Monday, October 15, 2012

എനിക്ക് പ്രിയപ്പെട്ട കുറച്ച് ചിത്രങ്ങള്‍.

പേരിനിയും അറിഞ്ഞില്ല ഈ പൂവിന്‍റെ.
എനിക്കേറെ പ്രിയമാണിത്.
നാലു ദിവസം മുന്‍പൊരു സന്ധ്യയ്ക്കെടുത്ത ചിത്രം.
ഇല വിടാത്ത പൂവ്.
വീഴാതെ പിടിച്ചു നില്‍ക്കുന്നു.
                                                                                    കണ്ടോ പച്ചയുടെ പ്രതാപം നഷ്ടമായിട്ടും അവയിന്നും തല ഉയര്‍ത്തി തന്നെ.
 


പവിഴ മല്ലിയിലകളെ തൊടാന്‍ എത്തിയ ഒരു വിരുന്നുകാരന്‍..
സുന്ദരന്‍. ആണ്‌ട്ടോ.  

                                                                                              ഇത് നിനക്കാണ്.
മനസ്സില്‍ നന്മയുള്ള,
വാക്കുകളില്‍ സ്നേഹമുള്ള,
ഹൃദയത്തിനു വിശുദ്ധിയുള്ള നിനക്ക്................


സൌഹൃദങ്ങളുടെ,ശേഷിപ്പുകള്‍...................................
ഇതില്‍ ആദ്യമായി കിട്ടിയ പ്രണയത്തിന്‍റെ ഓര്‍മ്മയും ഉണ്ട്.
ചുണ്ടങ്ങയുടെ പൂവ്.
പുണ്യാഹ ചുണ്ടങ്ങ അല്ല.
ഇത് കൊണ്ടാട്ടം ഒക്കെ ഉണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു ചുണ്ടങ്ങകള്‍ ഉണ്ട്.
അതിന്‍റെ പൂവാ!!!!!!!!!!!

കണ്ണിനു വിരുന്നായ മേഘങ്ങള്‍/,
നീലാകാശോം,വെള്ളി മേഘങ്ങളും...........
യാത്ര പോവുമ്പോള്‍ ഞാന്‍ ഇവരോടാണ് ഏറ്റോം അധികം മിണ്ടുന്നത്.
തിരുവില്വാമലയ്ക്കുള്ള യാത്രാ മദ്ധ്യേ.............

ഇത് കണ്ടപ്പോള്‍ എനിക്കെന്തോ വല്ലാതെ സങ്കടം വന്നൂട്ടോ!!!!!!!!ജീവിതത്തിന്‍റെ നിറം പച്ചയെന്നു വിശ്വസിക്കുന്നു ഇപ്പോള്‍.,
പച്ച നിറം ഇഷ്ടമുള്ള എന്‍റെ ചങ്ങാതിക്കും വേണ്ടി ഇത്................

പണ്ടിത് പൊട്ടിച്ച് തല്ലു കൂടി കളിക്കാറുണ്ട്.
ഓര്‍മ്മയുണ്ടോ????
.......ന്നെ ഓര്‍മ്മിപ്പിച്ചത്ത് കീയക്കുട്ടിയാ!!!!!!!!!!

വീട്ടിലേക്കുള്ള വഴി.
സന്ധ്യക്ക്‌ ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഏറെയിഷ്ടം.
ഒടുവില്‍ ആ ഗെയ്റ്റിനടുത്ത് പോയി നില്‍ക്കും ഞാന്‍.
നീ നടന്നു വരുന്നത് വെറുതെ സങ്കല്‍പ്പിക്കും.


