Sunday, July 8, 2012

ഒരു പൊട്ട പോസ്റ്റ്‌.. അല്ലെ ????


....ന്നാല്‍ ഈ ഫേസ് ബുക്ക്‌ ആള് കേമന്‍ തന്നെട്ടോ.
ഈ നോസ്ടാല്‍ജിയ കൂട്ടാന്‍ ഓരോരുത്തര് ഓരോന്നും കൊണ്ട് പോസ്റ്റും അതില്‍..
ഈയിടെ ഒരു പടം കിട്ടി.
പല്ലാങ്കുഴി പലകയുടെ.
പണ്ട് എന്‍റെ സ്ഥിരം കളി ആയിരുന്നു അത്.
കൂടാന്‍ വല്യമ്മയും ഉണ്ടായിരുന്നു.
പലകയ്ക്ക് പകരം കടലാസ്സില്‍ വരച്ചിട്ടായിരുന്നു ആണ് കളിച്ചിരുന്നത്.
രണ്ടാള്‍ക്കെ കളിയ്ക്കാന്‍ പറ്റൂ.
ഒരാള്‍ക്ക്‌ ഏഴു കളം.
പിന്നെ രണ്ടു കോമണ്‍ കളം.
മൊത്തം പതിനാറു കളംസ്.
അവനോന്റെ കളങ്ങളില്‍ ഏഴു വീതം വെക്കണം.
ഞാന്‍ മഞ്ചാടിക്കുരുവോ,പുളിങ്കുരുവോ ആണ് എടുത്തിരുന്നത്.
ആദ്യത്തേതില്‍ നിന്ന് ഏഴും എടുത്ത് ഓരോന്ന് ഓരോ കളത്തില്‍ വെക്കണം.അങ്ങനെ വെച്ച് വരുമ്പോള്‍ അടുത്ത കളം കാലിയാണെങ്കില്‍ തൊട്ടടുത്ത കളത്തിലെ മുഴുവനും കിട്ടും.
അങ്ങനെ അങ്ങനെ വല്യ സംഭവാണ്‌ ഈ കളി.
പണ്ട് പാര്‍വതിദേവി ശിവ ഭഗവാനോടൊപ്പം കളിച്ചിരുന്നുവത്രേ ഈ കളി.
ഈ ദൈവങ്ങള്‍ക്ക് കളിക്കാനൊക്കെ സമയണ്ടാവുമോ ?????
ഞാന്‍ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യങ്ങളില്‍ ഒന്ന്.
ഉത്തരം പതിവുപോലെ "ആ........ആര്‍ക്കറിയാം!!!!!!"
എന്‍റെ കൂടെ കളിക്കാന്‍ ബിന്ദു അച്ചോള്‍ പഠിപ്പിച്ചിരുന്ന ഷാനവാസേട്ടനും വരുമായിരുന്നു.
കള്ളക്കളി കളിച്ച് എന്നോട് തല്ലു കൂടും.
എന്നെ "ഉംസ്" ന്നായിരുന്നു വിളിച്ചിരുന്നെ.
പുള്ളി ഇപ്പൊ വല്യ ബിസ്സിനസ്സ്കാരനായി.

കാലങ്ങള്‍ക്ക് ശേഷം ആ കളിയുടെ ചിത്രം കണ്ടപ്പോള്‍ ആ ദിവസങ്ങളെ ഓര്‍ത്തു.
ഷാനവാസേട്ടനെ ഓര്‍ത്തു.
ഉംസ് എന്നാണു ബിന്ദു അച്ചോള്‍ മൊബൈലില്‍ എന്‍റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്.
നല്ലോം കുഞ്ഞായിരുന്നപ്പോള്‍ ഉമ്മാച്ചു,ഉമ്മുഖുല്‍സു ന്നൊക്കെ വിളിക്കാറുണ്ട് ചേച്ചിമാരോക്കെ.
ഉമ്മുഖുല്സുനു വിളിക്കുമ്പോള്‍ എനിക്ക് തോന്നും ഞാന്‍ ഒരു ഉമ്മക്കുട്ടിയാന്നു.
"തെക്കോ തെക്കൊരിക്കല്‍"" " എന്ന പാട്ടിലെ.
അച്ചൂനും,അമ്മയ്ക്കും ഏറെ ഇഷ്ടാണ് ആ പാട്ട്.
എന്തൊരു നിഷ്കളങ്കതയാണ് ആ പാട്ടിനും,അതിലെ കുട്ടികള്‍ക്കും.

