പുഴയില്‍ ,ഒരു ചെറിയ വഞ്ചി,
തുഴയുമായി നീ ഒരറ്റത്തും,
നിന്നെയും നോക്കി,കൈകള്‍ കൊണ്ട് വെള്ളത്തെ തലോടി മറ്റേ അറ്റത്ത് ഞാനും.................
സ്വപ്നം കണ്ടുകൊണ്ട് മൌനത്തിലൂടെ പ്രണയം പങ്കു വെച്ച് കൊണ്ടൊരു യാത്ര ...........
തോണിയടുക്കുന്ന മണലില്‍ ആകാശം നോക്കി,ചുറ്റുമുള്ള പച്ചയെ നോക്കി,പാതി നനഞ്ഞ് നമ്മള്‍ അങ്ങനെ കിടക്കും .............
നിന്‍റെ കൈത്തണ്ടയില്‍ ചേര്‍ത്ത് വെച്ച എന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നീയെന്‍റെ കവിളില്‍ താളമിടും.
നീലാകാശം, ശാന്തമായി ഒഴുകുന്ന പുഴ,ചുറ്റും മരങ്ങള്‍,മരങ്ങളില്‍ പടര്‍ന്ന പേരറിയാ വള്ളി ചെടികള്‍,അവിടവിടെയായി പൂത്ത കാട്ടുപൂക്കള്‍ അവക്കിടയിലൂടെ വീഴുന്ന വെയില്‍ നാളങ്ങള്‍,അവിടെ ഞാനും നീയും നമ്മുടെ പ്രണയവും.
മാനമിരുണ്ടത് നാം അറിഞ്ഞതേയില്ല.
മഴ പൊഴിഞ്ഞതും.
കണ്ണുകളില്‍ വന്നു പതിച്ച മഴ തുള്ളികള്‍ കണ്ണുകളെ തുറക്കാന്‍ സമ്മതിച്ചതെയില്ല .
മഴ കനക്കുമ്പോള്‍ ആകെ ഇരുളാവും.
മുഴുവനും നനഞ്ഞ നമ്മള്‍ പനയോല കെട്ടി മറച്ച മുളയിട്ട കുടിലില്‍ പോയിരിക്കും.
കൈകള്‍ കൊണ്ട് പരസ്പരം ചൂട് കൊടുത്ത് ആ തണുപ്പിലങ്ങനെ.............
ഇരുളില്‍ മഴ ബാക്കി വെച്ച് പോയ മഴത്തുള്ളികള്‍ പനയോല തുമ്പുകളില്‍ തിളങ്ങി നില്‍ക്കുന്നതും നോക്കി നമ്മളിരിക്കുമ്പോള്‍
എവിടെ നിന്നോ എത്തുന്ന മിന്നാമിനുങ്ങുകള്‍ നല്‍കുന്ന ഇത്തിരിവെട്ടത്തില്‍ മഴ കുളിരുള്ള ആ രാവില്‍ ഏതോ ഒരു രാക്കിളിയുടെ പാട്ട് കേട്ട് നിലാവ് കാത്ത് നമ്മളിരിക്കും.
പാട്ട് പാടാന്‍ നീ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഏത് പാട്ടാണ് പാടെണ്ടതെന്നുകൂടി നീ പറയണം.
പ്രിയപ്പെട്ട ഉമ മാം,
ReplyDeleteവാക്കുകളേകൊണ്ട് വരച്ചു തീര്‍ത്ത ഈ മനോഹര ചിത്രം പ്രണയത്തെപോലെ മധുരിക്കുന്നുവല്ലോ . ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
നിനക്ക് ഇഷ്ടമുള്ള ഒരു പാട്ട് പാടിക്കോ
ReplyDeleteപക്ഷെ "അമ്മായിചൂട്ടത് മരുമോനിക്കായി " എന്ന പാട്ട് വേണ്ട
പ്രണയ വിവരണം ഇഷ്ടമായി
(തല തോര്‍ത്താന്‍ മറക്കണ്ട പനിപിടിക്കും )
ആശംസകള്‍
പ്രിയപ്പെട്ട ഉമ,
ReplyDeleteപുഴയോരവും ഓളങ്ങളില്‍ ഒഴുകുന്ന നാടന്‍ വഞ്ചിയും,കൂട്ടിനൊരു സ്നേഹ തണലും എന്നും എപ്പോഴും പ്രിയപ്പെട്ടതാണ്.
പറഞ്ഞ പോലെ, ഉമ കേട്ടല്ലോ......ഒരു പോസ്റ്റ് എഴുതി ! സന്തോഷം......!
ആഹ്ലാദം,സമാധാനം എപ്പോഴും കൂടെയുണ്ടാകട്ടെ, അച്ചൂന്റെ അമ്മെ.
