Thursday, November 8, 2012

വീണ്ടും കൊറേ ചിത്രങ്ങളും അതിലെ എന്‍റെ ഇഷ്ടങ്ങളും!!!!

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലാപ്പി പണി പറ്റിച്ചു.
ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നപ്പോള്‍ എടുത്തു കൂട്ടിയ ഫോട്ടോ മുഴോനും പോയി കിട്ടി.ഇഷ്ടപ്പെട്ടതൊക്കെ ഫേസ് ബുക്കില്‍ ഉണ്ടല്ലോ എന്ന  സമാധാനത്തില്‍ ആണ് ഇപ്പോള്‍.
ഇപ്പൊ കുറച്ചു ദിവസം ഫേസ് ബുക്കിനോട് പെണക്കാ!!!!അതോണ്ട് ഈ ഇഷ്ടള്ള ഫോട്ടോ ഒന്നും അവിടെ കൊണ്ടോയി സൂക്ഷിക്കാന്‍ പറ്റില്ല.(ചെലതൊക്കെ അവിടെ ഉള്ളതാണ്,അത് വേറെ കാര്യം)
അപ്പൊ പിന്നെ ഇതില്‍ ആവട്ടെ എന്ന് കരുതി.
ഈ പൂവിനെ ഇവിടെ ഒക്കെ പഞ്ചാര പൂവെന്നാ വിളിക്ക്യാ.
പഞ്ചാരെടെ മണം  ആണ് ഇതിന് .വഴിയരികില്‍ ഒക്കെ കൂട്ടം കൂട്ടമായി നില്‍ക്കുന്നു ഇവിടെ.                               

                 കല്യാണിക്കാവിലെ അമ്പല പറമ്പില്‍ മൂന്നു വല്യേ പാലമരങ്ങള്‍ ഉണ്ട്.അവിടവിടെ ആയി പൂത്തിട്ടും ഉണ്ട്.ഞാന്‍ ദേ  കഴിഞ്ഞ കൊല്ലോ മറ്റോ ആണ് ഈ പാലപ്പൂവിനെ ഇത്രേം അടുത്ത കണ്ടതും,തൊട്ടതും,മണത്തു നോക്കിയതും ഒക്കെ.ചുമ്മാ അല്ലാട്ടോ യക്ഷീം ഗന്ധര്‍വനും ഒക്കെ വരുന്നേ.
അസാധ്യ ഗന്ധാണ്.ആരേം മോഹിപ്പിക്കുന്ന മണം .ഉത്സവങ്ങളുടെയും,പൂരങ്ങളുടെയും,ഒക്കെ കാലമാകുമ്പോഴേക്കും മുഴോനും പൂക്കും.മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രിയില്‍ പാലപ്പൂക്കളുടെ ഗന്ധവും,പ്രണയാര്‍ദ്രമായ ഒരു പാട്ടും,ആസ്വദിച്ച് നിനക്കെഴുത്തുകള്‍ അയക്കാന്‍ എനിക്കേറെയിഷ്ടം.എന്‍റെ അക്ഷരങ്ങളില്‍ പാലപ്പൂവിന്‍റെ മണം നിറയുന്നു എന്ന് നീ പറയുന്നത് കേള്‍ക്കാന്‍ അതിലേറെ ഇഷ്ടം.                                                                                                            

 ഈ രണ്ടു ചെമ്പരത്തി പൂക്കളെ കണ്ടപ്പോള്‍ എന്‍റെ  മനസ്സില്‍ ആദ്യം വന്ന ചിന്ത വാക്കുകള്‍ ഇതാണ്.
"ഇന്ന് ഞാന്‍ നാളെ നീ!!!"
പിന്നെ ആശാന്‍റെ വീണപൂവിലെ മുന്‍പെങ്ങോ കാണാതെ പഠിച്ച ചില വരികളും.

ഓട മരത്തിന്‍റെ കൊമ്പോ മറ്റോ ചതച്ച് ഉണ്ടാക്കുന്നതാണ് ഇത്.
പൂവെന്നു പറയാന്‍ പറ്റില്ല.
കൊട്ടിയൂര്‍ അമ്പലത്തിലെ പ്രധാന വഴിപാടാണ്.
അവിടെ നിന്നും മാത്രമേ ഇത് കിട്ടൂ.
വേറെ എങ്ങും ഇല്ല .
വെള്ളി രോമം പോലെ...........
വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം ആണത്രേ!!!!
ഇനി അപ്പൊ അതില്ലാതെ ഐശ്വര്യം കൊറയണ്ട.
(ജയേട്ടന് അമ്പലത്തിന്റെ അടുത്തുള്ള  ആരോ കൊടുത്തതാണ്.
തിരുമേനീടെ ഇല്ലത്ത് ഐശ്വര്യം ഉണ്ടായിക്കോട്ടെ എന്ന് കരുതിയ ആരോ.)                                                                                                       