വീണ്ടും ഗുരുവായൂര്‍ക്ക് പോയി.
ഒരു വെള്ളിയാഴ്ച വൈകുന്നേരം.
കണ്ണനെ ഈ തവണയും കണ്ടു .
എന്തൊരു ഭംഗിയാണ് കാണാന്‍.
കൊടുക്കുന്ന വെണ്ണയും,പഞ്ചാരയും,പായസവും ,കദളിപ്പഴവും ഒക്കെ കഴിച്ച് കഴിച്ച് കണ്ണന്‍ നല്ലോം വണ്ണം വെച്ചു.
ഇത്ര ചെറുപ്പത്തിലെ ഷുഗറും,കൊളസ്ട്രോളും വരുത്തണോന്നു ചോദിച്ചു ഞാന്‍...
അപ്പൊ ന്നെ നോക്കി ഒരു ചിരി,ഒരു രസല്ലേ ന്നു ചോദിച്ചോണ്ട് അച്ചു ചിരിക്കുന്ന പോലെ.....
ഗണപതിക്ക്‌ ചന്ദനം ചാര്‍ത്തിയത് നല്ല ഭംഗീണ്ടായിരുന്നു.
കൃഷ്ണ തുളസിയിലയും,തെച്ചിപൂവും,അരച്ച ചന്ദനവും പ്രസാദമായി കിട്ടിയപ്പോള്‍ ആ വിശുദ്ധിയില്‍ എന്‍റെ മനസും അലിഞ്ഞു ചേര്‍ന്നു.
എന്‍റെ മനസും മറ്റൊരു പൂവായി കണ്ണന് നേദിക്കാനായി ആ മുന്നിലേക്ക്‌ വച്ചു.
പ്രസാദം തന്നപ്പോള്‍ ശാന്തിക്കാരന്‍ എന്‍റെ കഴുത്തിലെ ചെറുതാലി നോക്കി ചോദിച്ചു എവ്ടത്ത്യാ?ന്ന്.
സ്ഥലം പറഞ്ഞു.
ഒന്ന് രണ്ടു ഇല്ലങ്ങള്‍ടെ പേര് പറഞ്ഞ് അതറിയുമോന്നു ചോദിച്ചു.
അറിയുംന്നു പറഞ്ഞു.

പുറത്തിറങ്ങിയപ്പോള്‍ കണ്ണന്‍ മഴയായി എനിക്ക് മുന്നില്‍..............................
കണ്ടാലും മതി വരാത്ത കാഴ്ച.
കൂവള മരത്തില്‍ മഴ പെയ്യുന്ന നോക്കി കുറെ നേരം ഇരുന്നു.
അതിനപ്പുറത്ത് കണ്ണനെ പോലെ തന്നെ വണ്ണം വെച്ച ഒരു ആനയും നിന്നിരുന്നു.
മഴ നനയുന്ന രസത്തിലായിരുന്നു ആന.
മഴ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഇല്ല എന്ന് ഞാന്‍ ഓര്‍ത്തു.
മഴ എല്ലാര്‍ക്കും സ്വന്തമാണ്.
എല്ലാവരും പറയുന്നു മഴയെ-എന്‍റെ ,എനിക്കായി,എന്നൊക്കെ.
ഞാനും.
മഴയില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്.
മഴയെ പ്രണയിക്കാന്‍ ഒരു മത്സരമാണ്.
മഴ ആരെയാവും പ്രണയിക്കുന്നത്‌.?????????

