ആരൊക്കെയോ കൊണ്ടിട്ട സങ്കടത്തിന്റെ ഒരു വിത്ത് മുളച്ച്
വലുതായി മരമായിക്കൊണ്ടിരിക്കുന്നത്
നിസ്സഹായതയോടെ നോക്കിക്കാണുകയായിരുന്നു.
കണ്ണീരതിന്റെ വളർച്ചയെ നിമിഷനേരത്തിനുള്ളിലാക്കുന്നതു കാണുമ്പോഴും
നിസ്സഹായതയുടെ പരിഹാസം ഏറ്റു വാങ്ങേണ്ടി വരുമ്പോഴും
പിടിച്ചു നിൽക്കാനും
ആ മരത്തിനു നേരെ നോക്കി ചിരിക്കാനും സാധിക്കുന്നത്
നിന്റെ കണ്ണുകളിലെ
എനിക്കായി മാത്രം തെളിയുന്ന
സ്നേഹത്തിന്റെ വെളിച്ചം കൊണ്ട് മാത്രമാണ്.....
കരയാൻ കാരണങ്ങൾ ഏറെയുണ്ടെങ്കിലും
അതില്ലാതാക്കാൻ നീയെന്ന ഒന്നു മാത്രമേയുള്ളുവെന്ന്
വീണ്ടും വീണ്ടും തിരിച്ചറിയുമ്പോൾ ജീവിക്കാൻ എനിക്ക് ധൈര്യം കിട്ടുന്നുണ്ട്.
ജീവിതത്തോട് എനിക്കിഷ്ടമാവുന്നുണ്ട്.
അതിനുമുപരി നിന്നോടത്ര
അത്ര അത്ര സ്നേഹം കൂടിക്കൊണ്ടേയിരിക്കുന്നുണ്ട്.
***********************************
സൂര്യോദയത്തിന്റെ ആദ്യ കിരണം
ഇരുളിൽ നിറയ്ക്കുന്ന വെളിച്ചം പോലെയാണ് നീയെനിക്കെന്ന്
ഞാനിന്നും എന്റെ ദൈവത്തിനോട് പറഞ്ഞു.
നിന്റെ സ്നേഹം കൊണ്ട് സ്വയം പുലരിയായും,
ചിലപ്പോഴൊക്കെ ഒരു പുലർകാല മഞ്ഞുതുള്ളിയായും ഞാൻ മാറുന്നുണ്ട്.
നോക്കൂ എന്റെ കണ്ണുകളിൽ
നിനക്കായി ഇതിനേക്കാളധികം സ്നേഹം മറ്റെവിടെയുമില്ലെന്നു മനസിലാകുന്നില്ലെ?????
നോക്കൂ എന്റെ ചുണ്ടുകളിൽ
നിനക്കായി ഇതിനേക്കാൾ മനോഹരമായുള്ളൊരു ചിരി മറ്റാരിലുമില്ലെന്നു മനസിലാകുന്നില്ലെ??????
ഇനി നീ പറയു
എന്നെക്കാളധികം നിന്നെ നിറയ്ക്കുന്ന മറ്റൊന്നും
മറ്റാരും ഈ ഭൂമിയിലില്ലെന്ന്!!!!!
നീ പറയു എന്നെക്കാളധികം മറ്റാരും
മറ്റൊന്നും നിന്നെ പ്രണയിക്കുന്നില്ലെന്ന്!!!
*****************
രണ്ട് പൂമ്പാറ്റക്കുഞ്ഞുങ്ങൾ വന്ന് കണ്ണുകളിലുമ്മ വെച്ചാലെ
അവൾക്കുറങ്ങാൻ പറ്റൂത്രെ!!!!!!
മുറിയിലൊരു മിന്നാമിനുങ്ങിൻ വെട്ടവും
കാറ്റുപേക്ഷിച്ചു പോയ താരാട്ട്മൂളലും
നിലാവു കൊണ്ട് തുന്നിയൊരു പുതപ്പും
നിന്റെ മണമുള്ള തലയിണയും
മഞ്ഞിൻ കുളിരുള്ള സ്വപ്നങ്ങളും
കൂടി അവൾക്ക് വേണംത്രെ!!!!!!!!!
