നീ കാറ്റില്‍ പറത്തിയ എന്നെ കുറിച്ചുള്ള നിന്റെ ഓര്‍മ്മകളെ
ഞാന്‍ വാരിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
നീ അഗ്നിയില്‍ ദഹിപ്പിച്ച നിന്നോടുള്ള എന്റെ സ്നേഹത്തെ
ഞാന്‍ വെള്ളം തൂവി ചൂടാറ്റി സൂക്ഷിച്ചിട്ടുണ്ട്.
നീ നിന്റെ മനസ്സിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിന്റെ പ്രണയത്തെ
ഞാന്‍ ഒരു മഴയായ് പെയ്യിച്ച് എന്റെ മനസ്സെന്ന കടലില്‍ നിറച്ചു വെച്ചിട്ടുണ്ട്.
നീയിപ്പോള്‍ കരുതുന്നുണ്ടാകും....
ഞാന്‍ ഇതെല്ലാം സൂക്ഷിച്ചത് വെറുതെയെന്ന്.
എങ്കില്‍ നീയറിഞ്ഞോളൂ.
ഇതെല്ലാം നിനക്ക് വേണ്ടി തന്നെയാണെന്ന്.
ഒരിക്കല്‍ നീ നിന്റെ ഈ നഷ്ടങ്ങളെ ഓര്‍ത്ത് കണ്ണുനീരണിയുമ്പോള്‍
ഇതെല്ലാം കൊണ്ട് ഞാന്‍ നിന്റെ അടുത്തേക്ക് വരും.
നിന്റെ ഓരോ തുള്ളി കണ്ണുനീരും എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുക്കും.
നീ കളഞ്ഞതെല്ലാം നിന്റെ മുന്നിലേക്ക് നീട്ടിക്കൊണ്ട് പകരം നിന്റെ കണ്ണുകളില്‍,ചിരിയുടെ സന്തോഷത്തിന്റെ പ്രകാശം ഞാന്‍ നിറയ്ക്കും.
നിനക്കറിയാമോ????
ഞാന്‍ സ്വാര്‍ത്ഥയാണ്.
എന്റെ സന്തോഷം നിന്റെ മുഖത്തുള്ള ചിരിയാണ്.നിന്റെ മനസ്സിലെ സന്തോഷവും,സമാധാനവും ആണ്.
എനിക്കെന്നും സന്തോഷവതിയായി ജീവിക്കണം.
എന്റെ മരണം വരെ.
പണ്ടെന്നോ പോസ്റ്റിയ ഒന്നാണ്.
ഇപ്പൊ അത് കണ്ടപ്പോ എന്തോ ഒരിഷ്ടം കൂടുതല്‍ തോന്നി.
അതുകൊണ്ട് വീണ്ടും പോസ്റ്റുന്നു.
"""എന്റെ സന്തോഷം നിന്റെ മുഖത്തുള്ള ചിരിയാണ്.നിന്റെ മനസ്സിലെ സന്തോഷവും,സമാധാനവും ആണ്.
ReplyDeleteഎനിക്കെന്നും സന്തോഷവതിയായി ജീവിക്കണം.
എന്റെ മരണം വരെ."""
സത്യത്തില്‍ ഒരല്പം നൊമ്പരപ്പെടുത്തി, ഒരു സുഖമുള്ള നോവ്.. വളരെ നന്നായിട്ടുണ്ട്.
"""എന്റെ സന്തോഷം നിന്റെ മുഖത്തുള്ള ചിരിയാണ്.നിന്റെ മനസ്സിലെ സന്തോഷവും,സമാധാനവും ആണ്.
ReplyDeleteഎനിക്കെന്നും സന്തോഷവതിയായി ജീവിക്കണം.
എന്റെ മരണം വരെ."""
സത്യത്തില്‍ ഒരല്പം നൊമ്പരപ്പെടുത്തി, ഒരു സുഖമുള്ള നോവ്.. വളരെ നന്നായിട്ടുണ്ട്.