12-04-2015
9.30 Pm
Sunday
എത്ര രസമാണെന്നോ ഈ രാത്രി!!!! ഇതാസ്വദിക്കാൻ ഇപ്പൊ നീയെന്റെ കൂടെ ഇല്ല്യാലോ എന്നതൊഴികെയുള്ള ബാക്കി സങ്കടം മുഴോനും ദേ ഈ മഴ എന്നിൽ നിന്നും കൊണ്ടോണൂട്ടൊ. നീയും ഈ രാത്രിയെ ആസ്വദിക്കുന്നില്ലെ നിന്റെ യാത്രയിലൂടെ.......??? രാത്രിയാത്രകൾ രാത്രിമഴയെ പോലെ തന്നെ മനോഹരം!!!എങ്കിലും കൂടുതൽ സുന്ദരമാവുന്നത് ആസ്വദിക്കാൻ പ്രിയപ്പെട്ടയാൾ കൂടെയുണ്ടാവുമ്പോഴാണ്.
അറിയാമോ ഞാനിന്നീ മഴ ഏറെ നനഞ്ഞു. എന്നിട്ടും മതിയാവുന്നില്ല. ഇന്നെന്തൊരു തണുപ്പായിരുന്നു മഴയ്ക്ക്!! തുള്ളിക്കൊരു കുടമെന്ന പോൽ..... മഴ നനയണ രാത്രിയെ, മരങ്ങളെ, വീടിനെ, ഇലകളെ കാണാൻ എന്ത് ചന്തമാണെന്നോ!!! അത് കണ്ട്ട്ടാ നനയാനുള്ള എന്റെ കൊതി കൂടിയേ!!! ആരും കാണാതെ നനഞ്ഞു കുതിർന്നു. മുഖമുയർത്തി പിടിച്ചപ്പോൾ മഴയിങ്ങനെ തുരുതുരാ ഉമ്മ വെച്ചു. കണ്ണുകൾ തുറക്കാനാവാതെ, ശ്വാസം വിടാനാവാതെ നീയുമ്മ വെക്കണ പോലെ തന്നെ. അതുകൊണ്ടാവണം നിന്റെ ചുണ്ടുകളുടെ കുഞ്ഞു ചൂടും ഇടക്കൊക്കെ അനുഭവപ്പെട്ടു. എന്റെ മഴക്കുറുമ്പ് നോക്കി നിക്കണ നിന്നെ കണ്ടപ്പൊ എനിക്ക് നാണായി. ദാ.........ഇപ്പൊ ന്റെ ശരീരത്തിന് മഴത്തണുപ്പ്. ന്റെ മുടിയിഴകൾക്ക് മഴ തന്ന ഈറൻ മണം. അതിനെ ഞാൻ മഴ മണംന്നാ വിളിക്ക്യാ.
അബ്ബാസ്ക്ക ന്നെ എപ്പഴും കളിയാക്കും മഴ പെയ്താ ഉമ അപ്പൊ ബ്ലോഗാൻ പോവുംന്നും പറഞ്ഞ്. അതൊക്കെ പണ്ടായിരുന്നു. എന്നും പോസ്റ്റ് ഇടുമായിരുന്ന നാളുകളിൽ. അതൊക്കെ ന്ത് പൊട്ട പോസ്റ്റുകൾ ആയിരുന്നു!!(അല്ലാ,അതിപ്പഴും അങ്ങനൊക്കെ തന്നെ). ഇപ്പൊ മഴ പെയ്യുമ്പൊ നിയ്ക്ക് അത് കണ്ടോണ്ടിരിക്കാനെ തോന്നാറുള്ളൂ. ചിലപ്പോഴൊക്കെ ആരും കാണാണ്ട് നനയാനും. അപ്പൊ വെള്ളം തെറ്റിച്ചും തെറിപ്പിച്ചും കളിക്കാൻ ,ഒച്ച വെക്കാൻ ഒക്കെ തോന്നും.
മഴ നനയുമ്പൊ എല്ലാ സങ്കടോം മാറും.
മനസിന്റെ ഭാരമെല്ലാം കുറഞ്ഞു കുറഞ്ഞു നനഞ്ഞു പറക്കണ ഇല പോലെയാവും...........
അല്ലെങ്കിൽ നനഞ്ഞു കുതിർന്ന ഒരു പൂവ് പോലെ............
പക്ഷെ ...........ചില മഴ കാണുമ്പോ ഉള്ളിലുള്ള സങ്കടം കൂടും.
നനഞ്ഞു കൂമ്പിയ അപ്പൂപ്പൻത്താടി പോലെയാവും അപ്പോഴെന്റെ മനസ്സ്.
മഴ ബാക്കി വെച്ചു പോയതിനെ മരം പെയ്യിക്കണ പോലെ ചില കരച്ചിലുകൾ തോരാതങ്ങനെയുണ്ടാവും ഏറെ നേരത്തേക്ക്.............
ഇങ്ങനെയൊക്കെയാണെങ്കിലും മഴ എനിക്ക് സ്നേഹമാണ്.
മഴയെനിക്ക് ഏറ്റവും ഭംഗിയുള്ള ചിരിയെ തരാറുണ്ട്.
കണ്ണുകളിൽ കുസൃതി നിറക്കാറുണ്ട്.
മഴ പോലെ തെളിഞ്ഞ,കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉറവ തരാറുണ്ട്.
അതിങ്ങനെ രണ്ടു കൈവഴികളായി ഒഴുകും.