മണ്ണിനെ പ്രണയിക്കുന്ന ഒരു തൊട്ടാവാടി പൂവ്.
എന്തൊരു നിഷ്കളങ്കതയാണല്ലേ  ഈ തൊട്ടാവാടി പൂവുകള്‍ക്ക്?????????
എനിക്കൊരുപാടിഷ്ടമുള്ള ഒരു പൂവാ ഇത്.
ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പരിശോകത്തിന്റെ പൂവ്.
പണ്ട് ഈ പൂവിലെ ദേ ആ താഴെ കാണുന്ന മെറൂണ്‍ ഭാഗത്ത് നിന്ന് വട്ടത്തില്‍ വെട്ടിയെടുത്ത് പൊട്ടാണെന്നും പറഞ്ഞ് നെറ്റിയില്‍ ഒട്ടിച്ചു വെച്ച് നടക്കുമായിരുന്നു.
(യാത്രകളില്‍ , ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു മടിയില്‍ ഉറങ്ങുന്ന അച്ചൂനേം പിടിച്ച് ഒരു കൈ കൊണ്ട് വളരെ കഷ്ടപെട്ടാണ് ചില ഫോട്ടോ ഒക്കെ എടുക്കുന്നേ !!!!
അങ്ങനെയുള്ള ഒരു ഫോട്ടോയാ ഇതും.)

ഓരോ മഴയും ബാക്കി വെച്ച് പോകുന്നത് ഒരുപാടാണ്‌ .
നാളെ മറ്റൊരു മഴയിലൂടെ "പെയ്തൊഴിയാനുള്ള   ഓര്‍മ്മകള്‍" "  എന്ന പുനര്‍ ജന്മത്തിനായി 
ഇന്ന് പെയ്തു നിറയ്ക്കുന്ന ഒരുപാട്..............


നീ ആകാശം.
ഞാന്‍ ഭൂമി.
എനിക്കും നിനക്കും ഇടയിലെ ദൂരം ഒരു കടലോളമായിരുന്നു.
എന്നേ ആ കടല്‍ നമുക്കിടയിലെ ദൂരം ഇല്ലാതാക്കിയേ????
അറിയില്ല.
ഇന്ന്............ ഞാനും,നീയും അല്ല നമ്മള്‍ ആണ്.
ദാ ഇത് പോലെ .....
നമ്മെ ഒരുമിച്ച് ചേര്‍ത്ത ഈ കടല്‍ ................
ഇത്.... നമ്മുടെ പ്രണയമാണ്.
അതെ നീ ആകാശം.
ഞാന്‍ ഭൂമി.
നമ്മുടെ പ്രണയം ഈ കടല്‍..                                                                                                     
                                                                                                       മനസ്സ് ചിലപ്പോള്‍ ഇങ്ങനെയാണ് .
അലയടിച്ചുയരുന്ന ഓര്‍മ്മകള്‍,
അതിലെവിടെയോ ഒരു കുന്നു നോവുകള്‍,
ചില ഇഷ്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നേരുകള്‍,
നിസ്സഹായതയുടെ നിര്‍വികാരത.........
അങ്ങനെ എന്തൊക്കെയോ....           
എനിക്കെത്ര കണ്ടാലും മതിയാവാത്ത ഒരു കാഴ്ച .
നീലാകാശം .
എന്‍റെ എന്തിനൊക്കെയോ ഉള്ള സങ്കടങ്ങള്‍ ചിലപ്പോഴൊക്കെ ഓടി പോവാറുണ്ട് നീലാകാശത്തെ കാണുമ്പോള്‍. .
പ്രതീക്ഷയുടെ പ്രതീകം .
ജീവിക്കാനുള്ള മോഹമാണ് എനിക്ക് പച്ച .
അതെ ജീവിതത്തിന്റെ നിറം പച്ച തന്നെയാണ്.
ഈ നീലാകാശം നിന്‍റെ പ്രണയമാണ് 
ഞാനെന്ന ഈ പച്ച നിന്നിലേക്ക്‌ .............

