കറുപ്പിൽ പച്ച ചിറകുള്ളൊരു പൂമ്പാറ്റ.
ഉൾക്കാട്ടിലെവിടെയോ,
എന്നെന്നും പൂക്കുന്ന
പേരറിയാ പൂക്കളുടെ തേൻ നുകർന്നും,
ആ പൂമണം ചിറകിൽ നിറച്ചും
പാറി പറന്നു ദിവസങ്ങൾ കഴിച്ചു കൂട്ടുന്നൊരു പാവം പൂമ്പാറ്റ.
അവളെ നോക്കി മരങ്ങളും ചെടികളും വള്ളികളും ഇലകളുമൊക്കെ സന്തോഷിക്കുന്നു.
അവളുടെ നിഷ്കളങ്കതയെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു.
മഞ്ഞുകാലത്ത് മഞ്ഞുതുള്ളി കൊണ്ട് പൊട്ട് തൊട്ടും,
മഴനാളുകളിൽ മഴനൂലു തുന്നിച്ചേർത്ത ഉടുപ്പിട്ടും
വെയിലിൽ നിറം മിനുക്കിയും അവൾ ഒരുങ്ങുന്നു.
വീശിയടിച്ചൊരു കാറ്റിന്റെ ശക്തിയിൽ
കാടുകാണാൻ വന്ന നിന്റെ മടിയിലേക്ക് അവൾ വന്നു വീണു.
സ്നേഹത്തോടെ നീ തൊട്ടപ്പോൾ,
ഉള്ളം കയ്യിലെടുത്ത് അവളുടെ ചിറകിൽ ഉമ്മ വെക്കാൻ നീ ശ്രമിച്ചപ്പോൾ
അവൾ പറന്നു മാറി.
കാടിന്റെ ഭംഗിയിൽ സ്വയം മറന്ന നിന്റെ കൈത്തണ്ടയിൽ
നീയറിയാതെ വന്നുമ്മ വെച്ച്,
അവളുടെ മണമുള്ള ആ നിറം
നിന്റെ വിരൽത്തുമ്പിൽ അല്പം ബാക്കി വെച്ച് അവൾ പോയി.
എത്ര തിരഞ്ഞാലും നിനക്കു കണ്ടു പിടിക്കാൻ സാധിക്കാത്ത അത്ര ഉൾക്കാട്ടിലേക്ക്.
പിന്നീടെപ്പോഴോ അറിയുന്ന ആ പൂമണം നിന്നിൽ അവളോടുള്ള സ്നേഹം നിറയ്ക്കുമായിരിക്കും അല്ലെ????

നിശബ്ദതയുടെ തണലില്‍ എത്ര പൂവുകള്‍ വിരിഞ്ഞിരിക്കും!!
ReplyDeleteആവോ........
Deleteസ്നേഹത്തിന്‍റെ സുഗന്ധം!
ReplyDeleteആശംസകള്‍
പിന്നീടെപ്പോഴെങ്കിലും
ReplyDeleteഅറിയുന്ന ആ പൂമണം നിന്നിൽ അവളോടുള്ള
സ്നേഹം നിറയ്ക്കും ...തീർച്ച
എന്നാ നിനക്ക് കൊള്ളാം...ഇല്ലെങ്കിൽ എനിക്ക് കൊള്ളും.
Deleteപതിവുകളിൽ നിന്ന് മാറി പറന്ന് പറന്നൊരു പൂമ്പാറ്റ
ReplyDeleteഇടക്കൊക്കെ വഴി മാറി പറക്കാൻ മോഹിക്കണ ഒരു പൂമ്പാറ്റ.
Deleteഅവളുടെ മണമുള്ള ആ നിറം
ReplyDeleteനിന്റെ വിരൽത്തുമ്പിൽ അല്പം ബാക്കി വെച്ച് അവൾ പോയി.,
ഇതെന്നാ വരിയാ ഉമച്ചേച്ചീ? ഉമേച്ചിയ്ക്ക് മാത്രം കഴിയുന്നത്.നല്ല ഇഷ്ടമായി.
ബ്ലോഗെഴുത്തിനു ദൈർഘ്യമേറുന്നു.ഇടവേളകൾ വല്ലാതെ വലുപ്പം വെക്കുന്നുണ്ടല്ലോ..
ഓ..........ആ വരി അത്ര വലിയ സംഭവോന്നും ആയില്ലന്നേ....
Deleteഇടവേളകൾ ഇടഞ്ഞ വേളകൾ ആന്നെ.