മഞ്ഞു മൂടിയ രാവില്‍
തണുത്തു കുളിരണിഞ്ഞ കുളക്കടവിലേക്ക് കുരവയുമായി റാന്തലും പിടിച്ച് ഞാനും അവരുടെ കൂടെ പോയി.കയ്യില്‍ വാഴയിലയും ചന്ദനവും അഷ്ടമംഗല്യവും ദശപുഷ്പവും കരുതിയിരുന്നു.
ആദ്യത്തെ പടവിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ വെള്ളത്തിന്റെ തണുപ്പ് ശരീരത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി.
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
ഉറക്കെ വിളിച്ചു പറയാന്‍ തോന്നി എനിക്കും ആര്‍ദ്രാവ്രതം ഉണ്ട്.
അവനു വേണ്ടി.......

ഇന്ന് തിരുവാതിരയാണ്. അവനു വേണ്ടി ഞാന്‍ എടുക്കുന്ന നാലാമത്തെ തിരുവാതിര.
നീന്താനറിയാത്തത് കാരണം കൈകളാല്‍ ശബ്ദമുണ്ടാക്കി തുടിച്ചു കുളിച്ചു.
അലക്കിയ തോര്‍ത്തെടുത്ത് തോര്‍ത്തി മുണ്ടും വേഷ്ടിയും ധരിച്ചു.
നിലാവ് നോക്കി കണ്ണെഴുതി.
ഇലക്കുറിയിട്ടു.
തലമുടിയില്‍ ദശപുഷ്പം ഒരു കുഞ്ഞു കെട്ടാക്കി വെച്ച്.പാതിരാപൂ പറിച്ചു വെച്ചതില്‍ നിന്നും എടുത്തു അതും വെച്ചു.
അതെ അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഒരു ആത്തെമ്മാരായി മാറിയിരുന്നു.
ഊഞ്ഞാല്‍ കെട്ടിയിരുന്നു.അതില്‍ കേറിയിരുന്നു ആടി.കൂടെ ഉണ്ടായിരുന്ന ആരോ എന്നെ കളിയാക്കി.
ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
എന്റെ മനസ്സില്‍ മുഴുവനും അവനായിരുന്നു.
അവനു വേണ്ടിയെന്ന ചിന്ത എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
തലേന്ന് രാത്രി അവനു വേണ്ടി ഞാന്‍ ആദ്യമായി ചുവടു വെച്ചു.
അത് കാണാന്‍ ഇറയത്തിന്റെ അങ്ങേ അറ്റത്ത് അവന്‍ ഇരുന്നിരുന്നുവെന്നു എനിക്ക് തോന്നി.101 3ഉം കൂട്ടി ചുവന്ന എന്റെ ചുണ്ടുകള്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ തോന്നി അവന്റെ ചുംബനങ്ങളേറ്റിട്ടാണ് ഇത്ര ചുവന്നതെന്ന്.
ഓരോ തളിര്‍ വെറ്റിലയും നീ എന്റെ വായില്‍ വെച്ചു തരുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു.
പുലരും വരെ ഞാന്‍ ഉറങ്ങാതിരുന്നു.
ക്ഷീണം തോന്നിയില്ല.ഇന്ന് വൈകുന്നേരം വരെ ഞാന്‍ ഉറങ്ങാതിരിക്കും.വ്രതമെടുക്കും.
എനിക്കുറപ്പാണ് അതിനുള്ള പുണ്യം നിനക്ക് കിട്ടുമെന്ന്.
കാരണം ഞാന്‍ നോറ്റത് നിനക്ക് വേണ്ടിയാണ്.
നിന്നോടുള്ള എന്റെ സ്നേഹം (തിരിച്ചു നിനക്കെന്നോടുള്ളതും)
ഈ വ്രതം പോലെ പുണ്യം നിറഞ്ഞതാണ്.
നിഷ്കളങ്കമാണ്.
പരിശുദ്ധമാണ്.
എന്റെ വ്രതത്തിന്റെ പുണ്യം നീയനുഭവിക്കുന്നത് എനിക്ക് കാണണം.
അത് നിന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളായും നന്മകളായും ഇതള്‍ വിരിയുന്നത് ഈശ്വരന്‍ എനിക്ക് കാണിച്ചു തരട്ടെ.