നീലയും വെള്ളയും പച്ചയും കൂടി ഭംഗിയാക്കിയ എന്‍റെ  കാഴ്ച.
ഒരു വൈകുന്നേരത്തിലെ ആകാശം.
മേഘങ്ങള്‍ അങ്ങ് ദൂരെ എങ്ങോട്റെക്കോ ഉള്ള വഴി പോലെ നിറയെ പടിക്കെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട് 
നിന്നോട് ചോദിക്കട്ടെ നമുക്ക് പോകാം ആ പടികള്‍ കയറി കയറി അങ്ങോട്ടേക്ക്................
അവിടെ മേഘങ്ങളുടെ കൊട്ടാരമുണ്ട് .
അവിടെ ഇരുന്നാല്‍ ഇങ്ങു ഭൂമിയിലെ പ്രണയിനികളെ കാണാം.
അവരുടെ പ്രണയത്തില്‍ പനിനീരായി നമുക്ക് ,നമ്മുടെ പ്രണയത്തിന്‍റെ മഴ പൊഴിക്കാം.
ഈ ലോകം മുഴുവനും സ്നേഹം മാത്രം.
എല്ലാ മുഖങ്ങളിലും ചിരിയും സന്തോഷവും നന്മയും മാത്രം.
എന്‍റെ  ഒരു വലിയ ആഗ്രഹം .

മഴ പെയ്യണേനു  മുന്‍പുള്ള ഈ ഒരു അവസ്ഥ എനിക്കേറെ ഇഷ്ടം .
എന്‍റെ മനസ് പല കാര്യങ്ങളിലും ഇങ്ങനെയാണ്.
അപ്പൊ പിന്നെ പ്രണയത്തില്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ !!!!!
പെയ്തു തോരല്‍ എന്ന നിര്‍വൃതിയ്ക്കായുള്ള കാത്തിരിപ്പ് ...!!!!അതിനേക്കാള്‍ മനോഹരമായ ഒരു കാത്തിരിപ്പ് വേറെയില്ല.


"മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍."".
ഒരിക്കല്‍ വളരെ സങ്കടത്തോടെ "മരണമെത്തുന്ന  നേരത്ത് " എന്ന  കവിത ചൊല്ലിയപ്പോള്‍ മനസ്സില്‍ നന്മ മാത്രമുള്ള ഒരു സുഹൃത്ത് പറഞ്ഞു എന്തിനാണ് ഇത്രയേറെ സങ്കടത്തോടെ അതിനെക്കാള്‍ സങ്കടപ്പെടുത്തുന്ന ആ വരികള്‍ പാടുന്നെ..........
അതിനേക്കാള്‍ നല്ലതല്ലേ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പാട്ട് പാടുന്നെ എന്ന്.
ശരിയാണ്.
ഈ പാട്ടിലെ ആദ്യത്തെ രണ്ടു വരികള്‍ കേള്‍ക്കുമ്പോള്‍ മഴ നല്‍കുന്ന കുളിരും പ്രതീക്ഷയും പിന്നെ ജീവിക്കാന്‍ മോഹിപ്പിക്കുന്ന പച്ച നിറവും മനസ്സില്‍ നിറയ്ക്കും.
പ്രിയ സുഹൃത്തേ...........നിന്‍റെ  വാക്കുകള്‍ക്കു നന്ദി.
ഈ ചിത്രം നിനക്കായ്..........
                                                                                                       നിന്നില്‍ വിരിഞ്ഞ നിലാവ് ഞാന്‍. നമ്മുടെ പ്രണയത്തെ നോക്കി നില്‍ക്കുന്ന പച്ച.
ഇലകള്‍ക്കിടയിലൂടെ ആകാശം കാണാനുള്ള  എന്‍റെ ഇഷ്ടാണ് താഴെയുള്ള ചിത്രങ്ങളില്‍. ..
മുളയുടെ നേര്‍ത്ത ഇലകള്‍. ............
ആ ഇലകളുടെ കൂമ്പുകള്‍ കൊണ്ട് കുത്തുമ്പോള്‍ നല്ല വേദനയാണ് പണ്ട് കുഞ്ഞു നാളിലെ ഓരോ കൌതുകങ്ങള്‍ 
അന്ന് ഡോക്ടര്‍ ആയി കളിച്ച നാളുകളില്‍ ഇതായിരുന്നു സിറിഞ്ച് .
ഈ ഇലകള്‍ക്കിടയിലെ വെണ്മ അതിന്‍റെ ചന്തം ഒന്ന് വേറെ തന്നെ.
തൃശൂരിലെ നെഹ്‌റു പാര്‍ക്കില്‍ പോയപ്പോള്‍ അവിടെ കണ്ട മരം പേര് ഓര്‍മ്മയില്ല .
സൂര്യന്‍ ഇലകള്‍ക്കിടയിലൂടെ എന്നെ നോക്കിയപ്പോള്‍ അത് കാണാതെ മുഖം തിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
മുള  പോലെയാണ്ഓട മരവും .
ഇലകളും ഒരു പോലെ തന്നെ.
ഒരിത്തിരി വീതിയും വലുപ്പവും കൂടുമെന്ന് മാത്രം.