എഴുതാനുള്ള കഴിവ് അപൂര്‍വ്വം ചിലര്‍ക്ക് ലഭിക്കുന്ന വരദാനമാണ്.ഉമ മനോഹരമായി എഴുതുന്നു. എഴുതണം.........!ആശംസകള്‍ !
ശുഭരാത്രി !
സസ്നേഹം,
അനു
മനസ്സില്‍ പ്രണയം എപ്പോഴും ഉള്ളവര്‍ക്കെ ഇത്രേ ഫീലില്‍ അത് വരികളാക്കാന്‍ പറ്റൂ.
ReplyDeleteഇതില്‍ പറഞ്ഞ ഓരോ പ്രണയ ബിംബങ്ങളും മനോഹരം.
കുറെ സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കോര്‍ത്തിണക്കിയ ഒരു പ്രണയ കവിത.
മനോഹരം ഉമ.
ഗിരീഷെ,
ReplyDeleteആദ്യം വന്നു മിണ്ടിയേനു സന്തോഷം.
സത്യം പറഞ്ഞാല്‍ ഇതില്‍ ഇനീം കൂട്ടി ചേര്‍ക്കാന്‍ ഉണ്ടെന്നു തോന്നുവാണ്.
ഇഷ്ടപ്പെട്ടു അല്ലെ?
സന്തോഷം.
ഒരു വിഷമംണ്ട് പറയട്ടെ??????
ഞാന്‍ ഇത് വരേം താങ്കളുടെ ബ്ലോഗ് നോക്കിയില്ല.
എനിക്കിപ്പോ കുറ്റബോധം തോന്നുന്നു.
ക്ഷമിക്കൂട്ടോ.
ഗോപാ,
ReplyDeleteആ പാട്ട് ഞാന്‍ പാടൂല്ല.
ഇപ്പൊ മനസ്സില്‍ പാടുന്നത് ഏതാന്നോ????
"ശലഭ മഴ പെയ്യുമീ വാടിയില്‍................................"
അത് കൊള്ളാം ലെ?
അവനും ഇഷ്ടമാണ്.
ഈ പോസ്റ്റ് ആ പാട്ടില്‍ നിന്ന് ഉണ്ടായതാണ്.
അനൂ,
ReplyDeleteപറഞ്ഞാല്‍ ഉമക്ക് കേള്‍ക്കാതിരിക്കാന്‍ പറ്റ്വോ.......!!!!!!
ഇന്നലെ പോയപ്പോ അനുവിനെ ഓര്‍ത്തു.
മമ്മിയൂര് അനുവിന്റെ ഈ പ്രൊഫൈല്‍ ഫോട്ടോ തൂണില്‍ തൂക്കിയിട്ടുണ്ട്.
അത് കണ്ടപ്പോള്‍.,അല്ലാത്തപ്പോഴും ഓര്‍ത്തു ട്ടോ.
കണ്ണനെ കണ്ടപ്പോ.
മന്‍സൂര്‍ നും ഇഷ്ടായീലെ????
ReplyDeleteഅതേയ് കവിത എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കല്ലെട്ടോ.
പതിവ് പോലെ ഈ വാക്കുകളുടെ മനോഹാരിതയും അവന്‍ നല്‍കിയ പ്രണയത്തില്‍ നിന്ന് തന്നെ.
അപ്പൊ ഇവിടെയൊക്കെ ഉണ്ട് ട്ടോ...
ReplyDeleteസങ്കല്‍പ്പത്തിലെ പ്രണയം എത്ര മനോഹരം !
ReplyDeleteപ്രണയം സങ്കല്പം മാത്രം ആകുന്നതാ എല്ലാം കൊണ്ടും നല്ലത് !!
മനസുഖം കിട്ടും.ഏതറ്റം വരേം പോകാലോ !
ഞാന്‍ പാടാന്‍ വന്നതും അത് തന്നെയായിരുന്നു ട്ടോ !!
ശലഭമഴ !! സൂപ്പര്‍ പാട്ടാണ് !
മഴയുള്ള രാവുകളില്‍ പാതിരാക്ക് വിളിച്ചെണീപ്പിച്ചു പാടിച്ചിട്ടുണ്ട് പലപ്പോഴും .!
പ്രണയിക്കുന്നവര്‍ക്ക് പാടാന്‍ പറ്റിയത് അല്ലെ ? !!
അതുകൊണ്ട് ഇതിനോടിത്തിരി ഇഷ്ട്ടം കൂടുതലാ !!
ഈ ബ്ലോഗിനോടുള്ള ഇഷ്ട്ടം തന്നെ പ്രണയം എഴുതുന്ന ഈ രീതി കണ്ടിട്ടാ !!
ഇനിയും തകര്ത്തെഴുതിക്കോളു ട്ടോ..
സ്നേഹത്തോടെ ആഷ...
ആ............ഇവിടെയൊക്കെ ഉണ്ടായിട്ടാണോ മിണ്ടാതിരുന്നിരുന്നെ?????????