കൂടെ ഞാന്‍ ഈശ്വരനോട് ഒന്നും കൂടി അപേക്ഷിക്കും.
ഇനിയും നിനക്ക് വേണ്ടി ഒത്തിരിയൊത്തിരി വ്രതമെടുത്ത് ആര്‍ദ്രയെ ദര്‍ശിക്കാന്‍ എനിക്ക് സാധിക്കണേയെന്ന്.

.................................................................................................................................
ഒരിക്കലൊരു തിരുവാതിര രാവില്‍ എഴുതിയ വാക്കുകള്‍.
ഇന്ന് ഒരു ചങ്ങായീനെ കാണിച്ചപ്പോ വീണ്ടും പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞു.
നല്ല കൂട്ടുകാര്‍ പറഞ്ഞാല്‍ അനുസരിക്കണ്ടേ!!!!
ഇല്ലെങ്കില്‍ അവര്‍ക്ക് വിഷമമായാലോ!!!!!!!!
പിന്നെ ഈ പോസ്റ്റ് എന്‍റെ ഇഷ്ടം.
തിരുവാതിര അതിനേക്കാള്‍ ഇഷ്ടം.
പുറത്ത് നിലാവുണ്ട്.
കാറ്റുമുണ്ട്.
പ്രണയിക്കാന്‍ നീയും.
കുളിരേകാന്‍ നിന്‍റെ ഓര്‍മ്മകളും.
അപ്പൊ ഇതൊന്നൂടെ ഇടാന്‍ ഉറപ്പിച്ചു.
തിരുവാതിര എത്താന്‍ ഇനീം എത്ര നാളാല്ലേ!!!!!!!!!!!!
ReplyDeleteഅതൊരു അനുഭൂതി തന്നെയാണ് ട്ടോ.
പ്രണയത്തിന്‍റെ മനോഹരമായ സമര്‍പ്പണം.
മനോഹരമായ ഒരു കോണ്‍സെപ്റ്റ്.
അല്ലെ,അങ്ങനെ അല്ലെ പറയുന്നേ?
ആവോ എനിക്ക് നിശല്ല്യ.
എനിക്കൊരുപാടിഷ്ടാണ് നിനക്ക് വേണ്ടി തിരുവാതിര നോല്‍ക്കാന്‍.
അത്രേയ്അറിയൂ.
പ്രിയപ്പെട്ട ഉമചേച്ചി,
ReplyDeleteതിരുവാതിരകളി കണ്ടില്ല, കാച്ചിലും പയറുമൊക്കെകൊണ്ടുണ്ടാക്കിയ പുഴുക്കുംകിട്ടിയില്ല. എന്ത് സ്വാദാണ് പുഴുക്കിന്. എങ്കിലും സാരമില്ലാട്ടോ എന്റെ ചേച്ചിയല്ലേ ക്ഷമിച്ചു.:) ധനുമാസരാവില്‍ ആതിരയുടെ കുളിരില്‍ നിറഞ്ഞു പെയ്യുന്ന നിലാവിന്റെ തെളിമപോലെ മനോഹരമായ വരികള്‍. ചേച്ചിയുടെ ചേട്ടന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ചേച്ചിക്ക് ഇനിയും ഇനിയും ഒരുപാടു തിരുവാതിര വ്രതമെടുക്കാന്‍ കഴിയട്ടെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
ആതിര വരും നേരം ഒരുമിച്ചു കൈകള്‍കോര്‍ത്ത്
ReplyDeleteഎതിരെല്‍ക്കണം നമ്മുക്കിക്ക്ക്കുറി
വരുംകൊല്ലമാരെന്തെന്നുമാര്‍ക്കറിയാം- കക്കാട്
കവിതക്ക് ആശംസകള്‍
പുത്തന്‍ തിരുവാതിര
ReplyDeleteപൂത്തിരുവാതിര
തൃക്കൊടിത്താനം പാടുന്നപോലെയൊരു തിരുവാതിരക്കുറിപ്പ്.
