വല്ലാതെ സങ്കടപ്പെടുത്തിയ വേനലിനെ പറഞ്ഞു വിട്ട് വീണ്ടും മഴയിങ്ങെത്തി ............ ഈ മഴക്കാലം എന്റെ മൺവീട്ടിൽ എനിക്ക് പുതിയൊരു മഴയനുഭവമാണ് സമ്മാനിച്ചോണ്ടിരിക്കുന്നത്. പുറത്തെ മുറ്റത്തും അകത്തെ മുറ്റത്തും ഒക്കെ മഴനനവ്...... മഴമണം .........മഴക്കുളിര് ............. അങ്ങനെയാകെ മഴയുടെ നിറവ്!!!!! നടുമുറ്റത്തിനു ചുറ്റുമുള്ള നാലിറയത്തിന്റെ ചുവരുകളിൽ മഴ വെള്ളത്തിന്റെ പ്രതിബിംബങ്ങളിങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നത് നോക്കിയിരിക്കാനൊരു രസാണ്. ഇന്നലെ തിരുവാതിര ഞാറ്റുവേല തുടങ്ങീത്രെ! ആ വാക്കുകൾ കേക്കുമ്പഴേ എനിക്കച്ഛമ്മേനെ ഓർമ്മ വരും.
ഇന്ന് മുഴോനും മഴയോട് മഴ തന്നെ. കൊറേ കാലങ്ങൾക്ക് ശേഷാണ് മഴയിങ്ങനെ നിർത്താതെ പെയ്തോണ്ടിരിക്കണത്. നടുമുറ്റം മുഴോനും ഇന്ന് വെള്ളം നിറഞ്ഞു. രാവിലെ അതിലിറങ്ങി കളിക്കലായിരുന്നു അച്ചൂന്റേം എന്റേം പണി.
വീടിനു പിന്നിലും മഴക്കാഴ്ച മനോഹരമാണ്. മഴയിങ്ങനെ ദൂരെന്നേ ഇറങ്ങി വരണത് , അതിനുള്ള ഒരുക്കങ്ങളും അതിന്റെ ബഹളങ്ങളും ഒക്കെ വടുക്കോർത്തിരുന്നാൽ കേൾക്കേം കാണേം ചെയ്യാം. ആദ്യ മഴദിവസങ്ങളിൽ പാടത്ത് വിണ്ട നിലത്ത് മഴനീരുകൾ പതിയുമ്പോൾ ഓരോ ചേറിൻ തരികളും സന്തോഷത്തിലലിയുന്നത് കാണേണ്ട കാഴ്ചയായിരുന്നു. മരങ്ങളും ഇലകളും വള്ളികളും പൂക്കളും എന്നെക്കാൾ കൂടുതൽ മഴയെ കാത്തിരുന്നിരുന്നു സ്നേഹിക്കുന്നു എന്നൊക്കെ കാണുമ്പോൾ എന്റെ സന്തോഷം കൂടാറുണ്ട്.
അതങ്ങനെയാണ് ഞാൻ സ്നേഹിക്കുന്നതിനെ മറ്റുള്ളവർ അതിൽ കൂടുതൽ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്കത് സന്തോഷമാണ്. നാളെയൊരിക്കൽ എന്റെ അഭാവം ആ സ്നേഹത്തിൽ ഇല്ലാതാവുമല്ലോ എന്നൊക്കെയുള്ള ഹൈ വോൾട്ട് തത്വചിന്തകൾ മനസ്സിനു ശക്തി പകരാൻ വേണ്ടി ഇടയ്ക്ക് ഞാൻ ചിന്തിച്ചു കൂട്ടാറുണ്ട്. പക്ഷെ ഞാനത്ര നിസ്വാർത്ഥയൊന്നുമല്ല. സ്നേഹത്തിൽ കുഞ്ഞു കുഞ്ഞു തല്ലൂട്ടങ്ങൾക്കു വേണ്ടി കുറച്ചൊക്കെ സ്വാർത്ഥത ആവാംന്ന അഭിപ്രായാണ് എനിക്ക്.