മഴ വിടര്‍ത്തിയ പൂക്കള്‍ ടെറസ്സില്‍ വിരിഞ്ഞപ്പോള്‍.........................
ഈ മഴപ്പൂക്കളെ നോക്കി ജനാലക്കരികില്‍ ഞാന്‍ സ്വയം മറന്നു നില്‍ക്കാറുണ്ട്.
അറിയാമോ ഞാന്‍ വേര്‍ഡ്‌ പ്രസ്സില്‍ മഴപ്പൂവെന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങി.
പക്ഷെ പാതി വഴിയില്‍ ഇട്ടിട്ടു പോന്നു.
വീണപൂവെന്ന പേര് മാറ്റി മഴപ്പൂവെന്നാക്കട്ടെ??????
ഒരു മഴയില്‍ മുളച്ച് ഇനി ഒരുമഴയില്‍ തിരികെ മണ്ണിലേക്ക്......................
                                                                                        നിറയെ നാലുമണി പൂക്കള്‍ വിരിഞ്ഞ   മുറ്റം, നടുക്ക് ഒരു തുളസി തറ,അതില്‍ നിറയെ കൃഷ്ണ തുളസി 
അരികില്‍ നിറയെ തെച്ചി, നന്ത്യാര്‍വട്ടം,അതിനു നടുക്ക് ഒരു പവിഴ മല്ലി മരം,പിന്നെ ഒരു അശോകം,അതില്‍ പടര്‍ന്നൊരു മുല്ല വള്ളി,ഇതൊക്കെ എന്‍റെ വീടിന്‍റെ മുറ്റത്ത് ഉണ്ടാവേണ്ട എന്‍റെ ഇഷ്ടങ്ങള്‍.
വൈകുന്നേരങ്ങളില്‍ ഇവയെ നോക്കാനും,നനയ്ക്കാനും,ഇവക്കിടയിലൂടെ നടക്കാന്‍ എനിക്കൊപ്പം നീ.......................!!!!!!!!!!!
എന്‍റെ മോഹം,എന്‍റെ സ്വപ്നം.
       
 ആ മുറ്റത്ത് ഈ ശംഖുപുഷ്പോം വേണം.
അനുവിന് പ്രിയപ്പെട്ട ഈ ചിത്രം എനിക്കും ഇഷ്ടം.മഴ ബാക്കി വെച്ചിട്ട് പോയ ഇവയെ ഞാന്‍  സ്വന്തമാക്കി.
ഓരോ മഴ തുള്ളിയിലും നിന്‍റെ പേരെഴുതി,ആരും കാണാതിരിക്കാന്‍  മായ്ച്ചു.

എട്ടുകാലീടെ വല എനിക്കൊട്ടും ഇഷ്ടല്ല.
പക്ഷെ അതില്‍ മഴതുള്ളി പറ്റിയപ്പോള്‍ ഇഷ്ടായി.


32 comments:

 1. ഇതിന്‍റെ ബാക്കി പിന്നാലെ വരുന്നതാണ്.
  ഇപ്പോഴിപ്പോ ഫോട്ടോ എടുക്കുക എന്നത് വല്യേ ഇഷ്ടാണ്.
  കഷ്ടായി പഠിക്കാതിരുന്നത്.
  ന്നാലും സാരല്യ എനിക്കിതൊക്കെ മതി.
  ഇഷ്ടായാല്‍ പറയണം ട്ടോ.

  ReplyDelete
 2. ഉമാ,നിറയേ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഈ ചിത്രപോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി!!അവസാനത്തെ ആ ചിത്രമുണ്ടല്ലോ, അത് ഒരു unique catch തന്നെ!!!കണ്ണാടിച്ചില്ലുകള്‍ പൊട്ടിച്ചു വിതറിയതുപോലെ!!ബാക്കികൂടെ പോരട്ടെ,ആശംസകള്‍!!!

  ReplyDelete
 3. ഇഷ്ടായെ.. നന്നായിട്ട്..
  പ്രകൃതിയോടു സംസാരിക്കുന്ന, പരിഭവങ്ങള്‍ പറയുന്ന, സങ്കടങ്ങള്‍ പങ്കുവയ്ക്കുന്ന ഉമേടെ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നൂട്ടോ (സാരല്യ, ഇനിയും പഠിക്കാലോ)

  ReplyDelete
 4. ചിത്രങ്ങളും കുറിപ്പും ഒത്തിരി ഇഷ്ടായി ഉമേ.... ഇല വിടാത്ത പൂവിന്റെ ചിത്രം ഹൃദ്യമായി... പിന്നെ ഒടുവിലെ മഴത്തുള്ളി വീണ എട്ടുകാലി വലയുടെ ചിത്രവും... ഇതൊക്കെ അപൂര്‍വ ശേഖരങ്ങളാണോ ഉമേ??മഴപ്പൂവ് നല്ല പേരാട്ടോ...

  മഴ ബാക്കി വെച്ചിട്ട് പോയ ഇവയെ ഞാന്‍ സ്വന്തമാക്കി.
  ഓരോ മഴ തുള്ളിയിലും നിന്‍റെ പേരെഴുതി,ആരും കാണാതിരിക്കാന്‍ മായ്ച്ചു.....
  നല്ല വരികള്‍...ആശംസകള്‍...

