അവടെ ന്റെ ഇല്ലത്ത് ചന്ദ്രക്കാരൻ മാമ്പഴം കണ്ടമാനം വീണു തുടങ്ങി, എവിടുന്നൊക്ക്യോ ആളുകൾ മാമ്പഴം പെറുക്കാൻ വരണുണ്ട്,അതോണ്ട് ഞങ്ങൾ വെളുപ്പാൻ കാലത്തേ ടോർച്ചും കൊണ്ട് പോവും മാവിന്റെ ചോട്ടിൽക്ക്,അപ്പൊ കൊറേ നല്ല,കൊത്താത്ത മാമ്പഴം കിട്ടും,കൊറച്ച് മാങ്ങ ഞാൻ ബിന്ദു അച്ചോൾടെ അടുത്ത് ഏൽപ്പിക്കാം,നീ പോയി മേടിച്ചാ മതി എന്നൊക്കെയായിരുന്നു കഴിഞ്ഞ ദിവസം മോളി അച്ചോൾ ഫോണ്‍ ചെയ്തപ്പൊ പറഞ്ഞ മാമ്പഴ വിശേഷങ്ങൾ.അപ്പൊ തൊട്ട് മനസിനെ മധുരിപ്പിച്ചോണ്ടിരിക്ക്യാ പഴയ കൊറേ മാമ്പഴോർമ്മകൾ.വേനൽച്ചൂടിനോട് ഇഷ്ടം തോന്നാൻ അന്നൊക്കെ ഒരേയൊരു കാരണം ഈ മാമ്പഴക്കാലാണ്. ഒരിക്കൽ കഴിച്ചാൽ മതി.നാവിലാസ്വാദ് എന്നെന്നേക്കുമായി പറ്റിച്ചേരും. അതാണ് ചന്ദ്രക്കാരൻ മാമ്പഴം.എല്ലാർക്കും ഒരുപോലെ പ്രിയപ്പെട്ട(നിന്നെ പോലെ) അതിന്റെ മധുരം മറ്റൊന്നിനോടും സാമ്യപ്പെടുത്താൻ സാധിക്കില്ല.(നിന്റെ പ്രണയം പോലെ......).
വല്ല്യേ മാവാണ്.നല്ല പൊക്കത്തിൽ,ഒരുപാട് കൊമ്പും ചില്ലേം ഒക്കെ ആയി.മാങ്ങ മൊത്തം ഏറ്റോം മോളിലാവുംണ്ടാവാ.നമുക്ക് കേറി പൊട്ടിക്കാനൊന്നും പറ്റാത്തത്ര പൊക്കത്തിൽ.കൊതിയോടെ നോക്കി നിക്കാംന്നെ ഉള്ളൂ.മാവ് തീരുമാനിക്കും നമ്മള് തിന്നണോ വേണ്ടയോന്ന്. ചിലപ്പോ പോയി നോക്കുമ്പൊ കാക്കേം, അണ്ണാറക്കണ്ണനും കൊത്തീത് കിടക്കണ കാണാം.നിരാശപ്പെട്ട് തിരിച്ചു നടക്കുമ്പഴേക്കും വീഴും ഒരു മാമ്പഴം.കുട്ട്യോളെ സങ്കടപ്പെടുത്താൻ ഇഷ്ടല്ല്യാത്ത ഒരു മാവാ അത്.അതോണ്ടല്ലേ ത്രേം തണലും തണുപ്പും മധുരോം ഒക്കെ തരണേ ന്ന് അന്നൊക്കെ ഞാൻ വിചാരിക്കാറുണ്ട്. മാമ്പഴം വീഴാൻ തുടങ്ങ്യാൽ എല്ലാരും മാവിന്റെ ചുറ്റിനും ആവും. അവിടിരുന്നാണ് പിന്നെ വർത്താനോം,കളീം,ചിരീം ഒക്കെ.മാമ്പഴം തിന്നോടുള്ള ഒളിച്ചു കളീം,ചീട്ടു കളീം,ക്രിക്കറ്റ് കാണലും ഒക്കെ ഒരു രസന്നെ ആയിരുന്നു.