                                                                                                      നേര്‍ത്ത കാറ്റില്‍ പോലും        വിറയ്ക്കുന്ന അരയാലിന്‍ ഇലകള്‍ .
അവക്കിടയിലൂടെ സൂര്യന്‍ മങ്ങിയ ആകാശം.


പാര്‍ക്കില്‍ പോയപ്പോള്‍ കിട്ടിയ മഞ്ചാടിമണികള്‍. .
അവിടത്തെ ആ വലിയ മഞ്ചാടി മരത്തിനു താഴെ നിറയെ വീണു കിടപ്പുണ്ടായിരുന്നു.
സമയം കിട്ടിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പെറുക്കി എടുത്തേനെ ഞാന്‍. .മയില്‍പീലീം മഞ്ചാടി മണീം ന്‍റെ ഇഷ്ടം.ന്‍റെ സ്വന്തം.
സൊ............റൊമാന്റിക്‌.!!!!!!!


ഇത് കണ്ടോ ഇത് മുഴോനും ന്‍റെ  മാത്രാ!!!!
ന്‍റെ സ്വന്താ!!!!!!
അവിടെ എന്‍റെ ഇല്ലത്തെ രണ്ടു സര്‍പ്പ കാവുകളുടെ അടുത്തും മഞ്ചാടി മരംണ്ട് .
അതീന്നു വീണത് മുഴോനും പെറുക്കി കൂട്ടിയതാ ഇതിന്‍റെ  ഭൂരിഭാഗോം.
പിന്നെ കൊറേ അവിടന്നും ഇവിടന്നും ഒക്കെ.ഒരു ഇരുപതിനായിരത്തിന്റെ അടുത്തൊക്കെ വരും.
കൃത്യായി എണ്ണിയില്ല  ഇനിയും.
അതിന്  ഇട കിട്ടിയില്ല എന്ന് വേണം പറയാന്‍..
ദിവസം മുഴോനും ഇതും വെച്ചോണ്ട് ഇരിക്കാനും ഞാന്‍ റെഡിയാ !!!!!!
അത്രേം അത്രേം അത്രേം ഇഷ്ടാ എനിക്കിത്.
ന്‍റെ സന്തോഷം,വല്യേ നിധി,പ്രണയം,ഒക്കെ..............
അച്ഛമ്മ പറയുമായിരുന്നു ആരേലും മഞ്ചാടി തരാംന്ന് പറഞ്ഞാല്‍ അവള്‍ അയാള്‍ടെ കൂടെ പോവും എന്ന്.
എനിക്കത്രേം പ്രാന്താ ഈ മഞ്ചാടി.
എത്ര കിട്ടിയാലും മതിയാവില്ല .
നിന്‍റെ പ്രണയം പോലെ.............
പിന്നെ പറയുമായിരുന്നു ഗുരുവായൂര്‍ക്ക് കൊടുക്കാന്‍ .
ഞാന്‍ പറയും ഗുരുവായൂരപ്പന്‍ നേരിട്ട്  വന്നു ചോദിച്ചാലും ഞാന്‍ കൊടുക്കില്ല .കണ്ണന് അതിനേക്കാള്‍ ഇഷ്ടം ഇതെന്‍റെ കയ്യില്‍ ഇരിക്കുന്നത് കാണാന്‍ ആണെന്ന്.
പക്ഷെ നീ ചോദിച്ചാല്‍ തരുംട്ടോ .....
എന്‍റെ  എല്ലാം നിനക്കല്ലേ !!!!
(എന്നാലും......നീ ചോദിക്കില്ലല്ലോ????? :) )


ഈ ഫോട്ടോ ഫേസ് ബുക്കില്‍ ഇട്ടപ്പോള്‍ കൊറേ പേര് എന്നെ കളിയാക്കി .
ആ സിനിമേലെ ഉര്‍വ്വശീടെ പെട്ടി പോലെ എന്നും പറഞ്ഞ് .
ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ എനിക്ക് നല്‍കുന്ന സന്തോഷം എത്ര വലുതാണ്‌!!!!!!!!!!!!!!!!!!!!!!!!!!