  ReplyDelete
 5. ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്
  അതിലും സുന്ദരം താന്‍ അതിനെ എങ്ങനെ കണ്ടു എന്നതാണ്

  വീണപൂവ്‌ തന്നയ നല്ലത്
  ഫോട്ടോകള്‍ ഇനിയും വരട്ടെ

  ആശംസകള്‍

  ReplyDelete
 6. അവസാനത്തെ പടം അസൂയക്ക് വകുപ്പുണ്ടാക്കി.... പിന്നെ ആ സങ്കടം വന്ന ഫോട്ടോ കണ്ടപോ ലേശം സങ്കട എനിക്കുമുണ്ടായി ട്ടോ........

  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
  www.vinerahman.blogspot.com

  ReplyDelete
 7. പ്രിയപ്പെട്ട ഉമ ചേച്ചി,

  എനിക്ക് എല്ലാ ചിത്രങ്ങളും ഇഷ്ട്ടമായി. കുറിപ്പുകളും ഇഷ്ട്ടമായി. പേരറിയാത്ത ആ പൂവിനോട് വളരെ ബഹുമാനം തോന്നി അത്രത്തോളം ആ ഇലകളുടെ ഹൃദയത്തില്‍ അത് ഇടം നേടിയല്ലോ.

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 8. ഇഷ്ടായിട്ടോ ചിത്രങ്ങള്‍ . നല്ല അവതരണ ഭംഗി . ചിത്രങ്ങളും അതിനെ മനോഹരമാക്കുന്ന വാക്കുകളും ഇനിയും പോന്നോട്ടെ ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.

  ReplyDelete
 9. പ്രിയപ്പെട്ട ഉമ,

  നവരാത്രി ആശംസകള്‍ !

  എത്ര മനോഹരം, പ്രകൃതിയെ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ !ശംഖുപുഷ്പം ഹൃദയത്തോടു ചേര്‍ന്ന് നില്‍ക്കുന്നു.:)

  അച്ഛന്റെ വീട്ടില്‍ നിറയെ നാലുമണി പൂക്കള്‍ ഉണ്ടായിരുന്നു.

  മഴയും കുളിരും കാറ്റും പ്രണയം തരികെ കൊണ്ട് വരും!

  ഇനിയും ഫോട്ടോസ് വരട്ടെ !


  സസ്നേഹം,

  അനു

  ReplyDelete
 10. മോഹനേട്ടാ...........
  ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ ഉമ ഹാപ്പി.
  "കണ്ണാടി ചില്ലുകള്‍ പൊട്ടിച്ചു വിതറിയ പോലെ" അതും കൊള്ളാം.
  ബാക്കി പോരുംട്ടോ.
  കൊറച്ച് സമയം പിടിക്കും ചെലപ്പോ.
  വിരോധല്യാലോ????????????

  ReplyDelete
 11. നിത്യഹരിതാ,
  ഒരു കാര്യം ആദ്യമേ പറയട്ടെ ഈ പ്രൊഫൈല്‍ ഫോട്ടോ കാണുമ്പോള്‍ എനിക്കാകെ ഒരു അസ്വസ്ഥത തോന്നുന്നു.
  എന്തിനോ ഒരുപേടിയും.
  പക്ഷെ ഈ പേരിനു ഈ ഫോട്ടോ ചേര്‍ച്ചയുണ്ട് ട്ടോ.
  പിന്നെ ....സുഖല്ലേ?????
  എവടെ മാഷേ...........ഇനി പഠിക്കാന്‍ പറ്റും എന്ന് തോന്നണില്ല.
  ആ..... പിന്നേയ് അച്ചൂന്റെ പിറന്നാള്‍ ഒരു പോസ്റ്റ്‌ ആയില്ല എന്ന പരാതി ഇനി വേണ്ടാട്ടോ.
  അപ്പൊ മാഷ്‌ ന്‍റെ ബടുക്കൂസ് തരാം മുഴോനും അറിഞ്ഞൂലെ?????
  കളിയാക്കല്ലേ ട്ടോ.

