പൗർണ്ണമി നിലാവിന്റെ ബാക്കി ജനലിനപ്പുറം വീണു കണ്ടപ്പോൾ നിന്റെ വാക്കുകളോർത്തു.
നിലാവിൽ നിന്നും വാരിയെടുത്തതാന്നും പറഞ്ഞോണ്ട്,
ആദ്യമായി നീയെനിക്കയച്ച എഴുത്തിലെ വാക്കുകൾ ..........
എത്രയധികം സ്നേഹമായിരുന്നു അന്ന് നിനക്കെന്നോട്.......
എനിക്കെന്നോട് തന്നെ അസൂയ തോന്നിയിരുന്ന നാളുകൾ............!!!!!
ഇപ്പോൾ നിന്റെ മൗനം പൊതിഞ്ഞയീ കൂട്ടിനുള്ളിൽ
എന്റെ നിശ്ശബ്ദതയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോൾ
എനിക്കാ പഴയ ദിവസങ്ങളെ തിരികെ കിട്ടുവാൻ മോഹം.
കത്തുകളായും കവിതകളായും നിന്നിൽ നിറഞ്ഞുകൊണ്ടേയിരിക്കണം എനിക്കിപ്പഴും.
കാണുന്നത്, കേൾക്കുന്നത്, എഴുതുന്നത്, മണക്കുന്നത്, തൊടുന്നത്
അങ്ങനെ എനിക്ക് ചുറ്റും നീയെങ്ങനെയാണിങ്ങനെ .......... ഇത്രമാത്രം ..............
എന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന് നീയെന്നോട് ചോദിച്ചു കൊണ്ടേയിരിക്കണം.
വേണ്ട, ഇങ്ങനെയൊന്നും നിന്നിൽ എനിക്ക് നിലനിൽക്കേണ്ട.
ഇനിയെന്റെ നിശ്ശബ്ദതയാണ് നിന്നിൽ അലിയേണ്ടത്.
ഈ മൗനമാണ് ഇപ്പോഴെന്റെ സ്നേഹത്തിന്റെ ഭാഷ.
***********************************************
നമുക്കിടയിൽ ഒരു കടൽ രൂപപ്പെടുന്നുണ്ട്.
നിസ്സഹായതയുടെ തിരമാലകൾ അതിലാർത്തലച്ചു നിലവിളിക്കുന്നുണ്ട്.
അത് നമ്മുടെ പ്രണയം വീണലിഞ്ഞ മണൽത്തരികളെ മായ്ച്ചു കൊണ്ടിരിക്കുന്നുണ്ട്.
അതെന്റെ സ്വപ്നങ്ങളിൽ നിന്ന് നിന്നെയും, നിന്റേതായതിനെയൊക്കെത്തിനെയും മാറ്റി നിർത്തുന്നുണ്ട്.
ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു പോലും ഒരു കടൽദൂരം അകലെയെന്ന് ഭാവിക്കുന്ന,
പറയാനേറെയുണ്ടായിട്ടും ഒരു വാക്കു പോലും മിണ്ടാനിഷ്ടപ്പെടാതെ,
എന്തേയിത്ര സങ്കടമെന്ന് ചോദിച്ചവർക്ക് മുന്നിലൊന്നു പെയ്തു തോരാനാകാതെ,
മൗനത്തിന്റെ കല്ലുകൂട്ടിലിരിക്കുന്ന എന്നെ.....
എനിക്കിഷ്ടാവുന്നേയില്ല.

പൊട്ട പോസ്റ്റാ.................ആരും ഒരഭിപ്രായോം പറയാൻ നിക്കണ്ട. :(
ReplyDeleteങേ? എന്നാലും വായിക്കാലോ...
Delete:) അതാവാം
Deleteനമുക്കിടയിൽ ഒരു കടൽ രൂപപ്പെടുന്നുണ്ട്.
ReplyDeleteനിസ്സഹായതയുടെ തിരമാലകൾ അതിലാർത്തലച്ചു നിലവിളിക്കുന്നുണ്ട്.
അത് നമ്മുടെ പ്രണയം വീണലിഞ്ഞ മണൽത്തരികളെ മായ്ച്ചു കൊണ്ടിരിക്കുന്നുണ്ട്.
അതെന്റെ സ്വപ്നങ്ങളിൽ നിന്ന് നിന്നെയും, നിന്റേതായതിനെയൊക്കെത്തിനെയും മാറ്റി നിർത്തുന്നുണ്ട്
നിലാവ് വാരിയെടുത്തെഴുതിയ വരികൾ ...
ReplyDeleteസ്നേഹം മാധവാ
Deleteമൌനത്തിനുമുണ്ടൊരു ഭാഷാ...
ReplyDeleteആശംസകള്‍
എനിക്ക് ഇഷ്ടാവുന്നേയില്ല ഈ സങ്കടപ്പെരുമഴ
ReplyDeleteനിനക്കൊന്നു ചിരിച്ചൂടെ.ദേ നോക്ക് എല്ലാം മറന്നു ഞാന്‍ ചിരിക്കുന്ന കണ്ടോ ഉമക്കുട്ടീ
ഇടയ്ക്കൊക്കെ അങ്ങനെ ആയിപ്പോണതാ ചേച്ച്യേ!!!!!!!!!!!!
Delete