നനയാന്‍ കൊതിച്ചപ്പോള്‍ പെയ്ത മഴകളൊക്കെ
സൌഹൃദങ്ങളുടെതായിരുന്നു.
എന്നില്‍ എന്നും നിറഞ്ഞു പെയ്തിരുന്നത് പ്രണയത്തിന്റെയും.
കണ്ണീരൊളിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോള്‍ ,എന്നെ പോലും
അറിയിക്കാതെ അവയെ ഒളിപ്പിച്ച മഴയ്ക്ക് അമ്മേടെ മണായിരുന്നു.
അങ്ങനെ എന്‍റെ മഴയ്ക്ക് അവകാശികള്‍ ഏറെ.
സൌഹൃദങ്ങളുടെതായിരുന്നു.
എന്നില്‍ എന്നും നിറഞ്ഞു പെയ്തിരുന്നത് പ്രണയത്തിന്റെയും.
കണ്ണീരൊളിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോള്‍ ,എന്നെ പോലും
അറിയിക്കാതെ അവയെ ഒളിപ്പിച്ച മഴയ്ക്ക് അമ്മേടെ മണായിരുന്നു.
അങ്ങനെ എന്‍റെ മഴയ്ക്ക് അവകാശികള്‍ ഏറെ.
നിറങ്ങള്‍ നഷ്ടപ്പെട്ട ഒരു കാന്‍വാസ് പോലെ ആയിരുന്നു ജീവിതം.
സ്വപ്നങ്ങളില്‍ കണ്ടിരുന്നത് ഒരു തുരുത്തില്‍ ഒറ്റയ്ക്കായി പോയ ,
മറ്റൊരു ദ്വീപായി മാറിയ എന്നെയും.
പച്ച നഷ്ടപ്പെട്ട കാടിന്‍റെ,
കത്തിയമര്‍ന്ന പച്ച മരങ്ങളുടെ,ഇലകളുടെ മണത്തെ ആയിരുന്നു ഞാനെന്നും
ശ്വസിച്ചിരുന്നത്.
കണ്ണുകള്‍ അടച്ച് ഞാന്‍ എന്നെ തന്നെ നോക്കുമ്പോള്‍ കണ്ടിരുന്നത് ഒരു മഴ
പോലും തൊടാത്ത,വരണ്ടു വിണ്ടു കീറിയ ഭൂമിയെ ആയിരുന്നു.
എനിക്ക് കിട്ടിയതെല്ലാം സ്നേഹത്തിന്‍റെ പടുവിത്തുകള്‍ ആയിരുന്നു.
എങ്കിലും എന്‍റെ കണ്ണീരെന്ന വെള്ളം തേവി ഞാന്‍ അവയെ മുളപ്പിച്ചു .
എന്‍റെ കിനാവുകളുടെ പാടം പൂക്കാന്‍ ഈ പടുമുളകള്‍ മതിയെന്ന് ഞാന്‍
വെറുതെ വിശ്വസിച്ചു.
ഇടനെഞ്ചിലെന്നും കേട്ടിരുന്ന ഒരു അരിപ്രാവിന്റെ കുറുകല്‍
പിന്നീടെപ്പോഴോ കേള്‍ക്കാതായി.
അറിയാന്‍ ഏറെ വൈകി ചിറകറ്റു വീണെന്ന്.
പിടഞ്ഞു മരിച്ചെന്ന് .
പാടാന്‍ കൊതിച്ചപ്പോഴോന്നും ശബ്ദം പുറത്തേക്കു വന്നതേയില്ല.
മനസ്സില്‍ ഒരു വീണയുണ്ടായിരുന്നു .
സ്നേഹ രാഗങ്ങളെ മാത്രം ശ്രുതി ചേര്‍ക്കുന്ന ഒരു വീണ.
പിന്നീടെപ്പോഴോ അതും നഷ്ടമായി.
എന്നില്‍ നിറഞ്ഞിരുന്ന നിരാശയുടെ കാണാകയങ്ങളില്‍ പെട്ടുഴറിയ എന്‍റെ
മനസ്സില്‍,
അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു
മഴ പെയ്തു.
കാലം തെറ്റി പെയ്ത ഒരു മഴ.
എന്‍റെ ജീവിതത്തെ തന്ന,
എന്നില്‍ ഇനിയും വറ്റാത്ത നന്മയും,സ്നേഹവും ഉണ്ടെന്നെന്നെ അറിയിച്ച
ഒരു മഴ.
അതെ,ഇന്ന് എന്നില്‍ പെയ്യുന്ന ഓരോ മഴയ്ക്കും അവകാശികള്‍ ഉണ്ട്.