  ReplyDelete
 12. ആശ ഉമേ ന്നു വിളിച്ചതാ എനിക്കിഷ്ടായെ.
  ഇവിടെ വരണോരൊക്കെ ഉമാ,ഉമ എന്നൊക്കേയ് വിളിക്കൂ.
  ആദ്യായാ ഒരാള്‍ ഉമേന്നു വിളിക്കുന്നെ.
  അവസാനത്തെ ചിത്രം എനിക്കിഷ്ടായില്ല കേട്ടോ.
  അത് ഞാന്‍ വിചാരിച്ച പോലെ വന്നില്ലാന്നെ.
  ന്നാലും എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ കുഞ്ഞിഷ്ടം തോന്നണു അതിനോട്.
  ആദ്യത്തെ ചിത്രം എനിക്കും ഏറ്റോം ഇഷ്ടം.
  മഴ തുള്ളികൊണ്ട് പേരെഴുതുന്ന സ്വഭാവം എന്നൊ ഒപ്പം കൂടിയതാ ആഷേ...............
  മഴപ്പൂവ് എന്നാക്കാംലെ അപ്പൊ????
  ഇത് അപൂര്‍വ ശേഖരങ്ങള്‍ ഒന്നും അല്ല.
  അത് പിന്നാലെ വരും അപൂര്‍വ ശേഖരം.
  കാണിക്കാം.കാണുമ്പൊള്‍ കണ്ണ് വെക്കല്ലേ ആരും.
  അത് അത്രേം ഭംഗിയാ!!!!!!!!!!!!

  ReplyDelete
 13. ഗോപന്‍ പറഞ്ഞാല്‍ എനിക്ക് വിശ്വാസാ!!!!!!!
  എപ്പഴും ആശംസകള്‍ പറയണ്ടാട്ടോ.
  എനിക്കെന്നേ...........കിട്ടി ബോധിച്ചു!!!!!

  ReplyDelete
 14. ശ്ശെടാ!!!!!!!!!!!!ഇതിത്രേം വല്യേ സംഭവാ ഈ അവസാനത്തെ ഫോട്ടോ.
  എന്നാല്‍ പിന്നെ ആദ്യമേ അതിടാമായിരുന്നു.
  മാഷ്‌ടെ ബ്ലോഗ്‌ നോക്കാംട്ടോ.ഇപ്പൊ സമയല്യ.
  നാളെ ആവാം.
  അപ്പൊ വാവക്കും സങ്കടം വന്നൂല്ലേ.
  അല്ലേലും നമ്മളൊക്കെ മൃദുല ഹൃദയരാ!!!!!!!!!
  (ന്‍റെ മൃദുലേനെ ഈ വഴി കണ്ടില്യാലോ!!!!!!!!!!!!!
  വേഗം വാ ട്ടോ...........)

  ReplyDelete
 15. മാം എന്ന വാക്ക് മാറി ചേച്ചി ആയല്ലോ.
  അതിഷ്ടായി ഗിരീ.
  ആ പൂവിനോട് ബഹുമാനം തോന്നീലേ.
  അത് നന്നായി.

  ReplyDelete
 16. ആ...........ഇതാരാ!!!!!!!!!!!!!!!!
  മ്മടെ മയില്‍‌പീലിക്കുഞ്ഞോ!!!!!
  കുഞ്ഞിനു സുഖല്ലേ????
  മഴ കണ്ടിങ്ങനെ ഇരുന്നോട്ടോ.
  പോയി കിടന്നുറങ്ങൂ കുഞ്ഞേ................!!!!
  ശുഭരാത്രി.

  ReplyDelete
 17. അനുവിനും ആശംസകള്‍.
  അനുവിന്റെ ഇഷ്ടങ്ങള്‍ ഇപ്പൊ കുറെയൊക്കെ ഉമയ്ക്ക്‌ അറിയാം കേട്ടോ.
  നാല്മണിപൂക്കളെ എനിക്കും ഏറെ ഇഷ്ടം.
  അതില്‍ എന്‍റെ കുറച്ച് ഓര്‍മ്മകള്‍ ഉണ്ട്.
  ആ മുറ്റമുള്ള ഒരു വീടാ എന്‍റെ സ്വപ്നം.
  ആ സ്വപ്നത്തില്‍ ഇനിയും ഏറെയുണ്ട് കൂട്ടി ചേര്‍ക്കാന്‍.
  ഇനിയൊരിക്കലാവാം..
  അധികം താമസിയാതെ വരണേ എന്നാ എന്‍റെ പ്രാര്‍ത്ഥന.

