Saturday, August 8, 2015

ഞാൻ എന്നോടന്നെ പറയണതാ....നിങ്ങളാരും കേക്കാൻ വരണ്ട.

ചിലപ്പോൾ അങ്ങനെയാണ്........
വിചാരിക്കാത്തൊരു നിമിഷത്തിൽ ഒരു വലിയ നിശബ്ദതയിലേക്ക് വീഴപ്പെടുന്ന പോലെ.......
ആഗ്രഹിക്കാത്തൊരു മൌനം വന്നു പൊതിയുന്ന പോലെ..........
ആ നിമിഷങ്ങളിൽ മനസിന്‌ വല്ലാത്തൊരു ഭാരമാണ്.
കണ്ണുകൾക്ക് വേദനയും,വിചാരങ്ങൾക്ക് വിറയലും ഉണ്ടെന്നു തോന്നും.
ഉള്ളൊന്നു കരഞ്ഞൊഴിഞ്ഞാൽ അതിൽ നിന്നും എണീക്കാമെന്നു കരുതി കരയാൻ ശ്രമിക്കുമ്പോൾ കരയാനാകാതെ........
എന്തെങ്കിലും ബടുക്കൂസ്ത്തരങ്ങളെഴുതി, ചിന്തകളേം വാക്കുകളേം വഴി തിരിച്ചു വിടാമെന്ന് കരുതിയാൽ, ഒരക്ഷരം പോലും വിരലുകളിൽ വരാൻ കൂട്ടാക്കാതെ.........
കുറേ നിമിഷങ്ങൾ, ചിലപ്പോൾ ദിവസങ്ങൾ..........
അന്നേരം എനിക്കെന്തിനും മരുന്നായ നിന്റെ ഓർമ്മകൾ പോലും നോവായി മാറും. അസ്വസ്ഥമാക്കുന്ന ഈ ഏകാന്തത ശരിക്കും പ്രാന്ത് പിടിപ്പിക്കും. പിന്നെങ്ങനെയോ  അതങ്ങു പോകും.എങ്ങോ മറന്നു വെച്ച എന്നെ, എന്റെയിഷ്ടങ്ങളെ  എനിക്ക് തിരിച്ചു കിട്ടും.
ഇതൊക്കെ മനസിന്റെ ഒരു നോർമൽ പ്രൊസെസ്സ് ആവുംലെ????
ഇന്നിപ്പോൾ അങ്ങനെയാണ്.
പുറത്തൊരു മഴ പെയ്തൊഴിഞ്ഞു.
എന്റെയുള്ളിലൊരു കണ്ണീർമഴ പെയ്യാൻ തുളുമ്പി നിൽക്കുന്നുണ്ട്.
അതൊന്നു പെയ്തൊഴിയാതെ എനിക്കുറങ്ങാനാവില്ല.