അന്നൊക്കെ വേനൽ മഴ കൃത്യായിട്ട് വരുമായിരുന്നു.മഴക്കാറ് ഉരുണ്ടു കൂടണ കാണുമ്പഴേ ഓരോരുത്തരായി മാവിൻ ചോട്ടിൽക്ക് എത്താൻ തുടങ്ങും. അങ്ങനേയിരിക്കുമ്പൊ ഒരു കൊല്ലം പറയ്ക്ക് തലേന്ന് രാത്രി ഗംഭീര ഇടീം,മഴേം ഒക്കെണ്ടായി.കറണ്ടും പോയി.ഒരു വല്യേ കൊമ്പ് വീഴണ ശബ്ദം കേട്ട് ഞങ്ങളെല്ലാരും പോയി നോക്കി.പെറുക്ക്യാലും തീരാത്തത്ര മാമ്പഴം...... പാതിരാത്രി എല്ലാരും കൂടി അത് മുഴോൻ പെറുക്കി കൂട്ടി.പിന്നൊരാഴ്ചക്ക് മാമ്പഴക്കൂട്ടാൻ,പച്ചടി,മാമ്പഴം പിഴിഞ്ഞ് മുളക് ചുട്ട് തിരുമ്പീത് അങ്ങനെ മൊത്തം മാമ്പഴമയം. വീടിനുള്ളിലും,പുറത്തും, ഉടുപ്പുകൾക്കും, ശരീരത്തിനും, എന്തിനധികം ആ ദിവസങ്ങൾക്ക് തന്നെയും മാമ്പഴ മണായിരുന്നു.ഇപ്പൊ മനസിലാക്കുന്നു അന്നെന്റെ സന്തോഷങ്ങൾക്കും അതേ മണം തന്നെയായിരുന്നുവെന്ന്.ഇപ്പൊഴാ ഓർമ്മകൾക്കും........
അതേ മണം ..........അതേ മധുരം............!!!
അന്നൊക്കെ എല്ലാ കൊല്ലോം നിറച്ചുംണ്ടാവുമായിരുന്നു .പക്ഷെ ഇപ്പൊ ഒന്നരാടൻ ആയി.താഴെ വീഴുമ്പഴെ മാവ് പൂത്തിരുന്നു എന്നറിയൂ.പണ്ടത്തത്ര വീഴാറില്ല ഇപ്പൊ.സ്വാദും ഒരു പൊടിക്ക് കുറഞ്ഞു.എന്നാലും എല്ലാ കൊല്ലോം ഒരു കുലയെങ്കിലും മാമ്പഴംണ്ടാവും.മാവുകളുടെ രാജാവാണ് എനിക്ക് ചന്ദ്രക്കാരൻ.അത്ര പ്രൗഢിയോടെയാണ് അതിന്റെ നിൽപ്പ്.അങ്ങട് പോവുമ്പോഴൊക്കെ ഞാൻ നോക്കി നിക്കാറുണ്ട് ആ രാജാവ് മാവിനെ.അടുത്ത് പോയി സ്നേഹത്തോടെ, ബഹുമാനത്തോടെ, നന്ദിയോടെ തലോടാറുണ്ട് ഞാൻ.ഒരുപാട് മാമ്പഴം കഴിച്ചിട്ടുണ്ട്.പക്ഷെ ഇപ്പൊ എന്തോ കഴിക്കാൻ ഒരു കൊതിയൊന്നും തോന്നാറില്ല. നാവിലും, മനസിലും ആ അനുഭവം ഇപ്പഴും ബാക്കി നിൽക്കുന്നത് കൊണ്ടാകാം.നിന്നെ കാണാൻ മനസ് വല്ലാതെ തുടിക്കുമ്പോ കണ്ണുകളടച്ച് പിടിക്കാറുണ്ട് ഞാൻ.ആ ഇരുളിലേക്ക് വെളിച്ചം നൽകിക്കൊണ്ട്,എന്നോടുള്ള സ്നേഹത്തിന്റെ നിറവിനെ കാണിക്കുന്ന നിന്റെ ചിരിച്ച മുഖം ഞാൻ മതിയാവോളം കാണാറുമുണ്ട്.ഈ മാമ്പഴ രുചീം മണോം എന്നിലെക്കേത്തുന്നത് ഇപ്പൊ അതുപോലെ തന്നെയാണ്. അല്ലെങ്കിലും ചില ഇഷ്ടങ്ങളെ ആസ്വദിക്കാൻ "കണ്ണടച്ച് ഇരുട്ടാക്കുന്നത്" നല്ലതാണ്.അല്ലെ????
