കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിലൊക്കെയും മനസ്സാകെ അസ്വസ്ഥമാണ്.
നിനക്കിതെന്തു പറ്റിയെന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഉത്തരമില്ലാതെ.................
വാക്കുകളിൽ പറഞ്ഞൊതുക്കാനാവാത്ത സങ്കടങ്ങളെന്ന് എനിക്ക് തോന്നുന്ന എന്തൊക്കെയോ ചില വിചാരങ്ങൾ എന്നെ നീറ്റിക്കൊണ്ടേയിരിക്കുന്നു.
നിന്നെ പോലും അകറ്റി നിർത്തുന്ന,
നിന്റെ വാക്കുകൾക്കു പോലും സാന്ത്വനിപ്പിക്കാനാവാത്ത
എന്റെയാ സങ്കടങ്ങളെ ഞാനെന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതെന്ന് എനിക്ക് തന്നെ നിശ്ചയല്ല്യ.
കരയാനായി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന എന്റെ മനസ്സ്..........
നിന്നിൽ നിന്നും അകന്നു മാറിയിരിക്കുമ്പോൾ
നിന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴൊക്കെയും എനിക്ക് തോന്നാറുണ്ട് ഞാൻ മരിച്ചുപോയെന്ന്.
കണ്ണുകൾക്ക് കാഴ്ച തിരിച്ചറിയാതെ
കാതുകൾക്ക് ശബ്ദങ്ങളെയറിയാതെ
വാക്കുകളിൽ മൗനം കടുംകെട്ടിട്ട് തൊണ്ടയിൽ കുരുക്കി നിർത്തി
കഴിച്ചു കൂട്ടിയ ദിവസങ്ങൾ....................
ഒട്ടും പ്രതീക്ഷിക്കാതെയൊരു നേരത്ത്
നിറമുള്ളൊരു കടലാസ്സിൽ,
തിളങ്ങുന്ന അക്ഷരത്തിൽ എനിക്കായിട്ടെന്നെഴുതിയ ഒരു സമ്മാനപ്പൊതി ഓരോ ജന്മദിനത്തിലും ഞാൻ സ്വപ്നം കാണുന്ന ഒന്നാണ്.
അതെന്നും അങ്ങനെ തന്നെയേ നിലനിൽക്കൂ അല്ലെ..............!!
റോഡ് മുഴുവനും തിരക്കായിരുന്നു. നാളെ പെരുന്നാളും മറ്റന്നാൾ ഓണവും ആഘോഷിക്കാനുള്ള തിക്കും തിരക്കും. അച്ഛനുള്ള ഗുളിക മേടിച്ച് ഞാൻ വരുന്ന വഴി ഒരാളെന്നെ ലോട്ടറി എടുക്കാൻ നിർബന്ധിച്ചു. ലോട്ടറി എനിക്കെന്നും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ വേണ്ടെന്നും പറഞ്ഞുകൊണ്ട് ഞാനോടി വണ്ടിയിൽ കയറിയിരുന്നു. കുട്ടികൾക്ക് ന്നു പറഞ്ഞു കൊണ്ട് അയാൾ പിന്നാലെ വരുന്നുണ്ടായിരുന്നു. വണ്ടിയിൽ വന്നു കേറിയിരുന്നപ്പോഴാണ് ഞാനാ കുട്ട്യോളെ കുറിച്ചോർത്തത്. സങ്കടായി. ഞാൻ വേഗം ഇറങ്ങി ആ വഴി പോയി അയാൾ മറ്റു രണ്ടാളുകളോട് വേണോന്നും ചോദിച്ച് നിക്കണുണ്ടായിരുന്നു. എന്നെ കണ്ടപ്പോ ചിരിച്ചു. എനിക്കൊരെണ്ണം വേണമെന്ന് പറഞ്ഞപ്പോ തന്നു. ബാക്കി തരാനില്ലെന്നു പറഞ്ഞു. വണ്ടീടെ അടുത്തേക്ക് വരാണെങ്കി ചില്ലറ തരാമെന്നു പറഞ്ഞപ്പോ അയാൾ സമ്മതിച്ചു. കാലിനു വയ്യാത്ത അയാളെ നടത്തിക്കുന്നതിൽ എനിക്കൊരു വിഷമമുണ്ടായിരുന്നു. കാലിനെന്തേ പറ്റിയതെന്ന് ചോദിച്ചപ്പോ വീണതാണെന്നും മറ്റുമുള്ള കാര്യങ്ങൾ അയാൾ പറഞ്ഞു ഇന്നാദ്യമായിട്ടാണ് ഞാൻ ലോട്ടറി വയ്ക്കാൻ ഇറങ്ങീത് ഒന്നും വിറ്റില്ല മൂവായിരം രൂപക്ക് വിറ്റാലേ എനിക്കുള്ളത് കിട്ടൂ എന്നിട്ടേ കുട്ട്യോൾക്ക് ഉടുപ്പ് മേടിക്കാൻ പറ്റൂന്നൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അയാളൊരു ചെറുപ്പക്കാരനായിരുന്നു. മുഖം വ്യക്തമാകാത്ത രണ്ടു ചിരികളും കരച്ചിലും ഒക്കെ ആ നിമിഷങ്ങളിൽ എന്നെയും കരയിച്ചു. കയ്യിലുണ്ടായിരുന്ന പൈസ അയാൾക്ക് കൊടുത്തിട്ട് നല്ലതേ നിങ്ങൾക്ക് വരൂന്നും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്നും ഓടി. അത് ഒരുടുപ്പിനു പോലും തികയുമൊന്നെനിക്കറിയില്ല എന്റെ കയ്യിൽ കൂടുതലുണ്ടായിരുന്നുംല്ല്യ. അയാളും കരയാൻ തുടങ്ങുന്നുണ്ടായിരുന്നു.