ഇഷ്ടം ഇഷ്ടം ഇഷ്ടം
പ്രിയമുള്ള ഉമാ,
ReplyDelete"മഞ്ഞു മൂടിയ രാവില്‍
തണുത്തു കുളിരണിഞ്ഞ കുളക്കടവിലേക്ക് കുരവയുമായി റാന്തലും പിടിച്ച് ഞാനും അവരുടെ കൂടെ പോയി.കയ്യില്‍ വാഴയിലയും ചന്ദനവും അഷ്ടമംഗല്യവും ദശപുഷ്പവും കരുതിയിരുന്നു.
ആദ്യത്തെ പടവിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ വെള്ളത്തിന്റെ തണുപ്പ് ശരീരത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി.
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു"
ഹൃദ്യമായ വരികളിലൂടെയുള്ള ഈ തുടക്കം മനോഹരമായി ഉമാ!!!
ഒരിക്കലൊരു തിരുവാതിര രാവിലെഴുതിയ ഈ വരികള്‍ മനസ്സിന്റെ ഉള്ളറകളില്‍ മറ്റൊരു പൂത്തിരുവാതിരയൊരുക്കുന്നു!!!
ഒരുപാടിഷ്ടമായി!! ആശംസകള്‍!!
നിന്നോടുള്ള എന്റെ സ്നേഹം (തിരിച്ചു നിനക്കെന്നോടുള്ളതും)
ReplyDeleteഈ വ്രതം പോലെ പുണ്യം നിറഞ്ഞതാണ്.
നിഷ്കളങ്കമാണ്.
പരിശുദ്ധമാണ്.
എന്റെ വ്രതത്തിന്റെ പുണ്യം നീയനുഭവിക്കുന്നത് എനിക്ക് കാണണം.
അത് നിന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളായും നന്മകളായും ഇതള്‍ വിരിയുന്നത് ഈശ്വരന്‍ എനിക്ക് കാണിച്ചു തരട്ടെ.
നിഷ്കളങ്കവും പ്രരിശുദ്ധവുമായ നിന്റെ സ്നേഹമെന്ന വ്രതം ആവോളം നീ എനിയ്ക്കായി ചൊരിയുമ്പോള്‍...
ആ വ്രതത്തിന്‍ നീ നിന്നെ തന്നെ ഹോമിയ്ക്കുമ്പോള്‍...ഏത് ഈശ്വരന്മാര്‍ക്ക് ആണ് എന്നോട് കണ്ണടയ്ക്കാനാവുന്നത്?
നിലാവ് നോക്കിയുള്ള കണ്ണെഴുതലും... ദശപുഷ്പവും പാതിരപ്പൂവും ചൂടിയുള്ള ആ ആത്തെമ്മാരെയും എനിയ്ക്കങ്ങ് ബോധിച്ചുട്ടോ. .. ...
ഉമേ.. ഈ എഴുത്ത് ഇഷ്ടായിട്ടോ... ആശംസകള്‍... ശുഭരാത്രി...
ഗിരി അനിയാ.............
ReplyDeleteഇത് കൊള്ളാം ട്ടോ.ഈ കമന്റ്..
എനിക്ക് ഇഷ്ടായി.
അതേയ് ഈ തിരുവാതിര എന്‍റെ പ്രണയത്തിന്‍റെ ഒരു സമര്‍പ്പണം പോലെ.
അപ്പൊ പിന്നെ പുഴുക്കിന്റെം,കളീടെം ഒക്കെ വിശദാംശങ്ങള്‍ എങ്ങനെയാ ണ്ടാവാ.........
ഈ ഉണ്ണിയ്ക്കൊന്നും അറിയില്ല.
പ്രിയപ്പെട്ട കവിത.
ReplyDeleteഈ പോസ്റ്റ് കാണുമ്പൊള്‍ ഒക്കെ ആവരികള്‍ ഓടിയെത്തുന്നു എന്‍റെ ചുണ്ടിലും.
രാജീവ് ഇലന്തൂര്‍ സ്ഥലാണോ????
നല്ല പേര് സ്ഥലത്തിന്റെ.
അതെവിടെയാ?????????
ഞാന്‍ കേട്ടിട്ടില്ല.
ആ നാടിന്റെ ഒരു ഫോട്ടോ കാണിക്കാമോ?
നിറയെ ഇലകള്‍ ഉള്ള മരങ്ങള്‍ ണ്ടോ അവിടെ?