മഴ തോർന്നതും നോക്കി നിന്ന എന്റെ കണ്ണുകൾ, ജനാലയിൽ പിടിച്ച വിരലുകളിലേക്ക് നോട്ടമെത്തിച്ചപ്പോൾ എനിക്ക് സങ്കടം വന്നു, എന്റെ വിരലുകളുടെ ഭംഗിയില്ലായ്മ കണ്ടിട്ട്.
ഞാനോർത്തു...
നിന്റെ പേരെഴുതിയ മോതിരമിടാൻ എനിക്കെന്ത് മോഹമാണ്...
പക്ഷെ നഖം കടിച്ചു വൃത്തികേടാക്കിയ എന്റെ വിരലുകൾക്ക് മോതിരം അശേഷം ചേരില്ലെന്ന തോന്നലിൽ ഞാനാ മോഹമുപേക്ഷിച്ചുവല്ലോയെന്ന്.
അല്ലെങ്കിലും വെട്ടിയൊതുക്കി വൃത്തിയാക്കിയ നഖമില്ലാത്ത വിരലുകൾക്കെന്തു ഭംഗിയാണുള്ളത്!!!
എന്ന് മുതലാണീ ദുഃശ്ശീലം എന്നിൽ ചേർന്നത്!!!!!
തീരെ കുഞ്ഞു കുട്ടികൾ വിരലു കുടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കും ണ്ടായിരുന്നൂത്രെ ആ സ്വഭാവം. പിന്നീടത് മാറി നഖം കടി ആയിത്തീർന്നതാവും. മൂന്നുമൂന്നര വയസ്സ് പ്രായമുള്ളപ്പോഴത്തെ ഒരു ഫോട്ടോണ്ട് പഴയൊരു ആൽബത്തിൽ. അതിലും ഞാൻ നഖം കടിച്ചോണ്ടന്നെ. :(  എല്ലാവരും കളിയാക്കിയും, വഴക്ക് പറഞ്ഞും, തല്ലീം ഒക്കെ ഇല്ലാതാക്കാൻ നോക്കിയിട്ടും മാറിയില്ല എന്റെയീ സ്വഭാവം. ഞാനും ഏറെ ശ്രമിച്ചു. ദാ ഇന്നുവരേക്കും മാറിയില്ല. ഒരിക്കലെപ്പഴോ അറിഞ്ഞു നഖം കടിക്കുന്ന സ്വഭാവം ഇൻസെക്ക്യൂരിറ്റി ഫീലിന്റെ ലക്ഷണമാണെന്ന്. എന്റെ കാര്യത്തിൽ അത് സത്യമായിരുന്നു. എനിക്കെപ്പഴും അങ്ങനെ ഒരു വിചാരമുണ്ട്. ചുറ്റിനും അത്രയധികം പ്രിയപ്പെട്ടവരുണ്ടെങ്കിലും തനിച്ചെന്ന തോന്നൽ, എന്ത് ചെയ്താലും അതിലെന്തെങ്കിലും പിഴവ് പറ്റുമെന്ന പേടി, മറ്റുള്ളവർ എത്രയൊക്കെ ഇഷ്ടം കാണിച്ചാലും ത്രേള്ളൂ, ഇത്രേള്ളൂ എന്ന പരാതി, നടക്കുമ്പോൾ വേണമെന്ന് വെച്ചാൽ പോലും തല ഉയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കാത്ത എന്റെ അപകർഷതാ ബോധം ഇതൊക്കെ നഖം കടിക്കൽ കൂടാതെ ഈ ഇൻസെക്ക്യൂരിറ്റി ഫീൽ തന്നതാണ്.

കുട്ടികളിൽ ഒരിക്കലും അപകർഷതാ ബോധം, ഇൻസെക്ക്യൂരിറ്റി ഫീൽ ഒക്കെ ഉണ്ടാവാതെ നോക്കേണ്ടത് അമ്മേടേം അച്ഛന്റേം ഉത്തരവാദിത്തമാണ്. കാരണം അവർ വലുതാവും തോറും അതും വലുതായിക്കൊണ്ടിരിക്കും. ഉള്ളിലുള്ള ആത്മവിശ്വാസത്തെ ഒരിക്കലും കാണാൻ സാധിക്കാതെ, എപ്പോഴും തോറ്റുപോയവൾ എന്ന വിചാരം മാത്രം നിറയ്ക്കും. സ്വന്തം കഴിവും പരിശ്രമവും കൊണ്ട് ജീവിതത്തിൽ എവിടേയും എത്താൻ സാധിച്ചില്ല, ആഗ്രഹിച്ചതൊന്നും നേടാനായില്ല, എന്നതൊക്കെ എത്ര വലിയ സങ്കടങ്ങൾ ആണെന്നോ!!!!