  ReplyDelete
 18. good photos..

  nicely captured...

  thanks for sharing

  ReplyDelete
 19. അതേയ് നീയെന്താ ഒന്നും മിണ്ടാത്തെ?എല്ലാരും ചോദിക്കുന്നു ഉമേടെ ചങ്ങായി എന്താ ഇതുവരേം ഇവിടെ വന്നു ഒരു വാക്ക് പോലും പറയാത്തെ എന്ന്.
  വേഗം വന്നു മിണ്ടിക്കോട്ടോ.
  ഇല്ലേല്‍ ഞാന്‍ പെണങ്ങും

  ReplyDelete
 20. ഇന്നാ കണ്ടത്.
  ഓരോ പൂവുകളും ഓരോ ഓര്‍മ്മകളുമായും കഥകളുമായും ചേര്‍ത്ത് വെച്ചു അല്ലെ...?
  എനിക്ക് കൂടുതല്‍ ഇഷ്ടം നാലുമണി പൂവുകളോടാണ് . സായാഹ്ന സ്വപ്നങ്ങളിലെ കാമുകിമാരുടെ മുഖമാണ് അവയ്ക്ക്.
  മുറ്റത്ത്‌ വിരിഞ്ഞു ഒളിക്കണ്ണിട്ട് നോക്കുന്ന ഒരു നാലുമണി പൂവിനെ കാണാന്‍ കൊതിയാകുന്നു.
  നന്നായി ഉമ

  ReplyDelete
 21. ചിത്രങ്ങള്‍ വലുതാക്കി ഇടാമായിരുന്നില്ലേ എന്നൊരുഭിപ്രായമുണ്ട്, ഒന്നുകൂടി നന്നായാസ്വദിക്കാമായിരുന്നു എന്നൊരു തോന്നല്‍.. .ഇതിനു ഭംഗിയില്ല എന്നല്ലാട്ടൊ. ചിത്രങ്ങളേക്കാള്‍ മനസ്സില്‍ തറച്ചത് അടിക്കുറിപ്പുകളാണ്. ആശംസകള്‍.

  ReplyDelete
 22. ആ ആദ്യത്തെ പൂവിന് പണ്ട് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നത് മഷിപ്പൂവ് എന്നായിരുന്നു. ഞങ്ങളുടെ മാത്രം വിളിയായിരുന്നോ എന്നറിയില്ല.

  ReplyDelete
 23. വീണ പൂവ് ഇഷ്ടമായി

  ReplyDelete
 24. മൃദുല വന്നു...... അല്ലെങ്കിലും ഉമ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാന്‍ പറ്റോ???
  പക്ഷെ ഈ പോസ്റ്റ്‌ ഇട്ട ഉടനെ, ഒരാള്‍ പോലും കമന്റ്‌ ഇടുന്നേനും മുന്‍പേ ഞാന്‍
  വന്നിരുന്നു...
  മഴപ്പൂവ് നല്ല പേരാണ്...
  പക്ഷെ എനിക്കിഷ്ടം കൂടുതല്‍ വീണപൂവ്‌ എന്ന പേരാട്ടോ...
  ചിലപ്പോ ഇത്രേം നാളു കൊണ്ട് അത് മനസ്സില്‍ പതിഞ്ഞു പോയ കാരണം ആവും....
  ഗോപന്‍ കുമാര്‍ പറഞ്ഞത് എത്ര ശരിയാ...
  ഉമ ഓരോന്നിനെയും കാണുന്ന രീതിയാണ്‌ ഓരോ ഫോട്ടോയുടെയും ഭംഗി..!
  ഫേസ്ബുക്കിലെ ചിത്രങ്ങള്‍ കണ്ടു ഞാനും ഓര്‍ത്തിട്ടുണ്ട് ഉമയുടെ ക്യാമറയിലൂടെ നോക്കുമ്പോള്‍
  എല്ലാത്തിനും ഭംഗിയുണ്ടെന്ന്.....
  ഈ പോസ്റ്റും ഒരുപാട് ഇഷ്ടായി......
  ഇനിയും നല്ല ഫോട്ടോകള്‍ ഇടുന്നത് നോക്കി ഇരിക്കുംട്ടോ....
  ഒപ്പം ഒരു നല്ല മഴ കാണാനും..................