ഒന്ന് നിന്നിലേക്ക്
ഇനിയൊന്ന് ഈ പ്രകൃതിയോട്,ഇതിലുള്ള എല്ലാത്തിനോടും,എല്ലാവരോടും.
നിന്നിലേക്കുള്ള മഴവഴി എത്ര വേഗമാണെന്നോ സ്നേഹപ്പുഴയാവുന്നത്!!!!
ഹോ.........എനിക്കിപ്പൊ ഈ രാത്രിയിൽ തന്നെ എന്റെ ഇല്ലത്തേക്ക് പോണം. ഈ മഴ അങ്ങടും വരണം. ആ കുളപ്പടവിൽ നിനക്കൊപ്പം ചെന്നിരിക്കണം. അരികിലുള്ള പച്ചയിൽ തട്ടിത്തടഞ്ഞ് കുളത്തിലേക്ക് ചെന്നു വീഴുന്ന മഴ നൂലുകളെ നോക്കിയിരിക്കണം. കൂട്ടം തെറ്റിയൊരു മിന്നാമിനുങ്ങ് അതിലൊരു മഴനൂലിൽ പിടിച്ചു മിന്നി നിക്കണ കാണുമ്പൊ അതിനെ പിടിച്ചുതാന്നും പറഞ്ഞ് നിന്നെ കുളത്തിൽക്ക് തള്ളിയിടണം. ആ മിന്നാമിനുങ്ങിനെ പിടിച്ചോണ്ട് വന്ന് അതിന് ഉള്ളം കയ്യിൽ വെച്ച് ചൂട് കൊടുക്കണ നിന്നെ ഉറുമ്പടക്കം കെട്ടിപ്പിടിക്കണം. മുഖത്ത് നിറച്ചുമ്മ വെക്കണം. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കീ ലോകത്തോട് ഒന്നൂടെ സ്നേഹം തോന്നും.

"ഫിർ സാവൻ രുത് കി പവൻ ചലി തും യാദ് ആയെ..............
ഫിർ പത്തോം കി പാസേബ് ബജി തും യാദ് ആയെ.................
എന്ന് പാടുന്നത് കേട്ടുകൊണ്ട്
ഉറക്കം വരുന്നത് വരെ ഞാനീ മഴയെ നോക്കിയിരിക്കട്ടെ!!!
കണ്ണുകളിൽ നിന്നെ നിറയ്ക്കാനുള്ള സ്വപ്‌നങ്ങൾ കുസൃതിയോടെ
ഞാനുറങ്ങുന്നതും കാത്ത് നിൽക്കുകയാണെന്ന് എനിക്കറിയാം.
എങ്കിലും.............
മഴ നനഞ്ഞാൽ പനി പിടിക്കും..കയറിപ്പോയി തല തോർത്ത്.
ReplyDeleteനല്ല ചിന്തകൾ!!!!
വിഷു ആശംസകൾ
Deleteമഴയും കിളിയും കുളവും ..
ReplyDeleteമഞ്ഞും മാമരങ്ങളും ...
രസമുണ്ട് ഉമേയ് .
വെറുതെ കൊറേ പ്രാന്ത് ല്ലെ മാധവാ?
Deleteമഴയത്ത് ഗസലിനെയും ചേർത്ത് പിടിച്ച് :)
ReplyDeleteഅതെ മൻസൂർ......
Deleteമഴ മുഴുവന്‍ ഒറ്റയ്ക്ക് നനഞ്ഞ് തീര്‍ക്കരുത്, ബാക്കിയൊള്ളോര്‍ക്കുംകൂടെ അല്പം വച്ചേക്കണം കേട്ടോ.
ReplyDeleteആയ്ക്കോട്ടെ അജിത്തേട്ടാ.....
Deleteമഴപോസ്റ്റ് ഇഷ്ടായി..
ReplyDeleteവിഷു ആശംസകൾ !.
ഗിരീഷിനും വിഷു ആശംസകൾ
Deleteകിടക്ക ജനലരുകിലേയ്ക്ക് ചേർത്തിടൂ. മഴയുടെ നനുത്ത തുള്ളികൾ ഉറക്കത്തിൽ ആശ്ലേഷം ചെയ്യുന്നത് അനുഭവിയ്ക്കാം.
ReplyDeleteഇനി അങ്ങനെയാവാം ലെ?????????
Deleteമഴ എന്നും എല്ലാവര്‍ക്കും ഇഷ്ടമുള്ള പ്രകൃതിയുടെ അനുഗ്രഹം...എഴുത്ത് നന്നായിട്ടുണ്ട്...പിന്നെ ഞാനും ബ്ലോഗ് എഴുത്തില്‍ ഒരു തുടക്കക്കാരന്‍ ആണ്...എനിക്കും നിങ്ങളുടെ അനുഗ്രഹവും ആശീര്‍വാദവും ആവശ്യമാണ്...കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്‍റെ ഈ ബ്ലോഗിലും കയറണേ. ലിങ്ക്
ReplyDeletewww.kappathand.blogspot.in
അങ്ങനായ്ക്കോട്ടെ
Deleteസ്നേഹര്ദ്രമായൊരു മഴ ... മഴകൂട്ടുകാരിയ്ക്ക് ആശംസകൾ
ReplyDeletemazhaye thoomazhaye...
ReplyDeleteനല്ല വെയിലിൽ വജ്രശോഭയാല്‍ പെയ്യുന്ന വലിയ തുള്ളിയുള്ള മഴ.....ഭയങ്കര കുസൃതിയാണ് ആ മഴക്ക്......
ReplyDeleteമഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടമാകുമി എഴുത്ത്.....ആശംസകൾ.....