ആ..........വന്നല്ലോ വനമാല അജിയേട്ടന്‍.
ReplyDeleteപിന്നെ പാലായിലെ മഴയൊക്കെ കൊണ്ട് സുഖായി തിരിച്ചെത്തി അല്ലെ?
അതേയ് മാഷേ ഈ ബ്ലോഗിലെ തൊട്ടു മുന്നത്തെ പോസ്റ്റിലെ ചിത്രങ്ങള്‍ കണ്ടായിരുന്നോ?
കൊള്ളാമോ?അജിയേട്ടന്‍ പറഞ്ഞാല്‍ എനിക്ക് വിശ്വാസാ..........
എന്നിട്ട് വേണം അടുത്തെ സെറ്റ് ഇടാന്‍..
അപ്പൊ ന്‍റെ തിരുവാതിര കൊഴപ്പല്യാലെ ......സമാധാനം.
ഓരോ തിരുവാതിരേം വരുമ്പോള്‍ തോന്നുംട്ടോ ഇത് എന്‍റെ പൂത്തിരുവാതിര അല്ലേന്ന്.
ഓ................ഈ ധനു മാസം ഒന്ന് വേഗം വന്നെങ്കില്‍...........................!!!!!!
അപ്പൊ മോഹനേട്ടനും ഒന്ന് ഓടി പോയീലെ ആ പൂത്തിരുവാതിര രാവിലേക്ക്.
ReplyDeleteഅത് മതി.
അപ്പൊ ന്‍റെ ചങ്ങായി ഇത് റിപോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞത് വെറുതെ ആയില്ല.
എല്ലാര്‍ക്കും സ്വന്തം പൂത്തിരുവാതിര ഓര്‍മ്മ വന്നല്ലോ അത് മതി.
അതേയ് ആഷേനോട് മാത്രം ഒരു സ്വകാര്യം പറയാട്ടോ.
ReplyDeleteആ ആത്തേമ്മാര് ഞാനാ!!!!!!!!!!!!(ഹ ഹ ഹ......) :)
കണ്ണടയ്ക്കാതിരുന്നാല്‍ ഈശ്വരന്മാര്‍ക്ക് കൊള്ളാം.
ഇല്ലെങ്കില്‍ എനിക്ക് കൊള്ളും. :(
ദശപുഷ്പം ചൂടിനില്‍ക്കും തിരുവാതിരരാവാണ് പെണ്ണിനോട് പ്രണയം പറയാന്‍ നല്ലത് അല്ലെ ഉമേ ?
ReplyDeleteനല്ല എഴുത്തിനു ഒരു നല്ല നമസ്ക്കാരം
ഉമ്മുവേ...ഒന്നും പറയാനില്ല...കള്ളി ....:):ഡി !!!
ReplyDeleteഅടുത്ത തവണ എന്നേം കൂടെ കൂടുവോ കുളത്തിലേക്ക്..അല്ലെ വേണ്ട ഞാന്‍ അവന്‍റെ കൂടെ പോയ്ക്കോളം..
അവനണേല്‍ നീന്താന്‍ അറിയാം ഇല്ലേല്‍ തിരുവാതിരെടെ അന്ന് എന്‍റെ ബലിയൂട്ടു നടത്തേണ്ടി വരും..:(
പിന്നെ ഈ മുങ്ങിചാവണേല്‍ ഒരു കാല്‍പനിക ഭാവം ഇല്ലാത്തപോലെ അതോണ്ട് ഞാനില്ല...
പിന്നെ എഴുത്ത് ഇഷ്ടായിന്നു നേരത്തെ പറഞ്ഞൂലോ ..കേട്ടില്ലേ നീ ??
അത് നല്ല ദിവസാട്ടോ ഗോപാ...........
ReplyDeleteഅല്ല മാഷേ താങ്കള്‍ എന്നാ പറഞ്ഞെ????????
ആ........കീയ കൊച്ചു വന്നോ?????
ReplyDeleteനിന്നെ ആരാ കീയു അങ്ങനെ വിളിച്ചേ????
എന്തായാലും എനിക്കിഷ്ടായി ആ വിളി.
നന്നായെന്നു പറഞ്ഞത് കേട്ടിരുന്നു കേട്ടോ.