ഞാന്‍ മഴയെ പ്രണയിക്കുന്നത് നിന്നെ ഓര്‍ക്കുമ്പോള്‍ ആണ്.
നീ എന്നില്‍ നിറയുമ്പോള്‍ ആണ്.
ഞാന്‍ നിന്നെ പ്രണയിക്കുന്നത് മഴ പോലെയും.
മഴ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എന്‍റെ പ്രണയം അതിന്‍റെ പാരമ്യത്തിലെത്തിയെന്നു.
മഴ എന്താന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം ചിലപ്പോ അങ്ങനെ ആയിരിക്കും.

മഴയിലൂടെ ഞാന്‍ വീണ്ടും നിന്നിലേക്കെത്തി.
എനിക്ക് മുന്നില്‍ ഒരു മഴയായി ദാ നീയും .

പണ്ട് ബിന്ദു അച്ചോള്‍ടെ കഴുത്തില്‍ ചെറുതാലി കാണുമ്പോള്‍ ഞാന്‍ ചോദിക്കും എനിക്കൊന്നു ഇടാന്‍ തരുമോന്ന്.
എനിക്കത്ര ഇഷ്ടമുള്ള ഒന്നായിരുന്നു അത്.
അന്തര്‍ജനങ്ങളെ അത് ധരിക്കുമായിരുന്നുള്ളൂ.
പെണ്‍കൊട കഴിയാത്ത കുട്ട്യോള്‍ ഇടാന്‍ പാടില്ല.
സ്വര്‍ണ ചരടില്‍ നിറയെ താലികള്‍ കോര്‍ത്ത ഒരു മാലയാണ് ചെറു താലി.
താലി വിവാഹിതകള്‍ അല്ലെ ധരിക്കുക.
അതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
അതിടാന്‍ വേണ്ടി മാത്രം വേളിയാവാന്‍ മോഹിച്ചിരുന്നു അന്നൊക്കെ.
മുണ്ടും വേഷ്ടിയും,ഇല ക്കുറിയും,ദശപുഷ്പവും,മൂന്നും കൂട്ടി ചുവപ്പിച്ച ചുണ്ടുകളും.
ആഹാ.......!!!!!എനിക്കിഷ്ടമാണ് അങ്ങനെ നല്ല അസ്സല് ആത്തെമ്മാരാവാന്‍.......
അതുകൊണ്ട് തന്നെ തിരുവാതിരയാണ് എനിക്ക് ഏറ്റോം പ്രിയപ്പെട്ടതും.
ഇത്തരം പഴമകളെ എനിക്കിഷ്ടമാണ് സ്വന്തമാക്കാന്‍.
എന്‍റെ ഈ പഴമ പ്രേമം കാണുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ വീ ടി ആ പ്രശസ്ത നാടകം എഴുതുന്നതിനു മുന്‍പ് ജനിക്കേണ്ട ആളായിരുന്നു എന്ന്.

വെളുത്ത നൂലില്‍ കോര്‍ത്ത അഞ്ചു മണികളും രണ്ട് താലികളും ചേര്‍ന്നതാണ് അന്തര്‍ജനങ്ങളുടെ താലി.
അച്ഛന്‍ വേളി കഴിപ്പിച്ചു കൊടുക്കുക എന്ന സങ്കല്‍പ്പത്തില്‍ അച്ഛന്‍ ആണ് കുട്ടീടെ കഴുത്തില്‍ താലി കെട്ടുക.
ഉണ്ണി കുട്ടീടെ കൈ പിടിക്കുക എന്നതാണ് പ്രധാനം വേളിയില്‍..
പാണിഗ്രഹണം.
കൈ പിടിച്ച് ഏഴു വലം വെക്കുമ്പോള്‍ ഓരോന്നിനും ഓരോ മന്ത്രങ്ങള്‍ ഉണ്ട്.
ഓരോന്നിന്റെയും അവസാനം "സഹധര്‍മം ചരത" എന്ന് പറയും.
എത്ര മനോഹരമായ ഒന്നാണ് അത്.