ന്‍റെ അച്ചു......
അച്ചൂനും ഇഷ്ടാ അമ്മേടെ മഞ്ചാടി പ്രാന്ത്.

23 comments:

 1. പോസ്റ്റിനു നീളം കൂടി .
  വേണമെന്ന് വെച്ചിട്ടല്ല .
  സോറി.
  ചില ചിത്രങ്ങള്‍ മുന്നത്തെ പോസ്റ്റുകളില്‍ ഇട്ടിട്ടുണ്ടോ എന്ന് ഓര്‍മ്മേല്യ.
  അത് നോക്കാനൊന്നും മെനക്കെട്ടില്ല .
  പിന്നേ വല്യേ കുറ്റൊന്നും കണ്ടു പിടിക്കണ്ട ആരും ഫോട്ടോകളില്‍ .
  കാരണം നിയ്ക്ക് ഫോട്ടോ പിടുത്തം നിശല്ല്യാത്ത കാര്യാണ്.
  പിന്നേം അതിനെന്തിനാ ശ്രമിച്ചേന്നു ചോദിച്ചാല്‍ അത് വല്യേ ഇഷ്ടാന്ന് ഉത്തരം.

  ReplyDelete
 2. പോസ്റ്റിന് നീളം കൂടിയാലും സാരല്ല

  മുത്തും പവിഴവും ചേര്‍ത്ത് കോര്‍ത്ത മാല പോലെ മനോഹരം

  ReplyDelete
  Replies
  1. അജിയെട്ടന്റെ കമന്റ്‌ എനിക്കിഷ്ടായി കേട്ടോ അതേയ് പറയാമോ ഇതാ മുത്ത് ,ഏതാ പവിഴം എന്ന്.

   Delete
 3. പ്രിയപ്പെട്ട ഉമേച്ചി,

  എല്ലാ ചിത്രവും കൊള്ളാംട്ടോ. വാക്കുകളൊക്കെ മഴത്തുള്ളികള്‍ പോലെ. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴ നനഞ്ഞ പോലെയായി. അമ്മേടെ അച്ചു കൈ നീട്ടിയെ ഇന്നാ പിടിച്ചോ കുറച്ചു മഞ്ചാടി കുരു. അമ്മക്ക് കൊടുക്കണ്ടാട്ടോ. :)

  സ്നേഹത്തോടെ,
  ഉണ്ണി

  ReplyDelete
  Replies
  1. ഗിരിയനിയന്‍ വന്നല്ലോ...........
   മഴ നനയിച്ചു അല്ലെ ???
   ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷംട്ടോ .
   അച്ചൂന് കൊടുത്ത മഞ്ചാടിക്കുരു അമ്മ അടിച്ചു മാറ്റി കേട്ടോ.
   നടു റോഡില്‍ ഒരു മഞ്ചാടി കിടക്കുന്ന കണ്ടാല്‍ പോലും വിടാത്ത ആളാ അമ്മ.
   അപ്പഴാ അച്ചൂന്റെ കയ്യില്‍ കണ്ടത് അടിച്ചു മാറ്റാതിരിക്കുന്നെ !!!!
   അയ്യോ.......സോറി ഗിരീ.
   സ്നേഹത്തോടെ ഉണ്ണി എന്നെഴുതിയത് ഇപ്പഴാ കണ്ടേ.
   അപ്പൊ ഇനി ഉണ്ണീ ന്നു വിളിക്കാംട്ടോ

   Delete
 4. ഉമാ..
  ചിത്രങ്ങളെല്ലാം ഭംഗീണ്ട്ട്ടോ..
  വല്യ നിശ്യംല്ലേലും ഒറ്റകൈ കൊണ്ടെടുത്തതല്ലേ...
  അപ്പൊ ഞാനാലോചിക്കുവാ.. ഉമ ഫോട്ടോഗ്രാഫി പഠിച്ചിരുന്നെങ്കില്‍, രണ്ടുകൈകൊണ്ടും കൂടി എടുത്തിരുന്നെങ്കില്‍ എന്തായേനെ..?!!

  "നീ ആകാശം.. ഞാന്‍ ഭൂമി.. നമുക്കിടയില്‍ കടല്‍ സ്നേഹം പോലെ..."
  പ്പോ മഞ്ചാടി വേണോന്നു ചോദിക്കുന്നില്ലാട്ടോ..:p
  ഭംഗീണ്ടേ പോസ്റ്റ്‌...

