Monday, August 1, 2016

ഒരു നിമിഷം കൊണ്ട് ഒരുപാട് കാലമായിട്ടെന്ന പോലെ അസ്വസ്ഥമായിത്തീർന്നു മനസ്സ്.
ആശ്വസിപ്പിക്കലുകൾ കൊണ്ടോ ,തലോടൽ കൊണ്ടോ ശമിക്കുന്നേയില്ല അത്.
പറഞ്ഞോ, എഴുതിയോ പങ്കു വെക്കാനാകുന്നില്ല.
തല്ലിപ്പറഞ്ഞിട്ടും, നുള്ളി നോവിച്ചിട്ടും കരയാൻ കൂട്ടാക്കുന്നില്ല മനസ്സ്.
അതിങ്ങനെ ഹൃദയത്തെ വരിഞ്ഞു മുറുക്കുകയാണ്‌.
അങ്ങനെയൊന്നും എളുപ്പത്തിൽ വിട്ടുപോവാൻ കൂട്ടാക്കാത്ത ചില സങ്കടങ്ങളുണ്ട്.
എപ്പോഴെങ്കിലുമൊന്ന് പരിധികൾ ലംഘിച്ച്  സന്തോഷിച്ചാൽ, ചിരിച്ചാൽ
അപ്പോഴേക്കും മുന്നിലേക്കോടിയെത്തും ആ സത്യങ്ങൾ.
എത്രയൊക്കെ കണ്ണടച്ചു നിന്നാലും അവയുടെ പരിഹാസ ചിരിയും,
നിസ്സഹായതയോടുള്ള കളിയാക്കലും ഞാൻ വ്യക്തമായി തന്നെ അറിയാറുണ്ട്.
അന്നേരം തോന്നുന്ന പരാജയ ബോധം , ഭീരുത്വം അതാണ് ജീവിതത്തിൽ എങ്ങുമെങ്ങും എത്താതെയാക്കിയത്.
ദുഃഖങ്ങൾ പതിവുകൾ ആയപ്പോൾ ചിരിക്കാനെന്ന പോലെ കരയാനും ഇഷ്ടപ്പെടാനും , ശീലിക്കാനും  തുടങ്ങി.
കൂട്ടി വെച്ച മഞ്ചാടിമണികൾ നിന്നോടുള്ള പ്രണയമാണെന്നതിനൊപ്പം
ചിലപ്പോഴൊക്കെ  എന്റെ  സങ്കടങ്ങളുടെ എണ്ണൽ സംഖ്യകളുമായിരുന്നു.





ഇപ്പൊ...............എനിക്കൊന്നു കരയണം.
കരഞ്ഞു കരഞ്ഞോടുവിലെപ്പഴോ ഉറങ്ങണം.




11 comments:

  1. Dhyanam ..mattonnum orkkaathe...manassu shanthamaakum Uma...

    ReplyDelete
    Replies
    1. അതെ ചേച്ചി.അത് തന്നെ എപ്പഴെങ്കിലും ആയിക്കോളും.

      Delete
  2. സങ്കടങ്ങളൊക്കെയും കവിതയാവുന്നുണ്ട് ...

    ReplyDelete
    Replies
    1. സങ്കടക്കവിതകൾ !!!!!!!!!

      Delete
  3. പെയ്തൊഴിഞ്ഞു പോകട്ടെ ഉമ..

    ReplyDelete
  4. ഉമേച്ചീ..

    സങ്കടം വരുത്തുന്ന
    രീതിയിൽ
    എഴുതരുത്‌. എല്ലാ സങ്കടങ്ങളും മാറിപ്പോകട്ടെ. .

    ReplyDelete
    Replies
    1. അതൊന്നും പറ്റൂല്ല.ഇടയ്ക്ക് അങ്ങനേം എഴ്തും.

      Delete
  5. കരയുന്നു പുഴ ചിരിക്കുന്നു.....
    ജീവിതാവസ്ഥ.....
    ആശംസകള്‍

    ReplyDelete
  6. സങ്കടങ്ങളൊക്കെയും കവിതയാവുന്ന സങ്കടക്കവിതകൾ ...

    ReplyDelete
    Replies
    1. അങ്ങനെ പറഞ്ഞോണ്ട് പിന്നേം കരായിക്കല്ലേ ന്നെ!!!

      Delete