Thursday, April 9, 2015

കിളി-പ്രാന്ത്...അല്ലാണ്ട്പ്പൊ ന്താ ഇതിനെ പറയാ!!!!!!

അങ്ങനേയിരിക്കെ ഒരു വൈകുന്നേരം എനിക്കൊരു വിരുന്നുകാരൻ വന്നു. ഞങ്ങളിങ്ങനെ കൊറേ നേരം തമ്മിൽ തമ്മിൽ നോക്കിയിരുന്നു. വിശേഷങ്ങൾ പറയുന്നതിനിടയിൽ എന്റെ കണ്ണ് വെട്ടിച്ച് അവൻ ഓടിയൊളിക്കും. ഞാൻ പിന്നാലെ പോയി കണ്ടു പിടിക്കും. അതിനിടയിൽ അവൻ നിന്നെ കുറിച്ചും ചോദിച്ചു.നിന്നോട് അവന് കുശുമ്പാ!!!നിന്നോടല്ലെ എനിക്കീ ലോകത്തിൽ ഏറ്റോം ഇഷ്ടം :) അതിന്.ന്റൊപ്പം നിന്നോണ്ടൊരു ഫോട്ടോ എടുക്ക്വോന്നു ചോയ്ച്ചപ്പോ അവനു വല്ല്യേ ജാഡ.ഞാനെടുക്കണ ഫോട്ടോയിൽ അവന്റെ ചന്തം മുഴോനും ണ്ടാവില്ലാത്രേ! :( കട്ടീസു പറഞ്ഞ് ഞാൻ തിരിച്ചു നടന്നു.അപ്പൊ വേഗം വന്നെന്റെ മുന്നില് നിന്നിരുന്ന മാങ്കൊമ്പിൽ ഇരുന്ന് ന്നോട് ചോയ്ക്ക്യാ ,,,,
"നിന്ക്കെന്തിനാപ്പൊ ന്റെ ഫോട്ടോ,
അവനെ സൂക്ഷിക്കണ അതേ പോലെ,
നിന്റെ കണ്ണുകൾക്കുള്ളിലും ഹൃദയത്തിലും നിനക്കെന്നേം സൂക്ഷിച്ചു കൂടേ"ന്ന് ...........
ഞാനൊന്നും മിണ്ടീല്ല്യ.

അന്നും പതിവു പോലെ ഇവൻ എന്നേം നോക്കി കാപ്പിത്തൈയ്യിലെ കുഞ്ഞ്യേ കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. പക്ഷെ കണ്ണുകളിൽ ഒരു സങ്കടം ണ്ടായിരുന്നു. വിരുന്നുകാരനെ കണ്ടപ്പൊ ചങ്ങാതിയെ മറന്ന്വോന്ന ചോദ്യം ആ മുഖത്ത് കൃത്യമായും ണ്ടായിരുന്നു. പിന്നിലെ ഏതേലും വാഴക്കൈയിലോ അല്ലെങ്കിൽ കറിവേപ്പിന്റെ ഏതെങ്കിലും കൊമ്പിലോ എന്നും വന്നിരിക്കണ അവൻ.............
എന്നോ,ഞാൻ പോലുമറിയാതെ എന്റെ ചങ്ങാതിയായി.ഞങ്ങൾ തമ്മിൽ സ്നേഹപ്രകടനങ്ങൾ കുറവാണ്. സംസാരവും.എങ്കിലും എന്റെ മൌനം വായിക്കാൻ അവനെളുപ്പം സാധിക്കുന്നു.എന്നോടുള്ള സ്വാർത്ഥത,എന്റെ സങ്കടം കാണുമ്പോഴുള്ള അവന്റെ ഉത്കണ്ഠ അതൊക്കെ എനിക്കും മനസിലാകുന്നു.

