത്രമേ അത് പതിവുള്ളൂ.
കാത്തിരിക്കാം അടുത്ത തുലാം ഒന്നിനായി.
ഇഷ്ടപ്പെട്ടതിന് വേണ്ടിയുള്ള കാത്തിരിപ്പ്...........അതൊരു സുഖമാണ്.
കിട്ടില്ലെന്നറിയുമ്പോള്‍ ഉണ്ടാകുന്ന വേദന...........അതും ഒരു സുഖമാണ്.
നിന്നില്‍ നിന്നും ഞാന്‍ അനുഭവിക്കുന്നത് അതാണ്.
ഇന്ന് തോട്ടത്തില്‍ നാളികേരം ഇടാന്‍ വന്നപ്പോള്‍ ഞാനും പോയി തോട്ടത്തിലേക്ക്.
കൊതുമ്പും മടലും പെറുക്കി കൂട്ടാന്‍.
അപ്പൊ പാടത്തിന്റെ അരികിനോട് ചേര്‍ന്ന് ഒരു തൊട്ടാവാടി കൂട്ടം കണ്ടു.
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ച തൊട്ടാവാടിയുടെ ഇലയില്‍ തൊടാനുള്ള ആഗ്രഹത്തോടെ,
ഇളം റോസ് നിറമുള്ള ആ കുഞ്ഞു പൂവിന്റെ മൃദുലതയെ സ്പര്‍ശിയ്ക്കാനുള്ള കൊതിയോടെ,
ഞാന്‍ പോയി തൊട്ടു.
ഇലകള്‍ അടയുന്ന ഭംഗി നോക്കി നിന്നപ്പോള്‍ ആ തിരക്കില്‍ വിരലില്‍ അതിന്റെ കുഞ്ഞു മുള്ളുകള്‍ മുറിവുണ്ടാക്കിയത് അറിഞ്ഞില്ല.
കുറെ കഴിഞ്ഞു കൈ കഴുകുമ്പോള്‍ ആണ് ആ നീറ്റല്‍ അറിഞ്ഞത്.
ആ വേദന എന്നെ നിന്നിലെക്കെത്തിച്ചു.
നിന്നെ സ്നേഹിക്കുന്നതിനിടയില്‍,
ഒരു കൃഷ്ണതുളസിയിതള്‍ പോലെ എന്റെ ഹൃദയം നിനക്ക് മുന്നില്‍ സമര്‍പ്പിയ്ക്കുമ്പോള്‍,
നിന്റെ കണ്ണുകള്‍ എനിക്ക് നേരെ അടച്ചു പിടിച്ചത് ഞാന്‍ കണ്ടതേയില്ല.
എന്റെ പ്രണയം നിനക്ക് പകര്‍ന്നു തരുന്നതിനിടയ്ക്ക്
നീ നല്‍കിയ വേദനകളുടെ മുറിവുകള്‍ ഉണങ്ങാതെ അവശേഷിച്ചത് ഞാന്‍ കണ്ടില്ല.
ചോര വാര്‍ന്നു പോയതും,ഞാന്‍ അറിഞ്ഞില്ല.
ഒരിക്കല്‍ നീയെനിക്ക് തന്ന സ്നേഹം എന്നെ ഒന്നുമറിയിച്ചില്ല.
നിന്റെ പ്രണയം എനിക്കൊരു വേദനസംഹാരി കൂടി ആണെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു.
ഇഷ്ടപ്പെട്ടതിന് വേണ്ടിയുള്ള കാത്തിരിപ്പ്...........അതൊരു സുഖമാണ്.
ReplyDeleteകിട്ടില്ലെന്നറിയുമ്പോള്‍ ഉണ്ടാകുന്ന വേദന...........അതും ഒരു സുഖമാണ്.
നിന്നില്‍ നിന്നും ഞാന്‍ അനുഭവിക്കുന്നത് അതാണ്.
"കാത്തിരിപ്പ്...........അതൊരു സുഖമാണ്.കിട്ടില്ലെന്നറിയുമ്പോള്‍ ഉണ്ടാകുന്ന വേദന...........അതും ഒരു സുഖമാണ്"
ReplyDeleteജീവിതത്തില്‍ ആദ്യമായി ഞാന്‍ കോടമഞ്ഞ് കണ്ടത് പൊന്മുടിയില്‍ വെച്ചാണ്....
അതൊരു വിത്യസ്തമായ അനുഭവം തന്നെ ആയിരുന്നു...