  ReplyDelete
  Replies
  1. ഹ ഹ ഹ നിത്യ പഠിച്ചൂട്ടോ.
   തമാശ പറയാന്‍.,ന്നെ കളിയാക്കാന്‍ ന്‍റെ കൂട്ട് വര്‍ത്താനം പറയാന്‍. ഒക്കെ.
   (ഒരു കൈ കൊണ്ടെടുത്ത ഫോട്ടോ ഈ പോസ്റ്റില്‍ രണ്ടു മൂന്നെണ്ണമേ ഉള്ളു.)
   അപ്പൊ നിത്യയ്ക്കും മനസിലായീലെ ഞാന്‍ ഫോട്ടോഗ്രാഫി പഠിച്ചിരുന്നെങ്കില്‍ ഓരോ ഫോട്ടോയും വല്യേ സംഭാവുംന്ന് .
   നന്നായി പഠിയ്ക്കാതിരുന്നത് .
   ഇപ്പൊ മനസിലായില്ലേ ഞാന്‍ ഒരു സംഭാവാന്ന് .
   ആരോടും പറയണ്ട കേട്ടോ.

   Delete
 5. പ്രിയ ഉമാ,
  ചിത്രങ്ങളുടെ ദൃശ്യഭംഗികൊണ്ടും, വര്‍ണനകളുടെ കാവ്യഭംഗികൊണ്ടും രണ്ടാം ഭാഗം ആദ്യപകുതിയെക്കാള്‍ ഹൃദ്യമായൊരു വിരുന്നായല്ലോ ഉമാ!!!
  തൊട്ടാവാടിപ്പൂവിന്റെ നിഷ്ക്കളകതയും,തിരകള്‍ തൊടാനോടിയെത്തുന്ന കടലോരവും, മേഘങ്ങള്‍ നിരത്തിവച്ച പടിക്കെട്ടുകളും, ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുന്നു!!!
  ആശംസകള്‍ ഉമാ,
  സ്നേഹത്തോടെ,

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കു നന്ദി മോഹനേട്ടാ...........
   എന്നും വരുന്നതിനും.

   Delete
 6. കുറെ നല്ല ചിത്രങ്ങള്‍ ഒപ്പം ഇമ്പമാര്‍ന്ന വായനയും പിന്നെ ഒരു കാര്യം മയില്‍പീലിയെ ഇഷ്ടപെടെണ്ടാ കേട്ടോ അത് എനിക്ക് സ്വന്തമാ :) എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് വേറൊരു കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. വേറൊരു കുഞ്ഞു മയില്‍പീലിക്കുഞ്ഞേ,

   വേറെ വേറൊരു മയിപീലിനെ ആണ് നിയ്ക്കിഷ്ടായെ!!!
   അപ്പൊ കൊഴപ്പല്യാലോ.
   ണ്ടോ?????????
   സന്തോഷം വന്നേന് ........മിണ്ടിയേനു .............

   Delete
 7. ചിത്രങ്ങളും എഴുത്തും ഒരുപാടിഷ്ടായിട്ടോ ഉമേ...
  പഞ്ചാരപ്പൂവ്‌ ഞാന്‍ കണ്ടിട്ടില്ലായിരു ന്നുട്ടോ...പിന്നെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും മയില്‍പ്പീലിയും ഒക്കെ എനിക്കും ഇഷ്ടാട്ടോ...പക്ഷെ കുട്ടിക്കാലത്തെ എന്റെ ശേഖരങ്ങള്‍ ഒക്കെ എവിടെയൊക്കെയോ നഷ്ടപ്പെട്ടു...ഞാന്‍ കണ്ണന്റെ നടയില്‍ പോകുമ്പോള്‍ അവിടുന്നാ ഇപ്പൊ മഞ്ചാടി മണികള്‍ അടിച്ചു മാറ്റുന്നെ...ഞാന്‍ ചോദി ച്ചാല്‍ അപ്പൊ മഞ്ചാടിമണികള്‍ തരുമല്ലോ അല്ലെ ഉമേ?? :)

  ReplyDelete
  Replies
  1. അപ്പൊ ആശേം ന്‍റെ കൂട്ടന്നെ.ല്ലേ ?????
   ഞാനും അതേട്ടോ ആ മുന്നീന്ന് അടിച്ചു മാറ്റും.
   നമ്മള് രണ്ടാളും എടുക്കുന്നത് പുള്ളിയ്ക്കിഷ്ടാ!!!!
   ഇനി ഒരു ദിവസം ഒരുമിച്ചു പോണം മോഷ്ടിക്കാന്‍.
   വരില്ലേ???????????