  ReplyDelete
 25. എനിക്ക് തോന്നി മന്‍സൂര്‍ കണ്ടു കാണില്ല അതാ വരാന്‍ വൈകുന്നേ എന്ന്.
  അതെ ശരിയാണ് ഓരോ പൂക്കളും നല്‍കുന്നത് ഒരുപാട് ഓര്‍മ്മകള്‍.
  പിന്നെ എനിക്കറിയാലോ മന്‍സൂര്‍ നു ഏറ്റോം ഇഷ്ടം നാലുമണി പൂക്കളെ ആണെന്ന്.
  അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
  അന്നൊരിക്കല്‍ ആ പോസ്റ്റിനായി ഞാന്‍ ഒരു നാല് മണി പൂവിന്‍റെ ചിത്രോം ഇട്ടിരുന്നു.
  മന്‍സൂര്‍ അത് കണ്ടില്ലായിരുന്നു അല്ലെ.
  പറഞ്ഞത് ശരിയാണ് അവയ്ക്ക് പെങ്കുട്ട്യോള്‍ടെ പ്രകൃതാണ്.
  എനിക്കും തോന്നാറുണ്ട് ചിലതിന്‍റെ നില്‍പ്പും മറ്റും കാണുമ്പോള്‍.
  ഇവിടെ കുറേയുണ്ട്.
  മന്‍സൂര്‍ ന്‍റെ വീട്ടിലും ണ്ടോ????
  ഇതിന്‍റെ ബാക്കി കൂടി പോസ്റ്റും ട്ടോ.
  അപ്പഴും വന്നേക്കണം കാണാന്‍..

  ReplyDelete
 26. ഇലഞ്ഞിപൂക്കള്‍ ഈ വഴി വരുന്നത് എനിക്കേറെ ഇഷ്ടാണ്.
  എന്താന്നോ ..........ഈ പ്രൊഫൈല്‍ ഫോട്ടോ തന്നെ.
  ഈ ചിത്രം കാണുമ്പോഴേ എന്‍റെ മനസ്സ് കുളിരും .
  അത്രേം ഇഷ്ടാട്ടോ ഈ ചിത്രം.
  അതേയ് സത്യം പറയട്ടെ വലുതാക്കി ഇടാത്തത് മനപൂര്‍വാട്ടോ.
  എന്‍റെ വിചാരം ഇതൊക്കെ പൊട്ടാ ഫോട്ടോ ആണ്,ആര്‍ക്കും ഇഷ്ടാവില്ല എന്നൊക്കെ ആയിരുന്നു,അതാ.
  ഇനിയിപ്പോ ഒരു കൈ നോക്കാം.
  അടുത്ത പോസ്റ്റ്‌ ആവട്ടെ.
  പിന്നെ ചിത്രങ്ങളെക്കാള്‍ നല്ലത് അടിക്കുറിപ്പുകള്‍ ആണെന്ന് പറഞ്ഞല്ലോ.
  (എനിക്ക് സത്യായും ചിരി വന്നു.
  ഇതൊക്കെ ഒരു അടിക്കുറിപ്പാ...............!!!!!!
  പൊട്ട.)
  മഷിപ്പൂവെന്നു ഞാന്‍ കേട്ടിട്ടില്ല.
  അത് വേറെ ഒരു കുഞ്ഞു പൂവാ എന്‍റെ നാട്ടില്‍.
  ഇനി എനിക്ക് അറിയില്ല കേട്ടോ.
  പിന്നെ സുഖല്ലേ????

  ReplyDelete
 27. ഹബീ,
  എനിക്കും ഇഷ്ടായി ദൃശ്യ.
  കൂടാന്‍ പറ്റുന്നില്ല.
  ആ നീല പൂവ് എന്ത് ഭംഗിയാലെ??????
  എല്ലാ ഫോട്ടോയും നന്നായിട്ടുണ്ട് കേട്ടോ.
  എന്നേം കൂടെ കൂട്ടൂ.