ഇന്നലെ ആര്യവേപ്പിനെ ചുറ്റിപ്പിടിച്ചോണ്ട് മൂന്നു നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. വിരിയാൻ കാത്തിരിക്ക്യായിരുന്നു ഞങ്ങളെല്ലാവരും. മുഴുവനും വിരിഞ്ഞപ്പൊ ഞങ്ങളെല്ലാം ഓടിപ്പോയി തൊട്ടും മണത്തും തലോടിയും ഒക്കെ അതിന്റടുത്തൂന്ന് പോയില്ല. ആ പൂക്കളും ഞങ്ങളെ പോലെ തന്നെ വളരെ സന്തോഷത്തിലായിരുന്നു. അതങ്ങനെയാണ് കാത്തിരിക്കാനും സ്നേഹിക്കാനും നമ്മളെ കണ്ടും കേട്ടും സന്തോഷിക്കാനും ഒക്കെ ആരെങ്കിലും ഉണ്ടാവുക എന്നത് വളരെ വലിയ പുണ്യം തന്നെയാണ്. ഇന്നത്തെ മഴയിൽ വാടിക്കൂമ്പി കിടക്കുന്ന ആ പൂമൊട്ടിനെ കണ്ടപ്പൊ സങ്കടായി. ഒരു ദിവസം ഒരു നേരം മാത്രം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കപ്പെട്ട ഒരു പാവം. എങ്കിലും സമാധാനിക്കാം പകൽ വെളിച്ചത്തിൽ ഈ ഭൂമിയിലെ കള്ളത്തരങ്ങളൊന്നും കാണേണ്ടി വരുന്നില്ലല്ലോ!!!
മഴയ്ക്ക് മുൻപേ കൊറേ മരത്തൈകൾ നട്ടിരുന്നു വീടിനു ചുറ്റും. നെല്ലി, പേര,കാപ്പി,മാവ്,മാതളം,ചാമ്പ,റമ്പുട്ടാൻ,സപ്പോട്ട,നാരകം അങ്ങനെ പലതും. മാവ് മൂവാണ്ടനും ചന്ത്രക്കാരനും ണ്ട് . നന്നായാൽ മത്യാരുന്നു. ഒക്കേം പിടിച്ചെന്ന് തോന്നുന്നു. അതിലെ നെല്ലീടെ കുഞ്ഞിലകൾ മഴ നനയണ കാണുമ്പോ എനിക്ക് പാവം തോന്നും. എല്ലാ വൈന്നേരോം ഞാൻ പോയി നോക്കാറുണ്ട് അതിനെ. ഇലകളുറങ്ങണ കാണാനും കൗതുകൊക്കെണ്ട്. ഇലകളോടുള്ള എന്റെയിഷ്ടം ഞാൻ പണ്ടെപ്പഴോ ഒരു നൂറു വാക്കിൽ കവിഞ്ഞുപന്യസിച്ചിട്ടുണ്ട്. ഞാനൊരിലകളേം പൂക്കളേം ആവശ്യമില്ലാതെ പൊട്ടിക്ക്യേല്ല്യ. എനിക്കത് സങ്കടാണ്.