   Delete
 8. എന്തൊരു ഭംഗിയുള്ള ചിത്രങ്ങളാണെല്ലാം..ഉമയുടെ വരികള്‍ക്കും ഉണ്ടല്ലോ തൊട്ടാവാടി പൂവിന്റെ നിഷ്കളങ്കത.. എനിക്കും മഞ്ഞാടിക്കുരു ഒരുപാടിഷ്ട്ടമാണ് . അത് കാണുമ്പോഴൊക്കെ കുട്ടിക്കാലത്ത് വെല്യമ്മയുടെ വീട്ടില്‍ പോയി മഞ്ഞാടിക്കുരു പെറുക്കുന്നത് ഓര്മ വരും..അന്നൊക്കെ മഞ്ഞാടിക്കുരു കൂട്ടിവെച്ചു ഗുരുവായൂരില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമായിരുന്നു..ഇന്നും അവിടെ പോകുമ്പോള്‍ അത്രേടം വരെ ചെന്നു നോക്കാറുണ്ട്..

  ReplyDelete
  Replies
  1. തുളസിക്കുട്ടി ജീവനോടെ ണ്ടല്ലോ!!!!
   സമാധാനായി.
   അന്ന് ഉമ ബ്ലോഗീന്ന് പോവല്ലെന്നു പറഞ്ഞു പോയതാ പിന്നെ ഈ വഴി കണ്ടേയില്ല.
   ഇനി വന്നാല്‍ പെണങ്ങും ന്നൊക്കെ നിരീച്ചതാ!!!!!!!!!!
   പക്ഷെ സന്തോഷേ തോന്നീള്ളൂ.
   പുതിയ പോസ്റ്റ്‌ ഇട്ടു അല്ലെ ഞാന്‍ വായിച്ചില്ല .വായിക്കാട്ടോ

   Delete
 9. ഉമ്മുട്ടോ... ഇത്തവണയും വൈകി എത്താന്‍ ..പിണങ്ങല്ലെട്ടോ....എനിക്കിപ്പൊരു പുതിയ ടൈം പാസ്‌ (അതിനിത്ര മാത്രം ടൈം ഉണ്ടോ എന്ന് ചോദിക്കരുത്..ഉറക്കത്തിന്റെ ടൈം കുറച്ചു .;പ)
  കിട്ടി ..അതില്‍ കുറച്ചു ടൈം ന്റെ അചൂട്ടിക്ക് വേണ്ടിയും ഉണ്ടെട്ടോ...കാത്തിരുന്നോളാന്‍ പറയ്‌ :)

  ഇതിലെ ഗ്ലാസില്‍ വീണ മഴ്ക്കെഴുതിയ കുറിപ്പും. മരത്തിനിടയിലൂടെ(കോല്‍ ) എടുത്ത കടലും ഏറെ ഇഷ്ടം.
  പിന്നെ അറിയാലോ എന്റെ അസൂയ... അത് ഇത് വായിച്ചപ്പോഴും തോന്നി..
  മുത്ത്‌ പവിഴോം ആരാന്നു ഞാന്‍ പറഞ്ഞാല്‍ മതിയോ?? സമ്മാനം ഉണ്ടേല്‍ ഞാന്‍ പറയുംട്ടോ ;P

  ReplyDelete
  Replies
  1. N P K
   നിനക്ക് എന്ത് സമ്മാനാ വേണ്ടേ???????
   ചോദിക്ക് തരാലോ.
   പിന്നെ നീ ഇപ്പൊ ദേ ആ എഫ് ബീ ല് ഇട്ട ,സമ്മാനിച്ച ഫോട്ടോ ഒക്കെ ഗൊള്ളാം .
   എനിക്കും ആ അസൂയ വന്നു.
   എഫ് ബീല് കണ്ടപ്പോ മിണ്ടാന്‍ മുട്ടി.
   മിണ്ടി പോയാലോന്നു പേടിച്ച് സൈന്‍ ഔട്ട്‌ ചെയ്തു.
   കീയു ഒന്ന് പറയട്ടെ ഈ മിണ്ടാതിരിക്കല്‍ വല്യേ രസാണ് ട്ടോ.
   ആ കടലും മഴേം ഫോട്ടോ ന്റേം പ്രിയാണ്.
   പുതിയ ടൈം പാസ്‌ ഉഷാറാവട്ടെ .
   (പക്ഷെ ചോദിക്കാതെ വയ്യ കീയു "വല്ലതും നടക്ക്വോ???????????" ഹ ഹ ഹ )

   Delete
 10. പ്രിയപ്പെട്ട ഉമ,

  ഈ ചിത്രങ്ങള്‍ എത്ര മനോഹരം !