ഓരോ മഴയിലും ഞാന്‍ അറിയുന്നുണ്ട് നിന്‍റെ പ്രണയത്തിന്‍റെ പാരമ്യതയെ .
ഒരിക്കല്‍ നിഷേധിക്കപ്പെട്ട മാതൃത്വത്തെ .
സൌഹൃദങ്ങളുടെ നിഷ്കളങ്കതയെ.
പണ്ടെന്നോ എഴുതി വെച്ച ഒരു പ്രാന്ത്.
ReplyDeleteഎല്ലാരും ചോദിക്കുന്നു ന്ത ബ്ലോഗില്‍ പുതിയ പോസ്റ്റ് ഇടാത്തെ എന്ന്.
അപ്പൊ തോന്നി,ഇതിനെ തട്ടാംന്ന് .
അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു
ReplyDeleteമഴ പെയ്തു.
കാലം തെറ്റി പെയ്ത ഒരു മഴ....
ഒത്തിരി ഇഷ്ടായി എന്റെ ഉമേ..എന്നിലെ എന്നില്‍ പെയ്ത ആ മഴയുടെ കുളിരും തണുപ്പും ഞാനും അനുഭവിച്ചറിഞ്ഞുട്ടോ... പക്ഷേ പെട്ടെന്ന് തീര്‍ന്നത് പോലെ തോന്നി.....
എനിക്കും നിനക്കും നമ്മെ പോലെ ഉള്ള മറ്റുള്ളവര്‍ക്കും അത് വേഗം അറിയാനാവും ആഷേ.
Deleteപെട്ടെന്ന് തീര്‍ന്നത്...........മനപ്പൂര്‍വമല്ല .
എന്തോ അത്രേയ് മനസ്സില്‍ തോന്നിയോള്ളൂ.
മഴയ്ക്ക് അമ്മേടെ മണമായിരുന്നു
ReplyDeleteഅതങ്ങ് ഇഷ്ടപ്പെട്ടു
അത് സത്യാ അജിയേട്ടാ ...................
Deleteപ്രിയപെട്ടെ ഉമേച്ചി,
ReplyDeleteഞാന്‍ യില്‍ കണ്ടു. നന്നായിട്ടുണ്ട്. വരികള്‍ എന്നത്തേയും പോലെ അന്നും മനോഹരമായിരുന്നല്ലോ.
കാലം തെറ്റി വരുന്ന മഴ കാണാനും നനയാനും നല്ല രസമായിരിക്കും
ഇന്ന് വൃശ്ചികം 14 ധനു മാസം വരട്ടെ ഒരു മഴ ഇനിയും പെയ്യട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്
അനിയന്‍ കുട്ടാ
Deleteധനു വരാന്‍ ഞാനും നോക്കിയിരിക്യാണ്.
ന്‍റെ തിരുവാതിരയേം കാത്ത് .
ഭൂമി വരണ്ടു പോകുമ്പോഴൊക്കെ അവളെ തണുപ്പിക്കാന്‍ ഒരു മഴ എത്താറുണ്ട്..അങ്ങനെ കാലംതെറ്റി പെയ്ത ഈ മഴയുടെ പല ഭാവങ്ങള്‍ ഒത്തിരി ഇഷ്ടപ്പെട്ടു !
ReplyDeleteകാലം തെറ്റി പെയ്ത മഴ തന്ന സൌഹൃദങ്ങളുടെ ഓര്‍മ്മകളില്‍ ഈ നല്ല വാക്കുകളെയും സൂക്ഷിക്കും കേട്ടോ.
Deleteനഷ്ടങ്ങളിലേക്ക് പെയ്തിറങ്ങിയ മഴ!
ReplyDeleteനന്നായിരിക്കുന്നു:)
നഷ്ടങ്ങളിലേക്ക് പെയ്ത മഴ,
Deleteനല്‍കിയ നേട്ടങ്ങളില്‍ കൊരുത്ത എന്‍റെ ജീവിതം .
ഇഷ്ടമായെന്നു പറഞ്ഞതില്‍ സന്തോഷം.
മഴക്ക് ഭാവങ്ങള്‍ പലവിധം എങ്കിലും അതിന്റെ തണുത്ത സ്പര്‍ശനത്തിന് നിന്റെ വാക്കുകളോളം സ്വാന്ത്വനം .
ReplyDeleteനന്നായി എഴുതി ആശംസകള്‍
നിന്‍റെ സൌഹൃദത്തിന്റെ ഇളം ചൂടിന്‍റെ സുഖം
Deleteഅതിനേക്കാള്‍ സാന്ത്വനം എന്‍റെ വാക്കുകള്‍ക്കുണ്ടോ ഗോപാ???????????