ചിലപ്പോ തോന്നും ഭൂമിയിലേക്ക് ഞാൻ വന്നപ്പോൾ എന്റെ വിധി ഇങ്ങനെയൊന്നുമായിരുന്നില്ല ദൈവം നിശ്ചയിച്ചിരുന്നതെന്ന്. അത് മറ്റെന്തൊക്കെയൊ ആയിരുന്നു. പക്ഷെ ആരൊക്കെയോ ചേർന്ന് അതിങ്ങനെയൊക്കെ ആക്കിമാറ്റി. ചിന്തകൾ അത്രയൊക്കെ എത്തുമ്പോഴേക്കും ഞാൻ നിരാശയുടെ കാണാകയങ്ങളിലേക്ക് ചെന്ന് പതിക്കും. കരയാൻ തുടങ്ങും. കരഞ്ഞു കരഞ്ഞൊടുവിൽ കണ്ണ് വേദനിച്ച് തുറക്കാൻ പറ്റാതെയിരിക്കുമ്പോ , വീഴാൻ മടിച്ചൊരു നീർത്തുള്ളി ഒരു കുഞ്ഞു വെളിച്ചം പോലെ കണ്‍കോണിൽ മിന്നി നിൽക്കും.എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിക്കും.
 "നിന്റെ ജീവിതം എങ്ങനെയൊക്കെ ആയാലെന്താ..........
നിന്നോടൊപ്പം നിനക്ക് കൂട്ടിന് നിന്റെ ധൈര്യമായി, വിശ്വാസമായി, പ്രതീക്ഷയായി, ആശ്വാസമായി, സ്നേഹമായി ഞാനുണ്ടല്ലോ!
അതുപോരെ ??????" 
ആ ചോദ്യം അതാണെന്റെ ദൈവം.
ആ ശബ്ദമാണ് എനിക്ക് ദൈവത്തിന്റെ ശബ്ദം. 
ദൈവം എന്നേയും ഏറെ സ്നേഹിക്കുന്നുവെന്ന് ഞാൻ  മനസിലാക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഇത്തരം ബടുക്കൂസ് തോന്നലുകളിലൂടെ..............
സ്നേഹം മാത്രം നിറച്ചുള്ള ചില നോട്ടങ്ങളിലൂടെ.........
ചില ചിരികളിലൂടെ...............
എല്ലാറ്റിനുമുപരി നിന്നിലൂടെ..............
അപ്പോൾ ഞാൻ എന്നോട് പറയും.
ഇത് തന്നെയാണ് ദൈവം നിനക്കായ്  വെച്ചിരുന്ന ജീവിതം.
നോക്ക് നിന്റെയീ ജീവിതം എത്ര മനോഹരമാണെന്ന്.
ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
കാരണം നിന്റെ ജീവിതം........
അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!!!!!!

33 comments:

  1. ഉമേയ് ,,,,എണ്്ണ്ോട് മിണ്ടിക്കോ ,,,ഭയങ്കര ആശ്വാസം കിട്ടും..സത്യം !
    പിന്നേയ് ,,ഇതില്ല്യെ ഓരോ മൂഡ് സ്വിങ്ങ്സ് ആണ് ,,എല്ലാര്ക്കും ഉണ്ടാവും ട്ടാ ,, പക്ഷെ
    അതില് മഷി നെറച്ച് ഇത്രേം ഭംഗീല് എഴുതണ ആളോള് കൊറവാ

    ReplyDelete
    Replies
    1. മാധവൻ പറഞ്ഞാ നിയ്ക്ക് വിശ്വാസാ.............

      Delete
  2. വൗൂൂ!!!!!!!
    എത്ര മനൊഹരമായ എഴുത്ത്‌...പല വട്ടം വായിച്ചു.ഇനിയും പോരട്ടെ .....

    (മുന്നറിയിപ്പ്‌:മുകളിലെ 'വഴി 'അങ്ങനെ പലതും പറയും.ചെവി കൊടുക്കണ്ട)

    ReplyDelete
    Replies
    1. ആയ്ക്കോട്ടെ...!!!! :)

      Delete
  3. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം ചേട്ടാ !!!!

      Delete
  4. വരണ്ടാന്ന് പറഞ്ഞാലും വരും.... കേക്കണ്ടാന്ന് പറഞ്ഞിട്ടും കാര്യല്ല്യ, ഞാന്‍ കേള്‍ക്കും... ആ അതെന്നെ. ഇതൊന്നും കേള്‍ക്കാണ്ടേങ്ങിനെയാ ഇവിടെയിരിക്ക്യാ ഉമേ... :)

    ReplyDelete
    Replies
    1. പറഞ്ഞാ അനുസരിക്കരുത് ട്ടോ!!!! :/

      Delete
    2. മംഗലശ്ശേരി മുബി കേക്കണ്ടാന്ന് പറയുന്നതേ കേക്കൂ... കാണണ്ടാന്ന് പറയുന്നതേ കാണൂ... :)

      Delete
    3. :) ഈ neelakandan നും sis ണ്ടല്ലെ? ഇപ്പളാ അറിഞ്ഞെ!