അന്ന് പറഞ്ഞില്ലായിരുന്നോ ഞാനാദ്യായിട്ട്ണ്ടാക്കിയ കടുമാങ്ങേടെ കാര്യം, പിന്നെ ഈയിടെ ണ്ടാക്ക്യ ചമ്മന്തിപ്പൊടി അതൊക്കേം വല്ല്യേ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേഹണ്ണക്കാരന്റെ പേരക്കുട്ടിയല്ലേ തീർത്തും മോശമാവില്ലെന്ന് വല്ല്യമ്മ പറഞ്ഞപ്പൊ എനിക്ക് വല്ല്യ സന്തോഷായി. ഫേസ് ബുക്കിലെ ഫുഡ് ഗ്രൂപ്പിലെ തളിക പോസ്റ്റുകൾ കണ്ടിട്ട് ഞാനും അതുപോലെ ഇടയ്ക്ക് ണ്ടാക്കാറുണ്ട്. എനിക്ക് ഇല നിറയെ പലതരം വിഭവങ്ങൾ നിറച്ച് കാണുന്നതേ സന്തോഷാണ്. അതുകൊണ്ട് തന്നെ സദ്യ ഉണ്ണുക എന്നത് ഞാൻ നല്ല ഭംഗിയായി ചെയ്യുന്ന ഒന്നാണ്. അങ്ങനെ ഒരു മോഹത്തിന്ണ്ടാക്കിയ തളികയാണിത്.
പിന്നിലെ വാഴക്കൂട്ടത്തിലേക്ക് ഇപ്പൊ തൊപ്പിക്കിളികളും കളിക്കാൻ വരാറുണ്ട്. പകുതി വളഞ്ഞു നിക്കണ വാഴയിലകളുടെ മുകളിൽ വന്നിരുന്ന് ഒച്ചയുണ്ടാക്കണത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അടുത്ത് നിക്കണ ചുണ്ടേടെ കൊമ്പും അവരുടെ കളിസ്ഥലമാണ്. തീരെ ചെറുതായതോണ്ട് പറന്ന് നടക്കണ കാണാൻ നല്ല ചന്താണ്. പണ്ട് അനൂന്റെ പോസ്റ്റുകളിൽ ഈ പേര് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ സ്ഥിരം കളിക്കാൻ വരുന്ന ഈ കുഞ്ഞൂഞ്ഞു കൂട്ടുകാരുടെ പേരാണെന്ന് ഈയിടെ ഗൂഗിളാ പറഞ്ഞന്നെ.
ഇതിനിടെ ഞാൻ ആർട്ട് ഓഫ് ലിവിങ് ന്റെ കോഴ്സ് ചെയ്തിരുന്നു. അത് ചെയ്തേ പിന്നെ എനിക്കെല്ലാത്തിനോടും സ്നേഹം കൂടീട്ടോ. (എക്സെപ്റ്റ് എട്ടുകാലി കൂറ etc ) അതൊരു നല്ല അനുഭവമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. എന്റെയുള്ളിലെ നന്മയെ വെളിച്ചത്തെ സ്നേഹത്തെ ധൈര്യത്തെ ഒക്കെ എനിക്ക് മനസിലാക്കാൻ കിട്ടിയൊരു അവസരം.
ഇനിയുള്ള ചിത്രങ്ങൾ നിനക്ക് വേണ്ടി മാത്രമെടുത്തതാണ്.നിന്നെ നിന്നിലൂടെ എന്നെ അടയാളപ്പെടുത്തി സൂക്ഷിക്കാനായി...............
എനിക്ക് നൽകാനായി ഒരു മഴ എട്ത്ത് വെച്ച്ണ്ട് ന്ന് നീയാരോടൊ സ്വകാര്യായി പറയണത് ഞാനിന്ന് കേട്ടൂട്ടൊ.
