Wednesday, September 21, 2016

രണ്ടു പ്രണയവർത്തമാനങ്ങൾ

സന്ധ്യാനേരത്ത് പെരുമഴേത്ത് നനഞ്ഞൊട്ടി കാറിനുള്ളിൽ കേറിയിരുന്ന് പ്രിയപ്പെട്ടൊരാൾക്കൊപ്പം
മുന്നിലെ ചില്ലിലൂടെ പെയ്യുന്ന മഴേനെ നോക്കീം,
ഒലിച്ചിറങ്ങുന്ന മഴനൂൽച്ചാലിൽ നമ്മുടെ പേരുകൾ ചേർത്തെഴുതി വെക്കാൻ ശ്രമിച്ചും ഇരിക്കുന്നതിനിടയിൽ
ഒരു പൊതിയിൽ നിന്നും ചൂട് കപ്പലണ്ടി കഴിക്കണത് ഒരു സുഖാണ്.
അല്ലെ??????

മഴ മുഴോനും നനഞ്ഞോണ്ട് 
കുതിർന്ന മണലിൽ ഇരുന്നു
കടലിൽ പെയ്തിറങ്ങുന്ന മഴനൂലുകളെ
എണ്ണിക്കൊണ്ടിരിക്കണതും ഒരു രസാണ്.

മഴ വഴിയിലൂടെ നടക്കാൻ നിന്റെ കൂട്ട് നിർബന്ധാണ്.
കാടിനു നടുവിലൂടെയാണാ വഴിയെങ്കിൽ നീയെന്റെ പ്രാന്തുകൾ കണ്ട് ചിരിച്ച് ചാവും.
ആദ്യം പൂമ്പാറ്റയെ പോൽ നനഞ്ഞു നിൽക്കുന്ന പൂക്കളെ,ഇലകളെ ഒക്കെ ഉമ്മ വെക്കും.
പിന്നൊരു പക്ഷിയെ പോൽ പാറിപ്പറക്കും.
കുയിലിനെ പോൽ കൂവും.
മാനിനെ പോൽ ഓടിച്ചാടി നടക്കും.
ഒടുവിൽ നിനക്കരികിലേക്ക്..........
നനഞ്ഞൊട്ടി.........
നിന്നോട് ചേർന്നിരിക്കാൻ.......

മഴേടെ തണുപ്പറിയണെങ്കിൽ നിന്റെ ഒരുമ്മ കിട്ടിയേ മതിയാകൂ......!!!!!!                 #######################################################


അറിഞ്ഞ്വോ ഞാൻ പോവാണ്.
എങ്ങട്?????
കൈലാസവും മാനസസരോവറും ഒക്കെ കാണാൻ.
എന്ന്?????
ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞിട്ട്.
ശരിക്കും????
അതേന്നെ,,ശരിക്കും.

ഉം.......പിന്നെ തിരിച്ചു വരില്ല്യ.
ഒരു മഞ്ഞുകണമായി ഞാനും ആ പർവ്വതച്ചോട്ടിൽ ചേർന്നു കിടക്കും.
എന്നെ തിരഞ്ഞവിടെയെത്തുന്ന നിന്നെയും കാത്ത് ആരാലും സ്പർശിക്കപ്പെടാത്തൊരു മഞ്ഞു കണമായി ഞാനാ പർവ്വതച്ചോട്ടിലുണ്ടാകും.

അതോണ്ട് പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ പത്തു കൊല്ലം കൊണ്ട് പത്ത് ജന്മത്തേക്കുള്ള പ്രണയം എനിക്ക് തന്നോളണം.

ഒന്നു പോ ബടുക്കൂസെ!!!!!!
പോയ് കെടന്നുറങ്ങ്.
ഉറക്കത്തിൽ എന്നെ സ്വപ്നം കാണണേന്നും വിചാരിച്ചോണ്ട് കെടക്കൂ.

വേണ്ട സ്വപ്നത്തിൽ നീ വേണ്ട പകരം പൂക്കളും പൂമ്പാറ്റകളും കാടും മഴേം ഇലകളും ഒക്കെ മതി.
എന്നിട്ടിങ്ങനെ എല്ലാ രാത്രികളിലും തലേന്നു കണ്ട സ്വപ്നത്തെ കുറിച്ചിതു പോലെ നിന്നോട് മിണ്ടിക്കൊണ്ട് ......
അങ്ങനെ നിന്നെ പുതച്ചോണ്ട് ഉറങ്ങണം....
നിന്നോടെനിക്ക് എത്ര എത്ര എത്ര എത്ര......
ഇഷ്ടാന്നൊ!!!!!!!
അന്തം വിട്ട പ്രേമാ!!!! 17 comments:

 1. വിചിത്ര ചിന്തകൾ.

  ReplyDelete
  Replies
  1. ബടുക്കൂസ് ന്നു പറഞ്ഞില്ലല്ലോ ഭാഗ്യം :(

   Delete
 2. ഇങ്ങ്നെണ്ടോ കുട്ട്യോള്

  ReplyDelete
  Replies
  1. അതന്നെ .അങ്ങനെ ചോയ്ക്ക്.

   Delete
 3. മാനം പെയ്യാൻ മറന്നു പോയെങ്കിലും ....മനസ് പെയ്യുന്നുണ്ട് ...നന്നായിണ്ട്

  ReplyDelete
  Replies
  1. എന്ത് ????ന്റെ പ്രേമോ ???അതോ ഈ "കത്തിയോ"?

   Delete
 4. ഇതു ബല്ലാത്തൊരു പ്രേമം!

  ReplyDelete
  Replies
  1. അങ്ങനെ തോന്നീലെ?

   Delete
 5. ഉമച്ചേച്ചീീീീീീ.പ്രണയം വായിച്ച്‌ ആദ്യമായാ ചുണ്ടിലൊരു ചിരി വന്നത്‌.എന്നാ എഴുത്താ ചേച്ചീ?അസൂയ അസൂയ!!!!

  ReplyDelete
  Replies
  1. പക്ഷെ ഞാൻ പെണക്കാ......ഇതിനും മോളിലെ പോസ്റ്റിൽ കമന്റ് ഇട്ടില്ലല്ലൊ

   Delete
 6. ഇന്ന് ബ്ലോഗ്‌ വായനയ്ക്കായി മാറ്റി വെച്ച ദിവസമാരുന്നു.ഞാൻ വിട്ടുപോയ എല്ലാ പ്രിയ എഴുത്തുകാരുടേയും വായിക്കാത്ത എല്ലാ പോസ്റ്റുകളിലും വന്നോണ്ടിരിക്കുന്ന ഭാഗമാ.ഞാൻ ദാ ഇപ്പോ എത്തും.(നമ്മുടെ ശ്രീജച്ചേച്ചിയുടെ ഒരു വിവരവുമില്ലല്ലൊ.)

  ReplyDelete
  Replies
  1. ആവോ......അറിയില്ലാട്ടൊ.വാമഭാഗത്തിനും കുഞ്ഞതിഥിക്കും സുഖല്ലേ?

   Delete
 7. അതേയ്‌.ആരോടും പറയണ്ട ട്ടോ,വാമത്തിനും ജനിയ്ക്കാനിരിക്കുന്ന കുഞ്ഞിനും സുഖം തന്നെ.

  ReplyDelete