  ഹൃദ്യമായ വരികളും കണ്ണിനു വിരുന്നായ ഫോട്ടോസും !

  ഇത്രേം ചിത്രങ്ങള്‍ ഒരുമിച്ചു ഇടല്ലേ, ഉമേ............!

  ശരിക്കും മനോഹരം ഈ പോസ്റ്റ്‌ !

  സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍ !


  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. അനൂ ,
   അനു വന്നു മിണ്ടുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട് കേട്ടോ.
   സത്യം ഒരു സ്പെഷ്യല്‍ സന്തോഷം.
   എന്താന്നറിയില്ല,ഒരു പക്ഷെ അനു ഉമേടെ ആദ്യത്തെ കൂട്ടുകാരി ആയതുകൊണ്ടാകും.
   ദീപാവലി ആഘോഷങ്ങള്‍ ഒഴിയാത്ത ഈ റാവു മനോഹരമല്ലേ അനൂ?????
   ഇവിടെ അത്ര വല്യ ആഘോഷൊന്നും ഇല്ല .
   ഇത്രേം ഫോട്ടോ ഒരുമിച്ച് ഇട്ടതു ശരിയായില്ലേ അനൂ???
   അനു പറഞ്ഞില്ലല്ലോ അനുവിന് ഇതിലേതാ ഇഷ്ടായെ എന്ന്.
   ഇനിയും വരൂ ട്ടോ.
   ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ ഹൃദയം നിറഞ്ഞ നന്മ നിറഞ്ഞ ദീപാവലി ആശംസകള്‍.

   Delete
 11. അപ്പൊ ഉമേ...എനിക്കി കമന്റ്‌ moderation ഇഷ്ടായില്ലാ....അതങ്ങ് കളയരുതോ....?
  മഞ്ചാടിക്കുരു അടിച്ചു മാറ്റാന്‍ പോകുമ്പോ പറയണേ...ഞാന്‍ ഇപ്പോഴേ റെഡി ...
  കണ്ണന് നമ്മളോട് പിണങ്ങാന്‍ കഴിയില്ല...ശുഭരാത്രി..പിന്നെ ദീപാവലി ആശംസകള്‍..

  ReplyDelete
  Replies
  1. comment moderation ആക്കി വെച്ചതിനു പിന്നില്‍ ഒരു സ്വകാര്യംണ്ട്.
   എനിക്കും അറിയാം ആശേ അതൊരു സുഖോം ഇല്ല്യാത്ത പരിപാടിയാണ്ന്ന്.
   കളയാട്ടോ,പെണങ്ങല്ലേ ...........!!!!!
   ഇന്ന് പോകേണ്ടതായിരുന്നു അടിച്ചു മാറ്റാന്‍.,അച്ചൂന്റെ ചുമ മാറിയില്ല അതാ പ്രശ്നം.
   അച്ചു ദേ മടിയിലിരുന്നു ആറ്റു മണല്‍ ,ഊരും പേരും പറയാതെ എന്നീ പാട്ടുകള്‍ ഒക്കെ കാണുന്നു .

   Delete
  2. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു...ഒരു പിണക്കവും ഇല്ലാട്ടോ... ഉമയ്ക്ക്‌ ഇഷ്ടാണെങ്കില്‍ പിന്നെ കിടന്നോട്ടെന്നെ...അച്ചൂനു എന്റെ സ്പെഷ്യല്‍ അന്വേഷണം പറയണംട്ടോ...ചുമ ഒക്കെ മാറി പാട്ടൊക്കെ ഒക്കെ പാടി മിടുക്കിക്കുട്ടിയാകാന്‍ പറട്ടോ അച്ചൂനോട് ...മഞ്ചാടിക്കുരു അടിച്ചു മാറ്റുമ്പോ എന്റെ പേരിലും കൂടി എടുത്തോ...പിന്നീട് തന്നാല്‍ മതി എനിക്ക്... ശുഭരാത്രി എന്റെ അച്ചൂനും ഉമയ്ക്കും...

   Delete
 12. വായിച്ചുകഴിഞ്ഞപ്പോ നാട്ടുമാങ്ങ നുണയുന്ന പോലെ ...... മഷിതണ്ടും വളപ്പൊട്ടും സൂക്ഷിക്കണ ഉമേനെ ഒത്തിരി ഇഷ്ടായിട്ടോ...........അച്ചൂന്‍റെ മനസിലും ഒരുപാട് മയില്‍പ്പീലിക്കുഞ്ഞുങ്ങള്‍ ഉണ്ടാവുംല്ലേ ....

  ReplyDelete