മഴ പെയ്യുമ്പൊ തോന്നും നിറയെ ഇലകളുള്ള ഒരു മരാവണംന്ന്. കാറ്റ് വീശുമ്പൊ തോന്നും നല്ലോം നിറോം രോമോം ള്ള അപ്പൂപ്പൻ താടിയാവണം ന്ന്. വെയിലു വിരിയണ കാണുമ്പൊ തോന്നും പുഴയിലെ ഓളങ്ങളാവണം ന്ന്. മഞ്ഞു കുളിരുമ്പൊ തോന്നും മണ്ണിനെ പുൽകിയുറങ്ങുന്ന പുൽനാമ്പുകളാവണം ന്ന്. പ്രിയപ്പെട്ട പൂക്കളെ കാണുമ്പൊ പൂമ്പാറ്റയാവാനും ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പൊ നൃത്തം ചെയ്യാനും ഒക്കെ തോന്നാറുണ്ട്. പക്ഷെ നിലാവ് കാണുമ്പൊ ഗസലു കേൾക്കുമ്പൊ കടലു കാണുമ്പൊ നീയടുത്തുണ്ടായിരുന്നെങ്കിൽ എന്നല്ലാതെ മറ്റൊന്നും തോന്നൂല്ല.
ഞാൻ മണ്ണായും നീ മഴയായും മാറുന്നൊരു യാത്ര.
നീയെന്നിൽ ആഴ്ന്നിറങ്ങുമ്പോൾ .........
ഞാൻ നിന്നിൽ അലിഞ്ഞമരുമ്പോൾ.........
എന്റെയും നിന്റെയും യാത്ര തീരുന്നത് നമ്മിലേക്കായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ
ഞാൻ ഭൂമിയുടെയും നീ ആകാശത്തിന്റെയും തടവുകാരായി തീർന്നിരിക്കും.
എങ്കിലും.........
ഈ മഴയിൽ നനഞ്ഞ്....
മൗനത്തിൽ മൊഴിഞ്ഞ്.....
നമ്മളിന്നു കാട് കേറും.....
വഴി തെറ്റി തെറ്റി എങ്ങോട്ടൊക്കെയോ എത്തിച്ചേരും...........
ചില സ്നേഹങ്ങൾ അങ്ങനെയാണ് . ഈ വീണു കിടക്കുന്ന പൂക്കളെ പോലെ.......തീർത്തും ലാളിത്യമാർന്ന, സുന്ദരമായ ചില(ർ)ത് ............. അത്തരം സ്നേഹങ്ങൾക്ക് സമയമൊ കാലമൊ നിബന്ധനകളൊ നിർബന്ധങ്ങളൊ ഒന്നും വേണ്ട. കാലങ്ങൾക്കു ശേഷവും മുറിഞ്ഞിടത്തു നിന്നും പൊടിപ്പ് വന്നുകൊണ്ടേയിരിക്കും. എല്ലാ കാലങ്ങളിലും അവ പൂത്തു കൊണ്ടേയിരിക്കും. ഞെട്ടിലും, ഞെട്ടറ്റാലും അവ സുന്ദരവും വിശുദ്ധവും ആയിരിക്കും. അവസാനിക്കുന്നിടത്ത് നിന്നും തുടങ്ങാൻ സാധിക്കുന്നത് അതുകൊണ്ടാണ്.
"നിന്റെ കണ്ണുകളിൽ ചിരിയിൽ നോക്കിൽ വാക്കുകളിൽ നിറയുന്ന പ്രണയം അത് തന്നെയാണ് നീ പറയുന്നത് പോലെ എന്നിൽ ചിലപ്പൊഴൊക്കെ നിനക്ക് പ്രിയപ്പെട്ട നന്ത്യാർവട്ടപൂവിനോളം നൈർമ്മല്യം നിറയ്ക്കുന്നത്. പ്രണയിയ്ക്കപ്പെടുന്നതിനേക്കാൾ വലിയൊരു ഭാഗ്യം ജീവിതത്തിൽ മറ്റെന്താണുള്ളതെന്ന് അപ്പോഴൊക്കെയും ഞാൻ വിചാരിക്കാറുണ്ട്." ഈ ഇലകളിൽ ഇങ്ങനെനെയൊക്കെ എഴുതി നിനക്ക് നൽകണമെന്ന് ഇതിങ്ങനെ നിക്കണ കണ്ടപ്പോൾ സത്യമായും അന്നെനിക്ക് തോന്നീന്നെ!!!