നന്നായിരിക്കുന്നു...രചന..
ReplyDeleteആശംസകള്‍
നന്ദി രാജീവ്.
Deleteപ്രിയപ്പെട്ട ഉമ,
ReplyDeleteഅവകാശികള്‍ ഇല്ലാത്ത ഒരു മഴ സ്വന്തമാകട്ടെ !
ക്ഷണികമായ ജീവിതത്തില്‍, ഓരോ നിമിഷവും ജീവിക്കുക. ആസ്വദിക്കുക.
നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനിയും അടച്ചു വെക്കുക .
മനോഹരമായ ഒരു രാത്രി !
ശുഭരാത്രി !
അവകാശികള്‍ ഇല്ലാത്ത മഴയെ ചിലപ്പോഴൊക്കെ മോഹിക്കുന്നു.
Deleteമറ്റു ചിലപ്പോള്‍ അവകാശികളെ മോഹിക്കുന്നു.
നഷ്ടങ്ങളുടെ കണക്കു പുസ്തകം തുറന്നിരിക്കുമ്പോഴേ നേട്ടത്തിന്റെ പട്ടികയുടെ വലുപ്പം അറിയാനാവൂ
എന്നെന്നെ തന്നെ വിശ്വസിപ്പിച്ചു കൊണ്ട് ഞാന്‍ അത് തുറന്നു നോക്കിയിരിക്കും.
കരയാന്‍ കൊതിക്കുമ്പോഴൊക്കെ .
ജീവിതം അത് ജീവിക്കുന്നു,ആസ്വാദനം പല തരത്തില്‍ എന്ന് മാത്രം.
ഉമാ,
ReplyDeleteമഴയായ് പൊഴിയുകയായ് പ്രണയം,
ഓർമകൾ പൂക്കുന്ന പൂക്കാലം,
ഓമനിക്കനെത്തും പുന്നാരം.
ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്താലം,
അതിൽ ചുംബനപൂവിന്റെ പൊന്നോണം.
കുറെ നാളായി ഈ വഴി വന്നിട്ട്...........
ഉമയുടെ കയ്യൊപ്പുള്ള ഈ മഴ നനഞ്ഞു ഞാന്‍ പോകുന്നു ഇനിയും വരാം.....
സ്നേഹത്തോടെ മനു.......
മനൂ ......പറഞ്ഞത് നിന്‍റെ പ്രണയത്തെ കുറിച്ചാണോ?????
Deleteനിന്‍റെ പ്രണയിനിയെ കുറിച്ചാണോ???????
മഴ നനഞ്ഞു പോയി പനി പിടിച്ചാല്‍ ദേ എന്നെ കുറ്റം പറയല്ലേ മനൂ............
:)
പച്ച നഷ്ടപ്പെട്ട കാടിന്‍റെ,കത്തിയമര്‍ന്ന പച്ച മരങ്ങളുടെ,ഇലകളുടെ മണത്തെ ആയിരുന്നു ഞാനെന്നും ശ്വസിച്ചിരുന്നത്.
ReplyDeleteകണ്ണുകള്‍ അടച്ച് ഞാന്‍ എന്നെ തന്നെ നോക്കുമ്പോള്‍ കണ്ടിരുന്നത് ഒരു മഴ
പോലും തൊടാത്ത,വരണ്ടു വിണ്ടു കീറിയ ഭൂമിയെ ആയിരുന്നു.
എന്നില്‍ നിറഞ്ഞിരുന്ന നിരാശയുടെ കാണാകയങ്ങളില്‍ പെട്ടുഴറിയ എന്‍റെ മനസ്സില്‍,അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു മഴ പെയ്തു.
അല്പം വൈകി എങ്കിലും ഒട്ടും തെറ്റാതെ എന്നിലേക്ക് മാത്രം പെയ്ത ഒരു മഴ!!!
ഉമ്മുവേ, ഇപ്പോഴും പകുതി എന്നെക്കുറിച്ചാണ് .. എനിക്ക് വേണ്ടിയാണ് നീ എഴുതിയത് എന്നൊരു തോന്നല്‍ !!!
ഒരുപാടിഷ്ടായിട്ടോ
നീയും ഞാനും ഒരേ വണ്ടിയിലെ യാത്രക്കാര്‍ അല്ലെ ???????
Delete(എന്നിട്ടും നമ്മള്‍ അറിയാന്‍ ഏറെ വൈകി അല്ലെ???)
എന്നെ കരയിച്ച വരികള്‍ ആണ് നീ പറഞ്ഞതും.