  ReplyDelete
 28. മൃദുല വരുംന്ന് ഉമയ്ക്കറിയാലോ
  (വന്നില്ലെങ്കില്‍ ഇടി പാഴ്സേല്‍ ആയി കിട്ടിയേനെ.)
  ആദ്യം കണ്ട ആള്‍ മിത്തുക്കുട്ടി ആണെന്ന് അറിഞ്ഞല്ലോ ഞാന്‍.
  വല്യേ സന്തോഷോം തോന്നി.
  മിണ്ടാതെ പോയപ്പോ ദേഷ്യം വന്നെങ്കിലും പിന്നെ വന്നു മിണ്ടും എന്നറിയാമായിരുന്നു.
  അതേയ് രണ്ടു ദിവസായി കുട്ടിക്ക് വേണ്ടി മഴയെ അടിച്ചു മാറ്റാന്‍ നോക്കുന്നു.
  നടക്കുന്നില്ല.
  എടുത്ത വീഡിയോ ഒന്നും നന്നായില്ല.
  ഞാന്‍ എടുത്ത മൂന്നു മഴ വീഡിയോയും കണ്ടില്ലേ?
  ഒന്ന് പഴേ ഒരു പോസ്റ്റില്‍ ഉണ്ട്.
  പിന്നെ രണ്ടെണ്ണം ഫേസ് ബുക്കിലും.
  നോക്കട്ടെട്ടോ ഈ തുലാ മഴയെ കൂടെ മിത്തൂനു കാണിക്കാന്‍ പറ്റുമോന്ന്.

  ReplyDelete
 29. ഉമ്മുവേ ദെ ഞാന്‍ വന്നുട്ടോ.. എല്ലാരോടും പറഞ്ഞേക്ക് ചങ്ങായി വന്നുന്നു .:D :P :/
  കാളി എനിക്കറിയാം ഇപ്പൊ നീ കള്ള ചിരി ചിരിക്കനുണ്ടാവുംന്നു.. നമുക്കെല്ലരേം പറ്റിക്കാംന്നെ
  വെള്ളി മേഘോം , സിരകള്‍ മാത്രം അവശേഷിച്ച മരവും..എനിക്ക് നല്ല ഇഷ്ടായ്. പിന്നെ ഞാന്‍ ഓര്‍മിപ്പിച്ച ആ അതും :)

  ReplyDelete
 30. കീയൂ ന്റെ കുട്ടി വന്നൂലോ അത് മതി

  ലാപ്പി ഇനീം ശരി ആയില്ലാന്നെ ഇടക്കൊന്നു വരും.

  ദേ ഇപ്പൊ വന്നു.ആ തക്കത്തിന് നോക്കിയതാ ഇത്.

  നിന്നെ കണ്ടപ്പോ സത്യായും നിയ്ക്ക് വല്യേ ചിരി വന്നൂട്ടോ.

  ന്റെ കീയൂ ദേ നിന്നോടിപ്പോ മിണ്ടാന്‍ തോന്നണു .

  ന്താ ചെയ്യാ.

  നിനക്കിഷ്ടായ ആ ഫോട്ടോകള്‍ ന്റേം ഇഷ്ടം.

  ഇന്ന് ഞാന്‍ ടാറ്റ പോയെക്കുവായിരുന്നു

  ആ വകേല് കിട്ടിയ ചിത്രങ്ങള്‍ പിന്നെ കാണിക്കാം.

  കീയൂനു ദേ ഒരു വല്യേ പാത്തുമ്മ.

  ReplyDelete
 31. 2012 ഇല്‍ പോസ്റ്റ്‌ ചെയ്ത ഈ ബ്ലോഗ്‌ കാണാന്‍ ഇത്രയും വൈകിയതില്‍ എന്തോ ഒരു കുറ്റബോധം തോന്നുന്നു......... ഊമയുടെ പാട്ടുകള്‍ എന്ന് പേരിടാന്‍ തോന്നി ഫോട്ടോകള്‍ കണ്ടപ്പോള്‍... എല്ലാ ചിത്രങ്ങളിലും ഒരോ കവിത ഉണ്ടായിരുന്നു അതാണ് അങ്ങനെ പറഞ്ഞത്............. എന്തായാലും ഈ കവിതച്ച്ചിത്രങ്ങന്ളെ നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ തോന്നുന്നു ഈ എഴുത്തിന്റെ മനോഹാരിതയും
  ചിലപ്പോള്‍ തോന്നാറില്ലേ മണം തിന്നാന്‍ പറ്റിയെങ്കില്‍ എന്ന് അത് പോലെ ഈ ഭാഷയെ കോരിക്കുടിക്കാന്‍ തോന്നുന്നെന്റെ ഉമേ.............. ആരാണ് ഉമ എന്ന് എനിക്കറിയില്ല ട്ടോ........... എന്തായാലും നന്മ ഉള്ള ആളാണ് എന്ന് മാത്രം അറിയാം.......... ഈ കമന്റിനു reply വേണ്ട.............

  ReplyDelete