മഴ തോർന്നു. തവളകളും ചീവീടുകളും ഇന്നുറങ്ങാൻ ഭാവല്ല്യാന്ന് തോന്നണൂ. കൊറേ കാലം കൂടിയാണ് ഇന്നെന്റെ അടുത്തേക്കിത്രയൊക്കെ വാക്കുകൾ ഓടിയെത്തിയെ. അതിന്റെ സന്തോഷത്തിൽ ഞാനും പോയി ഉറങ്ങട്ടെ. ഷഹബാസ് പറയണ പോലെ.....................
എല്ലാവരോടും സ്നേഹം!!!!!!!!!!!!

ഉമ്മു, നീ കലക്കി പ്രകൃതിയുമായി ഇത്ര ഇഴുകിച്ചേർന്നു എഴുതനും അതെപോലതന്നെ വായിക്കുന്നവരിലേക്കു പ്രസരിപ്പിക്കാനും നിന്റെ ഭാഷയ്ക്കും ചിന്തകൾക്കുമെ പറ്റുകയുള്ളു
ReplyDeleteനല്ല വായനാനുഭവം love it
ഗോപാ......നിന്നോട് കൊറേ സ്നേഹം മാത്രം.........
Deleteഎന്നാ ഉമേച്ചീ ഇത്!!!ഇന്നൊരു തുള്ളി തീരാത്ത മഴയത്ത് ഈ വായനക്കഷണം വായിക്കാൻ കിട്ടിയത് മഹാഭാഗ്യം തന്നെ.ഇങ്ങനെ എഴുതുവാൻ നല്ല കഴിവും വേണം.മൂന്നാലുവട്ടം കൂടി ഈ ഹൈ വോൾട്ടേജ് ചിന്തകൾ വായിക്കട്ടെ.
ReplyDeleteകഴിവ്............മണ്ണാങ്കട്ട. ഒന്ന് പോ സുധീ......കേട്ടിട്ടെനിക്ക് ചിരി വരണൂ
Deleteങേ.. മഴയോ.. എനികെന്തോ അത്ര ഇഷ്ടമല്ല ഈ നിര്‍ത്താതെയുള്ള മഴ.. എഴുത്ത് നന്നായി കേട്ടോ.
ReplyDeleteഅങ്ങനേം ചിലരുണ്ട് ലെ? എഴുത്ത് നന്നായെന്ന് പറഞ്ഞേന് സന്തോഷം.
Deleteമഴയോർമ്മകൾ മധുരമായൊരനുഭൂതി തന്നെ... പതിവ് പോലെ മനോഹരം എഴുത്ത്...
ReplyDelete@ ശ്രീജിത്ത്... മഴ ഇഷ്ടമല്ലാത്ത മനുഷ്യനോ... ഇയാളെവിടുത്തുകാരൻണ്ടാ... :)
ചിത്രങ്ങളോ വിനുവേട്ടാ??????????അത് നന്നായില്ലേ?പുതിയ വീട്ടിലെ മഴയാ!!!!! അതും നന്നായെന്ന് പറയണം എന്നാലേ എനിക്ക് സന്തോഷാവൂ .............
Deleteപുതിയ വീട്... ആഹാ.... നടുമുറ്റമൊക്കെയായിട്ട്... മനോഹരം... (ഞങ്ങളെയൊന്നും വിളിച്ചില്ലല്ലോ അങ്ങോട്ട്...)
Deleteമഴ, പുതിയ വീട് , കിളി, പൂവ് അച്ചു , ഉമ എല്ലാരേയും ഇഷ്ടായി.
ReplyDeletePeyyunna Mazha ...!
ReplyDelete.
Manoharam, Ashamsakal....!!!
പുതിയ
ReplyDeleteവീട്ടിലെ മഴ ,
കിളി, പൂവ് ,അച്ചു ,...
മനോഹരം...!