പണ്ടൊക്കെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നു വേളി.
പിന്നെ നാലായി.
അച്ഛമ്മേടെ അങ്ങനെ ആയിരുന്നു.
മറക്കുട ചൂടി അലക്കിയ മുണ്ട് കൊണ്ട് മുഖം മറച്ച് .....അങ്ങനെയൊക്കെ.
(അഗ്നിസാക്ഷി,പരിണയം ഒക്കെ ഓര്‍മ്മ വരുന്നു ഇപ്പോള്‍.) )...)
ഇപ്പൊ പിന്നേം വെട്ടി കുറച്ചു.
ഒരു ദിവസമാക്കി.
തലേന്ന് അയനിയൂണ്,പിറ്റേന്ന് വേളി,അന്ന് തന്നെ കുടിവയ്പ്പ്,നാലാം ദിനം മൊതക്കുടി.
ആദ്യമായി കാണുന്നവര്‍ക്ക് വളരെ രസം തോന്നുംട്ടോ.
നല്ല രസമാണ്.

തലേന്ന് രാവിലെ വധുവിനും വരാനും ഉണ്ടാവും അവരവരുടെ ഇല്ലത്ത് ഐനൂണ്.(ഷോര്‍ട്ട് ഫോം.)
നടുക്ക് വധു/വരന്‍ ഇരിക്കും.ഇരു വശത്തും രണ്ടു കുട്ടികള്‍...
മുതിര്‍ന്നവര്‍ വന്നു വാല്‍ക്കണ്ണാടിയുടെ തുമ്പ് കൊണ്ട് എണ്ണയൊഴിച്ച് കൊടുക്കും.നെറുകയില്‍.
ആര്‍പ്പും,കുരവയുമായി,വിളക്കും,അഷ്ടമംഗല്യവും പിടിച്ച് കുളിക്കാന്‍ പോവും.
അന്ന് കുളങ്ങള്‍ ആയിരുന്നല്ലോ.
ഇപ്പൊ വീടിയോക്കുള്ള ഷൂട്ടിംഗ് സീനുകള്‍ ആയി അതൊക്കെ.
അതിനു ശേഷം വിളക്കിനു മുന്നില്‍ വന്നിരിക്കും.
കണ്ണെഴുതി,പൊട്ടു തൊട്ട്,ദശപുഷ്പം വെച്ച് സ്വര്‍ണമിട്ട് ഒരുങ്ങും.
പിന്നെ ഊണ് കഴിക്കും.
നാലും വെച്ചുള്ള സദ്യ.
പിന്നെ അന്നത്തെ ദിനം ഊണില്ല.
ഭക്ഷണമെയില്ല.
ഒരിക്കലൂണ് എന്ന രീതി.
അതിനു ശേഷം തിരുവാതിര കളിക്കാം.
പിന്നെ ആയിരം തിരി തെറുക്കല്‍.,പാര്‍വതി സ്വയംവര കീര്‍ത്തനം പാടി കൊണ്ട് വേണം.
സുമംഗലികള്‍ ഒക്കെ കൂടും തിരിയുണ്ടാക്കാന്‍..
ഈ ആയിരം തിരികള്‍ കൂട്ടിക്കെട്ടി ഒരു വലിയ തിരി പോലെ ആക്കും.
അത് കത്തിച്ച് പിറ്റേന്ന് ഒരു നായര് സ്ത്രീ വരാന് പിന്നില്‍ കത്തിച്ച് ഉഴിയും.
അതിനെ പറയുന്ന പേരാണ് പാനക്കുടം ഉഴിയുക എന്ന്.