ReplyDeleteസുഖല്ലേ????
സങ്കല്‍പ്പത്തിലെ പ്രണയം ആണെന്നാ തോന്നിയെ????
ReplyDeleteഅങ്ങനെയെങ്കില്‍ അങ്ങനെ.
അതെ ആ പാട്ട് നെഞ്ചോട് ചേര്‍ത്ത ഒന്നാണ്.
അതിലെ വാക്കുകള്‍ എത്ര സുന്ദരം!!!!
ഓഹോ...........അപ്പൊ പാതിരാക്ക് പാട്ട് പാടലാ പണി ല്ലേ?
നടക്കട്ടെ.
പ്രണയം എഴുതുന്ന രീതി എന്നൊക്കെ പറഞ്ഞെന്നെ കളിയാക്കല്ലേ ...!!!!!
ഇങ്ങനെയൊക്കെയാ പ്രണയം എഴുതുന്നെ????????
ഇതൊന്നും അല്ല എത്രയോ മനോഹരമായ എഴുത്തുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്ക് നാണം തോന്നി ആശ ഇങ്ങനെ പറഞ്ഞപ്പോ.
ന്നാലും സന്തോഷം.
ന്‍റെ ബ്ലോഗ് ഇഷ്ടയീലോ.
അത് മതി.
ആദ്യായി വന്നതല്ലേ!!!!!!!!
ഒരു മിട്ടായി തരാട്ടോ!!!!!
തോണിയാത്ര ഇഷ്ടമായി ഉമാ, എന്നാല്‍ അവസാനം പനയോലത്തുമ്പുകളില്‍ ബാക്കിവച്ചുപോയ മഴത്തുള്ളികളെ നോക്കിയിരുന്നത് അതിലൊക്കെ ഇഷ്ടമായി!!!!
ReplyDeleteആശംസകള്‍ ഉമാ!!!!!
ആദ്യത്തെ കമന്റ് മോഹനേട്ടന്റെ ആവുംന്നാ കരുതിയെ.
ReplyDeleteഎന്തെ പറ്റ്യേന്നു ഓര്‍ക്കുകയും ചെയ്തു.
...ന്തായാലും വന്നു മിണ്ടീലോ അത് മതി.
ഇഷ്ടായീന്നു പറഞ്ഞേന് സന്തോഷം.
വേറെന്താ.............ഇങ്ങനെ പോണു.
ഒരുപാട് നാളായി ഉമ ഇത്രേം പ്രണയം നിറഞ്ഞ ഒരു പോസ്റ്റ് എഴുതീട്ട്, ഇല്ലേ????
ReplyDeleteവീണപൂവിലെ പ്രണയവും വിരഹവും യാത്രാ വിവരണവും ഒക്കെ എനിക്കിഷ്ടമാണ്....
അതുകൊണ്ട് തന്നെ എനിക്കേറെ ഇഷ്ടപ്പെട്ട ആ "മൌനം പൊതിഞ്ഞ കൂട്ടി"ലേക്ക് ഞാന്‍ ഈ പോസ്റ്റിനെയും ചേര്‍ക്കുന്നു...
അങ്ങനെ എല്ലാ ഇഷ്ടങ്ങളെയും ചേര്‍ത്ത് പിടിച്ചു ഉമക്കുട്ടിയുടെ വാക്കുകളിലൂടെ ഞാനും പോകുന്നു-- പ്രണയ സ്വപ്നങ്ങളുടെ തീരത്തേക്കൊരു യാത്ര..!
അതെ എന്ന് തോന്നുന്നു മിത്തൂ.............
ReplyDeleteവീണ പൂവിനോടുള്ള കുട്ടീടെ ഇഷ്ടം ...നിക്ക് അറിയാലോ.....
കൂടെ പോരൂട്ടോ.
മനോഹരമായിരിക്കും നമ്മുടെ യാത്ര.
നീയും,അവനും,ഞാനും എനിക്ക് പ്രിയമുള്ളവനും അങ്ങനെ ഒരു കൂട്ടം പ്രണയങ്ങള്‍..................................
ഒരിക്കല്‍ കേട്ട് മനസ്സില്‍ തങ്ങി നില്‍ക്കുന്ന വാക്കുകള്‍ പിന്നെയും കേട്ടത് പോലെ...
ReplyDeleteഎവിടെയോ ഒരു നീറ്റല്‍..
വായിക്കണ്ടായിരുന്നു...
മഴ പെയ്ത് തോർന്ന രാത്രിയിലെ മൗനം പോലൊരു കാവ്യം.... മനോഹര മായിരിക്കുന്നു..
ReplyDeleteമഴ പെയ്ത് തോർന്ന രാത്രിയിലെ മൗനം പോലൊരു കാവ്യം.... മനോഹര മായിരിക്കുന്നു..
ReplyDelete