Friday, December 2, 2011

അന്ന് നീയെന്നെ എന്ത് ചെയ്തു????????????

അന്ന് നീയെന്നെ എന്ത് ചെയ്തു????????????
നിന്റെ മനസിലുണ്ടായിരുന്ന എന്റെ ഓര്‍മ്മകളെ?
അന്ന് ഞാന്‍ മരിച്ചില്ലേ?
നീയെന്നെ എന്തിനു മരണത്തിനു കൊടുത്തു?
എന്റെ മരണം നിനക്കത്രമേല്‍ അനിവാര്യമായിരുന്നുവോ?
മരണം എനിക്കിഷ്ടമായിരുന്നു.
നിന്റെ കൈകളുടെ ചൂടില്‍ എന്റെ മുഖത്തെ വെച്ച്,
നിന്റെ ചുണ്ടുകളുടെ നനവില്‍ എന്റെ ചുണ്ടുകളെ ഒളിപ്പിച്ച്,
നിന്റെ നെഞ്ചിനോട് പറ്റിച്ചേര്‍ന്നുള്ള മരണം എന്റെ സ്വപ്നമായിരുന്നു.
നീ അടുത്തുള്ളപ്പോള്‍ എന്റെ ഹൃദയത്തിന്റെ ചലനം നില്‍ക്കുന്നത് ഞാന്‍ അറിയുകയേ ഇല്ല.
കാരണം അവ നിന്റെ ഹൃദയമിടിപ്പില്‍ എന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!!!
ഒരു നിദ്രയിലേക്ക് നിറമുള്ള സ്വപ്നങ്ങളുടെ ലോകത്തേക്ക് ഞാന്‍ നിന്റെ കയ്യും പിടിച്ചു കൊണ്ട് യാത്രയാകും.
അതായിരുന്നു മരണമെന്ന എന്റെ സ്വപ്നം.
മാളവിക അജയനോട്‌ പറഞ്ഞത് പോലെ,
ആര് വിളിച്ചാലും ഉണരാതെ.............
നീ വിളിച്ചാലും ഉണരാതെ..........................
നീ വിളിച്ചിട്ടും ഉണര്‍ന്നില്ലെങ്കില്‍,അതാണ്‌ എന്റെ മരണം.

എന്റെ മരണത്തെ,
എന്റെ ഓര്‍മ്മകളുടെ ശവത്തെ നീ എന്ത് ചെയ്തു?
അഗ്നിക്ക് കൊടുത്തോ?
വായു കേറാത്ത പെട്ടിയിലാക്കിയോ?
നിനക്കറിയാമോ തീയെനിക്ക് പേടിയാണ്.
ഇരുളും വായുവുമില്ലാത്ത ഒരിടം,അതും എനിക്ക് പേടിയാണ്.
നിനക്കോര്‍മയുണ്ടോ ഒരിക്കല്‍ ഞാന്‍ പറഞ്ഞത്?
"എന്നെ ദഹിപ്പിക്കുന്ന അഗ്നി നിന്റെ പ്രണയമാണെങ്കില്‍ ഞാന്‍ അതിനെ പുണരുക തന്നെ ചെയ്യുമെന്ന്."
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ എന്നോട് പറഞ്ഞപ്പോള്‍
തീയിനോടുള്ള എന്റെ ഭയം മാറി.
വെളിച്ചവും,വായുവുമായി നീയെനിക്ക് മാറിയപ്പോള്‍ ആ ഒരിടത്തെയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
നീ ഒരുക്കിയ ചിതയില്‍ ഞാന്‍ ശാന്തമായി ഉറങ്ങി.
ചുണ്ടില്‍ ചിരിയോടെ,
അടഞ്ഞ കണ്ണുകളില്‍ നിന്നോടുള്ള പ്രണയത്തെ ഞാന്‍ സൂക്ഷിച്ചു വെച്ചു.

നിനക്കറിയാമോ നിന്റെ മനസ്സില്‍ മരിച്ച എന്റെ ആണ്ടു ബലിയാണ് ഇന്ന്.
നീ നല്‍കിയ നിന്റെ പ്രണയത്തിന്റെ ഇടനാഴികളിലെവിടെയോ ജീവനുള്ള എന്നെ ഞാന്‍ കണ്ടു.
എനിക്ക് മനസിലായി,
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ നിന്നെ തന്നെ വെറുതെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഞാന്‍ മരിച്ചില്ല.
എന്റെ സാന്നിധ്യം അറിയുമ്പോള്‍ നീയെന്നെ വീണ്ടും വീണ്ടും ഇല്ലാതാക്കാന്‍ നോക്കുന്നു.
എന്നിട്ടും ഞാന്‍ മരിച്ചില്ല.
നീ പേടിക്കുന്നു.
നീ താഴിട്ടു പൂട്ടിയ നിലവറയില്‍ നിന്നും നിന്റെ പ്രണയം വീണ്ടും എന്നെ തേടിയെത്തിയാല്‍,
നീ എന്നിലേക്കെത്തിയാല്‍........................


6 comments:

  1. എന്താ ഉമ ഇതൊക്കെ? ഒരുപാട് വിഷമം ആയോ ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. oh dear, very heart melting lines.....forget the past if you have such things in ur life

    ReplyDelete
  4. അന്ന് ഞാന്‍ ഒരു നൂറു വട്ടം ചോദിച്ചതല്ലേ .... എന്നെ മറക്കുമോ എന്ന് ... ചോദിച്ചപ്പോഴൊക്കെ നീ അസ്വസ്ഥനായി ... ! കാരണം എനിക്കറിയാമായിരുന്നു എന്നെ മറക്കാന്‍ നിനക്കാവുമെന്ന് .... ! അന്ന് നീ എന്നെ നിന്നോട് ചേര്‍ത്തു പിടിച്ചു... എന്റെ ജീവന്‍ നിന്റെ ഹൃദയമിടിപ്പുകളോട് ചേര്‍ന്നപ്പോള്‍ , നീ എന്നോട് അല്പം പരിഭവത്തോടെ പറഞ്ഞു.... നിന്നെ പോലെ തന്നെ എനിക്കും ഒരു കുഞ്ഞു മനസ്സുണ്ട്... നിന്നെ പോലെ തന്നെ എനിക്കും വേദന അറിയുന്ന ഒരാത്മാവുണ്ടെന്ന്.... എന്നിട്ടിപ്പോ.... എത്രയോ കാലമായി.... മുറിവേറ്റു വീണിട്ടും ..നിനക്ക് വേണ്ടി മാത്രം ജീവനെ ...ഓര്‍മകളില്‍ പോലും ക്രൂരമായി കൊന്നൊടുക്കി.... നീ ജീവിക്കുന്നു .... !

    ReplyDelete
  5. ഉമാ..

    നിനക്ക് മാത്രം എഴുതാന്‍ പറ്റുന്ന ചില വരികള്‍......ചിലത് ഞാന്‍ രണ്ടു വട്ടം വായിച്ചു..ഓര്‍മ്മകള്‍ പഞ്ഞിക്കെട്ടുകള്‍ പോലെയാണ്. അടുക്കും ചിട്ടയുമില്ലാതെ മനസ്സില്‍ അവ പറന്നുകളിക്കുന്നു..
    മനു..

    ReplyDelete