ഒരു നക്ഷത്രം വന്നു വീണ പോലെ..........വെളുത്ത പൂക്കൾക്ക് വിശുദ്ധിയുടെ നിറവ് മറ്റുള്ളവയെക്കാൾ കൂടുതലാണെന്ന് എനിക്ക് പലപ്പഴും തോന്നീണ്ട്. നിന്നോടുള്ള സ്നേഹം മൗനത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് തോന്നാറുണ്ട് നമ്മുടെ സ്നേഹത്തിനീ വെളുപ്പിന്റെ വെണ്മയും, കടലിന്റെ ആഴവും, ഇരുളിന്റെ കനവും, അങ്ങനെയെന്തൊക്കെയോ ആണെന്ന്.
സന്ധ്യകളെ എനിക്കിഷ്ടമാവാൻ കാരണം ദാ ഈ നിശബ്ദതയാണ്. തീർത്തും ശാന്തം! സ്വച്‌ഛം! നിശ്ശബ്ദം!
മഴ നനഞ്ഞ ഗുൽമോഹർ പൂക്കൾ നെറുകയിലൂർന്നു വീണ് മുടിയിഴയിൽ കൊരുന്നു കിടക്കണം.
വിരലുകൾ അലസമായി മുടിയിഴകളിലോടിച്ചു കൊണ്ട്,
ഏതോ പകൽ കിനാവിൽ മുഴുകി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ
വിരലിലാ പൂവിതളിന്റെ നനഞ്ഞ തണുപ്പ്
അപ്പോൾ ചുണ്ടിലൊരു ചിരി നിറയ്ക്കും.
ഏകാന്തത മനോഹരമായൊരു അനുഭവമാണ്. ഈ ലോകത്തിൽ ഞാൻ തന്നെ എന്നൊരു വിചാരം.......ഒറ്റക്ക് സംസാരിക്കുക ചിരിക്കുക കരയുക തന്നെത്തന്നെ പ്രണയിക്കുക തന്നോടുതന്നെ കലഹിക്കുക അതൊക്കെ വളരെ രസകരമാണ്. ഞാൻ ആഘോഷിക്കാറുണ്ട് അത്തരം നിമിഷങ്ങളെ.
നിശബ്ദതയിൽ നിറങ്ങളുടെ സംസാരം കേട്ടിട്ടുണ്ടോ അതിനീ ചില്ലുജനാലകൾ വേണമെന്നില്ല. ചുറ്റിനും മിണ്ടാതിരുന്നു നോക്കിയാൽ കേൾക്കാൻ പറ്റും. പച്ച ഇലകളിലൂടെ നീല ആകാശത്തിലൂടെ കറുപ്പ് ഇരുളിലൂടെ മിണ്ടുന്നത് . കാലങ്ങളായി കനച്ചു നിൽക്കുന്ന ഏതോ ഒരു കൊട്ടാരത്തിലെ നിറനിറവാർന്ന ഈ മുറിയിലെ മൗനത്തിനെന്തു മാത്രം കഥകളാകും പറയാനുണ്ടാവുക.കേൾക്കാൻ ഒരിക്കൽ പോകണം നീലയുടെയും പച്ചയുടെയും ചുവപ്പിന്റെയും ഭാഷയെല്ലാം ഒന്നായിരിക്കുമല്ലേ???????
എന്റെ സ്വപ്നങ്ങൾ സംതൃപ്തമാവുന്നത് ഈ മഹാമൗനത്തിന്റെ ഇടത്തിലാണത്രെ. നോക്കിയിരിക്കുംതോറും എന്നെ അവിടേക്ക് പിടിച്ചു വലിച്ചു കൊണ്ടോവാണ് ഈ ചിത്രം.സൂര്യനെ തൊടണോ,അല്ലെങ്കിലാ പൊക്കത്ത് പോയി നിക്കണോ, അതോ താഴെ ആ മരങ്ങൾക്കിടയിലൂടെ ഓടിപ്പോയി ഒളിച്ചിരിക്കണോ, ആ മഞ്ഞു വാരി എന്റെ തന്നെ തലേൽക്കിട്ടു ഞാൻ എനിക്കൊപ്പം കളിക്കണോ അങ്ങനെ ഒരുപാട് കാര്യങ്ങൾ വേണോ ന്നു ചോദിക്കുന്നു സ്വപ്നങ്ങളുടെ ഹെഡ്‌മാഷ്.
അറിയാമോ ആരോടും പറയാൻ കൂട്ടാക്കാതെ ഞാനൊരു സ്വപ്നം കൊണ്ട് നടക്ക്ണ്ട് . ഏറ്റവും സ്വകാര്യായി............
(അവസാന രണ്ടു ചിത്രങ്ങൾ ഗൂഗിൾ ന്നാ!!!!!)
ഓരോരുത്തരുടെയും ഇഷ്ടങ്ങളും,സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കാം...
ReplyDeleteകാവ്യഭംഗിയുള്ള വരികള്‍
ആശംസകള്‍
എല്ലാർക്കും ഓടി നടന്നു കമന്റിടാനും,അതിലൂടെ പ്രോത്സാഹിപ്പിക്കാനും,ഒക്കെ നല്ല മനസും ക്ഷമയും സ്നേഹവും ഇഷ്ടവും ഒക്കെ വേണം ലെ തങ്കപ്പേട്ടാ?????
Deleteമൗനത്തിന്റെ ആഴവും അർത്ഥസാന്ദ്രതയും വരികളിൽ നിറഞ്ഞു നിൽക്കുന്നു. മൗനത്തെ ഇഷ്ടപ്പെടാത്തതായി ആരുണ്ട്? ആസ്വാദ്യമായി ഈ രചന.
ReplyDeleteഅതെ എല്ലാർക്കും ഇഷ്ടാണീ മൗനത്തെ.
Deleteഇതെന്നതാ ഉമേച്ചീ!!!!!?പൂക്കളും,നിശബ്ദതയും,ഏകാന്തതയും,നിറങ്ങളും കൂടിക്കലർന്ന ഒരു മനോഹരസ്വപ്നം തുന്നിച്ചേർത്ത വായന.അസൂയ കൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ!!!!!!!!!!!!
ReplyDelete................ഞാനുത്തരവാദിയല്ല.
Deleteപലർക്കും പലവിധത്തിലുള്ള
ReplyDeleteഇഷ്ടങ്ങളും,സ്വപ്നങ്ങളും എല്ലാം
വ്യത്യസ്തമായിരിക്കാം...
അതെ
Deleteനിറങ്ങളുടെ ഭാഷയാണെനിക്കേറ്റം ഇഷ്ടമായത് .....ഇലയിലൂടെ മിണ്ടുന്ന പച്ചയെ ഇപ്പോളെനിക്കും കേൾക്കാനാകുന്നുണ്ട് ...നന്നായെഴുതി ഉമേ
ReplyDeleteസന്തോഷം ചങ്ങാതീ..............
Deleteഅറിയാമോ ആരോടും പറയാൻ കൂട്ടാക്കാതെ ഞാനൊരു സ്വപ്നം കൊണ്ട് നടക്ക്ണ്ട് . ഏറ്റവും സ്വകാര്യായി............
ReplyDeleteഎനിക്ക് സ്വപ്‌നങ്ങള്‍ പോലും കൂട്ടിനില്ല ഉമ..ഞാന്‍ തികച്ചും ഏകാന്തപഥിക ....
ഏകാന്തത ചിലപ്പോൾ മാത്രം മനോഹരമാണ്.
Delete