അതിനു ശേഷം അഭിവാദ്യം.
ആദ്യം അച്ഛന്‍റെ,പിന്നെ മറ്റുള്ളവരുടെ,ഒടുക്കം അമ്മയുടെ.
അമ്മയ്ക്ക് ശേഷം മറ്റാരുടെം കാലു തൊട്ട് വന്ദിക്കാന്‍ പാടില്ല.
പിറ്റേന്ന് വേളി.
അത് കഴിഞ്ഞാല്‍ കുടിവയ്പ്പ്.
വരന്‍റെ ഇല്ലത്തേക്ക് പോവുന്നത്.
ചെന്ന് കഴിഞ്ഞാല്‍ വരന്‍റെ അമ്മ അപ്പവും അടയും നേദിക്കും.
ചെറിയ ആണ്‍കുട്ടിയെ മടിയില്‍ ഇരുത്തി വധുവും അമ്മയ്ക്കൊപ്പം കൂടും നേദിക്കാന്‍ .
നേദിക്കല്‍ കഴിഞ്ഞാല്‍ ഉണ്ണികള്‍ അപ്പമെടുക്കാന്‍ ഓടി വരും.
പിന്നെ പാലും പഴവും കൊടുക്കും വരനും വധുവിനും മുതിര്‍ന്നവര്‍..,അത് കഴിഞ്ഞാല്‍ തിരുവാതിര കളിക്കും.
ചിലയിടത്ത് കൂടുതല്‍ ചടങ്ങുകള്‍ ഉണ്ടാകും.
ഓരോരുത്തരുടെ സൗകര്യം അനുസരിച്ച് കൂട്ടുന്നു,കുറക്കുന്നു.
പണ്ടൊക്കെ ഇതെല്ലാം ഒന്നൂടെ വിസ്തരിചോണ്ട്ആയിരുന്നു.
എനിക്കിഷ്ടാണ് ഇതൊക്കെ അതിന്റേതായ രീതിയില്‍ ചെയ്യാന്‍.
അച്ചൂന്റെ വേളി പഴയ കൂട്ട് എല്ലാ ക്രിയകളോടും(ചടങ്ങുകളെ അങ്ങനെയാണ് പറയുക.) കൂടി നടത്തണം.
ഒരു രസം.
അച്ചൂന്റെ വേളിക്കു എല്ലാരേം വിളിക്കാംട്ടോ.
വന്നേക്കണം.

വിചാരിച്ചതൊന്നും അല്ല പറഞ്ഞു വന്നത്.
ആ.......ഇനിയിപ്പോ പോട്ടെ.
ഈ പോസ്റ്റ്‌ ഇങ്ങനെ മതി.
എനിക്ക് വയ്യ വെട്ടാനും,തിരുത്താനും.
ഇതിപ്പോ എവിടെ ചെന്ന് അവസാനിപ്പിക്കണം എന്ന് അറിയാതായീലോ ഗുരുവായൂരപ്പാ......!!!!!

ഈ വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്,
വായിച്ചു മടുക്കുന്നതിനു ചീത്ത പറഞ്ഞു പോവല്ലേ.
ഒരു തല്ലിപ്പൊളി പോസ്റ്റ്‌ ആയി പോയി.
ക്ഷമി...!!!!!!!













15 comments:

  1. പുതിയ പുതിയ പുതിയ അറിവുകള്‍...
    കുഞ്ഞുവര്‍ത്താനം കേട്ടതുപോലെ ഒരു സന്തോഷം

    ReplyDelete
  2. അയ്യോ ഈ കല്ല്യാണച്ചടങ്ങുകള്‍ ആചാരങ്ങള്‍ ഒക്കെ കാണാന്‍ അച്ചുവിന്‍റെ കല്യാണം വരെ കാത്തിരിക്കണോ? :(
    കണ്ടിട്ടില്ല കേട്ടോ ഇത്തരം ചടങ്ങുകള്‍. വായിച്ചപ്പോള്‍ തന്നെ എനിക്കിഷ്ടായി.