      Delete
  5. ആ ഒരു നിമിഷവും അനന്തര ഫലങ്ങളും ഭംഗിയായി എഴുതി. ഒരു പ്രത്യാശയുടെ കിരണങ്ങളിൽ വിശ്വാസം അർപ്പിച്ച് ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവും. ഇങ്ങിനെ പറഞ്ഞു പോകുന്നതിൽ ഉളവാകുന്ന ഒരു വിരസത സ്വാഭാവികം. അതിനായി ഇടയ്ക്ക് ഒരു മാറ്റം. ഒരു പഴയ സംഭവമോ മറ്റോ എന്തെങ്കിലും വരണമായിരുന്നു. എഴുത്ത് നന്നായി.

    ReplyDelete
    Replies
    1. ഒരു വാക്കു കൊണ്ടോ
      ഉമ്മ കൊണ്ടോ
      കെട്ടിപ്പിടിക്കൽ കൊണ്ടോ
      തലോടൽ കൊണ്ടോ
      ഒന്നും ആശ്വസിപ്പിക്കാനൊ
      കനം കുറക്കാനൊ
      ഇല്ലാതാക്കാനൊ
      ആർക്കും സാധിക്കാത്തതായ
      ചില സങ്കടങ്ങളുണ്ട്
      അപ്പോഴെല്ലാം ഞാനിങ്ങനെയൊക്കെ എന്നോട് സംസാരിക്കാറുമുണ്ട്.

      അതാണിത്.
      (അതുകൊണ്ട് തന്നെ പോസ്റ്റ്‌ ചെയ്തപ്പൊ വായിക്കണോരെ കുറിച്ച് ഓർത്തേയില്ല.ക്ഷമിക്കണം.)

      Delete
  6. പോയട്രി ഈസ്‌ ദി ഇമോഷൻസ്‌ കളക്ടഡ്‌ ഇൻ ട്രാങ്ക്വിലിറ്റി എന്ന് വേഡ്സ്‌വർത്ത്‌ പറഞ്ഞിട്ടുണ്ട്‌... ഏകാന്തതയിലെ വിഷാദസഞ്ചയം... അത്‌ അനുഭവ വേദ്യമായി...

    ReplyDelete
    Replies
    1. അത്രക്കൊക്കെ ണ്ടൊ?

      Delete
    2. ന്നാ പിന്നങ്ങനന്നെ :)

      Delete
  7. എന്തു രസാ വായിക്കാൻ.....

    ReplyDelete
  8. ഉമാ ......ഞാൻ മാത്രമല്ല ഒറ്റക്കു സംസാരിക്കുന്നത്....
    ചിലപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കഴിഞ്ഞു പോയ സംഭവങ്ങളോ മറ്റു ചിലതൊ വന്നു നിറയും.... അതിനെ കുറിച്ച് ആലോചിച്ചു .... കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഡയലോഗ് ഡെലിവറിയാകും.... അപ്പോഴായിരിക്കും അടുത്തിരിക്കുന്ന കശ്മലന്‍ ബോംബ് പൊട്ടിയ അങ്കലാപ്പോടെ നമ്മളെ തിഞ്ഞു നോക്കുന്നത്..... മാനം കപ്പലു കയറുന്നത് കണ്ടറിയാം..... പക്ഷേ വിടില്ല.... പറഞ്ഞ വാക്കു കൊണ്ട് തന്നെ നമ്മള്‍ രണ്ടുവരി പാട്ടൊണ്ടാക്കി പാടി.... പോടാ പുല്ലേന്നും പറഞ്ഞ് പുറത്തു നോക്കിയിരിക്കും....നമ്മളോടാ കളി.....
    ആശംസകൾ

    ReplyDelete
    Replies
    1. വിനോദേട്ടാ... ഹ ഹ ഹ!!
      വീണാലും അവിടെത്തന്നെ കിടന്നുരുണ്ടോണം....!