അതേയ് ചോയ്ക്കാൻ മറന്നു നീ കഴിച്ചില്ല്യാലോ ഈ ചന്ദ്രക്കാരൻ മാമ്പഴം??ഇതിന്റെ സ്വാദിൽ അല്ഫോൻസേടെ സ്വാദൊക്കെ പിന്നിലായി പോവുംട്ടോ.ഇനിയൊരു മാമ്പഴക്കാലത്ത് നമുക്കൊരുമിച്ച് പോണം അങ്ങട്. ന്നിട്ട് മാമ്പഴം വീഴാൻ വേണ്ടി കാത്തിരിക്കണം.വീണതൊക്കെ ന്റെ വേഷ്ടീൽക്ക് പെറുക്കി കൂട്ടിയെടുത്ത് മാവിൻ ചോട്ടിലിരുന്ന് പങ്കു വെച്ച് തിന്നാം.അപ്പൊ നമ്മടെ സ്നേഹത്തിനും ഈ മാമ്പഴ മണാവും.എന്നെന്നും മധുരിപ്പിച്ചോണ്ടിരിക്കണ ചന്ദ്രക്കാരൻ മാമ്പഴത്തിന്റെ മണം.

മിക്കവരുടേയും ഓർമ്മയിൽ ഉണ്ടാവും ഒരു മാവ് ഓർമ്മകൾ.
ReplyDeleteഎനിക്കും വേണം ഒരു മാമ്പഴം.
ReplyDeleteകൊണ്ടു പോകൂ ഞങ്ങളെയാ... മാഞ്ചുവട്ടിൽ... മാഞ്ചുവട്ടിൽ...
ReplyDeleteഎന്റെ കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിലുണ്ടായിരുന്നു ഒരു ചന്ദ്രക്കാരൻ പിന്നെ അത് മുറിച്ചു കളഞ്ഞു ..ഇത് വായിക്കുമ്പോ അന്നത്തെ അവധിക്കാലങ്ങൾ ആണ് ഓർമ്മ ..
ReplyDelete(' അച്ചോൾ 'ചേച്ചിയാണോ ?)
എന്‍റെ വീടിനോട് ചേര്‍ന്നൊരു ചന്ദ്രക്കാരന്‍ നില്‍ക്കുന്നുണ്ട്. രാവിലെ എഴുനേറ്റുനോക്കിയാല്‍ ടെറസ് നിറയെ മാമ്പഴം ആയിരിക്കും. എല്ലാവരും പറയുന്നു ആ മാവ് വീടിനു കേടാണ് മുറിക്കണമെന്ന്. അത്രയും ചേര്‍ന്നാണ് അത് നില്‍ക്കുന്നത്. ഉമയുടെ എഴുത്ത് പതിവുപ്പോലെ ഗംഭീരം. ലബ് യൂ...
ReplyDeleteമാമ്പഴത്തിനോട് ചേർത്ത് എല്ലാർക്കും കാണുമായിരിക്കും ഒരു ഓർമ്മക്കാലം . എനിക്കുമുണ്ട് കുറേ . ചിലതൊക്കെ ബ്ലോഗിൽ എഴുതിയിരുന്നു . ഈ മാമ്പഴക്കാലം നന്നായി ട്ടോ
ReplyDelete