    "കൊടുക്കുന്ന വെണ്ണയും,പഞ്ചാരയും,പായസവും ,കദളിപ്പഴവും ഒക്കെ കഴിച്ച് കഴിച്ച് കണ്ണന്‍ നല്ലോം വണ്ണം വെച്ചു"
    ഇങ്ങനെ ഒരു ചിന്ത ഉമയ്ക്ക്‌ തോന്നിയപ്പോള്‍ ഞാനും ആലോചിച്ചു കേട്ടോ..കണ്ണന്‍ സത്യത്തില്‍ വണ്ണം വയ്ക്കൂല്ലേന്നു ..ഒരു തടിയന്‍ കുട്ടി കൃഷ്ണന്‍റെ രൂപവും വന്നു മനസ്സില്‍..

    എഴുത്തിഷ്ടമായി..
    സ്നേഹത്തോടെ മനു..

    ReplyDelete
  3. ഇന്നലെ രാത്രി ഇത് വായിച്ചിട്ട് അഭിപ്രായമെഴുതീരുന്നല്ലോ..സ്പാമില്‍ പോയിക്കാണും.

    ഇങ്ങിനെയാണെഴുതിയിരുന്നത്: “കുഞ്ഞുവര്‍ത്താനം കേള്‍ക്കുന്നതുപോലെ സന്തോഷമായി”

    ReplyDelete
  4. അജിത്ത് മാഷേ,
    എന്‍റെ അറിവ് വളരെ കുറവാണ് കേട്ടോ.
    രണ്ടാമത്തെ വരി എനിക്കിഷ്ടമായി.
    പണ്ട് ഞാന്‍ എഴുത്ത് അയക്കുമ്പോള്‍ വായിക്കുന്നവര്‍ പറയാറുണ്ട് ഉമേടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ശരിക്കും വര്‍ത്തമാനം പറയുന്ന കൂട്ടാന്ന്.
    അതെനിക്കിഷ്ടമാണ്.
    അതുപോലെ ഈ കമന്റും.
    രണ്ടു പ്രാവശ്യം പറഞ്ഞേന് രണ്ടു താങ്ക്സ് .

    ReplyDelete
  5. അധിക കാലം ഒന്നും വേണ്ടല്ലോ മനൂ ഒരു പത്തിരുപതു വര്‍ഷം മതീന്നെ.
    (ഹ ഹ ഹ ......)
    ഞങ്ങള്‍ക്കൊക്കെ ദേഷ്യാണ് വേളി.കാരണം എത്ര ആയാലും തീരില്ല .കല്യാണ പെണ്ണിന്‍റെ കാര്യം ആണ് കഷ്ടം.
    ഈ പുകേടെ(മുന്നില്‍ ഒരു ഇഷ്ടിക കൊണ്ട് ഒരു ചതുരമുണ്ടാക്കി അതില്‍ തീയിങ്ങനെ പുകച്ചോണ്ടിരിക്കും,അപ്പൊ തോന്നും ഒരു ആവശ്യോമില്ല ഇതിന്‍റെ ഒക്കെ എന്ന്. )മുന്നില്‍ ഇങ്ങനെ ഇരിക്കണ്ടേ......
    ഫോട്ടോകളില്‍ ഒക്കെ കാണുമ്പോള്‍ ചിരി വരുംട്ടോ.

    പിന്നെ കണ്ണന്റെ കാര്യം പറഞ്ഞത് സത്യാണ്.ഇന്നാള് കണ്ടപ്പോ നല്ല വണ്ണം വെച്ചേക്കണ പോലെ തോന്നി.
    നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം ട്ടോ.

    ReplyDelete
  6. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........

    ReplyDelete
  7. പല്ലാങ്കുഴി പലക ആദ്യായി കാണുന്നു. ഈ കളിയും അറിയില്ല. വായിക്കാന്‍ നല്ല സുഖമുള്ളൊരു പോസ്റ്റ്‌ .