      Delete
    2. യ്യൊ!! എനിക്കും പറ്റീണ്ട് ഇങ്ങനെ ഇഷ്ടം പോലെ.ഞാനും ഇതന്ന്യാ ചെയ്യാറ്

      Delete
    3. കല്ലോലിനി..... ഹല്ല പിന്നെ.... കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയുള്ളതു കൊണ്ട് ....പിടിച്ചു നില്‍ക്കുന്നു.....
      ഉമാ.... ഞാനൊരു പ്രതിവിധി കണ്ടെത്തിയിട്ടുണ്ട് ...... പാട്ട് കേട്ടില്ലെങ്കിലും വെറുതെ ഹെഡ്സെറ്റ് വച്ചോണ്ടിരിക്കും ..... അബദ്ധത്തിൽ വായില്‍ നിന്നു വീണാലും .....പാട്ടാക്കാന്‍ പറ്റും .... കാണുന്നവനും സുഖം.....

      Delete
  9. പ്രിയമുള്ള ഉമേച്ചീ....,
    പണ്ട് ഒരു ഞാൻ ഉണ്ടായിരുന്നു. ആ എനിക്ക് ഇതേ സൂക്കേടുണ്ടായിരുന്നു. ഇത് അത്ര ശരിയല്ലാത്ത ഒരു സൂക്കേടാണെന്ന് മനസ്സിലായത് സജി തലവൂർ എഴുതിയ "വിജയത്തിന്‍റെ ഇതിഹാസം" വായിച്ചപ്പോഴാണ്. ഞാൻ ആദ്യമായി വായിച്ച ഒരു പോസിറ്റീവ് തിങ്കിംഗ് ബുക്ക്. അതു വായിച്ചപ്പോള്‍ അന്ന് എന്‍റെ തലയിൽ ഒരു വെയിലുദിച്ചു. ആ വെയിൽ ഇന്നു വരെ അസ്തമിച്ചിട്ടില്ല. പിന്നെയും അതുപോലുള്ള ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഞാൻ മുഴുവനും നേരായായിട്ടില്ല. അതുവേറെക്കാര്യം. :-P

    പെയ്യാതെ വിങ്ങുന്ന സങ്കടത്തെക്കുറിച്ച് ഞാനും എഴുതിയിട്ടുണ്ട്.
    ദാ ഇവിടെ . പിന്നെ ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും ഉമേച്ചിയുടെ എഴുത്ത് പതിവുപോലെ ഹൃദ്യം തന്നെ. അവസാന വരികളാണ് പ്രസക്തം.
    ""നോക്ക് നിന്റെയീ ജീവിതം എത്ര മനോഹരമാണെന്ന്.
    ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
    കാരണം നിന്റെ ജീവിതം........
    അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!!!!!!"" അതെ. ഈ തിരിച്ചറിവ്, ഈ ചിന്ത എന്ന കച്ചിത്തുരുമ്പിലൂടെ എന്നും എല്ലാ സങ്കടങ്ങളെയും അതിജീവിക്കാൻ കരുത്തുണ്ടാകട്ടെ.!!!
    സ്നേഹത്തോടെ.....

    ReplyDelete
    Replies
    1. അവിടെ‌ പോയി നോക്കി.അവിടം നന്നായിണ്ട്.പിന്നേയ് ഒരു സ്വകാര്യം പറയാം.ഈ ഞാൻ ണ്ടല്ലോ വല്ല്യെ സംഭവാ....എനിക്കിതൊക്കെ നിസ്സാരല്ലെ!!!! ;)

      Delete
  10. അല്ല, പുതിയ പോസ്റ്റ് ഇട്ടൂന്ന് വിവരം കിട്ടി ഓടി വന്നപ്പോൾ കാണാനില്ലല്ലോ... ഇതെന്തൊരു മായം...! ഡിലീറ്റായോ...?

    ReplyDelete
    Replies
    1. ടൈറ്റിൽ പോലെ തന്നെ ഇനി പോസ്റ്റാൻ മറന്നതാണോ ....?

      Delete
    2. :) അതൊരു പൊട്ട പോസ്റ്റാന്നെ.അതാ......

      Delete
  11. ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
    കാരണം നിന്റെ ജീവിതം........അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!

    ReplyDelete