പിന്നെ കുളത്തിലേക്ക് അവനെ വിളിക്കാന്‍ വിചാരിച്ചത് നന്നായി.
എനിക്ക് നീന്തല്‍ അറിയില്ല.
അതെ ശരിയാ മരണത്തിനും വേണം ഒരു കാല്പനികത നിറഞ്ഞ ഭംഗി.
ഈ പ്രൊഫൈല്‍ ഫോട്ടോല് നീയെന്തൊരു പാവായ നില്‍ക്കുന്നെ.
ഈ ഫോട്ടോലാട്ടോ ഞാന്‍ നിന്റെ സൗഹൃദം ആദ്യം മോഹിക്കാന്‍ തുടങ്ങിയെ.
അടുത്ത തിരുവാതിര നോറ്റോ ട്ടോ.
ഇരിക്കട്ടെ നമ്മടെ വക ഫ്രീ ആയി അവന്മാര്‍ക്കൊക്കെ കൊറച്ചു പുണ്യം.
ന്തേ..........???????????
ഹൃദയം കൊണ്ട് നീയെഴുതുന്ന വാക്കുകളിലെ പ്രണയവും സ്നേഹവും ഓര്‍മ്മകള്‍ക്ക് തിരി കൊളുത്തുമ്പോള്‍ ഞാന്‍ നിസ്സഹായനാണ് ഒരു വാക്ക് കുറിക്കാന്‍, ഒരു വരി മുഴുവനായെഴുതുവാന്‍.. ദേ ഓര്‍മ്മകളെന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നിരിക്കുന്നു.. അരുതെന്ന് പറഞ്ഞിട്ടും, വേണ്ടെന്നു വിലക്കിയിട്ടും വകവെയ്ക്കാതെ.. ഓര്‍മ്മകളില്‍ പോലും എന്തൊരു സ്വാര്‍ത്ഥയാണെന്നോ..
ReplyDelete"എനിക്കുറപ്പാണ് അതിനുള്ള പുണ്യം നിനക്ക് കിട്ടുമെന്ന്.കാരണം ഞാന്‍ നോറ്റത് നിനക്ക് വേണ്ടിയാണ്. നിന്നോടുള്ള എന്റെ സ്നേഹം (തിരിച്ചു നിനക്ക് എന്നോടുള്ളതും) ഈ വ്രതം പോലെ പുണ്യം നിറഞ്ഞതാണ്.നിഷ്കളങ്കമാണ്.
പരിശുദ്ധമാണ്."
ഓരോ നിമിഷവും നിനക്ക് വേണ്ടി ഞാന്‍..............
വയ്യ....!
ശുഭരാത്രി!!
Veendum Vaayikkan...!
ReplyDeleteAshamsakal...!!
ഈ ഫോട്ടോ കണ്ടു വേറെ ആര്‍ക്കോ അബദ്ധം പറ്റിട്ടുണ്ടേ ..നേരിട്ടരിഞ്ഞപ്പോഴല്ലേ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് മനസ്സിലായെ ..
ReplyDeleteഅല്ലെ ഇതു ഫോടോയില മോശം ??!!! ഹേം ....
കീയ കൊചെന്നു ആരാ വിളിച്ചേ..എനിക്കൊര്‍മയില്ലട്ടോ.
പണിയാണോ ഉമ്മു അറിഞ്ഞപ്പോള്‍ രാത്രി ഒരുപാടായി ഇനി നാളെ വിളിക്കാംട്ടോ..നിക്കും വയ്യ തലവെദനേം കണ്ണ് വേദനേം..:(
അച്ചൂനുമ്മ
പുണ്യത്തിനു അവകാശി ണ്ടാവട്ടെ, ഞാനും നോക്കുല്ലോ..
ReplyDelete:)
തല വേദന കൊണ്ടാണോ മൊത്തം അക്ഷര തെറ്റാണല്ലോ ന്‍റെ കീയക്കൊച്ചേ........
ReplyDeleteഅങ്ങനെ വിളിച്ചത് കണ്ണന്‍ ആണെന്നാ എന്‍റെ ഓര്‍മ്മ
ബ്ലോഗ്ഗര്‍ കണ്ണന്‍.