ഇതിനു മുൻപും ഒരുപാട് അപരിചിതർ എന്നെ ഇത് പോലെ കരയിച്ചിട്ടുണ്ട്. അവർക്കു നേരെ നിസ്സഹായതയോടെ പലപ്പോഴും മുഖം തിരിച്ചിട്ടുണ്ട്. ആവുന്ന പോലെ ചിലപ്പോഴൊക്കെ ആശ്വസിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും ഇന്നെന്തോ വല്ലാതെ സങ്കടം വരുന്നു.
ഈ ഓണദിവസങ്ങളിൽ മുഴുവനും അവരെന്റെ മനസിലുണ്ടാകും. അവർക്കുള്ള പ്രാർത്ഥനകളും. ഇത്രയും ദിവസവും എന്റെയുള്ളിൽ നിറഞ്ഞിരുന്ന സങ്കടങ്ങൾ കണ്ണീരായി പുറത്തേക്ക് വന്നത് ഇന്ന് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയായിട്ടാണ്. ഇന്നെന്റെ കണ്ണീരിന് നന്മയുടെ തിളക്കമുണ്ട്. മധുരമുണ്ട്. എന്നിലെ നന്മ ഞാനറിയുമ്പോ എനിക്കെന്നോടിഷ്ടം തോന്നുന്നുണ്ട് . അപ്പൊ നീയെന്നെ നോക്കി ചിരിക്കുന്നതെനിക്ക് കാണാനാകുന്നുണ്ട് അതെന്റെ ചുണ്ടിൽ ചിരി വരുത്തുന്നുണ്ട്. കുട്ടികളുടെ ചിരി കൊണ്ടേ ഈ ലോകം സുന്ദരമാവുന്നുള്ളൂന്ന് ഇപ്പൊ എനിക്ക് നിന്നോട് പറയാനും തോന്നുന്നുണ്ട് .
Ummuve... <3
ReplyDeleteഇതാരായിത്!!!!!!!!!!! <3
Deleteഉമേ...കുഞ്ഞുങ്ങളുടെ മുഖത്തുവിരിയുന്ന ചിരിയാണ് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവുംവലിയ സമ്മാനം.
ReplyDeleteഅതെ ശരിയാണ് ചേച്ചി സത്യാണ് .
Delete"അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
ReplyDeleteയപരന്നു സുഖത്തിനായ് വരേണം"
നന്മചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന നിര്‍വൃതി ഒന്നുവേറെത്തന്നെയാണ്!
അതും ശരിയാണ്.
Delete!വായിക്കാൻ വൈകി ഉമേച്ചീ!!!നന്മയുള്ള ഒരു കാര്യം ചെയ്തതിന്റെ ചാരിതാർത്ഥ്യം ഉള്ളിലുള്ളപ്പോൾ പിന്നെ സമാധാനമായി ഓണമുണ്ണാമല്ലോ.
ReplyDeleteപ്രിയപ്പെട്ട
എഴുത്തുകാരിയ്ക്കും കുടുംബത്തിനും എന്റേയും ദിവ്യയുടേം ഓണാശംസകൾ !!! !
ഓണം ആണെന്ന് തോന്നുന്നേയില്ല സുധീ.............. :( എങ്കിലും ഉണ്ണാതിരിക്കില്ല.ഒരിക്കൽക്കൂടി ഓണാശംസകൾ ട്ടോ.
Deleteനല്ല മനസ്സ്. അന്യന്റെ സങ്കടത്തിൽ കരയാൻ തോന്നുന്ന മനസ്സ്.
ReplyDeleteവാക്കുകളിൽ മൗനം കടുംകെട്ടിട്ട് തൊണ്ടയിൽ കുരുക്കി നിർത്തി -ഭയങ്കര ഇഷ്ടായി ..
ReplyDeleteചെയ്തികളിലെ നന്മ തരുന്ന സന്തോഷം ചെറുതല്ല ഉമേ
എഴുതി വന്നപ്പൊ ആ വരി എനിക്കും ഇഷ്ടായി.
Deleteനല്ല ഒരനുഭവം പങ്കു വെച്ചതിനു നന്ദി. ആശംസകൾ.
ReplyDeleteനന്ദി സന്തോഷം.
Deleteനന്മചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന
ReplyDeleteചാരിതാർത്ഥ്യം ഒന്നു വേറെത്തന്നെയാണ് ...
അതെ സത്യമാണ്. അപ്പൊ ചുണ്ടിൽ വരണ ചിരി straight from the heart ആണ്.
Deleteനിങ്ങള്‍ക്കും നല്ലത് ശരട്ടെ.
ReplyDelete