നിന്നിലേക്ക് പെയ്ത മഴയില്‍ നീ നനയുക.
അവന്‍ അതാണ് ആഗ്രഹിക്കുന്നത്.
ഞാനും.
പ്രിയ ഉമാ,
ReplyDeleteകാലം തെറ്റി പെയ്ത മഴയില്‍ അപ്പോള്‍ത്തന്നെ ഞാനും നനഞ്ഞിരുന്നു എങ്കിലും കമന്റ് എഴുതാനായി പിന്നീട് വരാമെന്നു കരുതി.വൈകിപ്പോയതില്‍ ക്ഷമിക്കണേ..
പതിവുപോലെ ഹൃദ്യമായ വരികള്‍!!പ്രത്യേകിച്ചും ഈ വരികള്‍ ഒരുപാടിഷ്ടമായി "എനിക്ക് കിട്ടിയതെല്ലാം സ്നേഹത്തിന്‍റെ പടുവിത്തുകള്‍ ആയിരുന്നു.
എങ്കിലും എന്‍റെ കണ്ണീരെന്ന വെള്ളം തേവി ഞാന്‍ അവയെ മുളപ്പിച്ചു .
എന്‍റെ കിനാവുകളുടെ പാടം പൂക്കാന്‍ ഈ പടുമുളകള്‍ മതിയെന്ന് ഞാന്‍
വെറുതെ വിശ്വസിച്ചു"
ഉമാ,കണ്ണുനീരില്‍ നനച്ചു മുളപ്പിച്ചെടുത്ത ആ വിത്തുകള്‍ ഇനിയും ഉമയുടെ കിനാവിന്റെ പാടങ്ങളെ
നിറയെ നന്മയുടെയും സ്നേഹത്തിന്‍റെയും പൂക്കളാല്‍ നിറയ്ക്കട്ടെ!!!!
ഈ തവണ വരാന്‍ വൈകി അല്ലെ?
Deleteഞാന്‍ മറുപടി എഴുതാനും.
നെറ്റ് ഈയിടെ ഇടയ്ക്കിടെ പണി മുടക്കുന്നു.
ആത്മാര്‍ത്ഥമായ സ്നേഹം,പ്രാര്‍ത്ഥന,ആശംസകള്‍,പ്രോത്സാഹനം ഇതൊക്കെ തന്നെ അധികമാണ് ജീവിതം മനോഹരമാവാന്‍.
അതെനിക്കും നല്‍കുന്നതിനു നന്ദി.
മുന്‍കൂട്ടി ക്രിസ്മസ്-പുതുവത്സര ആശംസകള്‍.
ഉമ വളരെ ഹൃദ്യമായ എഴുത്ത്.... ഞാനും മഴക്കാഴ്ച്ചകളുടെ ആസ്വാദയാണ്. കണ്ണീര്‍മഴതുള്ളികള്‍ പളുങ്ക് മുത്ത് പോലെ വീണുടയുന്നത് ചിരിയോടെ നോക്കിക്കാണുന്നവള്‍ ...... പ്രണയ മഴയില്‍ നീലപ്പീലികള്‍ വിരുത്തുന്ന അനുരാഗ മയില്‍പ്പേടയാകുന്നവള്‍ .... നിഷ്ക്കളങ്ക മഴയുടെ സൌഹൃദ സ്പര്‍ശത്തില്‍ കോരിത്തരിയ്ക്കുന്നവള്.... വാതോരാതെ കഥയോതിയ്ക്കൊണ്ടിരിയ്ക്കുന്ന മഴ മുത്തശ്ശിയ്ക്കായി വെറ്റില താമ്പാളം ഒരുക്കിവച്ചിരിയ്ക്കുന്നവള്‍ .... ഇപ്പോള്‍ ഉമയെയും കിട്ടി ഒരു മഴക്കൂട്ടുകാരിയായി ... ആശംസകള്‍..... നമ്മള്‍ ഇനിയും കാണും.
ReplyDeleteഅതിഷ്ടായി അമ്പിളീ നമ്മള്‍ ഇനീം കാണും എന്ന് പറഞ്ഞത് .
Deleteമഴ കൂട്ടുകാരി എന്ന് പറഞ്ഞത്.
അതിനേക്കാള്‍ ഒക്കേം ഇഷ്ടായത് ന്നെ കാണാന്‍ വന്നതാ ട്ടോ...........
സന്തോഷം.
ആദ്യായി മിണ്ടിയതാന്നെ തോന്നീല്യ.
ഇവിടെ അച്ചൂന്റെ അച്ചോള്‍ ടെ പേരും അമ്പിളീ ന്നാ......