    ReplyDelete
  8. ഉമാ ..ഭംഗിയുള്ള എഴുത്ത് ..
    ആദ്യം ഓര്‍മകളേ തൊട്ടുണര്‍ത്തീ ...
    ഞാന്‍ കേട്ടിട്ടുണ്ട് ,ഇത് കണ്ടിട്ടുണ്ട്
    പക്ഷെ കളിച്ചിട്ടില്ലേട്ടൊ ....
    പിന്നെ ഭക്തി നിറഞ്ഞ ചെറു നര്‍മ്മം ഉള്ള എഴുത്ത് ,കണ്ണന്‍ വാല്‍സല്യമായൊ ,സ്നേഹമായോ
    ഒക്കെ നിറയുന്നുണ്ട് ,അല്ലെങ്കിലും കണ്ണന്‍ അങ്ങനെയൊക്കെയല്ലെ ...
    മഴ ഇഷ്ടമാകാത്ത ആരാ ഉള്ളതല്ലേ ?
    ആനയും മഴയും..രണ്ടും എനികിഷ്ടം ഒരുപാട് ..
    അറിവില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഉമയിലൂടെ അറിയുന്നു ..
    താലി നോക്കി എങ്ങനെയാ അറിയുക ?അതു മനസ്സിലായില്ല കേട്ടൊ ...
    ഒഴുക്കൊടെ കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞേട്ടൊ ..
    വീണ്ടും വീണ്ടും വായിച്ച് നോക്കീ കേട്ടൊ ..
    ഇതു പൊട്ട പൊസ്റ്റൊന്നുമല്ലേട്ടൊ .. അങ്ങനെ കരുതണ്ട ..
    നന്നായിട്ടുണ്ട് ഈ എഴുത്ത് , ഇഷ്ടമായി ..

    ReplyDelete
  9. ജയരാജ്‌,

    വന്നതില്‍ സന്തോഷം.

    ആശംസകള്‍ക്ക് നന്ദി.

    വായിക്കാറുണ്ട്.ഇനിയും വായിക്കാം.

    ReplyDelete
  10. നീലിമ,

    നല്ല പ്രൊഫൈല്‍ ഫോട്ടോ.

    ഈ ഫോട്ടോയില്‍ കാണുന്ന ആളാണ്‌ താങ്കള്‍ എങ്കില്‍ പറയട്ടെ.സുന്ദരിയാണ് ട്ടോ.

    നല്ല പോസ്റ്റ്‌ എന്ന് പറഞ്ഞതില്‍ സന്തോഷം.

    അമ്പതാമത്തെ ഫോള്ലോവേര്‍ ആയതിനും.

    നല്ല ദിവസം ആശംസിക്കുന്നു.

    പാലക്കാട്‌ എന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഒരു സ്ഥലം ആണ്.

    അവിടന്ന് ഒരാള്‍ ഇവിടെ എത്തിയതില്‍ ഒന്നൂടെ സന്തോഷം.

    ReplyDelete
  11. ശ്രീവേദേടെ വല്യേട്ടന്‍ ഈ വഴി വന്നതില്‍ ഹൃദയം നിറഞ്ഞ സന്തോഷം.

    നന്നായി എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.

    നല്ല ദിവസം നേരുന്നു.

    ReplyDelete
  12. ഇന്ന് വിളിക്കണില്ലട്ടോ ..സംസാരിച്ചപോലെയായി ;)
    വായിക്കാന്‍ നല്ല രസാ ഉമക്കുട്ടീനെ.

    ReplyDelete
  13. ന്നാലും ന്റെ കീയക്കുട്ടീനെ വായിക്കണേക്കാള്‍ രസോന്നും ഇല്യാ.

    ReplyDelete
  14. ഈ പോസ്റ്റ് ഒരുപാടിഷ്ടായി. കുറേ പുതിയ അറിവുകള്‍ കിട്ടി. അതും നേരില്‍ കേട്ടറിയുന്നതുപോലെയൊരനുഭവം..

    ReplyDelete
  15. അച്ചൂന്റെ കല്യാണത്തിന് ഇനിയും 20 വർഷം എന്ന് കേട്ടപ്പൊ !!!!!
    ഞങ്ങൾ പ്രായമുള്ളവർ എന്ത് ചെയ്യും?

    ReplyDelete