ഓല വലിച്ചു കൂട്ടുമ്പോഴും,മടല് വെട്ടിക്കീറി ഇടുമ്പോഴുമോക്കെയുള്ള എന്റെ തനിച്ചാവലുകളിലാണ് ഇവന്റെ സൗഹൃദം എന്നിലേക്കെത്തിയത്.തനിച്ചുള്ള ആ നിമിഷങ്ങളിൽ ഞാനാദ്യമൊക്കെ നിന്നോടെന്ന പോൽ സംസാരിക്കുമായിരുന്നു. പിന്നീടെപ്പഴോ ന്റെ വർത്താനം കേക്കാനായി അവൻ വന്നു.അപ്പൊ പിന്നെ നിന്നോട് പറഞ്ഞേക്കണം എന്നും പറഞ്ഞു അവനോടായി എന്റെ പറച്ചിൽ. എനിക്കടുത്തുള്ള ശീമക്കൊന്നയുടെ കൊമ്പിൽ, കാപ്പിത്തൈയിൽ, കടപ്ലാവിൻ കൊമ്പിൽ അങ്ങനെ ഏതെങ്കിലുമൊരു മരക്കൊമ്പിൽ അവൻ വന്നിരിക്കും.ഞാൻ നോക്കുമ്പോൾ എന്നെ നോക്കും.അവന്റെ മുന്നിൽ വെച്ച് ഞാൻ മറ്റാരോടും മിണ്ടാൻ പാടില്ല.മറ്റാരേം നോക്കാനും പാടില്ല.അത്രമേൽ സ്വാർത്ഥൻ.ന്റെ മുഖമൊന്ന് വാടിയാൽ അതിനൊപ്പം അവനും സങ്കടാവും.നിന്നോടിത് പറഞ്ഞപ്പോൾ നീ പറഞ്ഞു അവനു നിന്നോട് പ്രണയമാണെന്ന്.നീ പറഞ്ഞപ്പൊ എനിക്കും തോന്നി, അവന്റെ കണ്ണിൽ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന പ്രണയമുണ്ടെന്ന്.

പക്ഷെ...........നിനക്കറിയാലോ വിരുന്നുകാരനോടും കൂട്ടുകാരനോടും എനിക്കുള്ളത് തെളിഞ്ഞ സൌഹൃദമാണെന്ന്.എന്റെ പ്രണയം നിന്നോട് മാത്രമാണെന്ന്....!!!!!!!!!!!

നിന്നിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നതിലൂടെ
മറന്നു വെച്ചിരിക്കുകയായിരുന്നു എന്നെ ഞാനെവിടെയോ..............
നഷ്ടപ്പെട്ടതായിരുന്നു എനിക്കെന്നെ തന്നെ.............
തെന്നി മാറിയും തട്ടിത്തിരിഞ്ഞും ചിതറിത്തെറിച്ചും
വന്നു വീണത് ഒടുക്കം നിന്നിലേക്ക്‌ തന്നെ.
പതിവ് പോലൊരു ചുംബനം കൊണ്ട് നീയെത്ര വേഗം എന്നെ നിന്നോട് ചേർത്തു!!!!!!!!!!!!


***********************************************************************


പറയാൻ മറന്നു.പണി അറിയാവുന്നവർ എടുത്ത ചിത്രങ്ങൾ ആണെന്ന് കാണുമ്പോൾ മനസിലാകുന്നുണ്ടല്ലോ അല്ലെ?എനിക്ക് കിട്ടീത് ഗൂഗിൾ ന്നാണ്.പിന്നെ......ഈ പക്ഷിപ്പടം പിടിക്കണോരെ സമ്മതിക്കണംട്ടോ.ഇജ്ജാതി ഫോട്ടോ കിട്ടണെങ്കിൽ ക്ഷമ ശ്ശി അധികം വേണം.ഇത് കണ്ടതോടെ ന്റെ ആ മോഹം അവസാനിച്ചു.


16 comments:

 1. നഷ്ടപ്പെട്ടത്‌ തിരിച്ച്‌ കിട്ടിയല്ലോ!!!!!!  (കട്ടീസു എന്താണെന്ന് മനസിലായില്ല.)

  ReplyDelete
  Replies
  1. കട്ടീസ് പറഞ്ഞാൽ പിണങ്ങി ന്നാ

   Delete
 2. ഇഷ്ടായെടോ ..

  ReplyDelete
 3. നൊമ്മടെ നാഗമോഹൻ ....

  നുമ്പൊരിക്കെ ഇതിന്റെ മണ്ടക്ക് ,,കണ്ണിമാങ്ങ കവണയിൽ വെച്ച് വിട്ട് കൊള്ളിച്ചിണ്ട് ഞ്ഞാൻ.,,  ഒരു പച്ചപ്പ് ,,,,ഒരു തണൽ സുഖം ,,സ്വന്തം തൊടിയിലിറങ്ങിനിന്നാലെന്നപോലെ ..

  ഉമേയ് നന്നായിരിക്കുന്നു .

  അച്ചൂന് സുഖല്ലേ ,,

  ReplyDelete
  Replies
  1. നാഗ അല്ല നാകമോഹൻ അല്ലെ?
   ന്നാലും അതിനെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു മാധവാ. :(

   അച്ചു സുഖായിരിക്കുന്നു.
   വിഷു ആശംസകൾ ട്ടോ

   Delete
 4. നന്നായിരിക്കുന്നു എഴുത്ത്

  ReplyDelete
  Replies
  1. സന്തോഷം ചേച്ചി

   Delete
 5. കിളിപ്പേച്ച്!

  ReplyDelete
  Replies
  1. :). അങ്ങനേം പറയാം ലെ അജിത്തേട്ടാ?

   Delete