അത് ശരിയാ ഏതു ഫോട്ടോയിലാ ന്‍റെ കുട്ടി മോശം!!!!!
നിന്നോട് പറഞ്ഞിട്ടുണ്ട് അച്ചൂനു മാത്രല്ല അമ്മയ്ക്കും പാത്തുമ്മ വേണം എന്ന്.
എന്നോട് പറഞ്ഞില്ലല്ലോ അപ്പൊ അച്ചൂനു കൊടുക്കില്ല.
നിത്യേ..........
ReplyDeleteഞാന്‍ മറന്നു കേട്ടോ നിത്യേടെ കമന്റ് നു മറുപടി പറയാന്‍ ഇപ്പഴാ ഓര്‍ത്തെ സോറി .
രണ്ടു കൊല്ലം മുന്‍പ് എഴുതിയ ഒരു പോസ്റ്റ്.
മനസ്സില്‍ തിരുവാതിര എന്നും ഏറെ പ്രിയപ്പെട്ടത്.
എന്‍റെ വാക്കുകള്‍ നിന്നെ സങ്കടപ്പെടുത്തിയോ നിത്യ????
സാരമില്ല പോട്ടെ.
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ കൂട്ടിനുള്ളത് നല്ലതല്ലേ നിത്യാ????????
എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്.
അതുകൊണ്ട് എനിക്കിഷ്ടാണ് അവയെ.
സുരേഷ്,
ReplyDeleteആദ്യമായാണോ വരുന്നേ????
അല്ലാന്നു എനിക്ക് തോന്നുവാ.
എന്തായാലും സന്തോഷായി ഇനീം വരാമെന്ന് പറഞ്ഞല്ലോ.
അത് മതി.
പുണ്യത്തിന്റെ അവകാശിക്ക് ഈയിടെ ആയി അഹങ്കാരം കൊറച്ചു കൂടുന്നു.
ReplyDeleteഈ പോസ്റ്റ് നു വന്നൊരു വരി പോലും മിണ്ടിയില്ല.
പിന്നെ ഞാനും കരുതും പാവം അല്ലെ അഹങ്കരിച്ചോട്ടെ എന്ന്.
ഇതൊക്കെ തന്നേയ് ആ പാവത്തിന് അഹങ്കരിക്കാന്‍ ഉള്ളൂ.
നീ നോറ്റോ ട്ടോ.
ഇല്ലേല്‍ അടി എന്‍റെ കയ്യീന്ന് കിട്ടും.
ഈ തിരുവാതിര എന്നാണെന്ന് ഞാന്‍ അറിയിക്കാം.
ന്നാലും ന്‍റെ പല്ലിക്കുട്ടീ എന്തൊരു നല്ല പേരായിരുന്നു നിന്‍റെ .
ആ കീയു അതിനെ ഇങ്ങനെ ആക്കിയല്ലോ.
പക്ഷെ സംഭവം കൊള്ളാം.
umaaa
ReplyDeletekaathirikkua njaan
തിരുവാതിരക്കളി പോലെ ഒതുക്കമുള്ള രചനാശൈലി വായനാസുഖം നല്‍കുന്നു..
ReplyDeleteനന്ദി നല്ല വാക്കുകള്‍ക്ക്.
ReplyDeleteഒരു ചുവടു വെക്കാന്‍ തോന്നുന്നു ഇത് കേട്ടപ്പോള്‍.
അവിചാരിതമായാണ് ഇവിടെ എത്തിപ്പെട്ടത്. ഉമയുടെ ഭാഷയും എഴുത്തും മനോഹരം. കക്കാടിനെ ഒരുവേള ഞാൻ ഓർത്തുപോയി. ഭാവുകങ്ങൾ
ReplyDeleteആദ്യമായി,
ReplyDeleteവന്നതിനും,നല്ല വാക്കുകള്‍ പറഞ്ഞു പോയതിനും നന്ദി മാഷേ.....
ആ കവിതയെ ഓര്‍മ്മിപ്പിക്കാന്‍ മാത്രം എന്‍റെ വരികള്‍ക്ക് കഴിഞ്ഞുവെങ്കില്‍ എങ്കില്‍ എനിക്കും ഇഷ്ടമായി എന്‍റെ ഈ എഴുത്ത്.