**********************************
അങ്ങു ദൂരെയെവിടെയൊ
ഒരു മഞ്ഞുമലയുടെ താഴ് വരയിൽ
വസന്തകാലം നിറച്ച പലവർണ്ണ പൂക്കൾക്കിടയിൽ
ആരാലും ശ്രദ്ധിയ്ക്കപ്പെടാതൊരു കുഞ്ഞു പൂവായി നിൽക്കുന്ന എന്നെ......
ഏക്താരയിൽ ശ്രുതിയിട്ട് പാടുന്ന പ്രിയപ്പെട്ട ബാവുൽ ഗായകാ......
ഈ ഇലകൾക്കിടയിൽ നിന്നും നീയെന്നെ അടർത്തിയെടുക്കുക.......
നിനക്ക് നിവേദിയ്ക്കപ്പെട്ടൊരു പൂവ് ...
അങ്ങനെയാണ് എനിക്ക് ഞാൻ...!!!
പ്രണയം കൊണ്ട് നീയീ പൂവിനൊരു പൂക്കാലം നൽകുക.

പഴയതാണെങ്കിലും പുതുമ നശിച്ചിട്ടില്ല...
ReplyDeleteഉമക്കുട്ടീ .... ഏറെ നാളായി ഈ വർത്താനം കേട്ടിട്ട്. എഫ് ബി യോ വാട്സ്ആപ്പോ ഇല്ലെങ്കിലും ഇവിടെ വന്നാൽ ഇങ്ങനെ ചില വീട്ടുവർത്തമാനം കേൾക്കാലോ. മോൾ എന്ത് പറയുന്നു? ഉമയ്ക്കും സുഖം എന്ന് കരുതട്ടെ. പഴയ ഇത്തരം കുറിപ്പുകൾക്കാണ് ചന്തം. ഇനിയും എഴുതി പങ്കുവെയ്ക്കൂ ഉമയുടെ കൊച്ചുവിശേഷങ്ങൾ. പണിത്തിരക്കൊഴിയുമ്പോൾ മിണ്ടാൻ വരുന്ന അയൽക്കാരിയെപ്പോലെ ഞാൻ ഇനിയും വരാം.
ReplyDeleteഞങ്ങൾ സുഖമായിരിക്കുന്നു. അയക്കാരിയ്ക്ക് മിണ്ടാൻ വരാൻ ഇത്രേം നീണ്ട ഇടവേളകൾ വേണമെന്ന അഭിപ്രായം എനിക്കില്ല :( :/
Deleteകൊള്ളാം. ഇപ്പൊ അങ്ങനെ ആയോ. അങ്ങനെയെങ്കിലും വന്നുല്ലോ എന്ന് പറയാൻ വയ്യല്ലേ :(
DeleteOld is Gold..!
ReplyDeleteഎന്നും വെട്ടിത്തിളങ്ങുന്ന പഴയ പുതുപുത്തൻ കുറിപ്പുകൾ
സ്നേഹം
Deleteപ്രണയത്തിന്റെ തേനൂറും വരികൾ.
ReplyDeleteആദ്യത്തെ കവിത!!!ഹോ.എന്റെ ചേച്ചീ.അസൂയ തോന്നിപ്പോകും.എന്നാ എഴുത്താ.?
((((((ആ സംഭാരം കരുതി വെച്ചേരേ.ഞങ്ങൾ വരും))))
പ്രണയം തുളുമ്പുന്നു.
ReplyDeleteപ്രണയമാണെങ്ങും....
Deleteഈ വീണപൂവ് എടുക്കാൻ വന്നിട്ട് കാലം കുറച്ചായി, ക്ഷമിക്കുമല്ലോ...
ReplyDeleteഅമ്പിളി പറഞ്ഞപോലെ എല്ലാം ഇവിടെ കൂട്ടി വെക്കൂ, ആരോഗ്യം അനുവദിക്കുന്ന പോലെ ഞാനും ഇവിടെ വന്ന് വിശേഷം പറഞ്ഞോളാം... സ്നേഹത്തോടെ...
കൂട്ടായ്മയുടെ ഒത്തൊരുമയും കരുത്തും അനഭവവേദ്യമാകുന്നു! വായിക്കാൻ പറ്റിയതിൽ സന്തോഷം. നല്ല വരികൾ.അവസരമുണ്ടാക്കിയതിന് അഭിനന്ദനങ്ങൾ ആശംസകൾ.
ReplyDelete